Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടിപി കേസ് പ്രതികളുടെ"കിണ്ണത്തപ്പം" നിർമ്മാണത്തിനായി സെല്ലിന് പുറത്തെ രാത്രിവിഹാരത്തിൽ നടപടിയെടുത്ത് ജയിൽ അധികൃതർ; കിർമാണി മനോജും അണ്ണൻ സിജിത്തും അനൂപും രാത്രിയിൽ ജയിലിന് പുറത്ത് കഴിയുന്നത് മണിക്കൂറോളം: തടവുകാർക്കെല്ലാം ബാധകമായ ലോക്കപ് സമയം പാലിക്കാൻ തയ്യാറാവാതെ കിർമാണി മനോജും സംഘവും; മൊബെെൽ ഫോണും ലഹരി മരുന്നും വരെ വിതരണം ചെയ്ത് അധികൃതർ മുമ്പും സേവിച്ചിരുന്ന തടവ് പുള്ളികൾക്ക് ഇപ്പോഴും വിഐപി പരിരക്ഷ

ടിപി കേസ് പ്രതികളുടെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ ടിപി വധക്കേസ് കുറ്റവാളികൾ നടത്തിയിരുന്ന സ്വെെര്യവിഹാരത്തിൽ നടപടിയെടുത്ത് ജയിൽ അധികൃതർ. കിണ്ണത്തപ്പം നിർമ്മാണത്തിന്റെ പേരിലാണ് കുറ്റവാളികളായ കിർമാണി മനോജ്, എസ്. സിജിത്ത് (അണ്ണൻ സിജിത്ത്), എം.സി. അനൂപ് തുടങ്ങിയവർ രാത്രിയായി കഴിഞ്ഞാൽ കിണ്ണത്തപ്പം നിർമ്മാണത്തിന്റെ പേരിൽ സ്വെെര്യവിഹാരത്തിൽ ഏർപ്പെട്ടിരുന്നത്. സംഭവം വാർത്തയായതോടെയാണ് ജയിൽ അധികൃതർ നടപടിയെടുത്തത്. കിണ്ണത്തപ്പ നിർമ്മാണത്തിനായി പുറത്ത് പോകുന്ന സമയമാണ് അധികൃതർ വെട്ടികുറച്ചിരിക്കുന്നത്.

തലശേരി കിണ്ണത്തപ്പം ഉണ്ടാക്കാൻ വെെകിട്ട് ആറ് മുതൽ രാത്രി ഒൻപതര വരെ സെല്ലിനു പുറത്തു യഥേഷ്ടം കഴിച്ചുകൂട്ടുന്ന പതിവാണ് ഇതോടെ അവസാനിപ്പിച്ചത്. 2 ദിവസമായി രാത്രി ഏഴോടെ ഇവരെ സെല്ലിൽ കയറ്റ‍ുന്നുണ്ടെന്ന് സൂചന. എങ്കിലും മറ്റു തടവുകാർക്കെല്ലാം ബാധകമായ 6 മണിയെന്ന ലോക്കപ് സമയം പാലിക്കാൻ കിർമാണി മനോജും സംഘവും തയാറായിട്ടില്ലെന്നതും വിചിത്രമാണ്.

ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന കിർമാണി മനോജ്, എസ്. സിജിത്ത് (അണ്ണൻ സിജിത്ത്), എം.സി. അനൂപ് എന്നിവരെയാണു ജയിൽ നിയമങ്ങൾ ലംഘിച്ച് വൈകിട്ട് ആറ് മണി മുതൽ 9.30 വരെ സെല്ലിനു പുറത്തിറങ്ങി നടക്കുന്നത് . കൊലക്കേസ് പ്രതിയായ സിപിഎം പ്രവർത്തകൻ അന്ത്യേരി സുരയും ഇവരെ സഹായിക്കാൻ പുറത്തിറങ്ങുന്നുണ്ട്.

കിണ്ണത്തപ്പം നിർമ്മാണത്തിന്റെ പേരിൽ മൊബൈൽ ഫോണും ലഹരിയും അടക്കമുള്ള സൗകര്യങ്ങൾ യഥേഷ്ടം ഉപയോഗിക്കാനുള്ള മറയാണ് കിണ്ണത്തപ്പം നിർമ്മാണമെന്നു വിവരമുണ്ട്. പ്രത്യുപകാരമെന്ന നിലയ്ക്ക് ജയിൽ ഉദ്യോഗസ്ഥരിൽ ചിലർക്ക് ജോലിക്കയറ്റത്തിനടക്കമുള്ള ശുപാർശകൾ ടിപി കേസ് സംഘം ചെയ്തുകൊടുക്കുന്നതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ചപ്പാത്തി നിർമ്മാണ യൂണിറ്റിൽ പണിയെടുക്കുന്നവരൊഴികെ മറ്റെല്ലാ തടവുകാരെയും രാവിലെ 7.15ന് കൃഷിയടക്കം ജോലികൾക്കിറക്കി വൈകിട്ട് മ‍ൂന്നോടെ തിരിച്ചുകയറ്റുന്നതാണു ജയിലുകളിലെ കീഴ്‍വഴക്കം. അസാധാരണ സാഹചര്യങ്ങളിലൊഴികെ വൈകിട്ട് ആറിനു ശേഷം തടവുകാരെ സെല്ലിനു പുറത്തിറക്കാറില്ല.

ടിപി കേസ് തടവുകാരെ ഒരേ സെല്ലിൽ പാർപ്പിക്കാനോ ഒന്നിച്ചു പുറത്തിറക്കാനോ പാടില്ലെന്നു നിർദ്ദേശമുണ്ടായിരുന്നെങ്കിലും ഇതും ലംഘിക്കപ്പെട്ടുന്ന സാഹചര്യമാണ് ഇതുവരെ വിയ്യൂർ ജയിലിൽ നിന്നും ഉണ്ടായിട്ടുള്ളത്. സർക്കാർ അധികാരത്തിലേറിയതിന് ശേഷം പ്രതികൾക്ക് വാരിക്കോരി സർക്കാർ പരോൾ അനുവദിച്ചിരുന്നതും ഏറെ വിവാദമായിരുന്നു. 90 ദിവസത്തിൽ 15 ത്തെ സാധാരണ പരോളാണ് ഒരാൾക്ക് പരമാവധി ലഭിക്കുക. ഇതുവെച്ച് നോക്കിൽ ഒരാൾക്ക് കിട്ടേണ്ട പരമാവധി പരോൾ ഈ പ്രതികൾക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ കണക്കിനെ വെല്ലുന്ന പരോൾ കണക്കുകളാണ് ഇവർക്ക് ലഭിച്ചിരുന്നത്. പി.കെ കുഞ്ഞനന്തന് അനുവദിച്ചത് 257 ദിവസത്തെ പരോൾ. കെ.സി രാമചന്ദ്രന് 205 ഉം സിജിത്തിന് 186 ദിവസവും പരോൾ അനുവദിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതൽ ദിവസം പരോൾ ലഭിച്ചത് പി കെ കുഞ്ഞനന്തനാണ്. സാധാരണ പരോൾ 135 ദിവസവും അടിയന്തര പരോൾ 122 ദിവസവും അടക്കം ആകെ കുഞ്ഞനന്തൻ പുറത്ത് നിന്നത് 257 ദിവസാണ്. 205 ദിവസം പരോൾ ലഭിച്ച് കെ.സി രാമചന്ദ്രനാണ് കുഞ്ഞനന്തന് പിറകെ വരുന്നത്. 185 ദിവസത്തെ സാധാരണ പരോളും 20 ദിവസത്തെ അടിയന്തര പരോളും രാമചന്ദ്രന് ലഭിച്ചു. സിജിത്ത് 186 ദിവസം, മുഹമ്മദ് ഷാഫി 135 ദിവസം കിർമാണി മനോജ് 120 ദിവസം എന്നിവരാണ് കൂടുതൽ ദിവസം പരോൾ അനുവദിക്കപ്പെട്ട മറ്റു പ്രതികൾ. പരോളും കിണ്ണത്തപ്പം നിർമ്മാണവും ഇപ്പോൾ കുറ്റവാളികൾക്കുള്ള വിഐപി പരിരക്ഷതന്നെയെന്നതിൽ സംശയമില്ല.

2012 മെയ്‌ 4-ന് രാത്രി 10 മണിക്കാണ് വടകരക്കടുത്തു വള്ളിക്കാട് വെച്ച് ഇന്നോവ കാറിൽ പിന്തുടർന്നെത്തിയ കൊലയാളി സംഘം ബോംബെറിഞ്ഞു വീഴ്‌ത്തിയ ശേഷം ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയത്. ടി.പിയെ കൊലപ്പെടുത്തിയ കേസിൽ 12 പേരെയായിരുന്നു എരഞ്ഞിപ്പാലം പ്രത്യേക കോടതി ശിക്ഷിച്ചത്. ഇതിൽ പതിനൊന്നു പേർക്കും ലഭിച്ചത് ജീവപര്യന്തം തടവ് ശിക്ഷയാണ് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP