Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹോട്ട്‌സ്‌പോട്ടിൽ അനുമതിയുള്ളത് ഏറ്റവും കുറവ് ജീവനക്കാർക്ക് മാത്രം; മൂന്നിലൊന്നുപേർ ഹാജരായാൽ മതിയെന്ന് സർക്കാർ ഉത്തരവുണ്ടെങ്കിലും എത്താൻ പറഞ്ഞത് മുഴുവൻ പേരോടും; ഗതാഗതം നിലച്ചിട്ടും വിളിച്ച് വരുത്തിയത് മുപ്പതും നാല്പതും കിലോമീറ്റർ അകലെയുള്ളവരെ; ഹാജർ ഇല്ലാത്തവർക്ക് നിഷ്‌ക്കരുണം കാഷ്വൽ ലീവും; ജോലി ചെയ്യാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരെന്നു കോർപറേഷൻ സെക്രട്ടറി മറുനാടനോട്; കൊറോണയിൽ ഹോട്ട് സ്‌പോട്ടായി തുടരവേ മാർഗരേഖ ലംഘിച്ച് തിരുവനന്തപുരം കോർപറേഷൻ

ഹോട്ട്‌സ്‌പോട്ടിൽ അനുമതിയുള്ളത് ഏറ്റവും കുറവ് ജീവനക്കാർക്ക് മാത്രം; മൂന്നിലൊന്നുപേർ ഹാജരായാൽ മതിയെന്ന് സർക്കാർ ഉത്തരവുണ്ടെങ്കിലും എത്താൻ പറഞ്ഞത് മുഴുവൻ പേരോടും; ഗതാഗതം നിലച്ചിട്ടും വിളിച്ച് വരുത്തിയത്  മുപ്പതും നാല്പതും കിലോമീറ്റർ അകലെയുള്ളവരെ; ഹാജർ ഇല്ലാത്തവർക്ക് നിഷ്‌ക്കരുണം കാഷ്വൽ ലീവും; ജോലി ചെയ്യാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരെന്നു കോർപറേഷൻ സെക്രട്ടറി മറുനാടനോട്; കൊറോണയിൽ ഹോട്ട് സ്‌പോട്ടായി തുടരവേ മാർഗരേഖ ലംഘിച്ച് തിരുവനന്തപുരം കോർപറേഷൻ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കൊറോണ പ്രോട്ടോക്കോൾ ലംഘിച്ച് തിരുവനന്തപുരം കോർപറേഷനിൽ മുഴുവൻ ജീവനക്കാരെയും ജോലിക്ക് എത്തിച്ച നടപടി വിവാദമാകുന്നു. തിരുവനന്തപുരം കോർപറേഷൻ ഹോട്ട് സ്‌പോട്ടായി തുടരവേ തന്നെയാണ് ഇത്തരത്തിലുള്ള നടപടി കോർപറേഷൻ സെക്രട്ടറിയുടെ ഭാഗത്തും നിന്നും വന്നത്. കൊറോണാ കാര്യത്തിൽ തിരുവനന്തപുരം കോർപറേഷൻ ഹോട്ട് സ്‌പോട്ടായി തുടരവേയാണ് കോർപറേഷൻ മാർഗരേഖ ലംഘിച്ചത്. ഹോട്ട് സ്‌പോട്ടിൽ ഏറ്റവും കുറച്ചു ജീവനക്കാരെ മാത്രം നിയോഗിച്ചു സർക്കാർ ഓഫിസുകളുടെ പ്രവർത്തനം നടത്തണമെന്നാണ് പൊതുഭരണ വകുപ്പിന്റെ നിർദ്ദേശം. അതുകൊണ്ട് തന്നെ കൊറോണ കാലത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തി ജോലി ചെയ്യിച്ചു എന്ന പരാതിയാണ് ഉയർന്നു വന്നിരിക്കുന്നത്. സെക്രട്ടറിയുടെ വാക്കാലുള്ള നിർദ്ദേശമുള്ളതിനാൽ കൊറോണയെ തൃണവത്ഗണിച്ചാണ് ജീവനക്കാർ ദിവസവും എത്തിയത്. എത്തിയില്ലെങ്കിൽ നിർബന്ധമായും ലീവ് മാർക്ക് ചെയ്യുമെന്ന് ആദ്യമേ തന്നെ നിർദ്ദേശവും നൽകിയിരുന്നു. അതുകൊണ്ട് ജോലിയില്ലാത്ത സെക്ഷനിൽ പോലും ജീവനക്കാർ ജോലിക്ക് വന്നു.

മൂന്നിലൊന്നു ജീവനക്കാർ വന്നാൽ മതിയെന്നു നിർദ്ദേശം വന്നപ്പോഴും ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ക്രമീകരണം നടത്തി ജീവനക്കാർ വന്നാൽ മതിയെന്ന് നിർദ്ദേശം നൽകിയപ്പോഴും ഒന്നും കോർപറേഷന് ബാധകമായില്ല. ഇപ്പോൾ എ, ബി.വിഭാഗത്തിലെ അമ്പത് ശതമാനം ജീവനക്കാരും ഹാജരാകണമെന്നു ഉത്തരവ് ഇന്നിറങ്ങിയപ്പോഴും ഇതും കോർപറേഷന് ബാധകമാകുന്നില്ല. നാളെ ശനി സർക്കാർ ഓഫീസുകൾക്ക് അവധിയാണ്. നാളെയും ജീവനക്കാരോടു എത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കോർപറേഷൻ ജീവനക്കാർ എത്തുകയും ഓരോ ആവശ്യത്തിനു കോർപറേഷനിൽ പുറത്ത് നിന്ന് പൊതുജനങ്ങൾ എത്തുകയും ചെയ്തപ്പോൾ ഓഫീസ് കൊറോണ കാലത്തും സജീവമായി. കൊറോണ പ്രോട്ടോക്കോളിന്റെ നേർ ലംഘനമാണ് ഏതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ശനിയാഴ്ച ജോലിക്ക് എത്താൻ നിർബന്ധിക്കില്ലെന്ന് കോർപറേഷൻ സെക്രട്ടറി മറുനാടനോട് വ്യക്തമാക്കുമ്പോഴും ശനിയാഴ്ചയും നിർബന്ധമായും എത്താൻ തന്നെയാണ് ജീവനക്കാർക്ക് നൽകിയ നിർദ്ദേശം. ഇതനുസരിച്ച് ജീവനക്കാർ ശനിയാഴ്ച ദിവസങ്ങളിൽ എത്തുകയും ചെയ്തിട്ടുണ്ട്. നാളെ ശനി ആയിരിക്കെ നാളെയും ജീവനക്കാർക്ക് എത്തേണ്ടി വരും.

കൊറോണ പേടി തുടരുന്ന ഈ കഴിഞ്ഞ ദിവസങ്ങളിലെല്ലാം തന്നെ വാഹന സൗകര്യം ലഭ്യമല്ലാത്ത അവസ്ഥയിലും മുപ്പതും നാല്പതും കിലോമീറ്റർ ദൂരെയുള്ള ജീവനക്കാർ പോലും ജോലിക്ക് വരാൻ നിർബന്ധിക്കപ്പെട്ടു. കൊറോണ ഭീതി നിലനിൽക്കെ ജീവനക്കാർ പതിവ് പോലെ ജോലിക്ക് എത്തി. നാളെ ശനിയാഴ്ച ആയിരിക്കെ നാളെയും നിർബന്ധമായും ജോലിക്ക് വരണമെന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കോർപറേഷൻ പ്രവർത്തിക്കേണ്ടതുണ്ട് എന്നതിന്റെ പേരിലാണ് മുഴുവൻ ജീവനക്കാരോടും എത്താൻ പറഞ്ഞത്. ക്രമീകരണം ചെയ്യാതെ ജോലിക്ക് വരാൻ പറഞ്ഞതിന്റെ പ്രശ്‌നമായാണ് ഇത് ചൂണ്ടിക്കാണിക്കപ്പെട്ടത്. മുഴുവൻ ജീവനക്കാരും എത്തേണ്ട ഒരു ആവശ്യവും കോർപറേഷനിൽ നിലനിൽക്കുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ജോലിക്ക് ജീവനക്കാർ എത്തേണ്ടതിന്റെ മാനദണ്ഡങ്ങൾ സർക്കാർ ആദ്യമേ പുറത്തുവിട്ടിരുന്നു. ഈ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് കോർപറേഷനിൽ ജോലിക്കാരുടെ വിന്യാസം നടന്നത്.

മൂന്നിലൊന്നു ജീവനക്കാർ മതിയെന്ന് പറഞ്ഞപ്പോഴും ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്ക് എത്തിയാൽ മതി എന്ന് നിർദ്ദേശം നൽകിയപ്പോഴും കോർപറേഷനിലുള്ളവർ ജോലിക്ക് എത്തിയിരുന്നു. ശനിയാഴ്ച ദിവസം ജോലിക്ക് സർക്കാർ ജീവനക്കാർ എത്തേണ്ട എന്ന് നിർദ്ദേശം വന്നപ്പോഴും ഇതും കോർപറേഷന് ബാധകമായില്ല. . സെക്ഷനിൽ ആളുകൾ കൂടി എത്തിയതോടെ പല സെക്ഷനിലും ആളുകൾ കൂടുന്ന അവസ്ഥ വന്നു. അതേസമയം ചിലർക്ക് ഒരു ജോലിയും ചെയ്യേണ്ട ആവശ്യവും വന്നില്ല. അവർ രാവിലെ വന്നു വൈകും വരെ ഇരുന്നു തിരികെ പോവുകയും ചെയ്തു. ജീവനക്കാർക്ക് കോർപറേഷൻ സെക്രട്ടറി വാക്കാലുള്ള നിർദ്ദേശമാണ് നൽകിയത്. അതുകൊണ്ട് തന്നെ ജോലിക്ക് നിർബന്ധമായും എത്തണമെന്ന് ഒരു ഉത്തരവായി പുറത്തിറങ്ങിയുമില്ല. അതേസമയം മുഴുവൻ ജീവനക്കാരും എത്തേണ്ട അവസ്ഥ വരുകയും ചെയ്തു. കൊറോണ കാരണം പേടിയോടെയാണ് ജീവനക്കാർ മിക്കവരും എത്തിയത്. പലർക്കും വാഹനങ്ങളുമില്ലായിരുന്നു. മറ്റു വാഹനങ്ങളിൽ കയറിയും പലരുടെയും സഹായം തേടിയുമാണ് ജീവനക്കാർ എത്തിയത്. എത്തിയില്ലെങ്കിൽ ലീവ് മാർക്ക് ചെയ്യുമെന്ന് കർശന നിർദ്ദേശമുണ്ടായിരുന്നു.

ജീവനക്കാർ ജോലിക്ക് ഹാജരായിരുന്നു എന്ന് കോർപറേഷൻ സെക്രട്ടറി എൽ.എസ്.ദീപ മറുനാടനോട് സമ്മതിച്ചു. വൈഡ് റീച്ചിങ് ആയ ഫംഗ്ഷനാണ് കോർപറെഷന്റെത്. ഇത് ഒരു എമർജൻസി സർവീസ് ആണ്. സോഷ്യൽ കമ്മിറ്റ്‌മെന്റ് ആണ് കോർപറേഷൻ ജോലികൾ. അത് മനസിലാക്കേണ്ടതുണ്ട്. ഇതിനനുസരിച്ച് ജീവനക്കാർ എത്തണം. നിബന്ധനകൾ കോർപറേഷന് ബാധകമല്ല. ദീപ മറുനാടനോട് പറഞ്ഞു. ഹെൽത്ത് ആൻഡ് സാനിട്ടേഷൻ ജോലി നിർബന്ധമാണ്. ബർത്ത് ആൻഡ് ഡെത്ത് സെക്ഷനിലും ജീവനക്കാർ എത്തിയെ തീരൂ. അടിയന്തിര ആവശ്യങ്ങളുമായും ആളുകൾ എത്തുന്നുണ്ട്. അതിനാണ് സ്റ്റാഫിനോട് എത്താൻ പറഞ്ഞത്. കോർപറേഷനിലെ 80 ശതമാനം ജീവനക്കാരും ജോലിക്ക് ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കമ്യൂണിറ്റി കിച്ചൻ 25 കിച്ചനാണ് ഉള്ളത്. ഇതും കോർപറേഷൻ ജീവനക്കാരാണ് നോക്കി നടത്തുന്നത്. പുറത്ത് നിന്ന് എത്തിയ ജോലിക്കാരുടെ ക്യാമ്പ് ഉണ്ട്. അതും നടത്തുന്നത് കോർപറേഷൻ തന്നെയാണ്. ഇവർക്ക് ഭക്ഷണം നൽകുന്നതും കോർപറേഷൻ ഡ്യുട്ടി തന്നെയാണ്. അട്ടക്കുളങ്ങര റെസ്‌ക്യൂ ക്യാമ്പിൽ 246 ആളുകളാണ് ഉള്ളത്. ഇവരുടെ കാര്യം നോക്കുന്നതും കോർപറേഷനാണ്. മാൻപവർ കോർപറേഷന് അത്യാവശ്യമാണ്. സാഹചര്യം അനുസരിച്ച് ജോലി ചെയാൻ സർക്കാർ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്.

ശനിയാഴ്ച ജീവനക്കാർ എത്തുന്നത് കുറവാണ്. പക്ഷെ ശനിയും ജീവനക്കാർ എത്തേണ്ടതുണ്ട്. അക്കൗണ്ട്‌സ് സെക്ഷൻ പ്രവർത്തിക്കണം. 18 നു ട്രഷറിയിൽ ബിൽ കൊടുക്കണം. അപ്പോൾ ഓഫീസ് ഫംഗ്ഷൻ ചെയ്യേണ്ടതുണ്ട്. എത്താൻ പ്രയാസമുള്ളവർക്ക് കോർപറേഷൻ ഹോസ്റ്റൽ സൗകര്യം നൽകിയിട്ടുണ്ട്. ജീവനക്കാർക്ക് അവിടെ നിൽക്കാം. കൊല്ലത്ത് നിന്ന് വരെ ആളുകൾ എത്തുന്നുണ്ട്. കോർപറേഷനുമായി ബന്ധപ്പെട്ട അത്യാവശ്യ കാര്യങ്ങൾക്ക് ആണ് എത്തുന്നത്. അപ്പോൾ ജീവനക്കാർ വേണ്ടതുണ്ട്-കോർപറേഷൻ സെക്രട്ടറി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP