പതിനഞ്ച് വർഷമായി തുടരുന്ന നിയമം കേരളത്തിന് വേണ്ടി തിരുത്തില്ല; യുഎഇയുടെ 700 കോടി സഹായം വാങ്ങേണ്ടതില്ലെന്ന നിലപാടിൽ കേന്ദ്രസർക്കാർ; യുഎഇക്ക് പുറമേ ഖത്തറും മാലിദ്വീപും വാഗ്ദാനം ചെയ്ത ധനസഹായവും നിരസിച്ചു; യുഎഇ ഭരണാധികാരികൾക്കോ ദുബായ്, അബുദാബി കിരീടാവകാശികൾക്കോ മുഖ്യമന്ത്രിയുടേയോ പ്രധാനമന്ത്രിയുടേയോ ദുരിതാശ്വാസ നിധിയിൽ പണം നൽകാൻ തടസ്സങ്ങളില്ലെന്നും സർക്കാർ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: വിദേശരാജ്യത്തു നിന്നും പണം വാങ്ങേണ്ടന്ന കേന്ദ്രസർക്കാറിന്റെ ഒന്നര പതിറ്റാണ്ട് നീണ്ട നിലപാട് കേരളത്തിന് വേണ്ടി തിരുത്തേണ്ട കാര്യമില്ലെന്ന് കേന്ദ്രസർക്കാർ. ഇതോടെ യുഎഇ കേരളത്തിന് ഓഫർ ചെയ്ത 700 കോടിയുടെ കേന്ദസഹായം ലഭിക്കില്ലെന്ന് ഉറപ്പായി. വിദേശ രാജ്യങ്ങളുടെ ധനസഹായം സ്വീകരിക്കേണ്ടതില്ലെന്ന നയം പതിനഞ്ച് വർഷം മുൻപാണ് ഇന്ത്യ സ്വീകരിച്ചത്. ഈ നയത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നാണ് കേന്ദ്രസർക്കാർ ഇപ്പോൾ വ്യക്തമാക്കുന്നത്. അതേസമയം വ്യക്തിപരമായി യുഎഇ ഭരണാധികാരികൾക്ക് ഇന്ത്യയെ സഹായിക്കാം എന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലുണ്ടായ പ്രളയത്തെ തുടർന്ന് യുഎഇ ഇന്ത്യയ്ക്ക് 700 കോടിയുടെ സാന്പത്തികസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ വിദേശരാജ്യങ്ങളുടെ സംഭാവനകൾ സ്വീകരിക്കേണ്ടതില്ലെന്ന് ഇന്ത്യൻ നയം അനുസരിച്ച് ഈ സഹായം കേരളത്തിന് കിട്ടില്ല എന്ന സ്ഥിതി വന്നു. ഇതിനെതിരെ വൻതോതിൽ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ഇന്നലെ രാത്രി തന്നെ ഡൽഹിയിൽ ഉന്നത യോഗം ചേർന്നിരുന്നു. ഇതിനപ് ശേഷമാണ് ധനസഹായം വാങ്ങേണ്ട കാര്യമില്ലെന്ന നിലപാട് സ്വീകരിച്ചത്.
യുഎഇ ഇത്രയും വലിയ തുക സഹായമായി പ്രഖ്യാപിച്ചതും അവരുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധവും ഇക്കാര്യം പുനപരിശോധിക്കാൻ കാരണമായി. യുഎഇയെ കൂടാതെ ഖത്തർ, മാലിദ്വീപ് എന്നീ രാജ്യങ്ങളും കേരളത്തിന് സഹായവാഗ്ദാനവുമായി രംഗത്തു വന്നിരുന്നു. എന്നാൽ ദുരന്തഘട്ടങ്ങളിൽ വിദേശസഹായം സ്വീകരിക്കേണ്ടതില്ലെന്ന പതിനഞ്ച് വർഷത്തെ നയം മാറ്റേണ്ടതില്ലെന്നാണ് ചർച്ചകൾക്കൊടുവിൽ കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്ന നയം.
നേരത്തെ ഉത്തരാഖണ്ഡിലും ജമ്മു കശ്മീരിലും പ്രളയമുണ്ടായപ്പോഴും വിദേശരാജ്യങ്ങളുടെ സഹായം ഇന്ത്യ നിഷേധിച്ചിരുന്നു. ഇതേ നിലപാട് ഇപ്പോഴും തുടരാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്. അതേസമയം വ്യക്തിപരമായി യുഎഇ ഭരണാധികാരികൾക്ക് കേരളത്തെ സഹായിക്കുന്നതിൽ ഒരു തടസ്സവുമില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. യുഎഇ ഭരണാധികാരികൾക്കോ ദുബായ്,അബുദാബി കിരീടാവകാശികൾക്കോ മുഖ്യമന്ത്രിയുടേയോ പ്രധാനമന്ത്രിയുടേയോ ദുരിതാശ്വാസനിധിയിലേക്ക് വ്യക്തിപരമായി സഹായം നൽകുന്നതിൽ തടസമില്ലെന്നുമാണ് കേന്ദ്രസർക്കാർ നിലപാട്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വരും ദിവസങ്ങളിൽ ലഭിക്കും.
പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഖത്തർ, മാലിദ്വീപ് എന്നീ രാജ്യങ്ങൾ നൽകിയ സഹായവും വേണ്ടെന്ന് നിലപാടിലാണ് കേന്ദ്രസർക്കാർ. വിദേശ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് യു.പി.എ സർക്കാരിന്റെ നയം മാറ്റേണ്ടതില്ലെന്ന് കേന്ദ്രം നിലപാടെടുക്കുകയായിരുന്നു. വായ്പയായി മാത്രമേ പണം സ്വീകരിക്കാൻ കഴിയുകയുള്ളൂ. കേരളത്തിനാണെങ്കിൽ യു.എ.ഇയിൽ നിന്ന് നേരിട്ട് വായപയെടുക്കാനും സാധിക്കില്ല.
നേരത്തെ യു.എൻ ഉൾപ്പെടെയുള്ള ഏജൻസുകളുടെ സഹായവും കേന്ദ്രസർക്കാർ വേണ്ടെന്നുവെച്ചിരുന്നു. വർഗീയ രാഷ്ട്രീയത്തെ എന്നും അകറ്റി നിർത്തിയിട്ടുള്ള കേരളത്തോടുള്ള കേന്ദ്രത്തിന്റെ പ്രതികാര നടപടിയുടെ ഭാഗമാണിതെന്ന വിമർശനം ഇതിനകം തന്നെ ഉയർന്നുവന്നിട്ടുണ്ട്. പ്രളയദുരിതം നേരിടുന്ന കേരളത്തിന് അനുവദിച്ച അരിക്ക് പണമീടാക്കാനുള്ള കേന്ദ്രനീക്കം കഴിഞ്ഞദിവസം വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്കു വഴിവെച്ചിരുന്നു.
കേന്ദ്രസഹായമായി ഒരു ലക്ഷം മെട്രിക് ടൺ അരിയാണ് സംസ്ഥാനം ആവശ്യപ്പെട്ടതെങ്കിലും, അനുവദിച്ചത് 89549 മെട്രിക് ടൺ അരിയാണ്. എന്നാൽ ഇത് സംബന്ധിച്ച് വന്ന ഉത്തരവിൽ അരിവിലയും, ഗതാഗത ചെലവും സംസ്ഥാന സർക്കാർ വഹിക്കണം എന്നാണ് ഉണ്ടായിരുന്നത്. ഇത് മാധ്യമങ്ങൾ പുറത്തുകൊണ്ടുവരികയായിരുന്നു. പ്രതിഷേധം ശക്തമായതോടെ സർക്കാർ ഈ തീരുമാനം പിൻവലിക്കുമെന്ന് അറിയിച്ചിരുന്നു. അതേസമയം കേന്ദ്രസർക്കാർ നടപടി കേരളത്തെ കുടുത്ത നിരാശയിലാക്കുന്നുണ്ട്. ബിജെപി രാഷ്ട്രീയത്തെ എന്നും അകറ്റി നിർത്തിയിട്ടുള്ള കേരളത്തോടുള്ള കേന്ദ്രത്തിന്റെ പ്രതികാര നടപടിയുടെ ഭാഗമാണിതെന്നാണ് സിപിഎം കേന്ദ്രങ്ങളിൽ നിന്നും ഉയരുന്ന വിമർശനം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍