Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവവന്തപുരം പ്രസ്‌ക്ലബിൽ താൽക്കാലികമായി പൂട്ടിയ 'സങ്കേത'ത്തിന് താമസിയാതെ ഇരുമ്പുപൂട്ട് വീഴും; അനധികൃത ബാർ തുറക്കാൻ അനുവദിക്കരുതെന്ന് എക്‌സൈസ് വകുപ്പിന് നിർദ്ദേശം നൽകി ഡിജിപി സെൻകുമാർ

തിരുവവന്തപുരം പ്രസ്‌ക്ലബിൽ താൽക്കാലികമായി പൂട്ടിയ 'സങ്കേത'ത്തിന് താമസിയാതെ ഇരുമ്പുപൂട്ട് വീഴും; അനധികൃത ബാർ തുറക്കാൻ അനുവദിക്കരുതെന്ന് എക്‌സൈസ് വകുപ്പിന് നിർദ്ദേശം നൽകി ഡിജിപി സെൻകുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം നഗരമധ്യത്തിൽ അധികാരികളുടെ മൂക്കിന് താഴെ അനധികൃതമായി പ്രവർത്തിച്ചിരുന്ന പ്രസ്‌ക്ലബിലെ ബാറിന് താമസിയാതെ മുഴുവൻ സമയവും പൂട്ടുവീഴും. നേരത്തെ എക്‌സൈസ് റെയ്ഡ് ഭീതിയെയും തമ്മിലടിയെയും തുടർന്ന് 'സങ്കേതം' എന്ന് വിളിപ്പേരുള്ള താൽക്കാലിക ബാർ അടച്ചുപൂട്ടിയിരുന്നു. ഈ സമയത്ത് നവീകരണ പ്രവർത്തനങ്ങൾ നടത്തിയ സങ്കേതം വീണ്ടും തുറക്കാനുള്ള ശ്രമം നടത്തിവരുന്നതിന് ഇടെയാണ് ഡിജിപി സെൻകുമാറിന്റെ കർശന നിലപാട് പത്രക്കാർക്ക് വിലങ്ങുതടിയായിരിക്കുന്നത്.

നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി ഒരു വിഭാഗം ആളുകൾ നടത്തുന്ന സങ്കേത ത്തിന് എതിരെ ഭൂരിപക്ഷം വരുന്ന മാദ്ധ്യമപ്രവർത്തകർക്കും എതിർപ്പാണുള്ളത്. എന്നാൽ, ക്ലബ് ബാർലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന സങ്കേതത്തിനെതിരെ ജനവികാരം ശക്തമായ വേളയിൽ പോലും അടച്ചിടാൻ നടത്തിപ്പുകാർ തയ്യാറായിരുന്നില്ല. എന്നാൽ, അടുത്തിടെ എക്‌സൈസ് വകുപ്പ് കൂടുതൽ കർശനമായി കാര്യങ്ങളെ എടുത്തതോടെയാണ് താൽക്കാലികമായി സങ്കേതം അടച്ചിട്ടത്.

ഇതിന് ശേഷം രണ്ടാഴ്‌ച്ച മുമ്പ് മദ്യപാനത്തിനെതിരെ മാദ്ധ്യമപ്രവർത്തകർക്കായി എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച സുബോധം ബോധവൽക്കരണ പരിപാടിയിൽ പത്രക്കാരുടെ അനധികൃത ബാറിന്റെ വിഷയവും പരാമർശിക്കപ്പെട്ടിരുന്നു. മസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ മുതിർന്ന മാദ്ധ്യമപ്രവർത്തകനും സങ്കേതത്തിന് എതിരെ നിലപാട് സ്വീകരിച്ചിരുന്ന വ്യക്തിയുമായ അജയകുമാറാണ് വിഷയം ശ്രദ്ധയിൽപ്പെടുത്തിയത്. എക്‌സൈസ് മന്ത്രി കെ ബാബു വേദിയിൽ ഇരിക്കുമ്പോഴായിരുന്നു അദ്ദേഹം സങ്കേതത്തിന്റെ അനധികൃത പ്രവർത്തനത്തെ കുറിച്ച് ശ്രദ്ധയിൽപ്പെടുത്തിയത്. എന്നാൽ, അനധികൃതമായാണ് ഇത് പ്രവർത്തിക്കുന്നതെന്ന കാര്യം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഇതിന് ശേഷം ഈ വിഷയത്തെ കുറിച്ച് അജയകുമാർ സംസ്ഥാന പൊലീസ് മേധാവി ഡിജിപി സെൻകുമാറിന്റെ ശ്രദ്ധയിൽകൊണ്ടുവരികയായിരുന്നു. ഇതേക്കുറിച്ച് ഡിജിപിക്ക് ഫേശ്ബുക്കിലൂടെയാണ് പരാതി നൽകിയത്. ഇതോടെയാണ് വിഷയം സെൻകുമാറിന്റെ ശ്രദ്ധയിൽപ്പെട്ടത്. വീണ്ടും തുറക്കാനുള്ള ശ്രമങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി എന്നതിനാൽ വിഷയം ഡിജിപി എക്‌സൈസ് വകുപ്പിന് കർശന നിർദ്ദേശം നൽകിയതായാണ് വിവരം. ക്ലബ് ബാർലൈസൻസ് എടുത്ത് പ്രവർത്തിക്കുകയോ അല്ലെങ്കിൽ ഇനി തുറക്കാതിരിക്കുകയോ ചെയ്യണമെന്നാണ് ഡിജിപി എക്‌സൈസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് നിർദ്ദേശം നൽകിയിരിക്കുന്നത്.

നിലവിൽ നിയമപ്രകാരം മദ്യസൽക്കാര പാർട്ടികൾ നടത്തണമെങ്കിൽ താൽക്കാലിക ലൈസൻസ് എങ്കിലും എടുക്കേണ്ടതായുണ്ട്. എന്നാൽ, പലപ്പോഴും മദ്യസൽക്കാരത്തിനായുള്ള ലൈസൻസ് ഇല്ലാതെയാണ് ഇത്തരം പാർട്ടികൾ ഇവിടെ നടക്കാറുള്ളതും. മദ്യം വിതരണം ചെയ്യാനുള്ള ലൈസൻസ് ഇല്ലാതെ ക്ലബ്ബുകളിൽ മദ്യം വിളമ്പുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിച്ചതോടെ താൽക്കാലികമായി പൂട്ടുവീണ സങ്കേതത്തിന് സ്ഥിരമായി പൂട്ടുവീണേക്കുമെന്നാണ് സൂചന.

താഴെ ബാറും മുകളിൽ വിദ്യാഭ്യാസ സ്ഥാപനവും ഒരേ ഉടമയുടെ കീഴിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ഏക സ്ഥാപനമാണ് തിരുവനന്തപുരം പ്രസ് ക്ലബ്. പുതുതായി പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് മദ്യപാനത്തിലും പരിശീലനം നൽകുന്നതും ഈ കേന്ദ്രമാണെന്ന ആക്ഷേപം ഉണ്ടായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP