Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്തിരട്ടി പിഴ വന്നതോടെ നാട്ടുകാരുടെ പ്രതിഷേധച്ചൂടറിഞ്ഞ പിണറായി സർക്കാർ രംഗം തണുപ്പിക്കാൻ ഇളവുകൾ ഓണസമ്മാനമാക്കും; പിഴത്തുക നാൽപത് മുതൽ അൻപത് ശതമാനം വരെ കുറയ്ക്കാൻ ആലോചന; ഹെൽമറ്റ് ധരിക്കാത്തവർക്കും സീറ്റ് ബൽറ്റ് ഇടാത്തവർക്കും പിഴ 500 ആയി കുറയ്ക്കും; ലൈസൻസില്ലാതെ വണ്ടി ഓടിച്ചാൽ പിഴ മൂവായിരമോ രണ്ടായിരമോ ആയി കുറച്ചേക്കും; ചെറിയ കുറ്റങ്ങൾക്കുള്ള പിഴ മുന്നൂറായി കുറയ്ക്കാനും ആലോചന

പത്തിരട്ടി പിഴ വന്നതോടെ നാട്ടുകാരുടെ പ്രതിഷേധച്ചൂടറിഞ്ഞ പിണറായി സർക്കാർ രംഗം തണുപ്പിക്കാൻ ഇളവുകൾ ഓണസമ്മാനമാക്കും; പിഴത്തുക നാൽപത് മുതൽ അൻപത് ശതമാനം വരെ കുറയ്ക്കാൻ ആലോചന; ഹെൽമറ്റ് ധരിക്കാത്തവർക്കും സീറ്റ് ബൽറ്റ് ഇടാത്തവർക്കും പിഴ 500 ആയി കുറയ്ക്കും; ലൈസൻസില്ലാതെ വണ്ടി ഓടിച്ചാൽ പിഴ മൂവായിരമോ രണ്ടായിരമോ ആയി കുറച്ചേക്കും; ചെറിയ കുറ്റങ്ങൾക്കുള്ള പിഴ മുന്നൂറായി കുറയ്ക്കാനും ആലോചന

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ഇനി വലിയ വിലകൊടുക്കേണ്ടി വരുമെന്നതാണ് മലയാളികളുടെ ഉറക്കം കെടുത്തുന്നത് ഗുജറാത്ത് അടക്കം ചില സംസ്ഥാനങ്ങൾ പിഴ കുറയ്ക്കാൻ നടപടി സ്വീകരിച്ചു. ഇവിടെയും എന്തുകൊണ്ട് അതായിക്കൂടാ എന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. പിഴത്തുക സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിധിൻ ഗഡ്കരി പ്രഖ്യാപിക്കുകയും ചെയ്തു. ഹെൽമറ്റില്ലാതെ വാഹനമോടിച്ചാൽ പിഴ ആയിരം. ഒപ്പം 3 മാസത്തേക്ക് ലൈസൻസ് റദ്ദാക്കും. . വാഹനം ഒടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പിഴ 10000 രൂപയാണ് നിലവിൽ ഇത് 1000 രൂപയാണ്. മദ്യപിച്ച് വാഹനം ഓടിച്ചാൽ പിഴ 10000 രൂപയാണ്. സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ നിലവിലെ പിഴ 100 രൂപ ആണെങ്കിൽ സെപ്റ്റംബർ 1 മുതൽ അത് 1000മാകും. അമിത വേഗത്തിന്റെ പിഴ 1000-2000 നിരക്കിലായിരിക്കും. നിലവിൽ ഇത് 400 രൂപയാണ്. അപകടപരമായ ഡ്രൈവിംഗിന് പിഴ പുതിയ നിയമത്തിൽ 5000 രൂപയായിരിക്കും. സോഷ്യൽ മീഡിയയിൽ അടക്കം വലിയ പ്രതിഷേധമാണ് കൂടിയ പിഴ ഈടാക്കുന്നതിന് എതിരെ ഉയർന്നിരിക്കുന്നത്. ഓണക്കാലത്ത് കൂടിയ പിഴ ഈടാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കുകയും ചെയ്തു. തിരുവോണം കഴിഞ്ഞതോടെ, പിഴത്തുക കുറയ്ക്കാനുള്ള ആലോചനയിലാണ് സർക്കാർ.

പിഴത്തുക നാൽപത് മുതൽ അൻപത് ശതമാനം വരെ കുറച്ചേക്കും. ഹെൽമറ്റ് ധരിക്കാത്തവർക്കും സീറ്റ് ബെൽറ്റ് ഇടാത്തവർക്കുമുള്ള പിഴ അഞ്ഞൂറായും ലൈസൻസില്ലാതെ വാഹനമോടിക്കുന്നതിനുള്ള പിഴ മൂവായിരമോ രണ്ടായിരമോ ആയി കുറയ്ക്കാനുമാണ് ആലോചന. പിഴത്തുക സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയതോടെയാണ് ഈ മാറ്റം.

ഇൻഡിക്കേറ്റർ ഇടാതിരിക്കുക, നിലവാരം കുറഞ്ഞ ഹെൽമറ്റ് ധരിക്കുക തുടങ്ങി ചെറിയ കുറ്റങ്ങൾക്കുള്ള പിഴ അഞ്ഞൂറിൽ നിന്ന് മുന്നൂറാക്കിയേക്കും. ഹെൽമറ്റില്ലാത്തതിനും സീറ്റ് ബൽറ്റിടാത്തതിനും നിലവിൽ ആയിരം രൂപയാണ് പിഴ. ഗുജറാത്ത് മാതൃകയിൽ ഇത് അഞ്ഞൂറാക്കും. ലൈസൻസില്ലാതെ വാഹനം ഓടിച്ചാൽ അഞ്ഞൂറുരൂപയായിരുന്നതാണ് പത്തിരട്ടി വർധിപ്പിച്ച് അയ്യായിരമാക്കിയത്. ഇത് രണ്ടായിരമോ മൂവായിരമോ ആക്കി ചുരുക്കിയേക്കും. പെർമിറ്റ് ലംഘനത്തിന് എല്ലാ വാഹനങ്ങളും ഒരേ പിഴ ഏർപ്പെടുത്തിയത് വ്യാപക എതിർപ്പുയർത്തിയിരുന്നു. ഓട്ടോയ്ക്ക് രണ്ടായിരവും ലൈറ്റ് മോട്ടോർ വെഹിക്കിളിന് മൂവായിരവും ഹെവി വെഹിക്കിളിന് അയ്യായിരവുമായിരുന്നത് ഭേദഗതി വന്നതോെട എല്ലാവർക്കും പതിനായിരമാക്കി. ഇത് പ്രത്യേകം പ്രത്യേകം ആക്കാനാണ് ആലോചന.

പത്തിരട്ടിവർധിച്ച ഓവർ ലോഡിന്റ പിഴ ഇരുപതിനായിരത്തിൽ നിന്ന് പതിനായിരമായി ചുരുക്കിയേക്കും. എയർഹോൺ മുഴക്കുന്നതിനുള്ള പതിനായിരം രൂപ പിഴയും അയ്യായിരമാക്കാനാണ് ആലോചന. എന്നാൽ മദ്യപിച്ച് വാഹനം ഓടിക്കുന്നതിനും അപകടകരമായ ഡ്രൈവിങ്ങിനും ഉള്ള പിഴത്തുകയിൽ വ്യത്യാസം വരാനിടയില്ല. അപകട ഡ്രൈവിങ്ങിന് മൂവായിരവും മദ്യപിച്ച് വാഹനം ഓടിക്കുന്നതിന് പതിനായിരവുമാണ് പിഴ. ഇൻഷ്വറൻസില്ലെങ്കിലുള്ള പിഴ രണ്ടായിരമായി തന്നെ നിലനിർത്തും. പിഴത്തുക കുറയ്ക്കുന്നതിനായി പുതിയ വിജ്ഞാപനം ഇറക്കണം. ഇതിന്റ കരട് കേന്ദ്രസർക്കാരിന്റ നിർദ്ദേശം കൂടി അറിഞ്ഞശേഷം മോട്ടോർവാഹനവകുപ്പ് തയാറാക്കും. തിങ്കളാഴ്ച ഗതാഗതമന്ത്രി വിളിച്ച ഉന്നതതലയോഗത്തിൽ കരട് ചർച്ചചെയ്യും തുടർന്ന് മുഖ്യമന്ത്രിയുമായും ആവശ്യമെങ്കിൽ എൽ.ഡി.എഫിലും ചർച്ച ചെയ്തശേഷമായിരിക്കും പുതിയ വിജ്ഞാപനം വരിക.

നിലവിലെ പിഴ ഇങ്ങനെ:

സെപ്റ്റംബർ ഒന്ന് മുതലാണ് മോട്ടോർ വാഹന ഭേദഗതി നിയമം കേരളത്തിൽ പ്രാബല്യത്തിൽ വന്നത്. ട്രാഫിക് കുറ്റകൃത്യങ്ങൾക്ക് ഉയർന്ന പിഴ ഈടാക്കാനും പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉണ്ടാക്കുന്ന വാഹനാപകടങ്ങൾക്ക് രക്ഷകർത്താക്കൾക്ക് ജയിൽ ശിക്ഷ ഉൾപ്പെടെയുള്ള ഭേദഗതികളോടെയാണ് നിയമം നടപ്പാക്കുന്നത്.

ഹെൽമറ്റ് ഇല്ലാതെ വാഹനമോടിച്ചാൽ ഇനി പിഴ 1000 രൂപയാണ്. ഒപ്പം 3 മാസത്തേക്ക് ലൈസൻസ് റദ്ദാക്കും. . വാഹനം ഒടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പിഴ 10000 രൂപയാണ് നിലവിൽ ഇത് 1000 രൂപയാണ്. മദ്യപിച്ച് വാഹനം ഓടിച്ചാൽ പിഴ 10000 രൂപയാണ്.സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ നിലവിലെ പിഴ 100 രൂപ ആണെങ്കിൽ സെപ്റ്റംബർ 1 മുതൽ അത് 1000മാകും. അമിത വേഗത്തിന്റെ പിഴ 1000-2000 നിരക്കിലായിരിക്കും. നിലവിൽ ഇത് 400 രൂപയാണ്. അപകടപരമായ ഡ്രൈവിംഗിന് പിഴ പുതിയ നിയമത്തിൽ 5000 രൂപയായിരിക്കും. ട്രാഫിക്ക് നിയമലംഘനത്തിന് പിഴ 500 രൂപയായിരിക്കും.

ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ - 5000 രൂപ, പെർമിറ്റില്ലാതെ ഓടിച്ചാൽ - 10,000 രൂപ, എമർജൻസി വാഹനങ്ങൾക്ക് മാർഗ്ഗതടസം സൃഷ്ടിച്ചാൽ - 10,000 രൂപയും ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ ഓടിച്ചാൽ - 2000 രൂപയും പിഴ ഈടാക്കും. വാഹന റജിസ്‌ട്രേഷനും, ലൈസൻസ് എടുക്കാനും ആധാർ നിർബന്ധമാക്കുമെന്നും പുതിയ നിയമം പറയുന്നുണ്ട്.

കുട്ടികൾ വാഹനമോടിച്ചാൽ രക്ഷാകർത്താക്കൾക്കു ജയിൽശിക്ഷ

കുട്ടികളെ കൊണ്ടുള്ള ഡ്രൈവിങ് ഒരു തരത്തിലും അംഗീകരിക്കതക്കതല്ല. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചുണ്ടാക്കുന്ന അപകടങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കുട്ടികൾക്ക് വാഹനം നൽകി വിടുന്ന മാതാപിതാക്കൾ കുട്ടികളുടെ മാത്രമല്ല റോഡിലെ മറ്റുള്ളവരുടെ ജീവനു കൂടിയാണ് ഭീഷണി സൃഷ്ടിക്കുന്നത്. ലൈസൻസ് ലഭിക്കാത്ത കുട്ടികൾ പ്രതികളായ ഗുരുതരമായ നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്.

പ്രായ പൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുകയോ, നിയമലംഘനം നടത്തുകയോ ചെയ്താൽ വാഹനം നൽകിയ മാതാപിതാക്കൾക്ക് - രക്ഷിതാവിന്- വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും, 3 വർഷം തടവും. വാഹനത്തിന്റെ രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റ് ഒരു വർഷത്തേക്ക് റദ്ദാക്കും.

വാഹനം ഓടിച്ച കുട്ടിക്ക് 18 വയസ്സിനു പകരം 25 വയസ്സിനു ശേഷം മാത്രമേ ലൈസൻസിന് അപേക്ഷിക്കുവാൻ അർഹത ഉണ്ടായിരിക്കൂ. തന്റെ അറിവോടെ/സമ്മതത്തോടെയല്ല കുട്ടി കുറ്റം ചെയ്തത് എന്നു തെളിയിക്കേണ്ട ബാധ്യത രക്ഷിതാവിനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP