Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിനോദ യാത്രക്ക് പോകാൻ പണമില്ലാതിരുന്ന എട്ടംഗ സംഘം തൂക്കുപാലം കാണാൻ പോയതോടെ മീനച്ചിലാർ കൊണ്ടുപോയത് മൂന്ന് സുഹൃത്തുക്കളെ; കഴിഞ്ഞ ദിവസം കണ്ടെത്താൻ കഴിയാതിരുന്ന അശ്വിൻ കെ പ്രസാദിനായുള്ള തെരച്ചിൽ രാവിലെ പുനരാരംഭിക്കും; ഷിബിന്റെയും അലന്റെയും മൃതദേഹങ്ങൾ മെഡിക്കൽ കോളജിൽ; ഒപ്പം കൂട്ടാതെ പോയ കൂട്ടുകാരെ അവസാനമായി കാണാൻ വിനോദ യാത്ര മതിയാക്കി സഹപാഠികളും

വിനോദ യാത്രക്ക് പോകാൻ പണമില്ലാതിരുന്ന എട്ടംഗ സംഘം തൂക്കുപാലം കാണാൻ പോയതോടെ മീനച്ചിലാർ കൊണ്ടുപോയത് മൂന്ന് സുഹൃത്തുക്കളെ; കഴിഞ്ഞ ദിവസം കണ്ടെത്താൻ കഴിയാതിരുന്ന അശ്വിൻ കെ പ്രസാദിനായുള്ള തെരച്ചിൽ രാവിലെ പുനരാരംഭിക്കും; ഷിബിന്റെയും അലന്റെയും മൃതദേഹങ്ങൾ മെഡിക്കൽ കോളജിൽ; ഒപ്പം കൂട്ടാതെ പോയ കൂട്ടുകാരെ അവസാനമായി കാണാൻ വിനോദ യാത്ര മതിയാക്കി സഹപാഠികളും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മീനച്ചിലാറ്റിൽ കാണാതായ പ്ലസ്ടു വിദ്യാർത്ഥി അശ്വിൻ കെ പ്രസാദിനായുള്ള തെരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിക്കും. ഇന്നലെ രാത്രി ഒമ്പത് മണിയോടെ അഗ്നിരക്ഷാസേന അവസാനിപ്പിച്ച തെരച്ചിലാണ് രാവിലെ പുനരാരംഭിക്കുക. ഇന്നലെ ഉച്ചയോടെയാണ് പുതുപ്പള്ളി ഐ എച്ച്ആർഡി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളായ എട്ടംഗ സംഘം തൂക്കുപാലം കാണാനായി മീനച്ചിലാറ്റിലെ മൈലപ്പള്ളിക്കടവിൽ എത്തിയത്. ഇതിനിടെ പുഴയിലിറങ്ങിയ ഒരു വിദ്യാർത്ഥി ഒഴുക്കിൽ പെട്ടതോടെ രക്ഷിക്കാനിറങ്ങിയ മറ്റ് രണ്ടുപേരെ കൂടി കാണാതാകുകയായിരുന്നു. ഇതിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.

ചിങ്ങവനം കേളചന്ദ്രപ്പറമ്പിൽ കെ.സി.ചാക്കോയുടെയും സൂസമ്മയുടെയും മകൻ അലൻ (18), മീനടം കൊടുവള്ളിമാക്കൽ കെ. സി.ജോയിയുടെയും ഷീബയുടെയും മകൻ ഷിബിൻ ജേക്കബ് (18) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. എന്നാൽ, വടവാതൂർ കുന്നംപള്ളി കെ.കെ.പ്രസാദിന്റെയും പരേതയായ ബിജിയുടെയും മകൻ അശ്വിൻ കെ.പ്രസാദി(18)നെ കണ്ടെത്താനായില്ല.

കഴിഞ്ഞ ദിവസം സ്‌കൂളിൽ നിന്നു വിനോദയാത്രയ്ക്കു പോകാനിരുന്നെങ്കിലും വിനോദ യാത്ര പോകാൻ പണമില്ലാതിരുന്ന ഉറ്റ സുഹൃത്തുക്കളായ 8 വിദ്യാർത്ഥികൾ മൈലപ്പള്ളിക്കടവ് തൂക്കുപാലം കാണാൻ പോകുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ എത്തിയ സംഘം പുഴയോരത്തു ചെലവഴിക്കുന്നതിനിടെ കടവിലിറങ്ങിയ അലൻ ഒഴുക്കിൽ പെട്ടു. അലനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണു മറ്റു 2 പേർ അപകടത്തിൽ പെട്ടത്.

കരയിലുണ്ടായിരുന്നവരുടെ നിലവിളി കേട്ടു നാട്ടുകാർ എത്തി തിരഞ്ഞെങ്കിലും മൂവരെയും കണ്ടെത്താനായില്ല. അഗ്‌നിരക്ഷാ സേനാംഗങ്ങൾ വൈകിട്ടു നാലോടെ ഷിബിന്റെ മൃതദേഹം കണ്ടെത്തി. 20 മിനിറ്റു കഴിഞ്ഞപ്പോൾ അലന്റെ മൃതദേഹവും കണ്ടെടുത്തു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.

സ്‌കൂളിലെ പ്ലസ്ടു കുട്ടികളുമായി കുറെ അദ്ധ്യാപകർ വിനോദയാത്ര പോയി. പോകാത്തവർക്ക് അവധിയും നൽകി. കിട്ടിയ അവധി ആഘോഷിക്കാൻ ഒത്തുചേർന്ന സംഘത്തിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. അപകട വിവരമറിയച്ചതോടെ വിനോദയാത്രയ്ക്കു പോയവർ യാത്ര മതിയാക്കി തിരിച്ചെന്ന് പ്രിൻസിപ്പൽ ബിജു ഫിലിപ്പ് പറഞ്ഞു.

അപകടം കലോത്സവം കണ്ട് മടങ്ങിയ ശേഷം

പുതുപ്പള്ളി ഐ.എച്ച്.ആർ.ഡിയിലെ വിദ്യാർത്ഥികളായ എട്ടംഗ സംഘം ജില്ലാ സ്‌കൂൾ കലോത്സവത്തിലെ മത്സരങ്ങൾ കണ്ട ശേഷമാണ് മൈലപ്പള്ളിക്കടവിൽ എത്തിയത്. പാമ്പാടി പുതക്കുഴി ജോയൽ , വെള്ളൂർ സ്വദേശി രഞ്ജിത്ത് , ചിങ്ങവനം സ്വദേശി ശിവ , ചീനിക്കുഴി സ്വദേശി അക്ഷയ് എന്നിവരാണ് കാണാതായ മൂന്നു പേർക്കൊപ്പം കടവിൽ എത്തിയത്. ഇതിനിടെ ഒരാൾ കാൽ വഴുതി വെള്ളത്തിൽ വീണു. . വെള്ളത്തിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ മറ്റ് രണ്ടുപേരും എടുത്ത് ചാടി. ആറിന്റെ മധ്യത്തിൽ എത്തിയപ്പോൾ ഇവരുടെ കൈ കുഴഞ്ഞ് പോകുകയും മുങ്ങി താഴുകയുമായിരുന്നു. കരയിൽ നിന്ന സുഹൃത്തുക്കൾ ഓടിയെത്തി ബഹളം വച്ചു. ഇവരുടെ ബഹളം കേട്ട് സമീപത്തെ വീട്ടിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്ന അയ്മനം പുലിക്കുട്ടിശേരി പുത്തൻ തോട് കുന്നുമ്മാത്ര റെജി കെ.പി (47) യും അയൽവാസിയായ വെള്ളത്തിൽ ചാടി. എന്നാൽ വിദ്യാർത്ഥികളെ രക്ഷിക്കാൻ സാധിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP