Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ദേവസ്വം ബോർഡ് പ്രസിഡന്റായത് എന്റെ നിയോഗം കൊണ്ടാണ്, അല്ലാതെ സിപിഎം ആയതുകൊണ്ടല്ല; പ്രസിഡന്റായി ആദ്യം സന്നിധാനത്തെത്തി അയ്യപ്പസ്വാമിയെ കണ്ടപ്പോൾ ആ നിയോഗം പൂർത്തിയായി; അമ്പലത്തിന് അകത്ത് അനാവശ്യമായി മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നില്ല; വിശ്വാസികളുടെ ശത്രുക്കൾ സർവ്വ ശക്തികളും ഉപയോഗിച്ച് ക്ഷേത്രങ്ങളിൽ പിടിമുറുക്കുകയാണ്; സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി എ പത്മകുമാറിന്റെ പ്രസംഗം

ദേവസ്വം ബോർഡ് പ്രസിഡന്റായത് എന്റെ നിയോഗം കൊണ്ടാണ്, അല്ലാതെ സിപിഎം ആയതുകൊണ്ടല്ല; പ്രസിഡന്റായി ആദ്യം സന്നിധാനത്തെത്തി അയ്യപ്പസ്വാമിയെ കണ്ടപ്പോൾ ആ നിയോഗം പൂർത്തിയായി; അമ്പലത്തിന് അകത്ത് അനാവശ്യമായി മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നില്ല; വിശ്വാസികളുടെ ശത്രുക്കൾ സർവ്വ ശക്തികളും ഉപയോഗിച്ച് ക്ഷേത്രങ്ങളിൽ പിടിമുറുക്കുകയാണ്; സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി എ പത്മകുമാറിന്റെ പ്രസംഗം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അടിയുറച്ച അയ്യപ്പവിശ്വാസിയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സിപിഎം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി കൂടിയായ എ പത്മകുമാർ. ശബരിമല യുവതീ പ്രവേശന ഉത്തരവ് നടപ്പിലാക്കാൻ സർക്കാർ നിയോഗിച്ച വ്യക്തി കൂടിയാണ് ശബരിമല ക്ഷേത്രവുമായി കുടുംബ ബന്ധങ്ങൾ കൂടിയുള്ള ദേവസ്വം ബോർഡ് പ്രസിഡന്റ്. എന്നാൽ, ഏതുവിധേനെയും യുവതികൾ ക്ഷേത്രത്തിൽ എത്തിക്കുമെന്ന സർക്കാറിന്റെ നിലപാടിന് എതിരാണ് അദ്ദേഹത്തിന്റെ നിലപാട്. പാർട്ടി നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ചതിന്റെ പേരിൽ എ പത്മകുമാറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നിരുന്നു.

ഏറ്റവും ഒടുവിൽ 51 യുവതികൾ പ്രവേശിച്ചെന്നു കാണിച്ച് സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ലിസ്റ്റ് തെറ്റാണെന്ന് വ്യക്തമായപ്പോഴും പത്മകുമാർ സർക്കാറിനെതിരെയാണ് രംഗത്തുവന്നത്. തങ്ങളുടെ ലിസ്റ്റല്ലെന്ന് പറഞ്ഞ് അദ്ദേഹം കൈയൊഴിഞ്ഞു. എന്തായാലും വിവാദങ്ങളിൽ മുങ്ങിയ തീർത്ഥാടനകാലം അവസാനിക്കുമ്പോൾ പത്മകുമാർ പടിയിറങ്ങുമോ എന്ന ചോദ്യമാണ് ഉയരുന്നത്. പ്രയാർ ഗോപാലകൃഷ്ണനെ സ്ഥാനത്തു നിന്നും നീക്കിയ ശേഷമാണ് പത്മകുമാറിനെ പിണറായി ആ സ്ഥാനത്തു നിയമിച്ചത്. അന്ന് ഈ നിയമനത്തെ ഒരു നിയോഗമായി കാണുകയായിരുന്നു പത്മകുമാർ. അയ്യപ്പഭക്തൻ കൂടിയായ അദ്ദേഹം തനിക്ക് ലഭിച്ച അവസരത്തെ വളരെ സന്തോഷപൂർവ്വം ഏറ്റെടുത്തു. എന്നാൽ, ഇപ്പോൾ ആചാരം ലംഘിച്ച് യുവതികളെ പ്രവേശിപ്പിച്ചതോടെ കടുത്ത നിരാശയിലായിരുന്നു പത്മകുമാർ.

കാലവധി പൂർത്തിയാകാതെ പത്മകുമാർ രാജിവെക്കുമോ എന്ന ചോദ്യം ഉയരുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഒരു പ്രസംഗം സൈബർലോകത്ത് വൈറലാകുന്നത്. മുമ്പ് നടത്തിയ പ്രസംഗം ആണെങ്കിലും പത്മകുമാറിനെ ഭക്തനെ തിരിച്ചറിയുന്ന വിധത്തിലാണ് ഈ പ്രസംഗം. കൂടാതെ, അദ്ദേഹം പറഞ്ഞ വാക്കുകൾ പല ഘട്ടത്തിലും ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാറിന് തിരിച്ചടിയാകുന്ന വിധത്തിലായിരുന്നു. താൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് നിയോഗം കൊണ്ടാണെന്നാണ് പ്രസംഗത്തിൽ പത്മകുമാർ പറയുന്നുണ്ട്. താൻ പ്രസിഡന്റായ ശേഷം ആദ്യം പോയത് ശബരിമലയിലേക്കാണെന്നും അന്ന് അയ്യപ്പനെ കണ്ടതോടെ തന്റെ നിയോഗം പൂർത്തിയായി എന്നുമാണ് അദ്ദേഹം വ്യക്തമാക്കി.

വിശ്വാസികളുടെ ശത്രുക്കൽ ഭരണത്തിന്റെ ശക്തി ഉപയോഗിച്ച് ക്ഷേത്രങ്ങളിൽ പിടിമുറുക്കുകയാണെന്നും പത്മകുമാർ പ്രസംഗത്തിൽ പറയുന്നു. പ്രസംഗത്തിൽ പത്മകുമാർ പറയുന്നത് താൻ ദേവസ്വം ബോർഡ് പ്രസിഡന്റായത് നിയോഗം കൊണ്ടാണ്, അല്ലാതെ സിപിഎം ആയതു കൊണ്ടല്ലെന്നം അദ്ദേഹം പറഞ്ഞു. അനാവശ്യമായി ക്ഷേത്രത്തിലെ ആചാരങ്ങൾ മാറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമാണിമാരുടെ ചില ചിട്ടവട്ടങ്ങൾ പൊളിക്കാൻ തനിക്കായെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്:

അയ്യപ്പസ്വാമിയെ കാണാൻ നിങ്ങൾ അവിടെ ചെല്ലുന്നത് ഒരു മിനിറ്റ് അയ്യപ്പ സ്വാമിയുടെ മുഖം കാണാാണ്. എന്നാൽ, അവിടെ വിഐപി സംവിധാനങ്ങൾ കാരണം സ്വാമിയെ കാണാൻ സാധിക്കുമായിരുന്നില്ല. 62 വർഷമായി ശബരിമലയിൽ തിരുവാഭരണം ചുമത്ത് എത്തിയിരുന്ന വ്യക്തിക്ക് പോലും അയ്യപ്പനെ അടുത്തു നിന്ന് കാണാൻ സാധിച്ചിരുന്നില്ല. ഞാൻ പ്രസിഡന്റായ ശേഷം ഈ ചേട്ടനെ പ്രോട്ടോക്കോൾ നോക്കാതെ തന്നെ അടുത്തു നിന്ന് ദർശനത്തിന് അവസരം ഒരുക്കി.

തിരുവിതാംകുർ കൊട്ടാരത്തിൽ നിന്നും നേരിട്ടായിരുന്നു നവെയ്യ് കൊണ്ടുവരാറ്. അതാണ് അയ്യപ്പന് അഭിഷേകം ചെയ്തിരുന്നത്. അവിടെ തെഴുത്തിൽ വളർത്തുന്ന പശുവിനെ പരിശുദ്ധിയോടെ കറന്ന് പാലെടുത്തുണ്ടാക്കിയ നെയ്യായിരുന്നു ഇത്. ഇത് എത്തിക്കുന്ന കൊട്ടാരം പ്രതിനിധിക്കും അയ്യപ്പനെ അടുത്തു നിന്നു കാണാൻ സാധിക്കാത്ത അവസ്ഥയായിരുന്നു. ഈ അവസ്ഥക്കും മാറ്റം വരുത്താൻ തനിക്കു സാധിച്ചു. എനിക്ക് ദേവസ്വം ബോർഡ് പ്രസിഡന്റായി രണ്ട് വർഷമാണ് ഉണ്ടായിരുന്നത്. ബോർഡ് പ്രസിഡന്റായി ശബരിമലയിൽ എത്തി ഒന്നാമത്തെ ദിവസം തന്നെ അമ്പലത്തിൽ എത്തി. അന്ന് നിയോഗം പൂർത്തീകരിക്കാൻ അനന്തകൃഷ്ണ അയ്യരുടെ കൊച്ചിമകനായ എനിക്ക് സാധിച്ചു. അന്ന് ഹരിവരാസനം പാടി നട അടയ്ക്കാനും തനിക്ക് സാധിച്ചു. ഹരിവരാസനം എഴുതിയ കോന്നോത്തു ജാനകിമ്മയുടെ കൊച്ചുമകനായ എനിക്ക് ലഭിച്ച നിയോഗം വലിയതാണ്.

ക്ഷേത്രത്തിൽ ഹെർബൽ ഭസ്മമാണ് ഉപയോഗിക്കാം എന്നു പറഞ്ഞും ആളുകൾ എത്തിയിരുന്നു. എന്നാൽ ഉരച്ചു നോക്കിയപ്പോൾ കണ്ടത് അലുമിനിയം പോലുള്ളവസ്തു. ഈ കെമിക്കൽ ഭസ്മം വിഗ്രഹത്തിൽ പൊതിഞ്ഞുവച്ചാൽ എന്താകും സ്ഥിതി? എല്ലാവരുടെയും ഭക്തി പ്രസംഗത്തിലാണ്. അങ്ങനെ പോരെ പ്രവർത്തിയിലും വേണം. ഓരോ ക്ഷേത്രങ്ങൾക്കും ഓരോ പ്രത്യേകതയുണ്ട്. ആ പ്രത്യേകതകൾ കണ്ടുകൊണ്ട് വേണം പ്രസംഗിക്കാൻ. ഒരുകാര്യം അറിയാം. നമ്മുടെ ശത്രുക്കൾ ഒരിക്കൽ പുറത്തുവരും. വിശ്വാസികളുടെ ശത്രുക്കളായ അവർ എല്ലാം കൈപ്പിടിയിൽ ഒതുക്കാൻ സർവ്വ അധികാരങ്ങളോടും കൂടി. അന്ന് അവരെ തുറന്നു കണിക്കാൻ നമുക്ക് കഴിയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP