Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രിയപ്പെട്ടവർ കൺമുന്നിൽ മരിച്ച് വീഴുന്നത് കണ്ട് പകച്ച് നിൽക്കുന്ന ഒരു ജനത; ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അറിയുന്നത് മാരക രോഗങ്ങളുടെ കഥ; പലപ്പോഴും വൈദ്യശാസ്ത്രത്തിന് പോലും കണ്ട് പിടിക്കാൻ പറ്റാത്ത അസുഖങ്ങൾ; ഒരേ ഹോട്ടലിൽ പല മുറിയിലായി മരിച്ച് കിടന്നത് നിരവധി പേർ; ആത്മഹത്യയോ കൊലപാതകമോ അല്ല; നിഗൂഢത നിറഞ്ഞ മരണങ്ങൾ; സഞ്ചാരികളുടെ പറുദീസയായ ഡൊമനിക് റിപ്പബ്ലിക്കിലെ കാറ്റിന് വരെ ദുർമരണങ്ങളുടെ മണമാണ്; ഭീതി പടർത്തുന്ന രഹസ്യങ്ങൾ നിറഞ്ഞ ഒരു രാജ്യത്തിന്റ കഥ

പ്രിയപ്പെട്ടവർ കൺമുന്നിൽ മരിച്ച് വീഴുന്നത് കണ്ട് പകച്ച് നിൽക്കുന്ന ഒരു ജനത; ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അറിയുന്നത് മാരക രോഗങ്ങളുടെ കഥ; പലപ്പോഴും വൈദ്യശാസ്ത്രത്തിന് പോലും കണ്ട് പിടിക്കാൻ പറ്റാത്ത അസുഖങ്ങൾ; ഒരേ ഹോട്ടലിൽ പല മുറിയിലായി മരിച്ച് കിടന്നത് നിരവധി പേർ; ആത്മഹത്യയോ കൊലപാതകമോ അല്ല; നിഗൂഢത നിറഞ്ഞ മരണങ്ങൾ; സഞ്ചാരികളുടെ പറുദീസയായ ഡൊമനിക് റിപ്പബ്ലിക്കിലെ കാറ്റിന് വരെ ദുർമരണങ്ങളുടെ മണമാണ്; ഭീതി പടർത്തുന്ന രഹസ്യങ്ങൾ നിറഞ്ഞ ഒരു രാജ്യത്തിന്റ കഥ

മറുനാടൻ മലയാളി ബ്യൂറോ

ഡൊമിനിക്കൻ റിപ്പബ്ലിക്ക്: സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഡൊമിനിക്കൻ റിപ്പബ്ലിക്ക്. കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന പർവത നിരകളും കടൽ തീരങ്ങളും നിറഞ്ഞ മനോഹര രാജ്യം. പക്ഷേ കുറച്ച് നാളുകളായി ഈ പ്രദേശം ഭീതി ഉയർത്തുന്ന ഒന്നായി മാറിയിരിക്കുന്നു. 2018 ജനുവരിക്കു ശേഷം മാത്രം ഇവിടെ 36 അമേരിക്കൻ ടൂറിസ്റ്റുകൾ മരണപ്പെട്ടു. വന്ന് പോയവരിൽ പലരും മാനസികമായി തളർന്ന അവസ്ഥയിലും. വൈദ്യശാസ്ത്രത്തിന് പോലും കണ്ട് പിടിക്കാൻ പറ്റാത്ത അസുഖങ്ങളാണ് ഇവിടെ എത്തുന്നവരെ ബാധിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ അവർ മരണപ്പെടുകയും ചെയ്യും. കാരണമെന്താണെന്ന് മാത്രം ആർക്കും അറിയില്ല. സഞ്ചാരികൾക്കു നേരെയുള്ള ക്രൂരമായ ആക്രമണങ്ങൾ, വിദേശികൾക്കു പിടിപെടുന്ന രോഗങ്ങൾ, അവിചാരിത മരണങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും ആൾക്കാർ പറയുന്ന കാര്യങ്ങൾ. എന്നാൽ നിരന്തരം വേട്ടയാടുന്ന ഇത്തരം പ്രശ്‌നങ്ങളുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢത എന്താണെന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമാണ്. ഒരു സമയത്ത് സഞ്ചാരികളുടെ ഒഴുക്ക് കാരണം പേര് കേട്ട ഈ സ്ഥലം ഇപ്പോൾ അവർക്ക് പേടി സ്വപ്‌നമാണ്.

ദിവസങ്ങളോളം സന്തോഷത്തോടെ അവധി ദിവസങ്ങൾ ആഘോഷിക്കുവാൻ വരുന്നവർ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ മരണപ്പെടുക. യാതൊരു വിധ അസുഖങ്ങളോ ലക്ഷണങ്ങളോ കാണിക്കാത്തവർ പെട്ടെന്നുണ്ടാകുന്ന രോഗബാധയിൽ മരണപ്പെടുന്നത് വിചിത്രമെന്നല്ലാതെ എന്ത് പറയാൻ. കഴിഞ്ഞ മെയ് 25 ന് ഇവിടത്തെ പ്ലായ നോവ റിസോർട്ടിലെ ഗ്രാൻഡ് ബാഹിയ പ്രിൻസിപ്പെ ഹോട്ടലിൽ മുറിയെടുത്ത സിന്തിയ ആൻഡേ എന്ന യുവതിയും അവരുടെ പ്രതിശ്രുത വരനും യാത്രയിലുടനീളം അതീവ സന്തോഷത്തോടെയാണ് അവരുടെ സമയം ചിലവഴിച്ചത്. എന്നാൽ അഞ്ച് ദിവസത്തിന് ശേഷം ഹോട്ടൽ മുറിയിൽ മരിച്ച് കിടക്കുന്ന ഇരുവരേയുമാണ് കണ്ടെത്താൻ സാധിച്ചത്. അതേ ദിവസം തന്നെ മിറാൻഡ ഷാ അപ് വെർണർ എന്ന സൈക്കോതെറാപിസ്റ്റിനെ് ഇതേ റിസോർട്ടിലെ മറ്റൊരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നു പേരുടേയും മരണത്തിൽ ഒരു പാട് സമാനതകൾ ഉണ്ടായിരുന്നു. മൂവരുടേയും ശ്വാസകോശത്തിൽ പ്രത്യേക തരം ദ്രാവകം രൂപപ്പെട്ടിരുന്നു. മരണപ്പെട്ട കാമുകി കാമുകന്മാരുടെ പാൻക്രിയാസിൽ ഉൾപ്പെടെ രക്തസ്രാവം ഉണ്ടായി. കരളിന് വീക്കവും ഹൃദയത്തിന് വികാസവും സംഭവിച്ചിരുന്നു.

ഡൊമിനിക് റിപ്പബ്ലിക്കിലെ ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് താമസിക്കുന്നവരാണ് മരിക്കുന്നവരിൽ കൂടുതൽ. ഭർതൃസഹോദരന്റെ ജന്മദിനം ആഘോഷിക്കാൻ ഇവിടെ എത്തിയ ഡോണറ്റ് എഡ്ജ് കാനൻ കുടുംബത്തോടൊപ്പം മദ്യം കുടിച്ചും പാട്ടു പാടി നൃത്തം കളിച്ചും ആ ദിവസം മനോഹരമാക്കി. എല്ലാം കഴിഞ്ഞ് റൂമിലെത്തിയപ്പോൾ മുതൽ കടുത്ത വയറു വേദനയെ തുടർന്ന് ഡോണറ്റ് നിലവിളിക്കാൻ തുടങ്ങി. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും വൃക്ക തകരാറിലാണെന്ന് പറഞ്ഞു. ഉടൻ ഡയാലിസിസിന് വിധേയയാക്കിയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ അവർ മരിച്ചു. വൃക്കയ്ക്ക് നേരത്തെ പ്രശ്‌നം എന്തെങ്കിലും ഉള്ളതായി അറിയില്ലെന്നും പെട്ടെന്ന് എങ്ങനെയാണ് ഈ പ്രശ്‌നം വന്നതെന്ന് അറിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

സഞ്ചാരിയായ റോബർട്ട് വാലസ് ഹോട്ടൽ മുറിയിൽ എത്തിയത് മുതൽ പ്രശ്‌നങ്ങൾ ആരംഭിച്ചു. മൂത്രത്തിലൂടെ രക്തം വരാൻ തുടങ്ങിയതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ന്യൂമോണിയയും ആന്തരികാവയവങ്ങൾ കൂട്ടത്തോടെ തകരാറിലായതും കാരണം മരിച്ചു. എന്നാൽ തികച്ചും ആരോഗ്യവാനും അസുഖങ്ങൾ ഒന്നും ഇല്ലാതെ ഇരുന്ന വ്യക്തിക്ക് പെട്ടെന്ന് മാരകമായ രോഗങ്ങൾ പിടിപെട്ടത് എങ്ങനെയെന്ന് ആർക്കും അറിയില്ല. മരണങ്ങൾ മാത്രമല്ല. അസ്വാഭാവികമായ ചേഷ്ടകളും ശാരീരിക ചലനങ്ങളും ഇവിടെ എത്തുന്നവരിൽ പലരും കാണിക്കാൻ തുടങ്ങി. കുടുംബത്തോടൊപ്പം വന്ന് പതിനെട്ട് കാരന് വയറ് വേദനയും അതിസാരവും പിടിപെട്ടു. ഭ്രാന്ത് പിടിച്ച് കരയുകയും നിലത്ത് കിടന്ന് ഉരുളുകയും ചെയ്തതോടെ ബന്ധുക്കൾ ഭയന്നു. മരിച്ചവരിൽ പലരും മദ്യം ഉപയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ ഈ വഴിക്ക് അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ ഭക്ഷണവും വെള്ളവും എല്ലാം ഈ ഗണത്തിൽ പെടുത്തി ചിന്തിക്കേണ്ടി വരും. കീടനാശിനിയോ മെത്തനോളോ മദ്യത്തിൽ കലർന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

വടക്ക് അറ്റ്‌ലാന്റിക് സമുദ്രവും തെക്ക് കരീബിയൻ കടലും അതിരായി കിടക്കുന്ന സ്വർഗരാജ്യമെന്നാണു ഡൊമിനിക് റിപ്പബ്ലിക്കിന്റെ വിശേഷണം. സഞ്ചാരികളുടെ പറുദീസയായി തിളങ്ങിയിരുന്ന ഈ മനോഹരമായ സ്ഥലം ഇപ്പോൾ നിഗൂഢതകൾ നിറഞ്ഞ ദുർമരണങ്ങളുടെ നാടായി മാറിയിരിക്കുന്നു. എന്തായിരിക്കും ഇവിടെ എത്തുന്ന സഞ്ചാരികളെ പിന്തുടരുന്നത്. നിമിഷ നേരങ്ങൾക്കുള്ളിൽ മരണം വന്ന് കൂട്ടിക്കൊണ്ട് പോകാനും മാത്രം ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ എന്ത് പ്രശ്‌നമാണ് ഉള്ളത്?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP