Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടെസ്റ്റുകളുടെ എണ്ണം കൂട്ടുകയാണെങ്കിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടും; അമേരിക്കയിൽ രണ്ടുകോടി ടെസ്റ്റുകൾ നടത്തി; കോവിഡ് കേസുകളിൽ ഒന്നാം സ്ഥാനത്ത് ആയതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പറയാനുള്ളത്; രോഗബാധിതരുടെ എണ്ണത്തിൽ ഇറ്റലിയെയും മറികടന്ന ഇന്ത്യയിലെ രോഗവ്യാപനം വിരൽചൂണ്ടുന്നതും സ്ഥിതിഗതികൾ അതീവ ഗുരുതരമാകുമെന്ന് തന്നെ

ടെസ്റ്റുകളുടെ എണ്ണം കൂട്ടുകയാണെങ്കിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ അമേരിക്കയെ കടത്തിവെട്ടും; അമേരിക്കയിൽ രണ്ടുകോടി ടെസ്റ്റുകൾ നടത്തി; കോവിഡ് കേസുകളിൽ ഒന്നാം സ്ഥാനത്ത് ആയതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പറയാനുള്ളത്; രോഗബാധിതരുടെ എണ്ണത്തിൽ ഇറ്റലിയെയും മറികടന്ന ഇന്ത്യയിലെ രോഗവ്യാപനം വിരൽചൂണ്ടുന്നതും സ്ഥിതിഗതികൾ അതീവ ഗുരുതരമാകുമെന്ന് തന്നെ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: കൂടുതൽ ടെസ്റ്റുകൾ നടത്തുകയാണെങ്കിൽ ഇന്ത്യയിലും ചൈനയിലും അമേരിക്കയെക്കാൾ കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ രണ്ടുകോടി ടെസ്റ്റുകൾ നടത്തിയിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു കൊണ്ടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ലോകക്ക് കോവിഡ് കണക്കിൽ അമേരിക്കയാണ് മുന്നിൽ നിൽക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊണ്ടാണ് ട്രംപ് ഇന്ത്യയുടെ കാര്യത്തിലേക്ക് വിരൽചൂണ്ടുന്നത്.

അമേരിക്കയിൽ 1,965,912 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.111,394പേർ മരിച്ചു. 2,36,184കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനയിൽ 84,177. ഇതിനോടകം ഇന്ത്യയിൽ നാൽപ്പത് ലക്ഷം പേർക്ക് കോവിഡ് ടെസ്റ്റ് നടത്തിക്കഴിഞ്ഞു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 9,887പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം റിപ്പോർട്ട് ചെയ്തതിന് ശേഷമുള്ള ഒരുദിവസത്തെ ഏറ്റവും വലിയ വർധനവാണിത്. 24 മണിക്കൂറിനുള്ളിൽ 294 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതരുടെ എണ്ണത്തിൽ ഇറ്റലിയെ ഇന്ത്യ മറികടന്നു. ഇറ്റലിയിൽ രോഗബാധിതരുടെ ആകെ എണ്ണം 2,34,531 ആണ്. ഇന്ത്യയിൽ കോവിഡ് ബാധിച്ച് 6649 പേരാണ് മരിച്ചത്. ഇറ്റലിയിൽ മരണം 33,774 ആണ്. ഇന്ത്യയിൽ 1,13,233 പേർ രോഗമുക്തി നേടിയപ്പോൾ, ഇറ്റലിയിൽ 1,63,781 പേർ സുഖം പ്രാപിച്ചു.

ബുധൻ, വ്യാഴം ദിവസങ്ങളിൽ 9,000ത്തിൽ അധികം പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ഒരു ലക്ഷം പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മഹാരാഷ്ട്ര, ഡൽഹി, തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. മഹാരാഷ്ട്രയിൽ കഴിഞ്ഞദിവസം 2,436 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 139പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 80,229 ആയി. മരണം 2,849.

ഗുജറാത്തിൽ 510 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 35 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 19,199 ആയും മരണം 1,190 ആയും ഉയർന്നു. പശ്ചിമ ബംഗാളിൽ 427 പേർക്ക് പുതുതായി രോഗം കണ്ടെത്തിയതോടെ രോഗബാധിതർ 7,303 ആയി ഉയർന്നു. കർണാടകയിലും കഴിഞ്ഞദിവസം 500ൽ അധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 4,835 രോഗബാധിതരാണ് സംസ്ഥാനത്തുള്ളത്.

തമിഴ്‌നാട്ടിൽ 1,438 പേർക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 28,694 ആയി. മരണസംഖ്യ 232. കേരളത്തിൽ ആദ്യമായി പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 100 കടന്നിരുന്നു. 111 പേർക്കാണ് സംസ്ഥാനത്ത് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP