Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമനം വേണമെങ്കിൽ ചില കാര്യങ്ങൾക്കെല്ലാം സഹകരിക്കണം! ഉദയനാപുരം പഞ്ചായത്ത് പ്രിസഡന്റിനെതിരെ ലൈംഗികാരോപണവുമായി വിധവയായ അമ്മ; അംഗനവാടി നിയമനങ്ങളിലെ അഴിമതി ആരോപണങ്ങൾക്ക് പുതിയ തലം നൽകി വെളിപ്പെടുത്തലുകൾ; എല്ലാം രാഷ്ട്രീയ പ്രേരിതമെന്ന് വിശദീകരിച്ച് പ്രസിഡന്റ് പി എസ് മോഹനൻ; കോട്ടയത്തെ സിപിഎമ്മിനെ വെട്ടിലാക്കാൻ പുതിയ വിവാദം

നിയമനം വേണമെങ്കിൽ ചില കാര്യങ്ങൾക്കെല്ലാം സഹകരിക്കണം! ഉദയനാപുരം പഞ്ചായത്ത് പ്രിസഡന്റിനെതിരെ ലൈംഗികാരോപണവുമായി വിധവയായ അമ്മ; അംഗനവാടി നിയമനങ്ങളിലെ അഴിമതി ആരോപണങ്ങൾക്ക് പുതിയ തലം നൽകി വെളിപ്പെടുത്തലുകൾ; എല്ലാം രാഷ്ട്രീയ പ്രേരിതമെന്ന് വിശദീകരിച്ച് പ്രസിഡന്റ് പി എസ് മോഹനൻ; കോട്ടയത്തെ സിപിഎമ്മിനെ വെട്ടിലാക്കാൻ പുതിയ വിവാദം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സിപിഎമ്മിനെ വെട്ടിലാക്കി ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റിനെതിരെ ലൈംഗിക ആരോപണവും. ഇതിനൊപ്പം അഴിമതിയും ചർച്ചയാക്കുന്നുണ്ട്. ലൈംഗികമായി വഴങ്ങണമെന്ന ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റിന്റെ ആവശ്യം നിരസിച്ചതിനാൽ തനിക്ക് അംഗൻവാടിയിലെ ജോലി ലഭിച്ചില്ലെന്ന ആരോപണവുമായി ഉദയനാപുരം സ്വദേശിനി രംഗത്ത്. സിപിഎം ഭരിക്കുന്ന പഞ്ചായത്താണ് ഇത്.

പഞ്ചായത്തിലെ അംഗൻവാടി ഹെൽപ്പർ, വർക്കർ നിയമനങ്ങളിൽ അഴിമതിയും ക്രമക്കേടുമെന്ന് ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് പുതിയ ആരോപണങ്ങളും. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മൂർച്ചകൂട്ടുന്നതാണ് യുവതി നടത്തിയ പത്ര സമ്മേളനവും.

്'ഞാൻ വിധവയും ഒരു കുട്ടിയുടെ മാതാവുമാണ്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തതിനാൽ അമ്മയുടെ കൂടെയാണ് താമസം. 2017 മെയ്‌ 23മുതൽ നവംബർ 20 വരെ 6 മാസക്കാലം ഉദയനാപുരം വില്ലേജിൽ അംഗൻവാടി ഹെൽപ്പർ ആയിരുന്നു. രണ്ടാം ഘട്ടമായി 180 ദിവസവും ജോലി ചെയ്തിട്ടുണ്ട്.'' സ്ഥിരം തസ്തികയിലേക്ക് കഴിഞ്ഞ ഒക്ടോബറിൽ ഇന്റർവ്യൂവിന് പോയി. നിയമനത്തെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റിനോട് ആന്വേഷിച്ചപ്പോൾ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് ആരോപണം.

നിയമനം വേണമെങ്കിൽ ചില കാര്യങ്ങൾക്കെല്ലാം സഹകരിക്കണം.' എന്നും പറഞ്ഞു. ഇന്റർവ്യൂവിന്റെ ഫലം വന്നപ്പോൾ എന്റെ പേരില്ലായിരുന്നു .പ്രവൃത്തി പരിചയം കുറഞ്ഞവരും മറ്റു വാർഡുകളിലുള്ളവരുമായ 9 പേരെ എടുത്തിട്ടുണ്ട്. നിയമവിരുദ്ധമായാണ് എന്നെ ഒഴിവാക്കി മറ്റുള്ളവരെ നിയമിച്ചിരിക്കുന്നത്. പമര്യാദയായി പെരുമാറിയ വിവരം ആരോടും ഉടനെ പറയാതിരുന്നത് അക്കാരണത്താൽ നിയമനം നഷ്ടപ്പെടരുതെന്ന് കരുതിയാണ്'-യുവതി വിശദീകരിച്ചു.

തന്നെ മാനസികമായി പീഡിപ്പിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും അർഹതപ്പെട്ട ജോലിക്ക് തടസം സൃഷ്ടിക്കുകയും ചെയ്ത പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടി വേണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതായും അവർ പറഞ്ഞു.

വിവാദങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റിന് പറയാനുള്ളത്

അതിനിടെ അംഗൻവാടി പോസ്റ്റിലെ അഭിമുഖവുമായി ബന്ധപ്പെട്ടു തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്നു ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ മറുനാടൻ മലയാളിയോട് പറഞ്ഞു. സാമൂഹിക നീതിവകുപ്പിനും കൂടി ഉത്തരവാദിത്തമുള്ള അഭിമുഖമാണ് നടന്നത്. ലൈംഗിക ആരോപണം ഉന്നയിച്ച യുവതിക്ക് അഭിമുഖത്തിൽ പത്താം റാങ്ക് ആണുള്ളത്.

ഏഴുപേരെയാണ് അഭിമുഖത്തിൽ എടുത്തത്. ഏഴുപേരുടെ ഒഴിവുകളാണ് വന്നത്. റാങ്ക് ലിസ്റ്റിൽ ഇവർ പത്താം റാങ്കിലാണ്. ഇനിയുള്ള നിയമനങ്ങളിൽ ഇവർക്ക് ജോലി ലഭിക്കും. വിധവ കൂടിയായതിനാൽ ജോലി ഉറപ്പുമാണ്. പിന്നെ റാങ്ക് ലിസ്റ്റ് വന്നശേഷമുള്ള ആരോപണമാണിത്. റാങ്ക് ലിസ്റ്റ് ആർക്കും തിരുത്താനൊന്നും കഴിയില്ല. എന്തും പറയാം എന്നൊരു ധൈര്യത്തിൽ നിന്നും വന്ന ഒരാരോപണമാണ്. ഫെബ്രുവരിയിലാണ് അഭിമുഖം നടന്നത്.

തിരഞ്ഞെടുപ്പും ഹൈക്കോടതി കേസുമൊക്കെയായി നിയമനങ്ങൾ പിന്നെയും നീണ്ടു പോവുകയായിരുന്നു. ഹെൽപ്പേഴ്സ് ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നു. പത്ത് കഴിഞ്ഞ നാലുപേർക്ക് നിയമനം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതൊക്കെ കഴിഞ്ഞിട്ടാണ് സാമൂഹിക നീതി വകുപ്പ് നിയമനം നടത്താൻ ഉത്തരവ് നൽകിയത്-മോഹനൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP