Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുതിയ മേയർ ബ്രോയ്ക്ക് ഇതുകൊറോണയ്‌ക്കെതിരെയുള്ള സന്ധിയില്ലാ പോരാട്ടം; വീട്ടിൽ അടച്ചിരിക്കുന്നവർക്ക് താങ്ങായി 25 കമ്യൂണിറ്റി കിച്ചൻ; നഗരവാസികളുടെ വിശപ്പകറ്റാൻ 20 രൂപയ്ക്ക് ഊണ് നൽകുന്ന ജനകീയ ഹോട്ടലുകൾ; ഭക്ഷണം അടക്കമുള്ള ആവശ്യങ്ങൾക്കായി രാവും പകലുമെന്നില്ലാതെ ഫോൺകോളുകൾ; തിരുവനന്തപുരം കോർപറേഷന്റെ കൈമെയ് മറന്നുള്ള യുദ്ധത്തിൽ സാരഥിയായി കെ.ശ്രീകുമാറും

പുതിയ മേയർ ബ്രോയ്ക്ക് ഇതുകൊറോണയ്‌ക്കെതിരെയുള്ള സന്ധിയില്ലാ പോരാട്ടം; വീട്ടിൽ അടച്ചിരിക്കുന്നവർക്ക് താങ്ങായി 25 കമ്യൂണിറ്റി കിച്ചൻ; നഗരവാസികളുടെ വിശപ്പകറ്റാൻ 20 രൂപയ്ക്ക് ഊണ് നൽകുന്ന ജനകീയ ഹോട്ടലുകൾ; ഭക്ഷണം അടക്കമുള്ള ആവശ്യങ്ങൾക്കായി രാവും പകലുമെന്നില്ലാതെ ഫോൺകോളുകൾ; തിരുവനന്തപുരം കോർപറേഷന്റെ കൈമെയ് മറന്നുള്ള യുദ്ധത്തിൽ സാരഥിയായി കെ.ശ്രീകുമാറും

എം മനോജ് കുമാർ

തിരുവനന്തപുരം: കൊറോണാ പ്രതിരോധ പ്രവർത്തനങ്ങളിലും കമ്മ്യൂണിറ്റി കിച്ചൻ-ജനകീയ ഹോട്ടൽ നടത്തിപ്പിലും മറ്റു ജില്ലകളെ കടത്തിവെട്ടി തിരുവനന്തപുരം കോർപറേഷന്റെ പ്രവർത്തനം. കോർപറേഷന്റെ മുഴുവൻ സജ്ജീകരണങ്ങളും പൂർണമായി ഉപയോഗിച്ചാണ് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു കോർപറേഷൻ പ്രവർത്തിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ വാർത്തകൾ വന്നത് മുതൽ ജനങ്ങൾക്കിടയിലാണ് മേയർ കെ.ശ്രീകുമാറും കോർപറേഷൻ സാരഥികളും. കൈ മെയ് മറന്നുള്ള പ്രവർത്തനമാണ് കോർപ്പറേഷന്റെ ഭാഗത്ത് നിന്നും വരുന്നത്. കമ്മ്യൂണിറ്റി കിച്ചൻ കൂടി ആരംഭിച്ചപ്പോൾ കോർപറേഷന്റെ മുഴുവൻ സമയ ശ്രദ്ധയും കിച്ചണിലും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലുമായി. മേയർ കെ.ശ്രീകുമാറും, വിവിധ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരും ജീവനക്കാരും നഗരസഭാ കൗൺസിലർമാരുമൊക്കെ മുഴുവൻ സമയം കൊറോണ പ്രവർത്തനങ്ങളുമായി ജനങ്ങൾക്കൊപ്പമുണ്ട്.

തിരുവനന്തപുരം കോർപ റേഷനിൽ ഒരു പരാതിയും ഇത് സംബന്ധമായി ഉയർന്നു കേട്ടിട്ടില്ല എന്നതും പ്രവർത്തന മികവിന്റെ സൂചകങ്ങളാകുന്നു. കൊറോണയുമായി ബന്ധപ്പെട്ട് സന്നദ്ധ പ്രവർത്തനത്തിനു നിലവിൽ രണ്ടായിരം വോളന്റിയർമാരുണ്ട്. കൊറോണ രോഗികളെ നിരീക്ഷിക്കാൻ ആയിരം പേർ വേറെയുമുണ്ട്. ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, നഗരസഭാ കൗൺസിലർമാർ എന്നിവരും ഒപ്പമുണ്ട്. കൊറോണ വ്യാപനത്തിന്റെ വാർത്തകൾ വന്നത് മുതൽ സടകുടഞ്ഞെഴുന്നേൽക്കുകയായിരുന്നു കോർപറേഷൻ സംവിധാനങ്ങൾ.

സോഷ്യൽ ഡിസ്റ്റൻസിങ് ആണ് മികച്ച പ്രതിരോധം എന്നതിനാൽ ഇതിനായി ആദ്യം തന്നെ കോർപറേഷൻ ജനങ്ങൾക്കിടയിലേക്ക് സന്ദേശമെത്തിച്ചിരുന്നു. സോഷ്യൽ ഡിസ്റ്റൻസിംഗും അതോടൊപ്പം ക്വാറന്റൈനിൽ തുടരുന്നവരുടെ നിരീക്ഷണവും കോർപറേഷൻ ശക്തമാക്കിയിരുന്നു. പഴുതടച്ച നടപടികൾ വന്നപ്പോൾ കൊറോണയെ പിടിച്ചു കെട്ടുന്ന കാര്യത്തിലും തിരുവനന്തപുരം കോർപറേഷൻ മുന്നിൽ നിന്നു. കൊറോണ വ്യാപനം വന്നത് മുതൽ മേയറുടെ ഫോണിനു വിശ്രമമില്ല. രാവെന്നും പകലെന്നും നോക്കാതെ ഫോൺ ബെല്ലടി തുടരുകയാണ്. നിരവധി ആവശ്യങ്ങളും പരാതികളുമാണ് ജനങ്ങൾ ഈ കൊറോണ കാലത്ത് മേയർക്ക് മുന്നിൽ കൊണ്ട് വന്നത്. എല്ലാത്തിനും അതിന്റെ ഗൗരവമനുസരിച്ച് പരിഹാരവും നൽകിയപ്പോൾ ഉയർന്നത് ജനങ്ങൾക്കുള്ള ആത്മവിശ്വാസം കൂടിയായിരുന്നു.

തിരുവനന്തപുരം കോർപറേഷന്റെ ചരിത്രത്തിലാദ്യമായാണ് മുഴുവൻ സൗകര്യങ്ങളും പൂർണമായി ഉപയോഗിച്ചുള്ള പ്രവർത്തനം. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങാൻ സർക്കാർ നിർദ്ദേശം ലഭിച്ചപ്പോൾ മുതൽ കോർപറേഷൻ ജനങ്ങൾക്കിടയിലേക്കിറങ്ങിയിരുന്നു. തിരുവനന്തപുരം കൊറോണാ വ്യാപനം ഏതു വിധേനയും തടയുക എന്നതായിരുന്നു കോർപറേഷന്റെ ഉദ്ദേശ്യം. കൊറോണയുമായി ബന്ധപ്പെട്ടു ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിൽ തങ്ങളുടെ മുഴുവൻ സമയ ശ്രദ്ധയുമുണ്ടെന്നു മേയർ കെ.ശ്രീകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചൻ ഭക്ഷണം വ്യാപകമായി ദുരുപയോഗപ്പെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

90000 ഭക്ഷണപ്പൊതികളാണ് ദിനേനെ വിതരണം ചെയ്യുന്നത്. 80000ത്തിൽ താഴെ ആക്കാനാണ് തീരുമാനം. 30000 ഭക്ഷണപ്പൊതികൾ വച്ചാണ് ദിനേനെ കോർപറേഷനിൽ നിന്നും വിതരണം ചെയ്യുന്നത്. ഇത് ഒരുനിശ്ചിത പരിധിയിലേക്ക് താഴ്‌ത്താനാണ് തീരുമാനം. ഫ്‌ളാറ്റുകളിൽ താമസിക്കുന്നവർ വരെ ഭക്ഷണത്തിനു രജിസ്റ്റർ ചെയ്തതായും ഭക്ഷണം ഉപയോഗിക്കുന്നതായും വിവിധ പരാതികളാണ് വന്നത്. ഇതെല്ലാം കോർപറേഷൻ പരിശോധിച്ചിരുന്നു. അതിനെ തുടർന്നാണ് രോഗികൾക്കും വീട്ടിൽ ഭക്ഷണം പാചകം ചെയ്യാൻ കഴിയാത്തവർക്കും കിടപ്പ് രോഗികൾക്കും, ഭിന്ന ശേഷിയുള്ളവർക്കുമായി കമ്മ്യൂണിറ്റി കിച്ചൻ ഭക്ഷണം പരിമിതപ്പെടുത്താൻ തീരുമാനം എടുത്തവർ. ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കും ആരോഗ്യ പ്രവർത്തകർക്കും ആശുപത്രി ജീവനക്കാർക്കും ഞങ്ങൾ ഭക്ഷണം നൽകുന്നുണ്ട്. ഭക്ഷണം ദുരുപയോഗപ്പെടുത്താനാണ് നോക്കുന്നത്. കമ്യൂണിറ്റി കിച്ചൻ എണ്ണം കുറയ്ക്കാനും നോക്കുന്നുണ്ട്.

കമ്യൂണിറ്റി കിച്ചൻ ആരംഭിച്ചപ്പോൾ തന്നെ കോർപറേഷൻ അതിന്റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഇരുപത്തിയഞ്ചു കമ്മ്യുണിറ്റി കിച്ചനാണ് പ്രവർത്തിക്കുന്നത്. ഇതിന്റെ എണ്ണം കുറയ്ക്കാനാണ് നോക്കുന്നത്. ഇരുപത്തിയഞ്ചു കമ്മ്യൂണിറ്റി കിച്ചൻ നിലവിൽ പ്രവർത്തിക്കുനുണ്ട്.. കമ്മ്യൂണിറ്റി കിച്ചൻ ആരംഭിച്ചപ്പോൾ തന്നെ ഇന്നലെ മുതൽ ജനകീയ ഹോട്ടലും തുടങ്ങിയിട്ടുണ്ട്. എസ്എംവി സ്‌കൂളിനു എതിർ വശത്തായാണ് ഈ ഹോട്ടൽ പ്രവർത്തിക്കുന്നത്. ഇരുപത് രൂപയ്ക്ക് ഉച്ച ഭക്ഷണം നൽകുന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് ജനകീയ ഹോട്ടൽ ആരംഭിച്ചത്. ഇന്നു രണ്ടു ഹോട്ടൽ കൂടി ആരംഭിക്കാനാണ് തീരുമാനം. കമ്മ്യൂണിറ്റി കിച്ചനിലെ ഭക്ഷണം അത് എതു ഉദ്ദ്യേശ്യത്തോടെയാണോ തുടങ്ങിയത് ആ ഉദ്ദേശ്യം സാധിതമാക്കുക. പക്ഷെ ദുരുപയോഗം തടയുക. ഇതാണ് കമ്മ്യൂണിറ്റി കിച്ചനിൽ പിടിമുറുക്കാൻ തീരുമാനിച്ചത്. ഇപ്പോൾ അതിഥി തൊഴിലാളികൾക്ക് ഫുഡ് കിറ്റും ഭക്ഷണം വെക്കാനുള്ള സൗകര്യങ്ങളുമൊക്കെ ഒരുക്കി നൽകിയിട്ടുണ്ട്. സൗജന്യ റേഷൻ വിതരണവും സർക്കാർ നടത്തിക്കഴിഞ്ഞിട്ടുണ്ട്. റേഷൻ കാർഡ് ഉള്ളവരും ഇല്ലാത്തവരുമൊക്കെ സൗജന്യ റേഷൻ എന്ന സർക്കാർ സംവിധാനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ കമ്മ്യൂണിറ്റി കിച്ചനിൽ നിന്നും പോകുന്ന ഭക്ഷണ കിറ്റുകൾ കുറയേണ്ട ആവശ്യമുണ്ട്. ഭക്ഷണകിറ്റുകൾ കുറയാത്ത സാഹചര്യത്തിലാണ് കോർപറേഷൻ ഇതേക്കുറിച്ച് അന്വേഷണം നടത്തിയത്.

കമ്മ്യൂണിറ്റി കിച്ചൻ ഭക്ഷണത്തിനായി ഓൺലൈൻ മുഖേന രജിസ്റ്റർ ചെയ്യണമെന്നു നിർദ്ദേശം നൽകിയിരുന്നു. ഇത് ഒരു ആപ്പുമുണ്ട്. ആളുകൾ വ്യാപകമായി ഈ രീതി ഉപയോഗപ്പെടുത്തി. ഭക്ഷണം വയ്ക്കാൻ സൗകര്യമുള്ളവർ വരെ കമ്മ്യൂണിറ്റി കിച്ചൻ ഭക്ഷണത്തിനായി രജിസ്റ്റർ ചെയ്തു. പരിശോധന നടത്തിയപ്പോൾ പല കാര്യങ്ങളും വെളിയിൽ വന്നു. ഇതോടെയാണ് ഉദ്ദേശ്യ ശുദ്ധി നോക്കി ഭക്ഷണ വിതരണത്തിനുള്ള നിർദ്ദേശം നൽകിയത്. നിലവിൽ കമ്മ്യൂണിറ്റി കിച്ചനുകൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നില്ല. കമ്മ്യൂണിറ്റി കിച്ചൻ സംവിധാനത്തോടും അതിനു സഹകരണം നൽകുന്ന കാര്യത്തിലും ജനങ്ങൾ നല്ല രീതിയിൽ സഹകരിക്കുന്നു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മികച്ച സഹകരണമാണ് ലഭിക്കുന്നത്. കമ്യൂണിറ്റി കിച്ചൻ സംവിധാനത്തിനു കോർപറേഷൻ ഫണ്ട് ഉപയോഗിക്കുന്നുണ്ട്. പ്ലാൻ ഫണ്ടും ഉപയോഗിക്കുന്നുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് ഉപയോഗിക്കാനുള്ള അവകാശവും സർക്കാർ നൽകിയിട്ടുണ്ട്. ഒരു കുഴപ്പവുമില്ലാതെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു-ആത്മവിശ്വാസത്തോടെ മേയർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP