Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികമുള്ള നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വിൽക്കാൻ ഒരുങ്ങുന്നോ? വാർത്ത ഭക്തജനങ്ങൾക്ക് തെറ്റിദ്ധാരണ ഉണ്ടാക്കുന്നത്; നിലവിൽ നടക്കുന്നത് ബോർഡ് വക സാധനങ്ങളുടെ കണക്കെടുപ്പ്; ഹൈക്കോടതിയുടെ അനുമതി കിട്ടിയാൽ മാത്രമേ ലേല നടപടികളിലേക്ക് കടക്കുകയുള്ളുവെന്ന് പ്രസിഡന്റ് എൻ.വാസു

കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികമുള്ള നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വിൽക്കാൻ ഒരുങ്ങുന്നോ? വാർത്ത ഭക്തജനങ്ങൾക്ക് തെറ്റിദ്ധാരണ ഉണ്ടാക്കുന്നത്; നിലവിൽ നടക്കുന്നത് ബോർഡ് വക സാധനങ്ങളുടെ കണക്കെടുപ്പ്; ഹൈക്കോടതിയുടെ അനുമതി കിട്ടിയാൽ മാത്രമേ ലേല നടപടികളിലേക്ക് കടക്കുകയുള്ളുവെന്ന് പ്രസിഡന്റ് എൻ.വാസു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് അടച്ചിടൽമൂലം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ അധികമുള്ള നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വിൽക്കാനൊരുങ്ങുന്നുവെന്ന വാർത്തകൾ വന്നിരുന്നു, ഇതിന്റെ ലേല നടപടികൾ പുരോഗമിക്കുകയാണെന്നും പ്രചരിച്ചിരുന്നു.ബോർഡിന്റെ നടപടിക്കെതിരെ ചില ഹിന്ദുസംഘടനകൾ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ, മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റിദ്ധാരണാജനകമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബോർഡ് എല്ലാ മാർഗ്ഗങ്ങളും നോക്കുന്ന പശ്ചാത്തലത്തിലാണ് അധികമുള്ള നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വിൽക്കാൻ ഒരുങ്ങുന്നത്. ദേവസ്വം പ്രസിഡന്റ് എൻ.വാസു ഇക്കാര്യത്തിൽ നൽകുന്ന വിശദീകരണം ഇങ്ങനെ:

'കോവിഡ്- 19 നെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി രണ്ടുമാസത്തിലധികമായി ദേവസ്വംബോർഡിന്റെ ശബരിമലയുൾപ്പെടെയുള്ള എല്ലാ ക്ഷേത്രങ്ങളും അടഞ്ഞുകിടക്കുകയാണ്. ഇതുമൂലം തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ വരുമാനം പൂർണ്ണമായി നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പഠനസമിതിയുടെ മേൽപ്പറഞ്ഞ ശുപാർശ ബോർഡ് തത്വത്തിൽ അംഗീകരിക്കുകയും ബോർഡിന്റെ വകയായുള്ള സ്വർണ്ണത്തിന്റെയും, വിളക്കുകൾ, പഴയ ഓട്ടുപാത്രങ്ങൾ എന്നിവയുടെയും കണക്കെടുക്കുവാൻ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയുമുണ്ടായി. ആ പ്രക്രിയയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. കണക്കെടുപ്പ് പൂർത്തിയായശേഷം .കേരളഹൈക്കോടതിയുടെ അനുമതി ലഭിച്ചാൽ മാത്രമെ ലേല നടപടികളിലേക്ക് കടക്കുകയുള്ളൂ.വസ്തുത ഇതായിരിക്കെ ഭക്തജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാകുന്ന വിധം വാർത്തകൾ പ്രസിദ്ധീകരിച്ചത് നിർഭാഗ്യകരമാണ്.വാർത്തകളുടെ തലക്കെട്ടുകൾ അങ്ങേയറ്റം തെറ്റിദ്ധാരണാജനകവുമാണെന്ന് പ്രസിഡന്റ് വാർത്താകുറിപ്പിൽ അറിയിച്ചു.

വാർത്താ കുറിപ്പിന്റെ പൂർണരൂപം:

തിരുവിതാംകൂർ ദേവസ്വംബോർഡ് വക സ്വർണം,നിലവിളക്കുകൾ എന്നിവയുടെ കണക്കെടുപ്പ് സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റിദ്ധാരണാജനകമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു.ദേവസ്വം ബോർഡിന്റെ സ്‌ട്രോംഗ്‌റൂമുകളിൽ സൂക്ഷിച്ചിട്ടുള്ള നിത്യോപയോഗത്തിലില്ലാത്ത സ്വർണം ബാങ്കുകളിൽ ഏൽപ്പിക്കുന്നത് സംബന്ധിച്ചും വിവിധ ക്ഷേത്രങ്ങളിൽ നടവരവായി ലഭിച്ചിട്ടുള്ളതും ഉപയോഗത്തിലില്ലാത്തതുമായ വിളക്കുകൾ,പഴയ ഓട്ടുപാത്രങ്ങൾ എന്നിവയുടെ ലേലം സംബന്ധിച്ചും ചില മാധ്യമങ്ങളിൽ വന്ന വാർത്ത അവ്യക്തവും തെറ്റിദ്ധാരണയുണ്ടാകുവാൻ സാധ്യതയുള്ളതുമാണെന്ന് തിരുവിതാംകൂർദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു വാർത്താകുറിപ്പിൽ വ്യക്തമാക്കി.

തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുവാൻ വേണ്ടി കൂടുതൽ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിലേക്ക് പഠനം നടത്തി. റിപ്പോർട്ട് സമർപ്പിക്കുവാനായി ഒരുസമിതിയെ ദേവസ്വംബോർഡ് നിയോഗിച്ചിരുന്നു.ബോർഡിന്റെ വിവിധ സ്‌ട്രോംഗ്‌റൂമുകളിൽ സൂക്ഷിച്ചിട്ടുള്ളതും, ആചാരപരമായ കാര്യങ്ങൾക്ക് ഉപയോഗിക്കേണ്ടത് അല്ലാത്തതുമായസ്വർണ്ണത്തിന്റെ സ്റ്റോക്ക് തിട്ടപ്പെടുത്തി, ആയത് റിസർവ്വ് ബാങ്ക് പദ്ധതി പ്രകാരം ,ബാങ്കിൽ ഏൽപ്പിച്ചാൽ ആയതിന്റെ മൂല്യത്തിന് അനുവദനീയമായ പലിശ ബോർഡിന് ലഭിക്കുമെന്ന് പ്രസ്തുത പഠനസമിതി ശുപാർശചെയ്തിരുന്നു.വിവിധ ദേവസ്വങ്ങളിലായി ഭക്തർ നടക്കുവെയ്ക്കുന്ന വിളക്കുകൾ വലിയതോതിൽ അതാത് ദേവസ്വങ്ങളിൽ കെട്ടിക്കിടക്കുകയാണ്. ഇവ സൂക്ഷിക്കുവാനുള്ള സൗകര്യം ഒട്ടുമിക്ക ദേവസ്വങ്ങളിലും ഇല്ല. വർഷങ്ങളായി കുമിഞ്ഞു കൂടിക്കിടക്കുന്ന വിളക്കുകളിൽ ഒരുഭാഗം കാലാകാലങ്ങളായി ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുകയാണെന്നും ബോർഡ് വിലയിരുത്തി. അവയും ക്ഷേത്രങ്ങളിൽ ഉപയോഗശൂന്യമായിക്കിടക്കുന്ന പഴയ ഓട്ടുപാത്രങ്ങളും മറ്റും സ്റ്റോക്ക് തിട്ടപ്പെടുത്തി ലേലം ചെയ്യണമെന്നും പഠന സമിതി ശുപാർശ ചെയ്തിട്ടുള്ളതാണ്.

കോവിഡ്- 19 നെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി രണ്ടുമാസത്തിലധികമായി ദേവസ്വംബോർഡിന്റെ ശബരിമലയുൾപ്പെടെയുള്ള എല്ലാക്ഷേത്രങ്ങളും അടഞ്ഞുകിടക്കുകയാണ്.ഇതുമൂലം തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ വരുമാനം പൂർണ്ണമായി നിലച്ചിരിക്കുകയാണ്.ഈ സാഹചര്യത്തിൽ പഠനസമിതിയുടെ മേൽപ്പറഞ്ഞ ശുപാർശ ബോർഡ് തത്വത്തിൽ അംഗീകരിക്കുകയും ബോർഡിന്റെ വകയായുള്ള സ്വർണ്ണത്തിന്റെയും,വിളക്കുകൾ,പഴയ ഓട്ടുപാത്രങ്ങൾ എന്നിവയുടെയും കണക്കെടുക്കുവാൻ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയുമുണ്ടായി.ആ പ്രക്രിയയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.കണക്കെടുപ്പ് പൂർത്തിയായശേഷം ബഹു.കേരളഹൈക്കോടതിയുടെ അനുമതി ലഭിച്ചാൽ മാത്രമെ ലേല നടപടികളിലേക്ക് കടക്കുകയുള്ളൂ.വസ്തുത ഇതായിരിക്കെ ഭക്തജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാകുന്ന വിധം വാർത്തകൾ പ്രസിദ്ധീകരിച്ചത് നിർഭാഗ്യകരമാണ്.വാർത്തകളുടെ തലക്കെട്ടുകൾ അങ്ങേയറ്റം തെറ്റിദ്ധാരണാജനകവുമാണെന്ന് പ്രസിഡന്റ് വാർത്താകുറിപ്പിൽ അറിയിച്ചു.തികച്ചും സദുദ്ദേശത്തോടുകൂടിയതും ഭക്തജനങ്ങളുടെ വികാരങ്ങളെ യാതൊരുതരത്തിലും ബാധിക്കാത്തതുമായ പ്രസ്തുത നടപടിയോട് പൂർണ്ണമായി സഹകരിക്കണമെന്ന് മുഴുവൻ ഭക്തജനങ്ങളോടും ബോർഡ് അഭ്യർത്ഥിക്കുകയാണെന്നും പ്രസിഡന്റ് അഡ്വ.എൻ.വാസു വാർത്താകുറിപ്പിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP