Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അപ്രതീക്ഷിതമായി ഹാളിലേക്ക് കടന്നു വന്നു; സദസ്സിൽ ഇരിക്കാമെന്ന് നിർബന്ധിച്ചെങ്കിലും വേദിയിൽ എത്തിച്ച് സംഘാടകരും; ചെയർമാനെ കൊണ്ട് തിരി തെളിയിച്ച് പ്രോട്ടോകോൾ മാറ്റി വച്ച് ടിവി അനുപമ; അമ്മയ്ക്ക് ദേവസ്വത്തിൽ നിന്ന ലഭിച്ച ശമ്പളം കൊണ്ടാണ് പഠിച്ചതും വളർന്നതെന്നതുമെന്നും ഇത് എക്കാലവും നന്ദിയോടെ സ്മരിക്കുമെന്നും ആശംസാ പ്രസംഗവും; തൃശൂരിന്റെ സ്വന്തം കളക്ടർ ഗുരുവായൂരിലെ വിരമിക്കൽ വേദിയിൽ അമ്മയക്ക് സർപ്രൈസ് ഒരുക്കിയത് ഇങ്ങനെ

അപ്രതീക്ഷിതമായി ഹാളിലേക്ക് കടന്നു വന്നു; സദസ്സിൽ ഇരിക്കാമെന്ന് നിർബന്ധിച്ചെങ്കിലും വേദിയിൽ എത്തിച്ച് സംഘാടകരും; ചെയർമാനെ കൊണ്ട് തിരി തെളിയിച്ച് പ്രോട്ടോകോൾ മാറ്റി വച്ച് ടിവി അനുപമ; അമ്മയ്ക്ക് ദേവസ്വത്തിൽ നിന്ന ലഭിച്ച ശമ്പളം കൊണ്ടാണ് പഠിച്ചതും വളർന്നതെന്നതുമെന്നും ഇത് എക്കാലവും നന്ദിയോടെ സ്മരിക്കുമെന്നും ആശംസാ പ്രസംഗവും; തൃശൂരിന്റെ സ്വന്തം കളക്ടർ ഗുരുവായൂരിലെ വിരമിക്കൽ വേദിയിൽ അമ്മയക്ക് സർപ്രൈസ് ഒരുക്കിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽനിന്ന് വിരമിക്കുന്നവരുടെ യാത്രയയപ്പ് ചടങ്ങിലേക്ക് മുന്നറിയിപ്പുകളില്ലാതെയാണ് തൃശ്ശൂർ ജില്ലാ കളക്ടർ ടി.വി. അനുപമ എത്തിയത്. വിരമിക്കുന്നവരുടെ കൂട്ടത്തിൽ അമ്മകൂടി ഉണ്ടായിരുന്നതിനാൽ കളക്ടറായല്ല, മകളായിട്ടായിരുന്നു അനുപമയുടെ വരവ്. കളക്ടറുടെ പ്രോട്ടോകോൾ നോക്കാതെ മകളായി മാറി അനുപമ.

ദേവസ്വം അസി. എക്‌സി. എൻജിനീയർ പദവിയിൽ നിന്നു വിരമിച്ച ടി.വി. രമണിയുടെ യാത്രയയപ്പ് ചടങ്ങിലാണ് ജില്ല കലക്ടറായ മകൾ ടി.വി. അനുപമ അപ്രതീക്ഷിതമായി എത്തിയത്. അമ്മയ്ക്ക് ദേവസ്വത്തിൽ നിന്ന ലഭിച്ച ശമ്പളം കൊണ്ടാണ് പഠിച്ചതും വളർന്നതും. ഇത് എക്കാലവും നന്ദിയോടെ സ്മരിക്കും. സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ തമ്മിലില്ലാത്ത ആത്മബന്ധം ദേവസ്വം ജീവനക്കാർക്കിടയിലുണ്ടെന്നും അത് നിലനിർത്താൻ ശ്രമിക്കണമെന്നും അനുപമ പറഞ്ഞു. അമ്മയ്ക്കുള്ള 'സർപ്രൈസ്' കൂടിയായിരുന്നു ചടങ്ങിൽ അനുപമയുടെ സാന്നിധ്യം. കളകടർ എത്തിയപ്പോൾ വേദിയും സദസ്സും ഒന്നടങ്കം എഴുന്നേറ്റ് ബഹുമാനം പ്രകടമാക്കി.

പ്രത്യേക ക്ഷണിതാവല്ലെങ്കിലും ദീപം തെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ ദേവസ്വം ചെയർമാൻ കളകടറോട് ആവശ്യപ്പെട്ടെങ്കിലും സ്നേഹപൂർവ്വം അത് നിരസിച്ച് ചെയർമാനോട് തന്നെ ഉദ്ഘാടനം ചെയ്യാൻ കളക്ടർ ആവശ്യപ്പെടുകയായിരുന്നു. ഈ വർഷം വിരമിക്കുന്ന 13 പേരുടെ യാത്രയയപ്പ് ചടങ്ങ് വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഘടിപ്പിച്ചിരുന്നത്. ഇതിനിടെയാണ് കളക്ടർ എത്തിയത്. താൻ സദസ്സിൽ ഇരുന്നോളാമെന്ന് അനുപമ അഭ്യർത്ഥിച്ചെങ്കിലും സംഘാടകർ സമ്മതിച്ചില്ല. അവരെ നിർബന്ധപൂർവം വേദിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അമ്മയെ പൊന്നാട അണിയിക്കാൻ ക്ഷണിച്ചപ്പോഴും അനുപമ വിട്ടുനിന്നു. അത് ചെയർമാൻ നിർവഹിച്ചാൽ മതിയെന്നും ആശംസാപ്രസംഗം നടത്താമെന്നും അവർ പറഞ്ഞു.

അമ്മയെ പൊന്നാടയണിച്ച് ആദരിക്കാനുള്ള ദേവസ്വം ചെയർമാന്റെ ക്ഷണം മകൾ സ്‌നേഹപൂർവം നിരസിച്ചു. തന്നെ ഇത്രയും വലിയനിലയിലേക്കെത്തിച്ചത് അമ്മയുടെ കഠിനധ്വാനമായിരുന്നുവെന്ന് അനുപമ പറഞ്ഞു. അമ്മയ്ക്ക് കിട്ടുന്ന ശമ്പളംകൊണ്ടാണ് താൻ പഠിച്ച് കളക്ടറായതെന്നും അതിന് ദേവസ്വത്തോടുള്ള കടപ്പാട് എന്നും മനസ്സിലുണ്ടാകുമെന്നും അവർ പറഞ്ഞു. ദേവസ്വത്തിലെ 12 ജീവനക്കാർക്കൊപ്പമാണ് ഇന്നലെ ടി.വി. രമണി വിരമിച്ചത്. അനുപമയ്ക്ക് ഐഎഎസ് ലഭിച്ചപ്പോൾ ദേവസ്വം സ്വീകരണമൊരുക്കിയിരുന്നു.

നേരത്തെ സുഹൃത്തുക്കളുമായി ചേർന്ന് സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടി വി രമണി മന്ത്രിമാരായ വി എസ്.സുനിൽ കുമാറിനും സി.രവീന്ദ്രനാഥിനും നൽകുമ്പോൾ അരികിൽ തൃശൂർ കളക്ടറായി മകൾ ടി വി അനുപമയുമുണ്ടായിരുന്നു. ആറുലക്ഷം രൂപയുടെ ചെക്കാണ് ടി വി രമണിയും സുഹൃത്തുക്കളും ചേർന്ന് സമാഹരിച്ചത്. തുക സ്വീകരിച്ച ശേഷം മന്ത്രി വി എസ് സുനിൽ കുമാർ ഔദ്യോഗിക നടപടിക്രമങ്ങൾക്കായി ചെക്ക് അമ്മയുടെ മുന്നിൽവച്ചു തന്നെ മകൾക്ക് കൈമാറുന്ന അപൂർവങ്ങളിൽ അപൂർവമായ സംഭവത്തിനും അന്ന് കളക്ടറേറ്റ് സാക്ഷ്യം വഹിച്ചു.

മഹാരാജ ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സിവിൽ എൻജിനീയറിങ് ബാച്ചിൽ പഠിച്ചവർ ചേർന്ന് സമാഹരിച്ച തുക നൽകുന്നതിനാണ് രമണിയും സുഹൃത്തുക്കളും അന്ന് മകളുടെ മുന്നിൽ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP