Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള ചരിത്രത്തിൽ ആദ്യമായി ഒരു യുവജന സംഘടനയുടെ സംസ്ഥാന സമ്മേളനത്തിൽ ട്രാൻസ്ജെൻഡർ പ്രതിനിധികളും; കോഴിക്കോട് നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നത് നാല് ട്രാൻസ്ജെൻഡറുകൾ; സമൂഹത്തിൽ നിന്നും വീട്ടിൽ നിന്നുപോലും അവഗണിക്കുമ്പോൾ ചേർത്ത് നിർത്താനുള്ള സംഘടനയുടെ തീരുമാനം ധീരമെന്ന് പ്രതിനിധികൾ; ഡിവൈഎഫ്‌ഐ 14-ാമത് സംസ്ഥാന സമ്മേളനം വ്യത്യസ്തമാവുന്നത് ഇങ്ങനെയാണ്

കേരള ചരിത്രത്തിൽ ആദ്യമായി ഒരു യുവജന സംഘടനയുടെ സംസ്ഥാന സമ്മേളനത്തിൽ ട്രാൻസ്ജെൻഡർ പ്രതിനിധികളും; കോഴിക്കോട് നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നത് നാല് ട്രാൻസ്ജെൻഡറുകൾ; സമൂഹത്തിൽ നിന്നും വീട്ടിൽ നിന്നുപോലും അവഗണിക്കുമ്പോൾ ചേർത്ത് നിർത്താനുള്ള സംഘടനയുടെ തീരുമാനം ധീരമെന്ന് പ്രതിനിധികൾ; ഡിവൈഎഫ്‌ഐ 14-ാമത് സംസ്ഥാന സമ്മേളനം വ്യത്യസ്തമാവുന്നത് ഇങ്ങനെയാണ്

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: കോഴിക്കോട് ആരംഭിച്ച ഡിവൈഎഫ്‌ഐ 14ാമത് സംസ്ഥാന സമ്മേളനം കേരളത്തിലെ യുവജനസംഘടനാ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കുകയാണ്. അത് സമ്മേളനത്തിലെ ട്രാൻസ്‌ജെൻഡർ പ്രാതിനിത്യമാണ്. 4 ട്രാൻസ് ജെൻഡറുകളാണ് ഇത്തവണ ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധകളായി പങ്കെടുക്കുന്നത്. കേരളത്തിലെ യുവജനസംഘടനാ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംഘടനയുടെ സംസ്ഥാന സമ്മേളനത്തിൽ ഇത്തരം പ്രതിനിധികൾ പങ്കെടുക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള പ്രതിനിധികളായ ശ്യാമ, കാർത്തിക, പത്തനംതിട്ടയിൽ നിന്നുള്ള ശിഖ, തൃശൂരിൽ നിന്നുള്ള നന്ദന പാറു എന്നിവരാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധകളായി പങ്കെടുത്തുകൊണ്ടിരിക്കുന്നത്. കോഴിക്കോട് ടാഗോർ ഹാളിൽ ഇന്നലെ രാവിലെ മുതിർന്ന മാധ്യമപ്രവർത്തകൻ പി സായ്‌നാഥാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

സാമൂഹ്യ നീതി വകുപ്പിന് കീഴിലെ ട്രാൻസ്‌ജെൻഡേഴസ് സെല്ലിലെ സംസ്ഥാന കോ ഓർഡിനേറ്ററും ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗവുമാണ് ശ്യാമ എസ് പ്രഭ. തങ്ങളെപോലുള്ളവരെ സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുപ്പിക്കാൻ ഡിവൈഎഫ്‌ഐ എടുത്ത തീരുമാനം ധീരമായതാണെന്ന് ശ്യാമ പറയുന്നു. എല്ലാവരെയും പോലെ ഞങ്ങൾക്കും നിലപാടുകളും രാഷ്ട്രീയവുമുണ്ട്. അത് തുറന്ന് പറയാനുള്ള വേദിയായിട്ടാണ് ഈ സമ്മേളനത്തെയും യുവജനസംഘടയെയും കാണുന്നത്. തങ്ങളുടേതായ പ്രശ്‌നങ്ങൾ അവതരിപ്പിക്കാനും അതിന്റെ പരിഹാര മാർഗ്ഗങ്ങൾ ചർച്ചചെയ്യാനും ഇത്തരത്തിൽ വേദിയൊരുങ്ങുന്നതിൽ സന്തോഷമുണ്ട്. സമൂഹത്തിൽ നിന്നും വീട്ടിൽ നിന്നുപോലും ഞങ്ങളെപോലുള്ളവരെ അവഗണിക്കുമ്പോൾ ചേർത്ത് നിർത്താനുള്ള ഡിെൈവഎഫ്‌ഐ എടുത്ത ധീരമായ തീരുമാനം എന്നും ഓർക്കപ്പെടും. ശ്യാമ എസ് പ്രഭ പറയുന്നു.

തിരുവനന്തപുരത്ത് നിന്ന് തന്നെയുള്ള മറ്റൊരു പ്രതിനിധിയാണ് കാർ്ത്തിക. രണ്ട് മാസങ്ങൾക്ക് മുമ്പാണ് കാർത്തിക് തന്റെ സ്വത്വം തിരിച്ചറിഞ്ഞ് ശസ്ത്രക്രിയയിലൂടെ കാർത്തികയായി മാറുന്നത്. വിവിധ കോണുകളിൽ നിന്നുള്ള എതിർപ്പുകളെ മറികടന്നാണ് കാർത്തിക ഇന്ന് കോഴിക്കോടെത്തിയത്. എല്ലായിടത്തും നിന്നും അവഗണനകളും പരിഹാസങ്ങളും ഏറ്റുവാങ്ങി ജീവിതം വഴിമുട്ടിയപ്പോൾ ഡിവൈഎഫ്‌ഐ ആണ് തങ്ങൾക്ക് അഭയമേകിയതെന്ന് കാർത്തിക പറയുന്നു. തിരുവനന്തപുരം കോർപറേഷനിലെ കുന്നുകുഴി വാർഡ് കൗൺസിലർ ഐപി ബിനുവാണ് തങ്ങൾക്ക് കുടുംബശ്രീ യൂണിറ്റ് തുടങ്ങാനുള്ള സഹായങ്ങൾ ചെയ്ത് തന്നത്. വോട്ടർ പട്ടികയിൽ പേര് ചേർക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്ന് വരാനും ഡിവൈഎഫ്‌ഐ മാനസികമായ കരുത്ത് നൽകി. ആദ്യമായാണ് ഇത്തരത്തിലൊരു സമ്മേളനത്തിൽ പങ്കെടുക്കുന്നത് ഉപജീവനമാണ് ട്രാൻസ്ജെൻഡറുകൾ നേരിടുന്ന പ്രധാന പ്രശ്‌നം. അത്തരം പ്രശ്‌നങ്ങളൊക്കെ സമ്മേളനത്തിൽ അവതരപ്പിക്കും. കാർത്തിക പറഞ്ഞു.

ലോകത്ത് സ്ത്രീയും പുരുഷനും മാത്രമല്ല ട്രാൻസ്‌ജെൻഡർ എന്നൊരുവിഭാഗവും ഉണ്ട്. അവർക്ക് അവരുടേതായൊരു ലോകവും കാഴചപ്പാടുകളും അവകാശങ്ങളുമുണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് ഈ സമ്മേളനത്തിൽ അവരെ കൂടി പ്രതിനിധികളായി പങ്കെടുപ്പിക്കുന്നതിനുള്ള തീരുമാനമെടുത്തത്. അവരുടെ പ്രശ്‌നങ്ങൾ കേൾക്കാനും പരിഹരിക്കാനും സമൂഹം ബാധ്യസ്ഥരാണ്. തൊഴിൽ, വിദ്യാഭ്യാസം പുനരധിവാസം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയൊക്കെ ഇന്നും അവരിൽ പലർക്കും അന്യമാണ്. ഇതെല്ലാം പരിഹരിക്കപ്പേടേണ്ടതുണ്ടെന്ന ബോധ്യമാണ് സംഘടനക്കുള്ളതെന്ന് ഡിവൈഎഫ്‌ഐ നേതാക്കൾ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP