തിരിഞ്ഞു നോക്കുമ്പോൾ എന്തൊരു തമാശ! നിനക്ക് പതിമൂന്ന് - എനിക്ക് പതിനൊന്ന്. കല്യാണമാണത്രേ! എന്നാലും ഞാനോർക്കുന്നു അന്നത്തെ ഉത്സാഹം..; ഭർത്താവിന്റെ ചിതയിൽ ചാടി പ്രാണത്യാഗം ചെയ്യുന്ന 'സതി' എന്ന അനുഷ്ഠാനം വിശിഷ്ടമെന്ന് ടി ജി മോഹൻദാസ്; അത്ര മോശം അല്ലെന്നും പ്രിയന്റെ പ്രാണിനുവേണ്ടി ആകുമ്പോൾ പ്രത്യേകിച്ചും എന്നും വിശദീകരണം; മോദിയെയും യശോദ ബെന്നിനേയും പരാമർശിച്ച് ടി ജി എഴുതിയ 23 കാവ്യദർശനങ്ങൾ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ആർഎസ്എസ് സൈദ്ധാന്തികൻ ടി ജി മോഹൻ ദാസ് കഴിഞ്ഞ ദിവസം സതി എന്ന അനുഷ്ഠാനത്തെ പരാമർശിച്ച് നടത്തിയ ട്വീറ്റ് ചർച്ചയാകുന്നു. ്പ്രത്യേകിച്ചും മോദിയേയും അദ്ദേഹ്ത്തിന്റെ ഭാര്യ യശോദ ബെന്നിനേയും ഉൾപ്പെടുത്തിയാണ് പരാമർശങ്ങൾ.
'സതി അത്ര മോശം ഏർപ്പാടല്ല; തന്റെ പ്രാണനു വേണ്ടിയാകുമ്പോൾ' പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അദ്ദേഹത്തിന്റെ ഭാര്യ യശോദ ബെന്നിന്റേയും ദാമ്പത്യത്തെ ആധാരമാക്കി ടി ജി മോഹൻദാസ് ട്വിറ്ററിൽ എഴുതിയ കുറിപ്പ് ഇങ്ങനെയായിരുന്നു.
'സതി അത്ര മോശം ഏർപ്പാടല്ല; തന്റെ പ്രാണനു വേണ്ടിയാകുമ്പോൾ' എന്ന് മോഹൻദാസ് കുറിച്ചതാണ് ചർച്ചയായത്. ഇതോടെ മോദിയുടെ ഭാര്യയെ ബന്ധപ്പെടുത്തി കുറിച്ച ട്വീറ്റുകളും ചർച്ചയായി.
ടിജിയുടെ കുറിപ്പുകൾ ഇങ്ങനെ:
നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്നിന്റെ ചിന്തകളിലൂടെ എന്ന മട്ടിലാണ് ടി ജി മോഹൻദാസിന്റെ കുറിപ്പുകൾ. ഒരിടത്ത് മോദിയെക്കുറിച്ച് യശോദ ബെൻ ചിന്തിക്കുന്നത് ഇങ്ങനെയാണ്.
'ഒരിക്കൽ ഞാൻ വരും.. നീ എന്ന ചിപ്പിയിൽ കണ്ണുനീർത്തുള്ളിയായ് വീണുറഞ്ഞ് മുത്തായി തീർന്ന എന്നെ നിനക്ക് പുനരർപ്പണം ചെയ്യാൻ... നിനക്കായി ഉടന്തടി ചാടാൻ! അതിനുള്ള സമ്പൂർണ്ണമായ അവകാശം എന്റെ തപസ്സിനാൽ.. എന്റെ നിഷ്ഠയാൽ.. ഉള്ളുരുകിയ പ്രാർത്ഥനയാൽ എനിക്ക് എന്നേ സിദ്ധിച്ചിരിക്കുന്നു!' ുടർന്ന് ഈ വരികൾക്കുള്ള വിശദീകരണമായാണ് സതി അത്ര മോശം ഏർപ്പാടല്ലെന്ന് ടി ജി മോഹൻദാസ് കുറിച്ചത്. ഇതോടെ ഇത് ചർച്ചയായി.
ട്വിറ്ററിൽ അദ്ദേഹം കുറിച്ച കാര്യങ്ങൾ ചുവടെ:
എന്ന തവം സെയ്തനൈ... യശോദാ!
--------------------------------------------
തിരിഞ്ഞു നോക്കുമ്പോൾ എന്തൊരു തമാശ! നിനക്ക് പതിമൂന്ന് - എനിക്ക് പതിനൊന്ന്. കല്യാണമാണത്രേ! എന്നാലും ഞാനോർക്കുന്നു അന്നത്തെ ഉത്സാഹം.. ആഘോഷം.. എല്ലാം.. നിർവികാരമായിരുന്ന നിന്റെ മുഖം വരെ എനിക്കോർമ്മയുണ്ട്! എന്ന തവം സെയ്തനൈ... യശോദാ! എന്ന തലക്കെട്ടിൽ മോദിയുടേയും ഭാര്യയുടേയും ദാമ്പത്യത്തെപ്പറ്റി ടി ജി മോഹൻദാസ് എഴുതിയ ട്വിറ്റർ കുറിപ്പുകൾ 23 എണ്ണമായിരുന്നു. യശോദ ബെന്നായി സ്വയം സങ്കൽപ്പിച്ചാണ് കുറിപ്പുകൾ.
അവയോരോന്നും ചുവടെ:
എന്ന തവം സെയ്തനൈ... യശോദാ!
തിരിഞ്ഞു നോക്കുമ്പോൾ എന്തൊരു തമാശ! നിനക്ക് പതിമൂന്ന് - എനിക്ക് പതിനൊന്ന്. കല്യാണമാണത്രേ!
എന്നാലും ഞാനോർക്കുന്നു അന്നത്തെ ഉത്സാഹം.. ആഘോഷം.. എല്ലാം..
നിർവികാരമായിരുന്ന നിന്റെ മുഖം വരെ എനിക്കോർമ്മയുണ്ട്!
1/22
പിന്നീടെപ്പൊഴോ നിനക്ക് പതിനെട്ടും എനിക്ക് പതിനാറുമായപ്പോൾ ഞാൻ പതിവനുസരിച്ച് ഭർതൃഗൃഹത്തിൽ!
മെഹ്സാനയിൽനിന്ന് വൽസാഡിലേക്ക്. കടുകിൻ പാടത്തുനിന്ന് കരിമ്പിൻ പാടത്തേക്ക്..
പച്ചയും മഞ്ഞയും മാറി പച്ചയും വൈലറ്റുമായ പാടങ്ങൾ! പലതും ഞാൻ ആദ്യമായികാണുകയായിരുന്നു.
ഞാനിപ്പോൾ യശോദാബെൻ മോദി!
2/22
അങ്ങനെ നിന്നെ ഞാൻ വിസ്മയത്തോടെ കണ്ടു!
കുറ്റിത്താടി വളർന്നുള്ളോൻ കാറ്റത്തു മുടി പാറുവോൻ മെയ്യിൽ പൊടിയണിഞ്ഞുള്ളോൻ കണ്ണിൽ വെട്ടം ചുരത്തുവോൻ!
അപൂർവമായി മാത്രം നീ എന്നോടു സംസാരിച്ചു. തോന്നുമ്പോൾ ഇറങ്ങിപ്പോകുന്ന പ്രകൃതം.
എവിടേയ്ക്ക്? ചോദിക്കാൻ എനിക്ക് സങ്കോചവും ഭയവുമായിരുന്നു
3/22
നീ എവിടെപ്പോകുന്നു എന്നറിയാൻ എനിക്കവകാശമുണ്ട് എന്ന് ഞാൻ കരുതി.
എങ്ങോട്ടെന്നറിയാതെ എങ്ങനെ പറയാൻ എന്ന നിന്റെ ഉത്തരം എനിക്കു മനസ്സിലായതുമില്ല.
ഒരിക്കൽ ഞാൻ നിയന്ത്രണം വിട്ട് കരഞ്ഞുകൊണ്ട് അമ്മയോട് ചോദിച്ചു:
പറഞ്ഞിട്ടു പൊയ്ക്കൂടേ അമ്മേ? ഞാൻ.. ഞാനൊന്നിനും തടസ്സമല്ലല്ലോ!
4/22
മെലിഞ്ഞ കൈത്തണ്ടയാൽ അമ്മ എന്നെ കെട്ടിപ്പിടിച്ചു -
മകളേ! അവനുവേണ്ടി ഞാനൊഴുക്കിയ കണ്ണീരിന് കണക്കില്ല...
പതിമൂന്നാം വയസ്സിൽ അവനെ നിന്റെ മുന്നിലെത്തിക്കാൻ ഞാൻ പെട്ട പാട്
തളർന്നു പോയി ഞാൻ... അപ്പോൾ.. ഇഷ്ടമില്ലാതെയാണോ? .. ഇടറിക്കൊണ്ട് ഞാൻ ചോദിച്ചു..
5/22
മഴക്കാറില്ലാതെ വെറുതെ ഒഴുകി വരുന്ന മഴ പോലെ ആ കണ്ണുകൾ നിറഞ്ഞൊഴുകി..
ഞാനും ഒന്നും പറഞ്ഞില്ല. എന്റെ ഇഷ്ടവും ആരും നോക്കിയിരുന്നില്ലല്ലോ!
ആരോടു പരാതിപ്പെടാൻ! എന്നാലും ഞാൻ നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു..
അല്ല ഞാൻ പോലുമറിയാതെ നിന്നെ തീവ്രമായി സ്നേഹിച്ചു തുടങ്ങിയിരുന്നു...
6/22
ഒരിക്കൽ പോലും നീ എന്നെ സ്പർശിച്ചതേയില്ല.
എന്റെ സ്പർശമേൽക്കാതിരിക്കാൻ നീ പണിപ്പെടുന്നത് ഞാൻ അറിഞ്ഞതായി ഭാവിച്ചുമില്ല!
അമ്മയെന്തെങ്കിലും ശാസിച്ചോ ആവോ! നീ പതിവില്ലാതെ അന്ന് താൽപര്യപൂർവം സംസാരിച്ചു.
ഇടയ്ക്കെപ്പോഴോ കാതരസ്വരത്തിൽ പറഞ്ഞു - എനിക്ക് നിന്നോട്... പൂത്തുലഞ്ഞു പോയി ഞാൻ..
7/22
രാത്രി! ഒഴുകിപ്പരന്നുകിടക്കുന്ന നിറനിലാവ്...
നിന്നെ ഞാൻ പിന്നിലൂടെ വന്ന് ഓർക്കാപ്പുറത്ത് കെട്ടിപ്പിടിച്ചു..
എന്റെ ശ്വാസം നിന്റെ പിൻകഴുത്തിൽ.. നിന്റെ ചെവിയിൽ ഞാൻ മൃദുവായി കടിച്ചു...
ഇടതുകയ്യാൽ നീ എന്നെ മുന്നിലേക്ക് വലിച്ചടുപ്പിച്ചു.. എന്റെ മുഖം കൈക്കുമ്പിളിലാക്കി...
8/22
ഞാൻ മെല്ലെ കണ്ണുകളടച്ചു...
നാഥ! നീ ചുംബിച്ചെടുത്താലുമെന്നുയിർ..
നാളത്തെ നൈരാശ്യമേൽക്കാതിരിക്കുവാൻ...!
പോയി പഠിക്കുക... പഠിത്തം മുഴുവനാക്കണം..
ചിലമ്പിച്ചിരുന്നു നിന്റെ ശബ്ദം. നെറ്റിയിൽ വിയർപ്പു മണികൾ. വിറയ്ക്കുന്ന ചുണ്ടുകൾ!
പിന്നെ നീ ധൃതിയിൽ നിലാവിലേക്ക് ഊളിയിട്ടു...
9/22
ഒരു നിമിഷത്തെ ആവേഗത്തിൽ ഞാൻ നിന്നെ പിൻതുടർന്നു.
രാമകൃഷ്ണദംശനമേറ്റ നരേന്ദ്രനെപ്പോലെ നിന്റെ കാലുകൾ ഇടറുന്നുണ്ടായിരുന്നു.
പിന്നോട്ടു വലിക്കുന്ന ഏതോ ശക്തിയെ മറികടക്കാനായി നീ ആയാസപ്പെട്ടു.
കരിമ്പിൻ പാടവരമ്പിലെ കല്ലിൽ നീ പടിഞ്ഞിരുന്നു.
അൽപം അകലെ ആര്യവേപ്പിൻ ചുവട്ടിൽ ഞാൻ നിന്നു..
10/22
എപ്പോഴോ ഞാൻ നിന്റെ മുന്നിലെത്തി.
നീ പത്മാസനസ്ഥൻ... അർദ്ധനിമീലിതൻ.. ഒന്നും അറിഞ്ഞില്ല.
പക്ഷേ ഞാൻ എല്ലാം അറിഞ്ഞു! ഞാൻ നിന്റെ കാളിക്കുട്ടി.. നീ എന്റെ നാണു!
ഇപ്പോൾ നിന്റെ ധ്യാനം എനിക്ക് വ്യക്തമായി കേൾക്കാം.
കാലാതിവർത്തിയായ വരികൾ! ബ്രഹ്മചര്യത്തിന്റെ ആദ്യ പാഠം!
11/22
മിഴിമുനകൊണ്ട് മയക്കി നാഭിയാകും
കുഴിയിലുരുട്ടി മറിപ്പതിന്നൊരുങ്ങി
കിഴിയുമെടുത്തു വരുന്ന മങ്കമാർതൻ
വഴികളിലിട്ടു വലയ്ക്കൊലാ മഹേശാ!
12/22
തലമുടി കോതി മടിഞ്ഞു തക്കയിട്ട -
ക്കൊലമദയാന കുലുങ്ങി വന്നു കൊമ്പും
തലയുമുയർത്തി വിയത്തിൽ നോക്കി നിൽക്കും
മുലകളുമെന്നെ വലയ്ക്കൊലാ മഹേശാ!
13/22
ആ നിമിഷം ഞാൻ എന്റെ വിഷയാസക്തി എന്നേയ്ക്കുമായി ത്യജിച്ചു!
നിനക്ക് വേണ്ടാത്തത് എനിക്കെന്തിന്!
ധിക് താംച തം ച മദനം ച ഇമാം ച മാം ച
ഞാൻ ഉറച്ചകാൽവെയ്പോടെ തിരിച്ചു നടന്നു. ഇനി ഒരു മുഖാമുഖം ഇല്ലഎന്ന് ഉള്ളം പറഞ്ഞു.
നിലാവ് മങ്ങിയിരുന്നു. എനിക്ക് നാട്ടുവെളിച്ചം ധാരാളമായിരുന്നല്ലോ
14/22
മുറ്റത്ത് അച്ഛൻ! നാട്ടുവെളിച്ചത്തിലും വ്യക്തമായി കാണാം ആ മുഖം...
ആർദ്ര സ്വരത്തിൽ ചോദിച്ചു - പോയി, അല്ലേ?
ഉവ്വ് - എന്നിട്ട് ഞാൻ ആ മുഖത്ത് സൂക്ഷിച്ചു നോക്കി...
അദ്ദേഹം ശാന്തനക്ഷോഭ്യൻ
പാതിരാത്തിങ്കൾ പോലെയും
കൊടുങ്കാറ്റു കുലുക്കാത്ത
ഹേമകൂടം കണക്കെയും!
15/22
പകൽ... ആരുമില്ലാത്തപ്പോൾ അമ്മ അടുത്തു ചേർത്തു നിർത്തി അലിവോടെ..
ഈറൻ കണ്ണുമായി ചോദിച്ചു - നീ യശോദയോ യശോധരയോ?...
ഇല്ലമ്മേ.. ഞാൻ കാളിക്കുട്ടി!
യശോധരയ്ക്ക് ഒരു മകനെയെങ്കിലും കൊടുത്തിട്ടാണല്ലോ സിദ്ധാർത്ഥൻ ആകാശത്തേക്ക് വളർന്നത്.
പക്ഷേ എനിക്കോ! തള്ളിവന്ന കരച്ചിൽ ഞാൻ വിഴുങ്ങി...
16/22
ഭർത്താവിനെ നിലയ്ക്കു നിർത്താൻ പഠിക്കണം!
അവള് ശരിയല്ലന്നേ!.. അവനെ തൃപ്തിപ്പെടുത്താൻ കഴിയാത്തവൾ!
ഏയ് അതൊന്നുമല്ല, അറിയില്ലേ അവൾക്ക് വേറൊരു...!
നപുംസകത്വം മുതൽ ഗണികാപരാധം വരെ! (പുരുഷൻ എന്നും യോഗ്യൻ!)
അപവാദച്ചൂളയിൽ ഞാൻ സാവധാനം സ്ഫുടം ചെയ്യപ്പെട്ടു. പഠിത്തം പൂർത്തിയാക്കി
17/22
അപ്പോഴെല്ലാം ഞാൻ നിന്നെ അനുധാവനം ചെയ്തു.
ഹിമാലയസാനുക്കളിൽ ഞാൻ ദേവദാരുവായി നിനക്ക് തണൽ വിരിച്ചു.
നിനക്കു കുളിരേകാൻ ഞാൻ ഗംഗയായ് നിന്നെപ്പൊതിഞ്ഞു...
നീ എന്തു കരുതി! നിന്റെ അവധൂതയാത്രകളിൽ നീ ഒറ്റയ്ക്കായിരുന്നെന്നോ?
ഒന്ന് നിന്റെ നിഴലിൽ സൂക്ഷിച്ചു നോക്കുക - അത് ഞാനാണ്!
18/22
നിനക്കു ചുറ്റും വിരിയുന്ന ഓരോ പൂവും ഞാനാണ്...
നിന്റെ ആകാശത്തെ ഓരോ നക്ഷത്രവും ഞാനാണ്..
നിന്റെ കണ്ഠത്തിലെ ഓരോ നാദവും ഞാനാണ്...
നിന്നെ പാലിക്കുന്നതും രക്ഷിക്കുന്നതും ഞാൻ തന്നെ...
ആ നീയിപ്പോൾ... പ്രധാനമന്ത്രിയായപ്പോൾ...
എനിക്ക് സുരക്ഷാഭടന്മാരെ അയച്ചുതന്നിരിക്കുന്നു! എന്തിന്?
19/22
എന്നെ പ്രകൃതീമാതാവ് രക്ഷിക്കും. നീ ഭാരത മാതാവിനെ രക്ഷിക്കുക!
ഇപ്പോൾ നിനക്ക് നൂറ്റിമുപ്പതിൽ പരം കോടി ജനങ്ങളുടെ ആശീർവാദകവചമുണ്ട്!
അകത്തെയോ പുറത്തെയോ ശത്രുക്കളുടെ ഗൂഢ തന്ത്രങ്ങൾ ഫലിക്കാതെ പോട്ടെ.
നീ വീണ്ടും വീണ്ടും വിജയശ്രീലാളിതനാകട്ടെ!
20/22
നിന്റെ വീരഗർജനം ദിഗന്തങ്ങളെ പ്രകമ്പനം കൊള്ളിക്കട്ടെ!
നിന്റെ മേഘനാദം വിഷസർപ്പങ്ങൾക്ക് നടുക്കമുണ്ടാക്കും.
എന്നാൽ മെഹ്സാനയിലെ കടുകിൻ പാടത്ത് നിന്റെ മൈഥിലി നിനക്കായി പീലി വിടർത്തിയാടും.
ഭാരതാംബ പരമവൈഭവ പദത്തിലെത്തും.. നീ നിർഭയനായി മുന്നേറുക
21/22
ഒരിക്കൽ ഞാൻ വരും..
നീ എന്ന ചിപ്പിയിൽ കണ്ണുനീർത്തുള്ളിയായ് വീണുറഞ്ഞ് മുത്തായി തീർന്ന എന്നെ നിനക്ക് പുനരർപ്പണം ചെയ്യാൻ...
നിനക്കായി ഉടന്തടി ചാടാൻ! അതിനുള്ള സമ്പൂർണ്ണമായ അവകാശം എന്റെ തപസ്സിനാൽ.. എന്റെ നിഷ്ഠയാൽ..
ഉള്ളുരുകിയ പ്രാർത്ഥനയാൽ എനിക്ക് എന്നേ സിദ്ധിച്ചിരിക്കുന്നു!
21/22
ശിലാജാഡ്യം പിളർന്നെത്തുന്ന നിന്റെ സ്നേഹഗംഗാമൃതത്തിന്നായി മാത്രം ഞാൻ കാത്തിരിക്കുന്നു.
എന്തുകൊണ്ടെന്നോ? അത്രമേലഗാധമായ്... അത്രമേൽ വിശുദ്ധമായ്...
അത്രമേൽ സ്വയംസമർപ്പിതയായ് സ്നേഹിക്കയാൽ....
നിന്റെ യശോദ
22/22
ഇത്രയുമാണ് കുറിപ്പുകൾ. ഇതോടെ വിഷയം ചർച്ചയായിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്