Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊല്ലത്ത് രണ്ടുവയസുകാരിക്ക് ക്രൂര പീഡനം; പോക്‌സോ കേസിൽ അറസ്റ്റിലായത് മൂന്നുവർഷം ജുവനൈൽ ഹോമിൽ കഴിഞ്ഞ സഹോദരൻ; കുട്ടിയുടെ ജീവൻ രക്ഷിച്ചത് മാലിന്യം ശേഖരിക്കാനെത്തിയ ഹരിതസേന അംഗങ്ങൾ; സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് മാറ്റി; പ്രതിയുടെ വയസു തെളിയിക്കുന്ന രേഖകൾക്കായി പൊലീസ്

കൊല്ലത്ത് രണ്ടുവയസുകാരിക്ക് ക്രൂര പീഡനം; പോക്‌സോ കേസിൽ അറസ്റ്റിലായത് മൂന്നുവർഷം ജുവനൈൽ ഹോമിൽ കഴിഞ്ഞ സഹോദരൻ; കുട്ടിയുടെ ജീവൻ രക്ഷിച്ചത് മാലിന്യം ശേഖരിക്കാനെത്തിയ ഹരിതസേന അംഗങ്ങൾ; സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് മാറ്റി; പ്രതിയുടെ വയസു തെളിയിക്കുന്ന രേഖകൾക്കായി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

കൊല്ലം: കൊല്ലത്ത് രണ്ടുവയസുകാരിയെ സഹോദരൻ പീഡിപ്പിച്ചതായി പരാതി. ജുവനൈൽ കേസിൽ മൂന്നുവർഷം ശിക്ഷ അനുഭവിച്ച സഹോദരനാണ് പ്രതി.പോക്‌സോ നിയമ പ്രകാരം കേസെടുത്ത പൊലീസ് സഹോദരനെ അറസ്റ്റ് ചെയ്തു. ഇയാളുടെ വയസ് സംബന്ധിച്ച് ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. അതിനാൽ വയസ് തെളിയിക്കാനുള്ള പരിശോധനകൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരന്തപുരത്തേക്ക് കൊണ്ടു വന്നു. കഴിഞ്ഞ ദിവസം മാലിന്യം ശേഖരിക്കാനെത്തിയ ഹരിതസേന അംഗങ്ങളാണ് സംഭവം ആദ്യം അറിയുന്നത്. ഇവരുടെ കൃത്യ സമയത്തെ ഇടപെടലിലാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. മാലിന്യം ശേഖരിക്കാനെത്തിയവർ കുട്ടിയുടെ നിലവിളി കേട്ടാണ് വീടിനടുത്ത് എത്തുന്നത്.കതകുതുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല .

തുടർന്ന് പഞ്ചായത്ത് അംഗത്തെ വിവരമറിയിച്ചു. അവരെത്തി വീട് തുറന്ന് അകത്ത് കയറിയപ്പോഴാണ് അവശനിലയിലായ രണ്ടുവയസുകാരിയെ കണ്ടത് . ഈ സമയം മുറിയിൽ ഒപ്പമുണ്ടായിരുന്ന സഹോദരൻ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു . ഇയാളെ തടഞ്ഞ് വീട്ടിൽ തന്നെ ഇരുത്തിയശേഷം പൊലീസിനെ വിവരമറിയിച്ചു. ബന്ധുക്കളേയും വിളിച്ചു വരുത്തി കുട്ടിയെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ പരിക്കുപറ്റിയെന്ന് കണ്ടെത്തി. തുടർന്ന് കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP