Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ടോയ്‌ലറ്റിൽ പോകണമെങ്കിൽ ആണോ പെണ്ണോ ആകണം; ക്ലാസിലിരിക്കണമെങ്കിലും കൂട്ടുകൂടണമെങ്കിലും ജോലിക്ക് കയറണമെങ്കിലും സ്ഥിതി മറ്റൊന്നുമല്ല; ട്രാൻസ്‌ജെൻഡേഴ്‌സിനെ ജീവിക്കാൻ അനുവദിക്കാത്ത ഇന്ത്യ; കേരളം നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നത് 92 ശതമാനം ട്രാൻസ്‌ജെൻഡറുകളും ലൈംഗിക തൊഴിലിന് ഇറങ്ങിയിരിക്കുന്നത് മറ്റൊരു വഴിയില്ലാത്തതിനാൽ

ടോയ്‌ലറ്റിൽ പോകണമെങ്കിൽ ആണോ പെണ്ണോ ആകണം; ക്ലാസിലിരിക്കണമെങ്കിലും കൂട്ടുകൂടണമെങ്കിലും ജോലിക്ക് കയറണമെങ്കിലും സ്ഥിതി മറ്റൊന്നുമല്ല; ട്രാൻസ്‌ജെൻഡേഴ്‌സിനെ ജീവിക്കാൻ അനുവദിക്കാത്ത ഇന്ത്യ; കേരളം നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നത് 92 ശതമാനം ട്രാൻസ്‌ജെൻഡറുകളും ലൈംഗിക തൊഴിലിന് ഇറങ്ങിയിരിക്കുന്നത് മറ്റൊരു വഴിയില്ലാത്തതിനാൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നുമുള്ള ഒറ്റപ്പെടൽ അനുഭവിക്കാത്ത ട്രാൻസ്‌ജെൻഡറുകളുണ്ടാവില്ല. സമൂഹത്തിൽ ഏതു സ്ഥലത്തും തുറിച്ചുനോട്ടത്തിനും പരിഹാസത്തിനും അവർ പാത്രമാകുന്നു. സമൂഹത്തിന്റെ കാഴ്ചപ്പാടുകളിൽ ഇപ്പോൾ വ്യത്യാസം വന്നുതുടങ്ങിയിട്ടുണ്ടെങ്കിലും അധികം അവസരങ്ങളൊന്നും ഇവരെ തേടിവരുന്നില്ലെന്ന് കേരളത്തിൽ അടുത്തിടെ നടത്തിയ പഠനം വ്യക്തമാക്കുന്നു. ദേശീയ മനുഷ്യാവകാശ കമ്മിഷനുവേണ്ടി കേരള ഡവലപ്‌മെന്റ് സൊസൈറ്റി നടത്തിയ പഠനമനുസരിച്ച് സമൂഹത്തിന്റെ തിരിച്ചടി നേരിടുന്ന ട്രാൻസ്‌ജെൻഡേഴ്‌സിന്റെ എണ്ണം 92 ശതമാനത്തോളമാണ്.

എല്ലാക്കാര്യങ്ങളും ആണിനും പെണ്ണിനും മാത്രമായി നീക്കിവെച്ചിട്ടുള്ള ഇന്ത്യയിൽ, ട്രാൻസ്‌ജെൻഡറുകൾ ഒറ്റപ്പെടുന്നു. പൊതുസ്ഥലത്ത് ടോയ്‌ലറ്റിൽപോകണമെങ്കിൽപ്പോലും ആണിനും പെണ്ണിനും മാത്രമേ വേർതിരിവുള്ളൂ. ജോലിക്കുള്ള അഭിമുഖങ്ങളിലും വിദ്യാലയങ്ങളിലും സൗഹൃദ സദസ്സുകളിലും ഈ വേർതിരിവിന് അവർ ഇരയാകുന്നു. മറ്റൊരു ജോലിയും കിട്ടാതെ ഉപജീവനം വഴിമുട്ടുമ്പോൾ ലൈംഗികത്തൊഴിലിലേക്ക് നീങ്ങുന്നവരും ഏറെ. അവിടെയും ക്രൂരമായ ചൂഷണങ്ങളാണ് ഇവരെ കാത്തിരിക്കുന്നതെന്ന് പഠനം പറയുന്നു.

ലിംഗമാറ്റശസ്ത്രക്രിയയിലൂടെ സ്വന്തം വ്യക്തിത്വത്തിലേക്ക് മാറണമെന്ന് ആഗ്രഹിക്കുന്നവരാണ് 57 ശതമാനം ട്രാൻസ്‌ജൈൻഡറുകളും. എന്നാൽ, അതിന്റെ ഭാരിച്ച ചെലവ് അവർക്ക് താങ്ങാവുന്നതിലും അധികമാണ്. സമൂഹത്തിന്റെ സാമ്പത്തിക ക്രയവിക്രയങ്ങളിൽ ഇവരുടെ ഇടപെടലുകളും തുച്ഛമാണ്. വിദ്യാഭ്യാസക്കുറവും സമൂഹത്തിൽനിന്നുള്ള പുറംതള്ളലും തൊഴിലില്ലായ്മയും അവരെ സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് തള്ളുന്നുവെന്നും പഠനം പറയുന്നു.

2011-ലെ സെൻസസ് അനുസരിച്ച് രാജ്യത്താകെ 4.8 ലക്ഷം ട്രാൻസ്‌ജെൻഡേഴ്‌സുണ്ട്. ഇതിൽ തിരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് 30,000 പേർ മാത്രമാണ്. എന്നാൽ, ഇന്ത്യയിൽ 60 ലക്ഷം വരെ ട്രാൻസ്‌ജെൻഡർമാരുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. അധിക്ഷേപവും ബഹിഷ്‌കരണവും ഭയന്ന് വ്യക്തിത്വം ഒളിപ്പിച്ച് ജീവിക്കുകയാണവർ. 99 ശതമാനം ട്രാൻസ്‌ജെൻഡേഴ്‌സും സമൂഹത്തിൽനിന്ന് ഒരുതവണയെങ്കിലും അധിക്ഷേപം നേരിട്ടവരാണെന്നും പഠനം പറയുന്നു.

ജോലിക്കാവശ്യമായ യോഗ്യതയുണ്ടെങ്കിലും അത് ലഭിക്കാത്തവരാണ് ട്രാൻസ്‌ജെൻഡേഴ്‌സും. ഉപജീവനത്തിനായി ഇവരിൽ 96 ശതമാനത്തിനും ഭിക്ഷാടനത്തിനോ െൈലംഗികവൃത്തിക്കോ തയ്യാറാകേണ്ടിവരുന്നു. യോഗ്യതയുണ്ടായിട്ടും ജോലി ലഭിക്കാത്തവരാണ് 89 ശതമാനം പേരും. 60 ശതമാനംവരെ ട്രാൻസ്‌ജെൻഡേഴ്‌സ് ഇതുവരെ സ്‌കൂളിൽ പോകാത്തവരാണ്. പോയിട്ടുള്ളവരിൽത്തന്നെ 62 ശതമാനത്തോളം പേർ അധിക്ഷേപങ്ങൾക്കിരയായിട്ടുണ്ട്. 18 ശതമാനം പേർ ശാരീരികമായ ആക്രമണങ്ങൾക്കും ഇരയായിട്ടുണ്ട്.

ട്രാൻസ്‌ജെൻഡേഴ്‌സിനുനേർക്കുള്ള മനുഷ്യാവകാശ ലംഘനങ്ങൾ കുട്ടിക്കാലത്തുതന്നെ തുടങ്ങുന്നതായി കമ്മിഷൻ വ്യക്തമാക്കുന്നു. രക്ഷിതാക്കളിൽനിന്നും സഹോദരങ്ങളിൽനിന്നും തുടങ്ങുന്ന അധിക്ഷേപം സ്‌കൂളിലെത്തുന്നതോടെ സുഹൃത്തുക്കളും ഏറ്റെടുക്കുന്നു. ഇതോടെ, തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലേക്ക് അവർ മാറുന്നു. സ്വന്തം നാട്ടിൽനിന്ന് ഒളിച്ചോടി മറ്റെവിടെയെങ്കിലും പോയി ബാക്കിയുള്ള കാലം ജീവിക്കാൻ അവർ നിർബന്ധിതരാകുന്നുവെന്നും മനുഷ്യാവകാശ കമ്മിഷൻ ചൂണ്ടാക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP