Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്ത് ട്രെയിൻ സർവീസുകൾ ജൂൺ ഒന്ന് മുതൽ; സാധാരണരീതിയിലുള്ള ടിക്കറ്റ് നിരക്ക്; റിസർവ് ചെയ്യാത്ത കോച്ച് ഉണ്ടാവില്ല; സർവീസ് നടത്തുന്നത് റെയിൽവെ പ്രഖ്യാപിച്ച ട്രെയിനുകൾ മാത്രം; മെയിൽ, എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തില്ല; ടിക്കറ്റുകൾ ഓൺലൈനായോ ടിക്കറ്റ് കൗണ്ടറുകളിൽ നിന്നോ ബുക്ക് ചെയ്യാം; യാത്രക്കാർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

രാജ്യത്ത് ട്രെയിൻ സർവീസുകൾ ജൂൺ ഒന്ന് മുതൽ; സാധാരണരീതിയിലുള്ള ടിക്കറ്റ് നിരക്ക്; റിസർവ് ചെയ്യാത്ത കോച്ച് ഉണ്ടാവില്ല; സർവീസ് നടത്തുന്നത് റെയിൽവെ പ്രഖ്യാപിച്ച ട്രെയിനുകൾ മാത്രം; മെയിൽ, എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തില്ല; ടിക്കറ്റുകൾ ഓൺലൈനായോ ടിക്കറ്റ് കൗണ്ടറുകളിൽ നിന്നോ ബുക്ക് ചെയ്യാം; യാത്രക്കാർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: രാജ്യത്ത് ട്രെയിൻ സർവീസുകൾ ജൂൺ ഒന്ന് മുതൽ ആരംഭിക്കും. യാത്രക്കാർ പാലിക്കേണ്ട മാർഗ നിർദ്ദേശങ്ങൾ കേന്ദ്രം പുറത്തിറക്കി.

* സാധാരണ രീതിയിലുള്ള ടിക്കറ്റ് നിരക്കാണ് ഈടാക്കുക.

* ട്രെയിനിൽ റിസർവ് ചെയ്യാത്ത കോച്ചുകൾ ഉണ്ടാവില്ല.

* ശ്രമിക് ട്രെയിൻ സർവീസ് തുടരും.

* റെയിൽവേ പ്രഖ്യാപിച്ച ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. മെയിൽ, എക്സ്പ്രസ്, പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തില്ല.

* സ്റ്റേഷനുകളിൽ എൻട്രി-എക്സിറ്റ് പോയിന്റുകൾ വെവ്വേറെ സജ്ജീകരിക്കണം.

* സാമൂഹിക അകലം. ശുചീകരണം, തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കണം.

* റെയിൽവേ ടിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് സ്റ്റേഷനിലേക്കും പുറത്തേക്കുമുള്ള വാഹനങ്ങൾ അനുവദിക്കുക.

* ടിക്കറ്റുകൾ ഓൺലൈനായോ ടിക്കറ്റ് കൗണ്ടറുകളിൽ നിന്നോ ബുക്ക് ചെയ്യാം.

* 30 ദിവസം മാത്രമാണ് അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് പരിധി.

* വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾക്ക് യാത്ര അനുവദിക്കില്ല.

* അൺറിസർവ്ഡ് ടിക്കറ്റുകൾ, ഓൺബോർഡ് ടിക്കറ്റുകൾ എന്നിവ നൽകില്ല.

* തത്കാൽ, പ്രീമിയം തത്കാൽ അനുവദിക്കില്ല.

* എല്ലാ യാത്രക്കാരേയും യാത്ര തുടങ്ങുന്നതിന് മുൻപ് തെർമൽ സ്‌ക്രീനിങ് നടത്തണം.

* യാത്രക്കാർ സ്റ്റേഷനിൽ 90 മിനുട്ട് മുൻപെങ്കിലും എത്തണം.

* കൺഫോം ടിക്കറ്റ് ഉപയോഗിച്ചുള്ള യാത്ര മാത്രമേ അനുവദിക്കുകയുള്ളൂ.

* എല്ലാ യാത്രക്കാരും മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം.

* ലക്ഷണങ്ങളുള്ളവരെ യാത്രയ്ക്ക് അനുവദിക്കില്ല.

* എല്ലാ ട്രെയിനുള്ളിൽ കാറ്ററിങ് സർവീസ് ഇല്ല. ചില ട്രെയിനിൽ മിതമായ ഭക്ഷണങ്ങൾ വിൽക്കും.

* ട്രെയിനുള്ളിൽ ബ്ലാങ്കറ്റുകൾ, കർട്ടെയിൻസ് എന്നിവ നൽകില്ല. ഇവ യാത്രക്കാർ സ്വന്തമായി കൊണ്ടുവരുന്നത് അഭികാമ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP