Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലമുടി വെട്ടാൻ എത്തിയാൽ തോന്നുക ഓപ്പറേഷൻ തീയറ്ററിൽ എത്തിയോ എന്ന്; അപ്പോയിന്മെന്റ് എടുത്താൽ മാത്രം സലൂണിൽ പ്രവേശനം; സാനിറ്റൈസർ ഉപയോഗിച്ചു കൈകൾ വൃത്തിയാക്കിയ ശേഷം ശരീര താപനിലയും പരിശോധിക്കും; ഗ്ലൗസും ഷൂ കവറും മാസ്‌ക്കും നൽകും; ഉപയോഗിക്കുന്നത് ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന ഷീറ്റും ടവ്വലും; മുടി വെട്ടുന്ന ജീവനക്കാരൻ പി.പി.ഇ കിറ്റും ധരിക്കും; പനമ്പള്ളി നഗറിലെ ടോണി ആൻഡ് ഗേ സലൂണിലെ കോവിഡ് പ്രതിരോധ മോഡൽ ഇങ്ങനെ

തലമുടി വെട്ടാൻ എത്തിയാൽ തോന്നുക ഓപ്പറേഷൻ തീയറ്ററിൽ എത്തിയോ എന്ന്; അപ്പോയിന്മെന്റ് എടുത്താൽ മാത്രം സലൂണിൽ പ്രവേശനം; സാനിറ്റൈസർ ഉപയോഗിച്ചു കൈകൾ വൃത്തിയാക്കിയ ശേഷം ശരീര താപനിലയും പരിശോധിക്കും; ഗ്ലൗസും ഷൂ കവറും മാസ്‌ക്കും നൽകും; ഉപയോഗിക്കുന്നത് ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന ഷീറ്റും ടവ്വലും; മുടി വെട്ടുന്ന ജീവനക്കാരൻ പി.പി.ഇ കിറ്റും ധരിക്കും; പനമ്പള്ളി നഗറിലെ ടോണി ആൻഡ് ഗേ സലൂണിലെ കോവിഡ് പ്രതിരോധ മോഡൽ ഇങ്ങനെ

ആർ പീയൂഷ്

കൊച്ചി: ഓപ്പറേഷൻ തീയേറ്ററിലേക്കാണോ എന്ന് തോന്നിപോകും പനമ്പള്ളി നഗറിലെ Toni & Guy എന്ന ബ്രിട്ടീഷ് കമ്പനിയുടെ ഹെയർ ഡ്രെസ്സിങ് കമ്പനിയുടെ  ഫ്രാഞ്ചൈസിയിൽ കയറുമ്പോൾ. എവിടെയും പി.പി.ഇ കിറ്റ് ധരിച്ച ആളുകൾ. മുഴുവൻ സമയവും ക്ലീനിങ് നടത്തുന്ന ജീവനക്കാർ. മൊത്തത്തിൽ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ തന്നെ. കോവിഡ് വ്യാപനത്തെ തുടർന്ന് സലൂണിലെത്തുന്ന ഉപഭോക്താക്കളുടെ സുരക്ഷയെ മുൻ നിർത്തി ഉടമ സമീർ ഹംസയുടെ നേതൃത്വത്തിൽ വലിയ സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

അപ്പോയ്മെന്റ് എടുത്താൽ മാത്രമേ ഇപ്പോൾ സലൂണിലേക്ക് പ്രവേശനമുള്ളൂ. പ്രവേശിക്കും മുൻപ് സാനിറ്റൈസർ നൽകി കൈകൾ വൃത്തിയാക്കിയശേഷം ശരീര താപനില പരിശോധിക്കും. ഇവരുടെ വിശദമായ വിവരങ്ങൾ കൗണ്ടറിൽ സൂക്ഷിച്ചിരിക്കുന്ന പ്രത്യേക രജിസ്റ്ററിൽ എഴുതി സൂക്ഷിക്കും. പിന്നീട് ഇവർക്ക് ഗ്ലൗസും ഷൂ കവറും മാസ്‌ക്കും നൽകും. ഇത്രയും കാര്യങ്ങൾ ചെയ്തശേഷമാണ് അകത്തേക്കു പ്രവേശിപ്പിക്കുന്നത്. ഈ സമയം മുടി വെട്ടാനുള്ള ജീവനക്കാരൻ പി.പി.ഇ കിറ്റ് ധരിച്ച് തയ്യാറായി നിൽക്കും. ചെയർ അണുവിമുക്തമാക്കിയ ശേഷം മുടിവെട്ടാനുള്ള ആളെ ഇരത്തുക.

ഉപഭോക്താവിന്റെ മുൻപിൽ വച്ചു തന്നെയാണ് ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നത്. യുവി മെഷീൻ ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഇതിനായി ഇവിടെയുണ്ട്. ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന ഷീറ്റും ടവ്വലുമാണാണ് മുടി വെട്ടുമ്പോഴും തല കഴുകുമ്പോഴും ഉപയോഗിക്കുന്നത്. ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്ന് ഉയർന്ന നിലവാരത്തിലുള്ള പിപിഇ കിറ്റുകളാണ് സ്റ്റാഫുകൾ ഉപയോഗിക്കുന്നത്. സ്റ്റാഫുകൾ ഓരോ തവണ സർവീസിനുശേഷവും ഗ്ലൗസുകൾ മാറ്റും. ഒന്നര മണിക്കൂറിന്റെ ഇടവേളയിലാണ് അടുത്ത അപ്പോയ്മെന്റ് നൽകുന്നത്. ഇതിനിടയിൽ സലൂണിനകത്ത് വൃത്തിയാക്കൽ നടത്തും.

കോവിഡിനൊപ്പം പൊരുത്തപ്പെട്ടു ജീവിക്കേണ്ടി വരും എന്ന സാഹചര്യത്തിൽ സുരക്ഷിതത്വം ഉറപ്പു വരുത്തിയേ മുന്നോട്ടു പോകാനാവൂ എന്ന തിരിച്ചറിവാണ് ഇത്തരമൊരു സംവിധാനം സലൂണിൽ ഒരുക്കാൻ പ്രരണയായത് എന്ന് ഉടമ സമീർ ഹംസ പറയുന്നു. ജീവനക്കാരോട് ചർച്ച നടത്തി അവരുടെ അഭിപ്രായമറിഞ്ഞ ശേഷമാണ് ഇത് നടപ്പിലാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. '' കോവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യം തന്നെയാണ് ഇതിന് പിന്നിലുള്ളത്. സുരക്ഷയുടെ കാര്യമായതിനാൽ കസ്റ്റമേഴസും പൂർണ പിന്തുണ നൽകുന്നുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുന്നതു വരെ ഇങ്ങനെ തന്നെ മുന്നോട്ടു പോകാനാണു തീരുമാനം. പനമ്പിള്ളി നഗർ, ഗ്രാന്റ് ഹയത്ത് എന്നിവിടങ്ങളിലുള്ള സലൂണുകളിൽ ഈ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കി കഴിഞ്ഞു. ലുലുവിലെ സലൂൺ തുറക്കുമ്പോഴും ഇതേ സുരക്ഷാ പ്രോട്ടോക്കോൾ തുടരുമെന്നും ബിസിനസ് ഹെഡ് മാത്യു മറുനാടൻ മലയാളിയോട് പറഞ്ഞു.''

നിലവിലുണ്ടായിരുന്ന ചാർജ്ജിന് പുറമേ കുറഞ്ഞ തുക മാത്രമേ അധികമായി ഇവിടെ ഈടാക്കുന്നുള്ളൂ. സാനിറ്റൈസേഷന് വേണ്ടിയുള്ള ചാർജ്ജാണ് ഇത്. സുരക്ഷ മുൻ നിർത്തിയായതിനാൽ കസ്റ്റമേഴ്സിന് യാതൊരു പരിഭവവുമില്ല. ഒരു നിമിഷം ഞാൻ ഓപ്പറേഷൻ തീയേറ്ററിലോ ഐ.സി.യുവിലോ ആണോ എത്തിപ്പെട്ടത് എന്ന തോന്നലുണ്ടായതായി പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഒരു ഡോക്ടർ പറഞ്ഞു. എല്ലാം കൊണ്ടും അടിപൊളിയാണെന്നാണ് മുടിവെട്ട് കഴിഞ്ഞിറങ്ങുന്നവർ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP