Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാർ സത്യവാങ്മൂലം നൽകിയത് കോൺഗ്രസ് സർക്കാർ ഭരിച്ചിരുന്നപ്പോൾ എഴുതിവച്ച കാര്യം; പരിസ്ഥിതിലോല പ്രദേശം മാറ്റാൻ സംസ്ഥാനത്തിന് അധികാരവുമില്ല; ആരോ എന്തോ പറഞ്ഞത് കേട്ട് 15ന് ഹർത്താലിന് ഇറങ്ങിയ യുഡിഎഫുകാർ കുടുങ്ങി

സർക്കാർ സത്യവാങ്മൂലം നൽകിയത് കോൺഗ്രസ് സർക്കാർ ഭരിച്ചിരുന്നപ്പോൾ എഴുതിവച്ച കാര്യം; പരിസ്ഥിതിലോല പ്രദേശം മാറ്റാൻ സംസ്ഥാനത്തിന് അധികാരവുമില്ല; ആരോ എന്തോ പറഞ്ഞത് കേട്ട് 15ന് ഹർത്താലിന് ഇറങ്ങിയ യുഡിഎഫുകാർ കുടുങ്ങി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹർത്താൽ വിരുദ്ധ നിലപാട് സ്വീകരിച്ച ശേഷം വീണ്ടും ഹർത്താലിന് വേണ്ടി ആഹ്വാനം ചെയ്ത് വെട്ടിലായവരാണ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ. തിരുവനന്തപുരത്തെ ഹർത്താലിന്റെ പേരിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എം എം ഹസനും വിഡി സതീശനുമാണ് വെട്ടിലായത്. സമാനമായ രീതിയിൽ ആരോ പറയുന്നത് കേട്ട് ഹർത്താലിന് വേണ്ടി ഇറങ്ങിത്തിരിച്ച ഇടുക്കിയിലെ കോൺഗ്രസ് നേതാക്കൾ ഇപ്പോൾ ശരിക്കു വെട്ടിലായിരിക്കയാണ്. ഈ മാസം 15ാം തീയതി ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കയാണ് കോൺഗ്രസ്. കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ പേരിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

കസ്തൂരിരംഗൻ റിപ്പോർട്ട് വന്നപ്പോൾ അതിന് എതിരെ സമരം ചെയ്ത സിപിഎമ്മുകാർ അധികാരത്തിലിരിക്കുമ്പോൾ മുതലെടുപ്പ് എന്ന രീതിയിൽ തന്നെയാണ് യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്. 124 വില്ലേജുകൾ പരിസ്ഥിതി ലോല പ്രദേശങ്ങളാണെന്ന സത്യവാങ്മൂലം സർക്കാർ ഹൈക്കോടതിയിൽ നൽകിയെന്ന് കാണിച്ചാണ് യുഡിഎഫുകാർ സമരത്തിനിറങ്ങിയത്. 124 വില്ലേജുകളെ പരിസ്ഥിതിലോല മേഖലകളായി അംഗീകരിച്ച് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. കേരളത്തിലെ 123 വില്ലേജുകൾ ഇപ്പോഴും പൂർണമായും പരിസ്ഥിതിലോല മേഖലയിൽത്തന്നെയാണെന്നു മുൻസർക്കാറിന്റെ നിലപാട് ആവർത്തിക്കുകയാണ് കഴിഞ്ഞ സർക്കാർ ചെയ്തത്. മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ഇപ്പോൾ ഇക്കാര്യത്തിൽ പുതുമയൊന്നും ഇല്ലതാനും. ഇതിനിടെയാണ് യുഡിഎഫ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഇങ്ങനെ സത്യവാങ്മൂലം നൽകിയിട്ടില്ലെന്നും. പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ചിലർ തെറ്റായ പ്രചാരണം നടത്തുകയാണെന്നുമാണ് മന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. പശ്ചിമഘട്ട മേഖലയിൽ നിയന്ത്രണങ്ങളും ഖനന മേഖലകളിൽ നിരോധനങ്ങളും ഏർപ്പെടുത്തി യുപിഎ സർക്കാർ 2013 നവംബർ 13 ന് പുറത്തിറക്കിയ കരടുവിജ്ഞാപനമാണ് ഇപ്പോഴും നിലവിലുള്ളതെന്നും അന്തിമവിജ്ഞാപനം വരുമ്പോൾ ഇതിൽ മാറ്റമുണ്ടാകുമെന്നും കൃത്യമായ വിവരം കോടതിയെ അറിയിക്കുകയാണ് ചീഫ് സെക്രട്ടറി ചെയ്തത്. ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ കാലത്താണ് താനും. ഇതോടെയാണ് യുഡിഎഫുകാരുടെ ഹർത്താലിന്റെ പൊള്ളത്തരം വ്യക്തമായത്.

പരിസ്ഥിതി ലോല പ്രദേശം മാറ്റാൻ സംസ്ഥാന സർക്കാറിന് അധികാരമില്ല. ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്രപരിസ്ഥിതി വിഭാഗമാണ്. ഇതാണ് അവസ്ഥയെന്നിരിക്കേ ഇപ്പോൾ ആർക്കെതിരെയാണ് ഹർത്താലെന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയും കോൺഗ്രസ് നിലപാടിന് എതിരാണ്. സർക്കാർ നിലപാടിലെ വസ്തുത മനസിലാക്കിയെന്ന് മനസിലാക്കിയതോടെ ഹൈറേഞ്ച് സംരക്ഷണ സമിതിയും കോൺഗ്രസിന്റെ ഹർത്താൽ അനാവശ്യമാണെന്ന നിലപാടിലാണ്. ഇതോടെ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് കോൺഗ്രസ്.

പത്തനംതിട്ടയിലെ പാറമട പൂട്ടാൻ ഉത്തരവിട്ടതിനെതിരെ ഇടുക്കിയിൽ യുഡിഎഫ് ഹർത്താൽ നടത്തുന്നത് എന്തിനെന്ന് ചോദിച്ച് സിപിഐ(എം) നേതാക്കളും ഹർത്താലിനെതിരെ രംഗത്തുവന്നിരുന്നു. പാറമടലോബിക്കുവേണ്ടി കേസ് നടത്തുന്ന ചില കോൺഗ്രസ് നേതാക്കൾ ജില്ലയിലെ യുഡിഎഫ് നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുയാണെന്നാണ് ഇവരുടെ ആക്ഷേപം. കഴിഞ്ഞ യുഡിഎഫ് സർക്കാർ കേന്ദ്രത്തിന് നൽകിയ റിപ്പോർട്ട് പുനഃപരിശോധിക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

യുഡിഎഫ് 'ഭരണകാലത്ത് സമാനമായ സാഹചര്യത്തിൽ കോടതിയിൽവന്ന കേസിൽ സുശീലാ ഭട്ട് ഇതേ നിലയിലുള്ള നിലപാടാണ് സർക്കാരിന് വേണ്ടി കോടതിയിൽ അറിയച്ചത്. കഴിഞ്ഞ 'ഭരണകാലത്ത് ഇടുക്കിയിലെ പട്ടയപ്രദേശമാകെ വനപ്രദേശമാണെന്നുകാട്ടി ചീഫ്‌സെക്രട്ടറി ഹൈക്കോടതിയിൽസത്യവാങ്മൂലം നൽകിയത് പിൻവലിക്കണമെന്ന ആവശ്യം സർക്കാർ തിരസ്‌ക്കരിക്കുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം മറന്നാണ് ഇപ്പോൾ യുഡിഎഫ് ഇല്ലാത്ത കാര്യത്തിന്റെ പേരിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം കസ്തൂരി രംഗൻ റിപ്പോർട്ട് വേണോ ഗാഡ്ഗിൽ വേണോ എന്ന കാര്യത്തിൽ കേന്ദ്രം ഭരിക്കുന്ന ബിജെപി ഇപ്പോഴും വ്യത്യസ്ത നിലപാടിലാണ്. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇടുക്കി എംപി ജോയ്‌സ് ജോർജ്ജ് ലോക്‌സഭയിൽ ചോദ്യം ഉന്നയിച്ചപ്പോൾ പ്രദേശിക വികാരം കണക്കിലെടുക്കുമെന്ന മറുപടിയാണ് മന്ത്രി നൽകിയതും. പരിസ്ഥിതി ദുർബലമേഖലയെ സംബന്ധിച്ച അന്തിമ ലിസ്റ്റ് തയ്യാറാക്കി വരികയാണെന്നുമാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP