Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഊബർ ഡ്രൈവറെ ആക്രമിച്ച് ടാക്‌സി തട്ടിയെടുത്തു പാഞ്ഞത് ദിവാൻജി മൂലയിൽ നിന്നെത്തിയ സംഘം; തലയ്ക്കടിയേറ്റ ഡ്രൈവർ ആശുപത്രിയിൽ; പൊലീസ് പിന്തുടർന്ന് ടാക്‌സി പിടികൂടിയതോടെ തന്ത്രപരമായി രക്ഷപ്പെട്ട് പ്രതികൾ ; പുലർച്ചെ ആമ്പല്ലൂരിൽ നടന്നത് കൃത്യമായ പ്ലാനിംഗോടെയുള്ള ആക്രമണം

ഊബർ ഡ്രൈവറെ ആക്രമിച്ച് ടാക്‌സി തട്ടിയെടുത്തു പാഞ്ഞത് ദിവാൻജി മൂലയിൽ നിന്നെത്തിയ സംഘം; തലയ്ക്കടിയേറ്റ ഡ്രൈവർ ആശുപത്രിയിൽ;  പൊലീസ് പിന്തുടർന്ന് ടാക്‌സി പിടികൂടിയതോടെ തന്ത്രപരമായി രക്ഷപ്പെട്ട് പ്രതികൾ ; പുലർച്ചെ ആമ്പല്ലൂരിൽ നടന്നത് കൃത്യമായ പ്ലാനിംഗോടെയുള്ള ആക്രമണം

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: തൃശ്ശൂരിൽ ഡ്രൈവറെ അക്രമിച്ച് ഊബർ ടാക്‌സി തട്ടിയെടുത്തു.തലയ്ക്കടിച്ച ശേഷം ഡ്രൈവറെ റോഡിൽ തള്ളി കാറുകൊണ്ട് അക്രമികൾ മുങ്ങുകയായിരുന്നു. ഇരുമ്പു വടികൊണ്ട ഏറ്റ അടിയിൽ ഡ്രൈവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ ഡ്രൈവർ കരുവാപ്പടി സ്വദേശി രാജേഷ് ആശുപത്രിയിൽ ചികിത്സയിലാണ്.

ദിവാൻജി മൂലയിൽ നിന്ന് ഇന്ന് പുലർച്ചെ പുതുക്കോട്ടയിലേക്ക് ഓട്ടം വിളിച്ചവരാണ് ആക്രമണത്തിന് പിന്നിൽ. രണ്ടുപേരാണ് ഊബർ ടാക്‌സി വിളിച്ചത്. പുതുക്കാട്ടേയ്ക്കുള്ള വഴി മധ്യേ ആമ്പല്ലൂരിൽ വച്ചാണ് ഡ്രൈവർക്ക് നേരെ ആക്രമണം ഉണ്ടായത്.

പിന്നീട് പുതുക്കാട് പൊലീസിൽ ഡ്രൈവർ വിവരമറിയച്ചതോടെ കാലടിയിൽ വച്ച് പൊലീസ് വാഹനം പിടികൂടി. എന്നാൽ പ്രതികൾ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിനുള്ള കൃത്യമായ പ്ലാനിംഗോടെയാണ് പ്രതികൾ ടാക്‌സിൽ കയറിയതെന്നാണ് പൊലീസ് നിഗമനം. പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിച്ച് വരികയാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP