Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ശബരിമലയിലേക്ക് ഈ ഞായറാഴ്‌ച്ച പത്ത് ട്രാൻസ്‌ജെന്ററുകൾ എത്തുമോ? സോഷ്യൽ മീഡിയയിൽ കൊണ്ടുപിടിച്ച പ്രചരണം; തടയുമെന്ന് പ്രഖ്യാപിച്ച് സംഘപരിവാർ; ശബരിമലയെ വീണ്ടും സംഘർഷ ഭരിതമാക്കാനുള്ള നീക്കമെന്ന് ആരോപിച്ചു സിപിഎമ്മുകാർ; യുവതികളെ തടയുന്നതിന്റെ പേരിൽ ട്രാൻസ്‌ജെന്ററുകളെ തടയുന്നതിൽ യുക്തിയുണ്ടോ എന്നറിയാതെ ആശയക്കുഴപ്പം മാറാതെ ഭക്തജനങ്ങളും

ശബരിമലയിലേക്ക് ഈ ഞായറാഴ്‌ച്ച പത്ത് ട്രാൻസ്‌ജെന്ററുകൾ എത്തുമോ? സോഷ്യൽ മീഡിയയിൽ കൊണ്ടുപിടിച്ച പ്രചരണം; തടയുമെന്ന് പ്രഖ്യാപിച്ച് സംഘപരിവാർ; ശബരിമലയെ വീണ്ടും സംഘർഷ ഭരിതമാക്കാനുള്ള നീക്കമെന്ന് ആരോപിച്ചു സിപിഎമ്മുകാർ; യുവതികളെ തടയുന്നതിന്റെ പേരിൽ ട്രാൻസ്‌ജെന്ററുകളെ തടയുന്നതിൽ യുക്തിയുണ്ടോ എന്നറിയാതെ ആശയക്കുഴപ്പം മാറാതെ ഭക്തജനങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി ഉത്തരവ് ഭക്തരുടെ എതിർപ്പിനെ തുടർന്ന് ഇതുവരെ നടപ്പിലായിട്ടില്ല. സർക്കാർ ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ തുടർ തീരുമാനം അറിയാൻ വേണ്ടി കാത്തിരിക്കുകയാണ്. ഇതോടെ നിലവിൽ ദർശനത്തിന് എത്തുന്ന യുവതികളെ പൊലീസുകാർ തന്നെ തിരിച്ചടയ്ക്കുന്ന അവസ്ഥയുണ്ട്. ഇതിനിടെ സൈബർ ലോകത്ത് മറ്റൊരു പ്രചരണം ഡിബേറ്റായി മാറുകയാണ്. ശബരിമല താണ്ടാൻ വ്രതമെടുത്ത് ട്രാൻസ്ജെൻഡറുകൾ എത്തുന്നു എന്ന പ്രചരണമാണ് ഇത്.

ഇവർ യുവതികൾ അല്ലെങ്കിലും ഇവരെയും തടയുമെന്ന് പ്രഖ്യാപിച്ച് സംഘപരിവാറുകൾ രംഗത്തുണ്ട്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ സുപ്രീം കോടതി പ്രവേശനം അനുവദിച്ചെങ്കിലും എതിർപ്പുകളെ തുടർന്ന് സ്ത്രീപ്രവേശനം സാധ്യമായിരുന്നില്ല. ഇതിനിടെയാണ് ട്രാൻസ്ജെൻഡറുകൾ അയ്യപ്പ ദർശനത്തിനായി ശ്രമിക്കുന്നത്. എറണാകുളം, തൃശൂർ ജില്ലകളിൽ താമസിക്കുന്ന പത്തിലേറെ ട്രാൻസ്ജെൻഡറുകൾ മാലയിട്ട് വ്രതമെടുത്ത് ഇതിനായി തയാറാകുമെന്നാണ് സൂചന. ഇവരെ തടയണോ വേണ്ടയോ എന്ന കാര്യത്തിൽ ആശയക്കുഴപ്പവും ഒരുപോലെ നിൽക്കുന്നു.

അതേസമയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചരണം ശബരിമലയെ വീണ്ടും സംഘർഷഭരിമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന സംശവും ശക്തമാണ്. ആരാണ് ട്രാൻ്‌സ്‌ജെന്ററുകളെ എത്തിക്കുന്നത് എന്നത് സംബന്ധിച്ചാണ് തർക്കം. ഇത് സിപിഎം. നീക്കത്തിന്റെ ഭാഗമാണെന്ന് സംഘപരിവാറുകാർ ആരോപിക്കുമ്പോൾ തന്നെ ബിജെപിക്കാരാണ് ഇവരെ രംഗത്തിറക്കിയതെന്ന ആരോപണവും നിലനില്ക്കുന്നു. മല കയറാൻ തയ്യാറെടുക്കുന്ന ട്രാൻസ്ജെൻഡറുകൾ ആരൊക്കെയാണെന്നതു സംബന്ധിച്ചു പൊലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇവരുടെ സമ്മതവും ഇവർ വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

ഞായറാഴ്ച ഇവർ ശബരിമലയിലെത്തുമെന്നാണു സൂചന. ഇടത് അനുകൂലികളായ ട്രാൻസ്ജെൻഡറുകൾ സർക്കാർ സഹായത്തോടെ മല കയറുമെന്നു കാണിച്ച് സംഘപരിവാർ ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. ഈ വീണ്ടും പ്രശ്‌നങ്ങളെ വഷളാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പൊലീസ് വിലയിരുന്ന. അതേസമയം ട്രാൻസ്‌ജെന്ററുകൾ മലചവിട്ടുന്നതിൽ എന്താണ് പ്രശ്‌നമെന്നും ഇവരെ എങ്ങനെ തടയുമെന്ന ചോദ്യവും ഇതോടൊപ്പം തന്നെ ഉയരുന്നുണ്ട്.

അതിനിടെ ഇത്തരം പ്രചരണങ്ങളുടെ കൂടി അടിസ്ഥാനത്തിൽ ശബരിമലയിൽ നിരോധനാജ്ഞ ഈമാസം 16 വരെ നീട്ടിയിട്ടുണ്ട്. സന്നിധാനം മുതൽ ഇലവുങ്കൽ വരെയുള്ള പ്രദേശങ്ങളിലെ നിരോധനാജ്ഞയാണ് നീട്ടിക്കൊണ്ട് കലക്ടർ ഉത്തരവിറക്കിയത്. നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി കലക്ടർക്ക് റിപ്പോർട്ട് നൽകി. ക്രമസമാധാനം നിലനിർത്താൻ മുൻകരുതലായി നിരോധനാജ്ഞയുടെ തൽസ്ഥിതി തുടരണമെന്നു സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ എക്‌സിക്യുട്ടിവ് മജിസ്‌ട്രേറ്റുമാരും റിപ്പോർട്ട് നൽകി. നിരോധനാജ്ഞ ലംഘിച്ചതിനെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് 6 പ്രതിഷേധക്കാരെ നിലയ്ക്കലിൽ അറസ്റ്റ് ചെയ്തതായി എഡിഎമ്മും റിപ്പോർട്ട് നൽകി.

ഇതിന്റെ അടിസ്ഥാനത്തിലാണ് 16ന് അർധരാത്രി വരെ സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ നിരോധനാജ്ഞ വീണ്ടും നീട്ടിയത്. നിരോധനാജ്ഞ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു യുഡിഎഫും ബിജെപിയും നടത്തുന്ന സമരം കാര്യമായി പരിഗണിക്കാതെയാണ് 16ന് അർധരാത്രിവരെ വീണ്ടും നീട്ടിക്കൊണ്ട് ജില്ലാ കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP