Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസ് നേതാവിന്റെ മകൻ ഓടിച്ച കാറും ബിജെപി മന്ത്രിയുടെ മകൻ ഓടിച്ച കാറും അപകടത്തിൽപെട്ടത് ഒരേ ദിവസം; മാധ്യമങ്ങളിൽ പലതും കണ്ടത് കോൺഗ്രസുകാരന്റെ മകൻ ഓടിച്ച കാറിടിച്ച് നാല് പേർക്ക് പരിക്കേറ്റത്; കാണാതെ പോയത് ബിജെപി നേതാവിന്റെ മകന്റെ കാറിടിച്ച് രണ്ട് പേർ കൊല്ലപ്പെട്ടതും; അധികാരത്തിന് മുന്നിൽ ജനാധിപത്യത്തിന്റെ നാലാം തൂണ് നിശബ്ദമാകുന്നത് ഇങ്ങനെ

കോൺഗ്രസ് നേതാവിന്റെ മകൻ ഓടിച്ച കാറും ബിജെപി മന്ത്രിയുടെ മകൻ ഓടിച്ച കാറും അപകടത്തിൽപെട്ടത് ഒരേ ദിവസം; മാധ്യമങ്ങളിൽ പലതും കണ്ടത് കോൺഗ്രസുകാരന്റെ മകൻ ഓടിച്ച കാറിടിച്ച് നാല് പേർക്ക് പരിക്കേറ്റത്; കാണാതെ പോയത് ബിജെപി നേതാവിന്റെ മകന്റെ കാറിടിച്ച് രണ്ട് പേർ കൊല്ലപ്പെട്ടതും; അധികാരത്തിന് മുന്നിൽ ജനാധിപത്യത്തിന്റെ നാലാം തൂണ് നിശബ്ദമാകുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: ഒരു ദിവസം തന്നെ രണ്ട് വാഹനാപകടങ്ങൾ. രണ്ടും കർണാടകയിലെ പ്രശസ്തരായ രണ്ട് രാഷ്ട്രീയ നേതാക്കളുടെ മക്കൾ ഓടിച്ചിരുന്ന വാഹനങ്ങൾ. ഒരാൾ കോൺഗ്രസ് എംഎൽഎയുടെ മകനും മറ്റൊരാൾ ബിജെപി നേതാവും സംസ്ഥാന മന്ത്രിയുമായ ആർ അശോകിന്റെ മകനും. ബിജെപി മന്ത്രിയുടെ മകൻ ഓടിച്ചിരുന്ന കാർ ഇടിച്ച് കൊല്ലപ്പെട്ടത് രണ്ടുപേരാണ്. കോൺഗ്രസ് എംഎൽഎ നെൽപാട് ഹാരിസിന്റെ മകൻ മുഹമ്മദ് നെൽപാട് ഹാരിസ് ഓടിച്ചിരുന്ന വാഹനം ഇടിച്ച് പരിക്കേറ്റത് നാല് പേർക്കും. എന്നാൽ ഈ സംഭവങ്ങളിൽ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ സ്വീകരിച്ച ഇരട്ടത്താപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഫെബ്രുവരി പതിനൊന്നിന് നടന്ന രണ്ട് അപകടങ്ങൾ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ കൈകാര്യം ചെയ്ത രീതിയാണ് വിമർശന വിധേയമാകുന്നത്.

നാല്‌പേർക്ക് പരിക്കേറ്റ അപകടത്തിന് വലിയ വാർത്താപ്രാധാന്യം നൽകുകയും, അതേസമയം, രണ്ടു പേർ കൊല്ലപ്പെട്ട അപകടം മന്ത്രിയുടെയും മകന്റെയും പേരുപോലും പരാമർശിക്കാതെ റിപ്പോർട്ട് ചെയ്യുകയുമായിരുന്നു. ദേശീയ മാധ്യമങ്ങളുടെ ഒന്നാം പേജിലാണ് കോൺഗ്രസ് എംഎൽഎയുടെ മകന്റെ വാഹനം ഇടിച്ച് ആളുകൾക്ക് പരിക്കേറ്റ വാർത്ത വന്നത്. ടൈംസ് ഓഫ് ഇന്ത്യ, ഡെക്കാൺ ഹെറാൾഡ്, ഹിന്ദു, ഇന്ത്യൻ എക്സ്‌പ്രസ് തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങളും ഈ വാർത്ത വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ മകൻ ഓടിച്ച കാറിടിച്ച് നാല് പേർക്ക് പരിക്കേറ്റു എന്നതായിരുന്നു വാർത്ത. 'പബ്ബിൽ അടിപിടിയുണ്ടാക്കിയ കേസിൽ ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് അപകടമുണ്ടായത്. കോൺഗ്രസ് എംഎൽഎ എൻ ഹാരിസിന്റെ മകൻ മുഹമ്മദ് നെൽപാട് ഹാരിസാണ് കേസിലെ പ്രതി. 2018ൽ വ്യവസായിയുടെ മകനെ പബ്ബിൽ വെച്ച് ആക്രമിച്ച കേസിലാണ് മുമ്പ് മുഹമ്മദ് ഹാരിസ് അറസ്റ്റിലാകുന്നത്. ജാമ്യത്തിലിറങ്ങിയ ശേഷവും ഇയാൾക്കെതിരെ ആരോപണങ്ങളുയർന്നിരുയുന്നു. അമിത വേഗതയിലെത്തിയ മുഹമ്മദിന്റെ ആഡംബര കാർ രണ്ട് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. വാഹനം നിർത്താതെ രക്ഷപ്പെട്ട ഇയാൾ കുറ്റം മറ്റൊരാളിൽ ചുമത്താനും ശ്രമിച്ചു' എന്നിങ്ങനെ വാർത്ത വിശദമാക്കുന്നു.

അതേസമയം, സംസ്ഥാനത്തെ റവന്യു മന്ത്രി ആർ അശോകിന്റെ മകൻ ശരത്ത് ഓടിച്ച വാഹനം ഇടിച്ച് രണ്ട് പേർ കൊല്ലപ്പെട്ട വാർത്തയിൽ ഇവരുടെ പേരുകൾ പരാമർശിച്ചിട്ടില്ല എന്ന് മാത്രമല്ല, ബോക്‌സ് വാർത്തയായാണ് പല പത്രങ്ങളും നൽകിയിരിക്കുന്നത് മന്ത്രിയുടെ പേരോ മകന്റെ പേരോ പരാമർശിക്കാൻ പല മാധ്യമങ്ങളും തയ്യാറാകുന്നില്ല. മന്ത്രിയുടെ മകൻ കാറിലുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു എന്ന് വരെ റിപ്പോർട്ട് ചെയ്ത പത്രം പോലും മന്ത്രിയുടെ പേരോ അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയുടെ പേരോ പറയാൻ ധൈര്യം കാണിച്ചില്ല. ഇതാണ് ഇപ്പോൾ വലിയ വിമർശനത്തിന് വഴിതെളിച്ചിരിക്കുന്നത്. മാധ്യമങ്ങൾ പരസ്യത്തിനായി ആശ്രയിക്കുന്നത് രാഷ്ട്രീയക്കാരെയും സർക്കാരിനെയും ആയതിനാൽ ബിജെപിയെ പ്രീണിപ്പിക്കാനാണ് ഇത്തരത്തിൽ ചെയ്തതെന്ന് വിമർശകർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP