Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദിവാസികൾക്ക് വീട് വച്ച് നൽകാമെന്ന് പറഞ്ഞ് പറ്റിച്ച സംഭവം; വിശദീകരണവുമായി മഞ്ജുവാര്യർ; ആദിവാസികൾ ഉന്നയിക്കുന്ന ആരോപണം തീർത്തും തെറ്റ്; ദുരുദ്ദേശ്യത്തോടെ അവരെ തെറ്റിദ്ധരിപ്പിച്ച് തനിക്കെതിരെ അണിനിരത്തുന്നതിന് പിന്നിൽ ഗൂഢ ലക്ഷ്യം; ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്തു തീർക്കാവുന്ന ദൗത്യമല്ല ഇത്; ഇക്കാര്യം അന്നേ സർക്കാരിനെ അറിയിച്ചിരുന്നു; നടിയുടെ വിശദീകരണം ആദിവാസികൾ നാളെ വീടിന് മുന്നിൽ സമരം തുടങ്ങാനിരിക്കെ

ആദിവാസികൾക്ക് വീട് വച്ച് നൽകാമെന്ന് പറഞ്ഞ് പറ്റിച്ച സംഭവം; വിശദീകരണവുമായി മഞ്ജുവാര്യർ; ആദിവാസികൾ ഉന്നയിക്കുന്ന ആരോപണം തീർത്തും തെറ്റ്; ദുരുദ്ദേശ്യത്തോടെ അവരെ തെറ്റിദ്ധരിപ്പിച്ച് തനിക്കെതിരെ അണിനിരത്തുന്നതിന് പിന്നിൽ ഗൂഢ ലക്ഷ്യം; ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്തു തീർക്കാവുന്ന ദൗത്യമല്ല ഇത്; ഇക്കാര്യം അന്നേ സർക്കാരിനെ അറിയിച്ചിരുന്നു; നടിയുടെ വിശദീകരണം ആദിവാസികൾ നാളെ വീടിന് മുന്നിൽ സമരം തുടങ്ങാനിരിക്കെ

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: വയനാട്ടിലെ പരക്കുനി കോളനി ആദിവാസികൾക്ക് വീട് നിർമ്മിച്ചു നൽകാമെന്നേറ്റ് വഞ്ചിച്ചുവെന്ന ആരോപണത്തിന് മറുപടിയുമായി നടി മഞ്ജുവാര്യർ.പാവങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചവരാണ് ആരോപണത്തിന് പിന്നിലെന്ന് അവർ പറഞ്ഞു.ആദിവാസികൾ ഉന്നയിക്കുന്ന ആരോപണം തീർത്തും തെറ്റാണെന്ന് മഞ്ജുവാര്യർ പറഞ്ഞു. പദ്ധതിക്ക് വേണ്ടി ഒരു സർവേ നടത്തിയിരുന്നു. ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്തു തീർക്കാവുന്ന ദൗത്യമല്ല അതെന്നാണ് സർവേയിൽ ബോദ്ധ്യപ്പെട്ടത്. ഈ വിവരം അന്നേ സർക്കാരിനെ അറിയിച്ചിരുന്നതായും അവർ പറഞ്ഞു.

സർക്കാരിന് അത് ബോദ്ധ്യപ്പെട്ടതുമാണ്. ഏതെങ്കിലും വ്യക്തികൾക്ക് അങ്ങനെ പദ്ധതി നടപ്പാക്കാൻ സർക്കാർ നിയമങ്ങൾ അനുവദിക്കുന്നുമില്ല. ഈ വാർത്ത പുറത്തുവന്ന തിങ്കളാഴ്ച തന്നെ മന്ത്രി എ.കെ.ബാലനെ കണ്ട് സത്യാവസ്ഥ ബോദ്ധ്യപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന് കാര്യങ്ങൾ മനസിലായി. തന്റെ പേരിലുള്ള ഫൗണ്ടേഷൻ പ്രഖ്യാപിച്ച പദ്ധതിയിലുള്ളതിനാൽ മറ്റ് വികസന പദ്ധതികളിൽ നിന്ന് വയനാട്ടിലെ ആദിവാസികൾ ഒഴിവാക്കപ്പെട്ടു എന്ന പ്രചാരണം തെറ്റാണെന്നും മഞ്ജു വാര്യർ അറിയിച്ചു.

വാഗ്ദാനങ്ങൾ നൽകിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ടവർക്ക് കാര്യങ്ങൾ അറിയാം. വിഷയത്തിൽ മന്ത്രി പിന്തുണ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും വിവരം അറിയിച്ചിട്ടുണ്ട്. കോളനിക്കാരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാൻ തയ്യാറാണ്. കഴിയുന്ന എല്ലാ പ്രവർത്തനവും നടത്തുമെന്നും മഞ്ജുവാര്യർ പറഞ്ഞു.

ദുരുദ്ദേശ്യത്തോടെ ആദിവാസി സുഹൃത്തുക്കളെ തെറ്റിദ്ധരിപ്പിച്ച് തനിക്കെതിരെ അണിനിരത്തുകയാണെന്നും മഞ്ജു വ്യക്തമാക്കി. മഞ്ജുവാര്യർ വീട് നൽകാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന ആക്ഷേപവുമായി വയനാട്ടിലെ പരക്കുനി കോളനിയിലെ ആദിവാസികളാണ് രംഗത്തെത്തിയത്. ഇതിനെ തുടർന്ന് മഞ്ജുവാര്യരുടെ തൃശൂരിലെ വീടിന് മുന്നിൽ ഫെബ്രുവരി 13 ന് കുടിൽ കെട്ടി സമരം തുടങ്ങുമെന്ന് ആദിവാസികൾ വയനാട്ടിൽ വിളിച്ച വാർത്ത സമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് പ്രതികരണവുമായി മഞ്ജു വാര്യർ രംഗത്തെത്തിയത്.

ഒന്നര വർഷം മുൻപാണ് മഞ്ജു ആദിവാസി കോളനിയിലെത്തി വീട് വാഗ്ദാനം ചെയ്തത്. ജില്ലാ ഭരണകൂടവുമായി ചർച്ച ചെയ്ത് പദ്ധതിയും തയ്യാറാക്കി, പക്ഷെ നാളിതുവരെയായിട്ടും പ്രാരംഭ പ്രവർത്തനം പോലും നടത്തില്ലെന്നാണ് ആദിവാസികളുടെ ആക്ഷേപം. 57 കുടംബങ്ങളാണ് കോളനിയിലുള്ളത്. മഞ്ജുവാര്യരുടെ വാദ്ഗാനം വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവർക്ക് ലഭിക്കാതായെന്നും അവർ ആരോപിച്ചു.വീട് പുതുക്കി പണിയുന്നതിനോ പുനർ നിർമ്മാണത്തിനോ സഹായം കിട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് ആദിവാസികൾ പരസ്യമായി പ്രതിഷേധിക്കാൻ ഒരുങ്ങന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP