Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാളെ നടക്കുന്നത് ഹർത്താൽ അല്ല വാഹന പണിമുടക്ക് മാത്രം; സ്വകാര്യ വാഹനങ്ങൾ തടയില്ല; കടകമ്പോളങ്ങൾ തുറന്ന് പ്രവർത്തിക്കും; പൊതുഗതാഗതം സ്തംഭിക്കും; കെഎസ്ആർടിസിയും സ്വകാര്യ ബസുകളും നിരത്തിൽ ഇറങ്ങില്ല; ഓട്ടോറിക്ഷകളും ടാക്‌സികളും ഓടില്ല; സർവ്വകലാശാലകൾ പരീക്ഷകൾ മാറ്റിവെച്ചു; സിഎംഡിയോട് സമരത്തിൽ തോറ്റ കെഎസ്ആർടിസി യൂണിയൻകാരും `പുട്ട്` കച്ചവടം നടത്തും; നാളത്തെ പണിമുടക്കിൽ അറിയേണ്ടതെല്ലാം

നാളെ നടക്കുന്നത് ഹർത്താൽ അല്ല വാഹന പണിമുടക്ക് മാത്രം; സ്വകാര്യ വാഹനങ്ങൾ തടയില്ല; കടകമ്പോളങ്ങൾ തുറന്ന് പ്രവർത്തിക്കും; പൊതുഗതാഗതം സ്തംഭിക്കും; കെഎസ്ആർടിസിയും സ്വകാര്യ ബസുകളും നിരത്തിൽ ഇറങ്ങില്ല; ഓട്ടോറിക്ഷകളും ടാക്‌സികളും ഓടില്ല; സർവ്വകലാശാലകൾ പരീക്ഷകൾ മാറ്റിവെച്ചു; സിഎംഡിയോട് സമരത്തിൽ തോറ്റ കെഎസ്ആർടിസി യൂണിയൻകാരും `പുട്ട്` കച്ചവടം നടത്തും; നാളത്തെ പണിമുടക്കിൽ അറിയേണ്ടതെല്ലാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മോട്ടോർ വാഹനനിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കോഓർഡിനേഷൻ കമ്മിറ്റി ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്ക് നടത്തും. ദേശവ്യാപകമായ പണിമുടക്കിൽ സ്വകാര്യ ബസുകൾ, കെഎസ്ആർടിസി, സ്‌കൂൾ ബസുകൾ, ചരക്കുവാഹനങ്ങൾ, ഓട്ടോ, ടാക്സി, ചെറുവാഹനങ്ങൾ എന്നിവ പങ്കെടുക്കുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചിട്ടുണ്ട്.ഇതേ ആവശ്യം ഉന്നയിച്ച് തൊഴിലാളികളും വാഹന ഉടമകളും നടത്തുന്ന രണ്ടാമത്തെ ദേശീയ പണിമുടക്കാണിത്. സ്വകാര്യ വാഹനങ്ങളെ സമരം ബാധിക്കില്ല. കടകമ്പോളങ്ങളും തുറക്കും. എന്നാൽ പൊതു ഗതാഗത സംവിധാനത്തെ ബാധിക്കുമെന്നതിനാൽ ജനങ്ങൾക്ക് നേരിയ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് സൂചന.

നാളെ നടക്കുന്നത് ഹർത്താൽ അല്ല!

ദേശ വ്യാപകമായ വാഹന പണിമുടക്കാണ് നാളെ നടക്കുന്നത്. അതുകൊണ്ട് തന്നെ സ്വകാര്യ വ്യക്തികളുടെ വാഹനങ്ങൾ തടയില്ല. സ്വന്തം കാറും ഇരുചക്രവാഹനങ്ങളും നിരത്തിലിറക്കുന്നതിന് തടസ്സമില്ല. ഇത്തരം വാഹനങ്ങൾ തടയാനും സമര അനുകൂലികൾക്ക് കഴിയില്ല.

പൊതുഗതാഗതം സ്തംഭിക്കും

നാളെ നടക്കുന്ന വാഹന പണിമുടക്ക് പൊതുഗതാഗത മാർഗങ്ങളെ ആശ്രയിക്കുന്നവരെയാണ് ശരിക്കും ബാധിക്കുക. കെഎസ്ആർടിസി, സ്വകാര്യ ബസ് ഓട്ടോ ടാക്‌സി എന്നിവ സർവ്വീസ് നടത്തില്ല. ദീർഘ ദൂര ഹ്രസ്വദൂര സർവ്വീസുകളും മുടങ്ങും. വിവിധ ട്രേഡ് യൂണിയനുകളുടെ കീഴിലുള്ള ഓട്ടോ ടാക്‌സി ഡ്രൈവർമാർ പണിമുടക്കുന്നുണ്ട്. സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തേയും ബാധിച്ചേക്കും

പരീക്ഷകൾ മാറ്റി വെച്ചു

വിവിധ സർവകലാശാലകൾ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. കേരള, എം.ജി, കാലിക്കറ്റ് സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്.കേരള സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം പരീക്ഷകൾ സെപ്റ്റംബർ 13 ലേക്ക് മാറ്റിവച്ചു. പരീക്ഷാകേന്ദ്രങ്ങൾക്കും സമയത്തിനും മാറ്റമില്ല. അതേസമയം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ന്യൂറോസർജറി തസ്തികയ്ക്ക് ചൊവ്വാഴ്ച നടക്കുന്ന ഓൺലൈൻ പരീക്ഷയ്ക്ക് മാറ്റമില്ലന്ന് പി എസ് സി അറിയിച്ചു.

കെഎസ്ആർടിസി യൂണിയൻകാരും `പുട്ട്` കച്ചവടം നടത്തും

തന്ത്രപരമായ നിലപാടാണ് കെ എസ് ആർ ടി സിയിലെ യൂണിയൻ നേതാക്കൾ സമരത്തിന് എടുത്തത്. തച്ചങ്കരിക്കെതിരായ സമരം പൊളിയുമെന്ന് യൂണിയനുകൾ വിശ്വസിക്കുന്നു.അതിനാൽ കെ എസ് ആർ ടി സിയിലെ വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള സമരവും ഇതിനൊപ്പമാണ് നടക്കുന്നത്. ഫലത്തിൽ കല്ലേറ് ഭയന്ന് ആനവണ്ടിയും സർവ്വീസ് നടത്തില്ല. ഇത് മാനേജ്മെന്റ് തീരുമാനമാണെങ്കിലും സമരത്തിന്റെ വിജയമായി വിലയിരുത്തപ്പെടും. എംഡിയുടെ തെറ്റായ നയങ്ങളെ ചൂണ്ടിക്കാട്ടിയാണ് യൂണിയനുകളുടെ സമരം. എന്നാൽ കൃത്യമായി ശമ്പളം കൊടുക്കുന്ന തച്ചങ്കരിക്കൊപ്പമാണ് ജീവനക്കാർ.

യൂണിയൻ കാരുടെ ബാങ്ക് വഴിയുള്ള ഫണ്ട് പിരിവ് നിർത്തലാക്കിയതോടെയാണ് യൂണിയനുകൾ തച്ചങ്കരിയുടെ ശത്രുക്കളായത്. ഇതോടെ സമര പ്രഖ്യാപനവും നടത്തി. എന്നാൽ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചത് പൊതു പണിമുടക്ക് ദിവസമായിരുന്നു.കെ എസ് ആർ ടി സിയെ രക്ഷിക്കാൻ തച്ചങ്കരി നടത്തുന്ന ശ്രമങ്ങൾക്കൊപ്പമാണ് ജീവനക്കാർ. ഇത് മനസ്സിലാക്കിയാണ് തന്ത്രപരമായ സമര പ്രഖ്യാപനം യൂണിയനുകൾ നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP