Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡിനിടെ വനത്തിൽ പ്രസവം; മൂഴിയാർ ആദിവാസി കോളനിയിൽ പ്രസവിച്ച ആദിവാസി യുവതിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് ആരോഗ്യവകുപ്പ്; കോവിഡ് ആശുപത്രിയായതിനാൽ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി

കോവിഡിനിടെ വനത്തിൽ പ്രസവം; മൂഴിയാർ ആദിവാസി കോളനിയിൽ പ്രസവിച്ച ആദിവാസി യുവതിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് ആരോഗ്യവകുപ്പ്; കോവിഡ് ആശുപത്രിയായതിനാൽ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കോവിഡ് 19 മൂലം ദുരിതത്തിലായവരിൽ ആദിവാസി യുവതിയും. വനത്തിനുള്ളിൽ പ്രസവിച്ച യുവതിയെ ആരോഗ്യ നില വഷളായതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. മൂഴിയാർ ആദിവാസി കോളനിയിലെ സുമിത്ര(35)യെയാണ് ഇന്ന് ഉച്ചയ്ക്ക് 1.45 ന് ജനറൽ ആശുപത്രിയിൽ എത്തിച്ചത്. കോവിഡ് ആശുപത്രി ആയതിനാൽ ഇവിടെ അഡ്‌മിഷൻ നൽകിയില്ല.

ഗൈനക്കോളജിസ്റ്റ് ഡോക്ടർ ബിജി പരിശോധിച്ച ശേഷം അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ഇന്ന് രാവിലെയാണ് മൂഴിയാറിലെ ചിപ്പൻകുഴി ആദിവാസി കോളനിയിൽ യുവതി പ്രസവിച്ചത്. നില വഷളായതോടെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ചു.

ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ ഇവരുടെ അടുത്ത് എത്താനും ആശുപത്രിയിൽ എത്തിക്കാനും ആരോഗ്യ പ്രവർത്തകർ ഏറെ ബുദ്ധിമുട്ടി. ചിറ്റാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിൽസ നൽകിയാൽ ശരിയാകില്ലെന്ന് കണ്ടാണ് പത്തനംതിട്ടയ്ക്ക് മാറ്റിയത്. കോവിഡ് ആശുപത്രി ആയതിനാൽ ജനറൽ ആശുപത്രിയിൽ ചികിൽസ ഇല്ലെങ്കിലും അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഗൈനക്കോളജിസ്റ്റ് എത്തി പരിശോധിക്കുകയായിരുന്നു. തുടർ ചികിൽസയ്ക്കും സംരക്ഷണത്തിനുമായിട്ടാണ് അടൂരിലേക്ക് മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP