Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുഡിഎഫുമായി ധാരണയുണ്ടാക്കി മുന്നണിയിൽ കയറിപ്പറ്റാനുള്ള ആർഎംപി നീക്കം ഫലിക്കുമോ; വിപ്ലവകാരിയായ ടി പിയുടെ പാർട്ടിക്കെങ്ങനെ കോൺഗ്രസിനൊപ്പം നിൽക്കാനാവുമെന്ന് പ്രവർത്തകരുടെ ചോദ്യം; ഒരു മുന്നണിയിലുമില്ലാതെ എത്രകാലം ഇങ്ങനെ തുടരാൻ കഴിയുമെന്ന ആശങ്കയിൽ നേതൃത്വം; ഒറ്റയ്ക്ക് മത്സരിക്കാനില്ലെന്ന എൻ വേണുവിന്റെ വാക്കുകൾ മയപ്പെടുത്തി തനിച്ചുതന്നെ മത്സരിക്കുമെന്ന് കെ എസ് ഹരിഹരൻ; സിപിഎമ്മിനെ വിറപ്പിച്ച ടി പി ചന്ദ്രശേഖരന്റെ പാർട്ടി പ്രതിസന്ധിയിൽ

യുഡിഎഫുമായി ധാരണയുണ്ടാക്കി മുന്നണിയിൽ കയറിപ്പറ്റാനുള്ള ആർഎംപി നീക്കം ഫലിക്കുമോ; വിപ്ലവകാരിയായ ടി പിയുടെ പാർട്ടിക്കെങ്ങനെ കോൺഗ്രസിനൊപ്പം നിൽക്കാനാവുമെന്ന് പ്രവർത്തകരുടെ ചോദ്യം; ഒരു മുന്നണിയിലുമില്ലാതെ എത്രകാലം ഇങ്ങനെ തുടരാൻ കഴിയുമെന്ന ആശങ്കയിൽ നേതൃത്വം; ഒറ്റയ്ക്ക് മത്സരിക്കാനില്ലെന്ന എൻ വേണുവിന്റെ വാക്കുകൾ മയപ്പെടുത്തി തനിച്ചുതന്നെ മത്സരിക്കുമെന്ന് കെ എസ് ഹരിഹരൻ; സിപിഎമ്മിനെ വിറപ്പിച്ച ടി പി ചന്ദ്രശേഖരന്റെ പാർട്ടി പ്രതിസന്ധിയിൽ

കെ വി നിരഞ്ജൻ

കോഴിക്കോട്: മറ്റ് വഴികളില്ലാതെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫുമായി ധാരണയുണ്ടാക്കി മുന്നണിയിൽ കയറിപ്പറ്റാനുള്ള ആർഎംപി ഐ നേതാക്കളുടെ ശ്രമത്തിനെതിരെ അണികൾ പരസ്യമായി രംഗത്ത്. ഒറ്റയ്ക്ക് മത്സരിച്ച് മതേതര വോട്ടുകൾ വിഭജിക്കുന്നത് ബിജെ പിക്ക് നേട്ടമാകുമെന്ന് പറഞ്ഞായിരുന്നു നേതാക്കളുടെ പുതിയ നീക്കം. ടി പി ചന്ദ്രശേഖരനെ വധിച്ച സിപിഎമ്മുമായി യോജിക്കാനാവില്ല. അതേ സമയം ബിജെപിയെ പരാജയപ്പെടുത്തുകയും വേണം. അതുകൊണ്ട് തന്നെ ഇവർ രണ്ടുപേരെയും എതിർത്തുകൊണ്ട് മതേതര ജനാധിപത്യ ശക്തികളുമായി ചേർന്ന് പ്രവർത്തിക്കുമെന്നായിരുന്നു ആർഎംപി ഐ നേതൃത്വം വ്യക്തമാക്കിയത്. ഇത് കോൺഗ്രസുമായി ധാരണയുണ്ടാക്കാനുള്ള നീക്കമാണെന്ന് ആക്ഷേപിച്ചാണ് അണികൾ രംഗത്ത് വന്നിരിക്കുന്നത്

പാർട്ടി രൂപീകരിച്ച ടി പി ചന്ദ്രശേഖരൻ സി പി എമ്മുമായി അകന്നപ്പോഴും കോൺഗ്രസിനും ബി ജെപിക്കും അനുകൂലമായ നിലപാട് ഒരിക്കലും സ്വീകരിച്ചിരുന്നില്ല. സിപിഎമ്മിന് ഇടതുപക്ഷ സ്വഭാവം നഷ്ടമാകുന്നുവെന്ന് ആരോപിച്ചാണ് ടി പി സിപിഎം വിട്ട് ആർഎംപി രൂപീകരിച്ചത് തന്നെ. കോൺഗ്രസിന്റെയും ബിജെപിയുടെയും നിലപാടുകൾക്കെതിരെ തന്നെയായിരുന്നു അദ്ദേഹം എന്നും നിലയുറപ്പിച്ചിരുന്നത്. കുട്ടിക്കാലം മുതൽ തന്നെ മനസ്സിലുറപ്പിച്ച കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളെ ഉപേക്ഷിക്കാൻ ടി പി ഒരിക്കലും തയ്യാറായിരുന്നില്ല. പല അവസരങ്ങൾ മുന്നിൽ വന്നപ്പോഴും അതൊന്നും സ്വീകരിക്കാതെ മാർക്‌സിസത്തെ എന്നും മുറുകെ പിടിക്കുകയാണ് ടി പി ചെയ്തതെന്നും ചൂണ്ടിക്കാട്ടിയാണ് അണികൾ നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ പോലും വലത്തോട്ട് പോകാതെ കൂടുതൽ ഇടത്തോട്ട് തന്നെയാണ് ടി പി സഞ്ചരിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പാർട്ടിയെ കോൺഗ്രസിന്റെ വാലാക്കാനുള്ള നീക്കമാണ് ഇപ്പോഴത്തെ നേതാക്കന്മാർ നടത്തുന്നത്. ഇതിനെ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് തന്നെയാണ് പാർട്ടിയിലെ ഒരു വിഭാഗം വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപിക്കും സി പി എമ്മിനും എതിരായി മതേതര ജനാധിപത്യ ശക്തികളുമായി ഐക്യപ്പെടാനാണ് തീരുമാനമെന്നും ഒറ്റയ്ക്ക് മത്സരിക്കില്ലെന്നും ആർ എം പി ഐ സംസ്ഥാന സെക്രട്ടറി എൻ വേണു വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രവർത്തകരുടെ പ്രതിഷേധം ശക്തമായതോടെ ആർഎംപി, യുഡിഎഫിലേക്കെന്ന തരത്തിൽ വന്ന വാർത്ത തെരഞ്ഞെടുപ്പ് കാലമായാൽ പതിവായി വരുന്ന വാർത്ത മാത്രമാണെന്ന് പറഞ്ഞുകൊണ്ട് ആർഎംപി ഐ നേതാവ് കെ എസ് ഹരിഹരൻ രംഗത്ത് വന്നു. പന്ത്രണ്ടു വർഷമായി മുന്നണികൾക്കൊപ്പം നിൽക്കാതെ തനിച്ച് രാഷ്ട്രീയപ്രവർത്തനം നടത്തുന്ന അഖിലേന്ത്യാ പാർട്ടിയുടെ നയം മാധ്യമ കോക്കസിന് തീരുമാനിക്കാനാവില്ല. തനിച്ചു നിൽക്കാനാണ് തങ്ങൾ തീരുമാനിച്ചിട്ടുള്ളതെന്ന് ഹരിഹരൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ഇതേ സമയം തനിച്ച് മുന്നോട്ട് പോകുന്ന പാർട്ടിക്ക് അത്തരത്തിൽ ഇനി തുടരാനാവില്ലെന്ന വാദവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്. മനം മടുത്ത അണികൾ ബിജെപിയിലേക്ക് ഉൾപ്പെടെ പോവുന്ന സാഹചര്യമാണ്. അതുകൊണ്ട് തന്നെ ഏതെങ്കിലും മുന്നണിയിൽ കയറണമെന്നും ഇവർ വാദിക്കുന്നു. നിഷ്‌ക്രിയമായിരിക്കുന്ന പാർട്ടിയുമായി ഇത്തരത്തിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും ഇവർ വ്യക്തമാക്കുന്നു.എന്നാൽ ഈ വാദത്തിന്റെ പിൻബലത്തിൽ യു ഡി എഫിനൊപ്പം പോകാനുള്ള നടപടിയോട് വലിയൊരു വിഭാഗം കടുത്ത എതിർപ്പിലാണ്. യു ഡി എഫുമായി പരസ്യ സഹകരണത്തിന് പാർട്ടി തീരുമാനിച്ചാൽ ഇവർ സി പി എമ്മിലേക്ക് ഉൾപ്പെടെ മടങ്ങിപ്പോകാനാണ് സാധ്യതയെന്നതും പാർട്ടി നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP