Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അന്ത്യത്താഴത്തിലെ നഗ്‌നതയുടെ പേരിൽ കുരുപൊട്ടിയ കേരളത്തിലെ 'കുഞ്ഞാടുകൾ' മാർപാപ്പയുടെ മൂക്കിന്റെ കീഴിലുള്ള പള്ളിയുടെ വിശേഷങ്ങൾ അറിയുന്നുണ്ടോ? ഫ്‌ളോറൻസിലെ ബസിലിക്കയിൽ ക്രൂശിതനായ യേശുവിന് നഗ്‌നരൂപം നൂറ്റാണ്ടുകളായി തുടരുന്നു; മൈക്കലാഞ്ചലോയുടെ സൃഷ്ടിയിൽ ആർക്കും വികാരം വൃണപ്പെടുന്നില്ല

അന്ത്യത്താഴത്തിലെ നഗ്‌നതയുടെ പേരിൽ കുരുപൊട്ടിയ കേരളത്തിലെ 'കുഞ്ഞാടുകൾ' മാർപാപ്പയുടെ മൂക്കിന്റെ കീഴിലുള്ള പള്ളിയുടെ വിശേഷങ്ങൾ അറിയുന്നുണ്ടോ? ഫ്‌ളോറൻസിലെ ബസിലിക്കയിൽ ക്രൂശിതനായ യേശുവിന് നഗ്‌നരൂപം നൂറ്റാണ്ടുകളായി തുടരുന്നു; മൈക്കലാഞ്ചലോയുടെ സൃഷ്ടിയിൽ ആർക്കും വികാരം വൃണപ്പെടുന്നില്ല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കലയുടെ വളർച്ചയ്ക്ക് കത്തോലിക്കാ സഭയോളം സംഭാവന നല്കിയ മറ്റാരുമുണ്ടാകില്ല. നവോത്ഥോനകാലത്ത് കലാകാരന്മാർക്കു താങ്ങും തണലും നല്കുന്നതിൽ എന്നും സഭ മുന്നിലായിരുന്നു. അക്കാലത്തെ പല പ്രമുഖ കലാസൃഷ്ടികളും സഭയുടെ നിർദ്ദേശത്താലാണു യാഥാർത്ഥ്യത്തിലായതെന്നു ചരിത്രം പരിശോധിച്ചാൽ വ്യക്തം. കലാകാരന്മാർക്ക് തികച്ചും സ്വാതന്ത്ര്യം നല്കുന്ന രീതിയാണ് അന്ന് സഭ പാലിച്ചുപോന്നിരുന്നത്. ഇറ്റലിയിലെ പല പുരാതന ദേവാലയങ്ങളും ഇതിനുദാഹരണമായി ഇന്നും നിലനിൽക്കുന്നു.

നഗ്നായി കുരിശിലേറ്റപ്പെട്ട ക്രിസ്തുവിന്റെ ശിൽപ്പങ്ങളെല്ലാം ഇന്നും ഭംഗിയായി സംരക്ഷിക്കപ്പെട്ടുപോരുന്നു. മതവിശ്വാസം വൃണപ്പെടുത്തിയെന്ന പേരിൽ ഇവയെല്ലാം നശിപ്പിച്ചുകളയാനോ എന്തിനേറേ ഇവയ്‌ക്കെതിരേ ശബ്ദമുയർത്താനോ പോലും ആരും ഇതുവരെ ഉണ്ടായിട്ടില്ലെന്നതാണു വസ്തുത. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ തങ്ങളുടെ മതവിശ്വസം വൃണപ്പെട്ടുവെന്ന് മുറവിളി കൂട്ടുന്നവർ സിസ്റ്റൈൻ ചാപ്പലിലേതടക്കമുള്ള പെയിന്റിംഗുകൾ ഇന്റർനെറ്റിലൂടെയെങ്കിലും ഒന്നു കാണാൻ ശ്രമം നടത്തേണ്ടതാകുന്നു.

നവോത്ഥാനകാലഘട്ടത്തിലെ മാസ്റ്ററായിരുന്ന മൈക്കലാഞ്ചോയുടെ രണ്ടു പ്രമുഖ വർക്കുകൾ ഇതിൽ എടുത്തുപറയേണ്ടതാണ്. രണ്ടും കുരിശിൽ തൂങ്ങപ്പെട്ടു കിടക്കുന്ന നഗ്നനായ ക്രിസ്തുവിന്റേതാണ്. ഫ്‌ളോറൻസിലെ സാന്ത മരിയ ഡെൽ സാന്തോ സ്പിരിറ്റോ ബസിലിക്കയിൽ സ്ഥിതിചെയ്യുന്നതാണ് ഇതിലൊന്ന്. ഡാവിഞ്ചിയുടെ സമകാലികനായിരുന്ന മൈക്കലാഞ്ചലോ 1492ലാണ് ഇത് തടിയിൽ പൂർത്തിയാക്കിയത്.

2001ൽ നടത്തിയ ഒരു പരിശോധനയിൽ മൈക്കലാഞ്ചലോയുടെ വർക്ക് തന്നെയാണ് ഇതെന്നു സ്ഥിരീകരിക്കപ്പെട്ടു. ഒരിക്കൽ അൾത്താരയിൽ സ്ഥാപിച്ചിരുന്ന ഈ കുരിശുരൂപം ഇന്ന് സങ്കീർത്തിയിലേക്കു മാറ്റപ്പെട്ടിരിക്കുന്നു. മറ്റൊന്ന് ഇറ്റാലിയൻ സർക്കാർ ഒരു ആർട് ഡീലറിൽനിന്ന് 2008ൽ സ്വന്തമാക്കിയതാണ്. മരത്തിൽ തീർത്തിരിക്കുന്ന ഈ ക്രൂശിതരൂപവും പൂർണ നഗ്നമാണ്. 1495 ൽ മൈക്കലാഞ്ചലോ നിർമ്മിച്ച ഈ ശില്പം 2004 വരെ ഫ്‌ളോറൻസിലെ ഹോർൺ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്നു.

മൈക്കലാഞ്ചലോയുടെ ഏറ്റവും പ്രധാന വർക്കുകൾ സ്ഥിതി ചെയ്യുന്നതും കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാനിലെ സിസ്‌റ്റൈൻ ചാപ്പലിലാണ്. ലാസ്റ്റ് ജഡജ്‌മെന്റും ക്രിയേഷൻ ഓഫ് ആഡവും അടക്കമുള്ള ഫ്രസ്‌കോ വർക്കുകളിൽ നഗ്നത സാധാരണം മാത്രമാണ്. ജൂലിയസ് രണ്ടാമൻ മാർപാപ്പയാണ് മൈക്കലാഞ്ചലോയെ ചിത്രരചനയ്ക്കു ക്ഷണിച്ചുവരുത്തിയത്. ഈ ചിത്രങ്ങൾക്കു മുന്നിലിരുന്നാണ് കർദിനാൾമാരുടെ സംഘം മാർപാപ്പയെ തെരഞ്ഞെടുക്കാറുള്ളത്.

കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായ മാർപാപ്പയ്‌ക്കോ മറ്റേതെങ്കിലും മത മേധാവികൾക്കോ ഈ ചിത്രങ്ങളും ശിൽപ്പങ്ങളും തമ്മിൽ എന്തെങ്കിലും എതിരഭിപ്രായമില്ല. മറിച്ച് ഇവയെല്ലാം കാലാകാലങ്ങളായി ഒരു പോറൽപോലും ഏൽക്കാതെ സംരക്ഷിക്കുകയെന്നതാണ് അവർ ചെയ്തുവരുന്ന കാര്യം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP