Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വന്തം ജീവൻ പണയം വച്ച് നിരവധി ജീവനുകൾ രക്ഷപ്പെടുത്തി; രക്ഷാപ്രവർത്തനത്തിനിടെ കാലിനേറ്റ മുറിവ് അവഗണിച്ച് ശുചീകരണത്തിനും പോയി; തിങ്കളാഴ്ച പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ച് മരിച്ചത് രണ്ടു രക്ഷാപ്രവർത്തകർ; വേദനയോടെ നാട്ടുകാർ

സ്വന്തം ജീവൻ പണയം വച്ച് നിരവധി ജീവനുകൾ രക്ഷപ്പെടുത്തി; രക്ഷാപ്രവർത്തനത്തിനിടെ കാലിനേറ്റ മുറിവ് അവഗണിച്ച് ശുചീകരണത്തിനും പോയി; തിങ്കളാഴ്ച പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ച് മരിച്ചത് രണ്ടു രക്ഷാപ്രവർത്തകർ; വേദനയോടെ നാട്ടുകാർ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സ്വന്തം ജീവൻ പോലും വകവയ്ക്കാതെ പ്രളയത്തിൽ രക്ഷാപ്രവർത്തനം. എല്ലാവരും രക്ഷപ്പെട്ടെന്ന് ഉറപ്പായപ്പോൾ ശുചീകരണത്തിനും ഇറങ്ങി. കാലിലുണ്ടായ മുറിവിലൂടെ എലിപ്പനി രോഗാണുക്കൾ ശരീരത്തിൽ കടന്നത് അറിഞ്ഞില്ല. രോഗം ബാധിച്ച് അയിരൂർ ചെറുകോൽപുഴ മേലേ മാടത്ത് രാജുവിന്റെ മകൻ എംആർ രഞ്ചു(30) ഇന്ന് പുലർച്ചെ മരിച്ചപ്പോൾ അത് രക്തസാക്ഷിത്വമായി. എലിപ്പനി ബാധിച്ച് രണ്ടു പേരാണ് ഇന്ന് പത്തനംതിട്ട ജില്ലയിൽ മരിച്ചത്. രണ്ടു പേരും പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ. പ്രളയത്തിന് ശേഷം ആദ്യമായിട്ടാണ് പത്തനംതിട്ടയിൽ നിന്ന് എലിപ്പനി മരണം റിപ്പോർട്ട് ചെയ്യുന്നത്.

രഞ്ചുവിന് പുറമേ ഇലന്തൂർ വാര്യാപുരം നിരന്നനിലത്ത് പുരുഷോത്തമനും (54) എലിപ്പനി ബാധിച്ച് ഇന്ന് മരിച്ചു. ഇന്നു പുലർെച്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. രക്ഷാപ്രവർത്തനത്തിന് ശേഷം കഴിഞ്ഞ 17 നാണ് രഞ്ചുവീട്ടിൽ തിരികെയെത്തിയത്. രക്ഷാ പ്രവർത്തനത്തിനിടയിൽ കാലിന് മുറിവേറ്റിരുന്നു. വീട്ടിൽ വിശ്രമത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രോഗം മൂർഛിച്ചതിനെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിവാഹിതനാണ്.

14ന് രാത്രി കോഴഞ്ചേരി, അയിരൂർ ഭാഗങ്ങളിൽ വെള്ളം ഇരച്ചുകയറിയപ്പോൾ മുതൽ രക്ഷാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു രഞ്ചു. വീടൂകളിൽ കുടുങ്ങി കിടന്ന നിരവധിപേരെ ചങ്ങാടത്തിലും വള്ളത്തിലുമായി ഇദ്ദേഹം രക്ഷപ്പെടുത്തിയിരുന്നു. കൂടാതെ ജില്ലാ ആയൂർവേദ ആശുപത്രിയിൽ കുടുങ്ങിപ്പോയ നിരവധി രോഗികൾക്ക് കുടിവെള്ളം എത്തിക്കുന്നതിനും മുൻപന്തിയിൽ ഇയാളുണ്ടായിരുന്നു. ഇലന്തൂർ സ്വദേശി പുരുഷോത്തമൻ എലിപ്പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

പ്രളയകാലത്ത് രക്ഷാപ്രവർത്തനം നടത്തിയിരുന്നു. പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പനിക്ക് ചികിൽസ തേടിയിരുന്നു. സ്ഥിതി മോശമായപ്പോൾ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. എലിപ്പനി കുറേപ്പേർക്ക ്ബാധിച്ചിരുന്നുവെങ്കിലും രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ പലരും ഭീതിയിലാണ്. രക്ഷാപ്രവർത്തനം നടത്തിയവർക്ക് പുറമേ ക്യാമ്പിൽ കഴിഞ്ഞിരുന്നവരും ആശങ്കയിലാണ്. എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്സി സൈക്ലിൻ ആവശ്യത്തിന് എത്തിച്ചിട്ടുണ്ടെങ്കിലും പ്രളയബാധിത മേഖലകളിൽ ഇവ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP