Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിനോദയാത്രയ്ക്ക് പോയപ്പോൾ കൊച്ചുകുട്ടിയെ ഒപ്പമിരുത്തി ബസിന്റെ ഗിയർ മാറ്റിച്ച ഡ്രൈവർക്ക് ആർടിഒ വിളിപ്പിച്ചപ്പോൾ ഞാനൊന്നുമറിഞ്ഞില്ലേ ഭാവം; സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങൾ കാട്ടിയപ്പോൾ റോഡിലല്ല മൈതാനത്താണ് സംഭവമെന്ന് ന്യായം; ഞാനത്ര മണ്ടനല്ല എന്നുപറഞ്ഞ് ആർടിഒ ഒരുനമ്പറിട്ടപ്പോൾ സുധീഷ് 'ഡിം'; പത്തനംതിട്ട ഓഫീസിലെ നാടകീയ സംഭവങ്ങൾ ഇങ്ങനെ

വിനോദയാത്രയ്ക്ക് പോയപ്പോൾ കൊച്ചുകുട്ടിയെ ഒപ്പമിരുത്തി ബസിന്റെ ഗിയർ മാറ്റിച്ച ഡ്രൈവർക്ക് ആർടിഒ വിളിപ്പിച്ചപ്പോൾ ഞാനൊന്നുമറിഞ്ഞില്ലേ ഭാവം; സോഷ്യൽ മീഡിയയിൽ പ്രചരിച്ച ദൃശ്യങ്ങൾ കാട്ടിയപ്പോൾ റോഡിലല്ല മൈതാനത്താണ് സംഭവമെന്ന് ന്യായം; ഞാനത്ര മണ്ടനല്ല എന്നുപറഞ്ഞ് ആർടിഒ ഒരുനമ്പറിട്ടപ്പോൾ സുധീഷ് 'ഡിം'; പത്തനംതിട്ട ഓഫീസിലെ നാടകീയ സംഭവങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ടൂറിസ്റ്റ് ബസിൽ കൊച്ചു കുട്ടിയെ ഒപ്പമിരുത്തി ഗിയർ മാറ്റിച്ചു വണ്ടി ഓടിച്ച ഡ്രൈവറെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയപ്പോൾ പത്തനം തിട്ട ആർ.ടി ഓഫീസിൽ ഉണ്ടായത് നാടകീയ സംഭവങ്ങൾ. ചങ്ങനാശേരി നാലുകോടി വാലുപറമ്പിൽ കെ.വി.സുധീഷിനെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പത്തനംതിട്ട ആർ.ടി.ഒ ജിജി ജോർജ്ജ് ഇയാളെ വിളിച്ചു വരുത്തുകയായിരുന്നു. വാഹനമോടിക്കുന്നതിനിടയിൽ കൊച്ചു കുട്ടിയെകൊണ്ട് ബസിന്റെ ഗിയർ മാറ്റി എന്ന് ഒരു പരാതി ലഭിച്ചതിനെ തുടർന്നാണ് വിളിച്ചു വരുത്തിയതെന്നായിരുന്നു ആർ.ടി.ഒ ഇയാളോട് പറഞ്ഞത്.

എന്നാൽ താൻ അങ്ങനെ ചെയ്തിട്ടില്ല എന്നായിരുന്നു മറുപടി. ഇതോടെ സമൂഹ മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങൾ ആർ.ടി.ഒ കാണിച്ചു കൊടുത്തു. അതോടെ താൻ റോഡിലൂടെയല്ല ആ സമയം വാഹനം ഓടിച്ചതെന്നും ഒരു ഗ്രൗണ്ടിൽ വച്ചാണ് ചെയ്തതെന്നുമായിരുന്നു വിശദീകരണം. എന്നാൽ ആ ദൃശ്യങ്ങൾ ഗ്രൗണ്ടിലെ അല്ലെന്നും വാഹനം ഓടുമ്പോൾ റോഡിന്റെ വശത്തുള്ള ഇലക്ട്രിക് ലൈനുകൾ കാണാനാകും എന്ന് പറഞ്ഞ് ഡ്രൈവറുടെ വാദങ്ങൾ പൊളിച്ചടുക്കി. ഒടുവിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. ഇതോടെയാണ് സംഭവത്തിൽ ആർ.ടി.ഒ ജിജി ജോർജ്ജ് നടപടി എടുത്തത്. സുധീഷിന്റെ ഡ്രൈവിങ് ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡു ചെയ്യുകയായിരുന്നു.

ഇന്നലെ രാവിലെ മുതൽ കേരളാ ബസ് ഫാൻസ് ക്ലബ് എന്ന ഫെയ്സ് ബുക്ക് ഗ്രൂപ്പിലാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. രാഹുൽ ആർ എന്നയാൾ 'ഡ്രൈവർമാർക്ക് തന്നെ ഒരു നാണക്കേട് അല്ലെ ഇത്. ഒരു ബസ് ഓടിക്കാൻ രണ്ടുപേരൊക്കെ ആയോ. ഗിയർ മാറ്റാൻ ഒരാളും ഓടിക്കാൻ ഒരാളും. കാലത്തിന്റെ ഒരു പോക്ക്.'എന്ന തലക്കെട്ടോടെയായിരുന്നു ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്. ഇത് ശ്രദ്ധയിൽപെട്ട പത്തനംതിട്ട ആർ.ടി.ഒ മല്ലപ്പള്ളി ജോ.ആ.ർ.ടി.ഒ യോട് സംഭവത്തെപറ്റി അന്വേഷിക്കാൻ നിർദ്ധേസം നൽകി. തുടർന്ന് മല്ലപ്പള്ളി ജോ.ആർ.ടി.ഒ ബസ് കണ്ടെത്തുകയും ഡ്രൈവർക്കെതിരെ റിപ്പോർട്ട് നൽകുകയുമായിരുന്നു.

തിരുവല്ല - മല്ലപ്പള്ളി റൂട്ടിൽ പാമലയിൽ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. സുധീഷ് കുട്ടികളുമായി വിനോദയാത്രക്ക് പോകുകയായിരുന്നു. ആ സമയം ബസിന്റെ ബോണറ്റിൽ ഇരുന്ന സഹോദരന്റെ മകനെകൊണ്ട് ഗിയർ മാറ്റി ഇടീക്കുകയായിരുന്നു. സഹോദരൻ തന്നെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയതും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതും. സോഷ്യൽ മീഡിയയിൽ ഇട്ടാൽ ഇത്രയും ഗുരുതരമായ നടപടികൾ നേരിടേണ്ടി വരുമെന്ന് സഹോദരനും അറിഞ്ഞില്ല. ഈ ദൃശ്യമാണ് കേരളാ ബസ് ഫാൻസ് എന്ന ഫെയ്സ് ബുക്ക് ഗ്രൂപ്പിലും എത്തിയത്. ഇത് ശ്രദ്ധയിൽപെട്ട പത്തനംതിട്ട ആർ.ടി.ഒ ജിജി ജോർജ്ജ് മല്ലപ്പള്ളി വെങിക്കിൽ ഇൻസ്പെക്ടറെ കൊണ്ട് രഹസ്യമായി വിവരം അന്വേഷിപ്പിച്ചു. ഡ്രൈവർ ഗുരുതരമായ നിയമ ലംഘനമാണ് നടത്തിയത് എന്ന് വെഹിക്കിൾ ആർ.ടി.ഒയ്ക്ക് റിപ്പോർട്ട് നൽകി. തുടർന്നാണ് മല്ലപ്പള്ളി ജോ.ആർ.ടി.ഓയ്ക്ക് ഡ്രൈവർക്ക് നോട്ടീസ് നൽകി വിളിച്ചു വരുത്താൻ നിർദ്ധേശം നൽകിയത്.

സുധീഷ് ബസുകളിൽ യാത്രചെയ്യുന്നവരെകൊണ്ട ഗിയർമാറ്റുകയും സ്റ്റിയറിങ് തിരിക്കാൻ അനുവദിക്കുകയും ചെയ്യുന്നത് പതിവാണെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ കണ്ടെത്തി. ഇനിയും ഇത്തരത്തിൽ ആരും നിയമലംഘനം നടത്താൻ ഇടവരാതിരിക്കാനുള്ള കടുത്ത മാതൃകാ നടപടിതന്നെയാണ് വകുപ്പ് എടുത്തിരിക്കുന്നത്. ഏതാനം ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടികളെയും കൊണ്ട് ഗിയർമാറ്റുന്ന ടൂറിസ്റ്റ് ഡ്രൈവറുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വരികയും ഇയാൾക്കെതിരെയും മോട്ടോർ വാഹന വകുപ്പ് നടപടി എടുക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP