Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിലെ ദുരിതബാധിതർക്കായി 700 കോടിയുടെ ധനസഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി യുഎഇ; എത്ര ധനസഹായം നൽകാമെന്ന് പരിശോധിച്ചു വരികയാണ് ഇന്ത്യയിലെ യുഎഇ അംബാസഡർ അഹമ്മദ് അൽബന്ന; 'കേരളത്തെ സഹായിക്കുക എന്നത് മനുഷ്യത്തപരമായ ഉത്തരവാദിത്തം; പണമായോ സാധനസാമഗ്രികളായോ സഹായം നൽകുന്ന കാര്യം പരിശോധിക്കും'; വിശദീകരണവുമായി യുഎഇ എത്തിയത് രാഷ്ട്രീയ വിവാദം മുറുകിയതോടെ

കേരളത്തിലെ ദുരിതബാധിതർക്കായി 700 കോടിയുടെ ധനസഹായം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് വ്യക്തമാക്കി യുഎഇ; എത്ര ധനസഹായം നൽകാമെന്ന് പരിശോധിച്ചു വരികയാണ് ഇന്ത്യയിലെ യുഎഇ അംബാസഡർ അഹമ്മദ് അൽബന്ന; 'കേരളത്തെ സഹായിക്കുക എന്നത് മനുഷ്യത്തപരമായ ഉത്തരവാദിത്തം; പണമായോ സാധനസാമഗ്രികളായോ സഹായം നൽകുന്ന കാര്യം പരിശോധിക്കും'; വിശദീകരണവുമായി യുഎഇ എത്തിയത് രാഷ്ട്രീയ വിവാദം മുറുകിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 700 യുഎഇ ധനസഹായത്തിന്റെ പേരിൽ രാഷ്ട്രീയപ്പോര് മുറുകുന്നതിനിടെ സംഭവത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി യുഎഇ രംഗത്തെത്തി. 700 കോടി യുടെ ധനസഹായം പ്രഖ്യാപിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡർ അഹമ്മദ് അൽബന്ന ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. കേരളത്തെ സഹായിക്കുക എന്നത് മനുഷ്യത്തരമായ തീരുമാനമാണ്. പണമായോ സാധന സാമഗ്രികളായോ സഹായം നൽകുന്ന കാര്യം പരിശോധിക്കുമെന്നും അൽബന്ന വ്യക്തമാക്കി. ഔദ്യോഗികമായി യുഎഇ സർക്കാർ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

കേരളത്തിൽ ഉണ്ടായ പ്രളയ ദുരിതം സംബന്ധിച്ച് വിലയിരുത്തൽ നടക്കുന്നതേ ഉള്ളു. യു.എ.ഇയിൽ ഒരു എമർജൻസി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റി കേരളത്തിന് എന്തെല്ലാം സഹായങ്ങൾ വേണം എന്ന കാര്യത്തിൽ കൂടിയാലോചന നടത്തുന്നുണ്ട്. ഇതല്ലാതെ ഔദ്യോഗികമായി ഒരു തുക തങ്ങൾ കേരളത്തിനായി പ്രഖ്യാപിച്ചിട്ടില്ലെന്നും അംബാസിഡർ വ്യക്തമാക്കി. എന്നാൽ മുഖ്യമന്ത്രിയും യു.എ.ഇ ഭരണാധികാരിയുമായി സംസാരിച്ച ഘട്ടത്തിൽ എത്രയെങ്കിലും തുക വാഗ്ദാനം ചെയ്തോ എന്ന കാര്യം അംബാസിഡർ വ്യക്തമായി പറയുന്നില്ല. യു.എ.ഇ യുടെ ധനസഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് യു.എ.ഇയുടെ വിശദീകരണം പുറത്തുവന്നത്.

യുഎഇയുടെ സഹായം പ്രളയക്കെടുതി വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിലാണ് യുഎഇയുടെ സഹായത്തെക്കുറിച്ച് വെളിപ്പെടുത്തൽ ഉണ്ടായത്. പ്രളയദുരിതത്തിൽ നിന്നും കരകയറുന്നതിന് കേരളത്തെ സഹായിക്കാൻ യുഎഇ ഭരണകൂടം 700 കോടി രൂപ തന്ന് സഹായിക്കാൻ സന്നദ്ധമാണെന്ന് അറിയിച്ചുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളം അങ്ങോട്ട് ആവശ്യപ്പെടാതെ സ്വയം സന്നദ്ധമായിട്ടായിരുന്നു യുഎഇ ഭരണകൂടത്തിന്റെ നീക്കമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ട് എന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

ഇതോടെ യുഎഇ ഭരണകൂടത്തിന് കേരളത്തിന്റെ അഭിനന്ദന പ്രവാസം സോഷ്യൽ മീഡിയ വഴി ഒഴുകിത്തുടങ്ങി. വിമർശനം കേന്ദ്രത്തിന് കേന്ദ്ര സർക്കാർ പ്രളയ ദുരിതാശ്വാസത്തിന് ഇതുവരെ പണമായി അനുവദിച്ചിരിക്കുന്നത് 600 കോടി രൂപയായാിരുന്നു. അതിനേക്കാൾ വലിയ തുക യുഎഇ നൽകുമെന്ന അവസരത്തിൽ വലിയ തോതിൽ സൈബർ ലോകത്തും പ്രചരണം ഉണ്ടായി. ഇത് രാഷ്ട്രീയ കോലാഹലങ്ങൾക്കു വഴിവെച്ചിരുന്നു. ഇതോടെയാണ് ഈ വിഷയത്തിൽ കൂടുതൽ വ്യക്തത കൈവരുത്താൻ ഇടയാക്കിയത്.

അതിനിടെ യുഎഇയുടെ ധനസഹായത്തെ ചൊല്ലി വിവാദങ്ങൾ കൊഴുക്കുമ്പോഴും യുഎഇയിലെ ചാരിറ്റബിൽ സംഘടനകൾ വഴി സഹായം എത്തിക്കാമെന്ന വാഗ്ദാനമാണ് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഡപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നല്കിയതെന്നും വ്യക്തമാണ്. പധാനമന്ത്രി മോദിയുമായി സംസാരിച്ചു എന്നതിനെ കുറിച്ച് ട്വീറ്റായി ഇട്ട വേളയിലാണ് ഇക്കാര്യത്തെ കുറിച്ച് കൂടുതൽ വ്യക്തത കൈവന്നത്.

ശക്തമായ പ്രളയത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന കേരളത്തെ കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചുവെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്യുകയായിരുന്നു. ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്കൊപ്പമാണ്. ഞങ്ങളുടെ ജീവകാരുണ്യ സംഘടനകൾ കേരളത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രമെന്ന നിലയിൽ സഹായം എത്തിക്കുമെന്നോ 700 കോടി നൽകുമെന്നോ നഹ്യാനും വ്യക്തമാക്കിയിരുന്നില്ല.

ഈദ് ആശംസ അറിയിക്കാൻ ചെന്ന വ്യവസായി എം.എ. യൂസഫലിയെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഇക്കാര്യം അറിയിക്കുകയും ചെയ്തുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ, പ്രളയ ദുരിതാശ്വാസത്തിനായി വിദേശ രാജ്യങ്ങൾ നൽകുന്ന സഹായം സ്വീകരിക്കേണ്ടെന്നാണ് കേന്ദ്രസർക്കാർ തീരുമാനവും പിന്നാലെ പുറത്തുവന്നു. ഇത് വലിയ രാഷ്ട്രീയ വിവാദമായി തന്നെ മാറുകയും ചെയ്തു.

അറബ് രാഷ്ട്രങ്ങളിൽ മലയാളികൾക്ക് വിശേഷാൽ സ്ഥാനമാണുള്ളത്. അവരുടെ സാമൂഹികസാംസ്‌കാരിക മേഖലയിൽ നിർണായക സ്വാധീനമാണ് മലയാളികൾക്കുള്ളത്. ഗൾഫ് രാജ്യങ്ങളിലെ സർക്കാരുകളും ആ നിലയിൽ തന്നെയാണ് മലയാളികളെ കാണുന്നതും. ഗൾഫിലെ ഏതാനും ജോലിക്കാർ മാത്രമല്ല മലയാളികൾ എന്നതാണ് അവരുടെ പ്രത്യേകത. ഗൾഫിലുള്ള ജനസംഖ്യയും വീടുകളും എടുത്താൽ പല വീടുകളുമായി ഒരു മലയാളി ബന്ധം ഉണ്ടാകും. യുഎഇ വൈസ് പ്രസിഡന്റ്ും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ഇന്ത്യക്കാരോട് നല്ല ബന്ധം പുലർത്തുന്നവരാണ്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് യുഎഇ സഹാായ സന്നദ്ധത അറിയിച്ചത്. എന്നാൽ, ഇത് ഔദ്യോഗകമായി അറിയിച്ചിരുന്നില്ല. കേന്ദ്രനിയമം തടസമാകുമെന്ന ബോധ്യത്തോടെയാണ് ധനസഹായം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതും എന്നാണ് പുറത്തുവരുന്ന സൂചന.

തിരുവോണം പ്രമാണിച്ച് നാളെ(25-08-2018) ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളിയിൽ അപ്‌ഡേഷൻ ഉണ്ടാകുന്നതല്ല. പ്രിയ വായനക്കാർക്ക് ഓണാശംസകൾ- എഡിറ്റർ 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP