Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാളത്തിലെ വിള്ളലുകൾക്ക് ഇനിയും പരിഹാരമായില്ല; അശാസ്ത്രീയ വേഗക്രമീകരണത്തിൽ വഴിമുട്ടി യാത്രക്കാർ; .ജീവൻ പണയം വച്ചുള്ള യാത്ര തുടരുന്നു; പരസ്പരം പഴിച്ച് ജീവനക്കാർ; നിരപരാധിയായ ജീവനക്കാരനെ ബലിയാടാക്കിയതിലെ അമർഷം ശീതസമരത്തിലേക്ക്

പാളത്തിലെ വിള്ളലുകൾക്ക് ഇനിയും പരിഹാരമായില്ല; അശാസ്ത്രീയ വേഗക്രമീകരണത്തിൽ വഴിമുട്ടി യാത്രക്കാർ; .ജീവൻ പണയം വച്ചുള്ള യാത്ര തുടരുന്നു; പരസ്പരം പഴിച്ച് ജീവനക്കാർ; നിരപരാധിയായ ജീവനക്കാരനെ ബലിയാടാക്കിയതിലെ അമർഷം ശീതസമരത്തിലേക്ക്

കൊച്ചി : കറുകുറ്റിയിൽ അപകടം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള പാളങ്ങളിലെ വിള്ളലുകൾക്ക് പരിഹാരം കാണാതെ അധികൃതർ. അശാസ്ത്രീയ വേഗക്രമീകരണത്തിൽ പൊറുതി മുട്ടിയിരിക്കുകയാണു യാത്രക്കാർ.

സംസ്ഥാനത്ത് തിരുവനന്തപുരം ഡിവിഷനു കീഴിലുള്ള റെയിൽ പാളങ്ങളിൽ 202 ഓളം വിള്ളലുകളാണ് റെയിൽവേ അധികൃതർ കണ്ടെത്തിയിട്ടുള്ളത്. ഡിവിഷന്റെ കീഴിലുള്ള 494.76 കിലോമീറ്റർ ചുറ്റളവിലുള്ള പാളത്തിലെ വിള്ളലുകളാണ് ഇപ്പോഴും തൽസ്ഥിതി തുടരുന്നത്.

അശാസ്ത്രീയ വേഗക്രമീകരണത്തിലും ജീവൻ പണയംവച്ചുള്ള യാത്രയിലും ദുരിതം പേറുകയാണ് യാത്രക്കാർ. ഇതിനിടെയാണു വേഗം കുറച്ചാൽ അപകടം ഒഴിവാക്കാമെന്നുള്ള റെയിൽവേയുടെ വിചിത്ര കണ്ടെത്തലും. വിള്ളലുകൾ ഉണ്ടായ പ്രദേശങ്ങൾ പ്രത്യേകം തരംതിരിച്ച് അറ്റകുറ്റപണികൾക്ക് മുതിരാതെ മുഴുവൻ പാതകളിലും വേഗ ക്രമീകരണം നടത്തിയാണ് അധികൃതർ തടിയൂരിയത്. 30 കിലോമീറ്റർ വേഗ ക്രമീകരണം ഗുണത്തെക്കാൾ ഏറെ ദോഷമായി മാറുകയാണ്.

ദീർഘദൂര ട്രെയിനുകൾക്ക് ചാലക്കുടിവരെ തടസങ്ങളില്ലാതെ സാധാരണ വേഗത്തിൽ സർവീസ് നടത്താമെന്നിരിക്കെ ഇവിടെയും വേഗ ക്രമീകരണം വില്ലനാകുകയാണ്. കാസർഗോഡും പാലക്കാടും കടന്ന് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്ന മിക്ക ട്രെയിനുകൾ പലതും അഞ്ചൂ മണിക്കൂർ വൈകിയാണ് എത്തുന്നത്. ഉദ്യോഗസ്ഥർക്കിടയിലുള്ള കിടമൽസരമാണ് സമയക്രമീകരണത്തിലെ പാകപിഴയ്ക്ക് കാരണമായി പറയുന്നത്. ക്രമീകരണങ്ങളുടെ ഭാഗമായി പല ദീർഘദൂര ട്രെയിനുകളും ഉദ്യോഗസ്ഥർ പിടിച്ചിടുന്നതായാണ് യാത്രക്കാർ പറയുന്നത്.

കറുകുറ്റി അപകടത്തിനുശേഷം ഉദ്യോഗസ്ഥർക്കിടയിൽ കിടമൽസരം നടക്കുന്നതായാണ് അറിയുന്നത്. അപകടത്തിന് കാരണക്കാരായവരെ ശിക്ഷാനടപടികൾക്കു വിധേയമാക്കാതെ നിരപരാധികളെ ബലിയാടാക്കിയ നടപടിയാണ് ജീവനക്കാരെ ചൊടിപ്പിച്ചത്. എന്നാൽ സസ്പെൻഷൻ പിൻവലിച്ചെങ്കിലും ജീവനക്കാർക്കിടയിൽ ഇപ്പോഴും അമർഷം പുകയുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായാണ് സമയക്രമീകരണത്തിന്റെ മറവിൽ മിക്ക ട്രെയിനുകളും പിടിച്ചിടുന്നത്. അപകട സാധ്യത തീരെയില്ലാത്ത ആലപ്പുഴ റെയിൽ പാളത്തിലും വേഗം ക്രമീകരിച്ചിട്ടുണ്ട്. 55 കിലോമീറ്റർ ദൈർഘ്യമുള്ള ഇവിടെ യാത്ര പൂർത്തീകരിക്കാൻ മുന്നര മണിക്കൂറാണ് ഇപ്പോൾ ആവശ്യമായി വരുന്നത്. ഒറ്റവരി പാതയായ ഇവിടെ വിള്ളലുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും വേഗക്രമീകരണം കർശനമായി പാലിക്കുകയാണ്. കോട്ടയം വഴി കടന്നു പോകുന്ന റെയിലുകളിലും വിള്ളലുകൾ കണ്ടെത്തിയിട്ടില്ല. ഇവിടെയും ട്രെയിനുകൾ
ഇഴയുകയാണ്.

തിരുവനന്തപുരം ഡിവിഷനിൽനിന്നും 40 എക്സപ്രസ് ട്രെയിനുകളും 53 പാസഞ്ചർ ട്രെയിനുകളുമാണ് സർവീസ് നടത്തുന്നത്. കൂടാതെ ദീർഘദൂര ആഡംബര വണ്ടികളും സർവീസ് നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP