Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആനവണ്ടിയെ രക്ഷിച്ചെടുക്കാനുള്ള തച്ചങ്കരി ചലഞ്ചിന് സർക്കാർ കൈത്താങ്ങ്; ഇനി അതിവേഗ ബസുകളിൽ ഇരുന്നുമാത്രമല്ല, നിന്നും യാത്ര ചെയ്യാം; കെഎസ്ആർടിസി സൂപ്പർ എക്സ്‌പ്രസിലും സൂപ്പർ ഫാസ്റ്റിലും നിന്നുയാത്ര ചെയ്യാനുള്ള വിലക്ക് നീങ്ങി; മോട്ടോർ വാഹനചട്ടം ഭേദഗതി ചെയ്തുള്ള ഗതാഗത വകുപ്പിന്റെ വിജ്ഞാപനം പൊതുതാൽപര്യം കണക്കിലെടുത്തത്; സൂപ്പർ ഫാസ്റ്റിലും എക്സ്‌പ്രസിലും നിന്നുയാത്രയ്ക്ക് വിലക്ക് വന്നത് ഹൈക്കോടതി ഉത്തരവോടെ

ആനവണ്ടിയെ രക്ഷിച്ചെടുക്കാനുള്ള തച്ചങ്കരി ചലഞ്ചിന് സർക്കാർ കൈത്താങ്ങ്; ഇനി അതിവേഗ ബസുകളിൽ ഇരുന്നുമാത്രമല്ല, നിന്നും യാത്ര ചെയ്യാം; കെഎസ്ആർടിസി സൂപ്പർ എക്സ്‌പ്രസിലും സൂപ്പർ ഫാസ്റ്റിലും നിന്നുയാത്ര ചെയ്യാനുള്ള വിലക്ക് നീങ്ങി; മോട്ടോർ വാഹനചട്ടം ഭേദഗതി ചെയ്തുള്ള ഗതാഗത വകുപ്പിന്റെ വിജ്ഞാപനം പൊതുതാൽപര്യം കണക്കിലെടുത്തത്; സൂപ്പർ ഫാസ്റ്റിലും എക്സ്‌പ്രസിലും നിന്നുയാത്രയ്ക്ക് വിലക്ക് വന്നത് ഹൈക്കോടതി ഉത്തരവോടെ

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ സൂപ്പർ എക്സ്‌പ്രസ്, സൂപ്പർ ഫാസ്റ്റ് സർവീസുകളിൽ ഇനി നിന്നുയാത്ര ചെയ്യാം. ഇതിനുള്ള തടസ്സം നീക്കി ഗതാഗത വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. നേരത്തെ കെഎസ്ആർടിസിയുടെ അതിവേഗ ബസുകളിൽ, നിന്നു യാത്ര ചെയ്യുന്നതിന് ഹൈക്കോടതി നിയന്ത്രണം ഏർപെടുത്തിയിരുന്നു. എന്നാൽ, ചട്ടങ്ങളിൽ സർക്കാരിന് ആവശ്യാനുസരണം സർക്കാരിന് ഭേദഗതി വരുത്താമെന്നും കോടതി വ്യക്തമാക്കിയിരുന്നു. കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടോമിൻ തച്ചങ്കരി ആവശ്യമായ ഭേദഗതി വരുത്തി വിജ്ഞാപനം ഇറക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതംഗീകരിച്ചാണ് ഗതാഗത വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

മാർച്ച് 27 നാണ് ഹൈക്കോടതി ഉത്തരവ് വന്നത്. 1989 ലെ മോട്ടാർ വാഹന ചട്ടത്തിലെ 267ാം റൂൾ രണ്ടാം ഉപചട്ടപ്രകാരം, ലക്ഷ്വറി സർവീസുകളിലും, സൂപ്പർ ഡീലക്‌സ് സർവീസുകളിലും,സൂപ്പർ എക്സ്‌പ്രസ്, സൂപ്പർ ഫാസ്റ്റ് സർവീസുകളിൽ യാത്രക്കാരെ നിർത്തി കൊണ്ടുപോകുന്നതിന് വിലക്കുണ്ട്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സൂപ്പർ എക്സ്‌പ്രസ്, സൂപ്പർ ഫാസ്റ്റ് സർവീസുകൾക്ക് ചട്ടത്തിൽ ഇളവ് തേടി ടോമിൻ തച്ചങ്കരി സർക്കാരിനെ സമീപിക്കുകയായിരുന്നു. പൊതുജനതാൽപര്യം മുൻനിർത്തിയാണ് പുതിയ തീരുമാനമെന്ന് സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു.

ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, എക്സ്‌പ്രസ് ബസുകളിൽ നിന്നു യാത്ര ചെയ്യരുതെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നേരത്തെ ഉത്തരവിട്ടത്. സീറ്റുള്ളതിന് അനുസരിച്ചു മാത്രമേ ആളുകളെ കയറ്റാവൂ എന്നായിരുന്നു നിർദ്ദേശം. പാലായിൽനിന്നുള്ള സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷന്റെ ഹർജി പരിഗണിച്ചായിരുന്നു ഉത്തരവ്.

ഉയർന്ന നിരക്കുവാങ്ങുന്ന ബസുകളിൽ ഇരുന്നു യാത്ര ചെയ്യാൻ യാത്രക്കാർക്ക് അവകാശമുണ്ട്. സൂപ്പർ ഫാസ്റ്റ്, എക്സ്‌പ്രസ് ബസുകൾക്കായിരുന്നു ഉത്തരവ് ബാധകമായത്. മോട്ടോർ വാഹന ചട്ടം കർശനമായി കെഎസ്ആർടിസി പാലിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കെഎസ്ആർടിസിക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായിരുന്നു തീരുമാനം.നഷ്ടത്തിലോടുന്ന കോർപറേഷനെ രക്ഷിച്ചെടുക്കാൻ കൂടിയാണ് സൂപ്പർ എക്സ്‌പ്രസ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ യാത്രക്കാരെ നിർത്തി കൊണ്ടുപോകാൻ അനുവദിക്കുന്നതിനുള്ള വിജ്ഞാപനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഉയർന്ന നിരക്കു വാങ്ങുന്ന ബസുകളിൽ നിന്നു യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കണമെന്നായിരുന്നു കൺസ്യൂമർ എജ്യുക്കേഷന്റെ ആവശ്യം. കൂടാതെ ബസ് ചാർജ് വർധന മരവിപ്പിക്കുക, മോട്ടോർ വാഹനചട്ടം കൃത്യമായി പാലിക്കുക തുടങ്ങിയ ആവശ്യങ്ങളും അവർ മുന്നോട്ടുവച്ചിരുന്നു. മോട്ടോർ വാഹന ചട്ടം കൃത്യമായി പാലിക്കണം എന്ന കാര്യത്തിൽ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഹ്രസ്വദൂര യാത്രക്കാരായിരുന്നു ബസുകളിൽ നിന്ന് യാത്രചെയ്യുന്നത് എന്നായിരുന്നു കെഎസ്ആർടിസിയുടെ വാദം. എന്നാൽ ഇത് അംഗീകരിക്കാനാവില്ല എന്ന് കോടതി വ്യക്തമാക്കി. ഇപ്പോൾ ഹൈക്കോടതി ഉത്തരവ് അനുസരിക്കുക, അതിനുശേഷം വേണമെങ്കിൽ സംസ്ഥാനസർക്കാരിന് മോട്ടോർ വാഹന ചട്ടം ഭേദഗതി ചെയ്യാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP