Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാസ്‌പോർട്ടും യാത്രാരേഖകളും ഇല്ലാത്ത ബ്രിട്ടീഷ് വനിത വീൽചെയറിൽ കേരളത്തിൽ എത്തി; വൻ ട്രാഫിക്കിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച നിക്കോളയെ സഹായിക്കാൻ ഇറങ്ങിയ വഴിയാത്രക്കാരൻ പുലിവാല് പിടിച്ചു

പാസ്‌പോർട്ടും യാത്രാരേഖകളും ഇല്ലാത്ത ബ്രിട്ടീഷ് വനിത വീൽചെയറിൽ കേരളത്തിൽ എത്തി; വൻ ട്രാഫിക്കിലൂടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച നിക്കോളയെ സഹായിക്കാൻ ഇറങ്ങിയ വഴിയാത്രക്കാരൻ പുലിവാല് പിടിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആളുകളെ സഹായിക്കാൻ രംഗത്തെത്തുന്നവരുടെ കാര്യത്തിൽ മലയാൡകൾ മുമ്പിലാണ്. എന്നാൽ, ചിലപ്പോൾ ഇങ്ങനെ പരിചയം ഇല്ലാത്തവരെ സഹായിക്കാൻ രംഗത്തിറങ്ങിയാൽ ശരിക്കും പുലിവാല് പിടിക്കും. പാസ്‌പോർട്ടും യാത്രാരേഖകളും ഇല്ലാത്ത ബ്രിട്ടീഷ് വനിത വീൽചെയറിൽ കേരളത്തിൽ എത്തിയ ബ്രിട്ടീഷ് വനിതയെ സഹായിക്കാൻ ഇറങ്ങി പുലിവാല് പിടിച്ചത് മലയാളിയായ മാധ്യമപ്രവർത്തകനാണ്. അർദ്ധരാത്രി തിരുവനന്തപുരം നഗരത്തിലൂടെ വീൽചെയറിൽ ഇറങ്ങിയ യു കെ സ്വദേശിനി നിക്കോള ബേക്കറെ സഹായിക്കാനാണ് ടി സി രാജേഷ് ശ്രമിച്ചത്. എന്നാൽ, കേരളത്തിൽ എത്തിയ ബ്രിട്ടീഷ് വനിത സൗകര്യം പോരെന്ന് പറഞ്ഞ് വാശിപിടിച്ചതോടെ സഹായിക്കാൻ ഇറങ്ങിയ രാജേഷും പ്രശ്‌നത്തിൽ പെടുകയായിരുന്നു.

വെള്ളിയാഴ്‌ച്ച രാത്രിയാണ് സംഭവം. രാത്രി എട്ടരയോടെ വൈഎംസിഎയുടെ മുന്നിൽ വച്ചാണ് ഒരു വിദേശയുവതി ഒരു സാധാരണ വീൽച്ചെയറിൽ പോകുന്നത് രാജേഷ് കണ്ടത്. വീൽച്ചെയറിൽ സുഗമമായി സഞ്ചരിക്കാൻ പറ്റുന്ന വഴിയല്ല കേരളത്തിൽ എന്നതിനാൽ അവർ ഏറെ ബുദ്ധിമുട്ടുന്നത് കണ്ടാണ് രാജേഷ് സഹായവുമായി എത്തിത്. നിക്കോള ബേക്കർ എന്ന പേരുള്ള യുവതി വാഹനങ്ങളുടെ തിരക്കോ ഗതിയോ ശ്രദ്ധിക്കാതെ റോഡ് കുറുകെ കടന്ന് പങ്കജ് ഹോട്ടലിനു മുന്നിലെത്തി റിസപ്ഷനിസ്റ്റുമായി സംസാരിച്ചു. മുറി അന്വേഷിച്ചു വന്നതാണെന്നും മുറി കിട്ടിയില്ലെന്നും മനസിലായതോടൊണ് രാജേഷും ഒപ്പമെത്തിയത്. ഇതിനിടെ അവർ റാഡിലൂടെ വീൽചെയർ ഉരുട്ടി പുളിമൂട് ജംഗ്ഷനിലെത്തിയിരുന്നു.

ബ്രിട്ടനിൽ നിന്നു വന്ന വിനോദസഞ്ചാരിയാണെന്ന് നിക്കോള രാജേഷിനോട് പറയുകയും ചെയ്തു. കുറഞ്ഞ ചെലവിൽ താമസിക്കാൻ പറ്റിയ താമസ സൗകര്യം വേണമെന്നതാണ് ആവശ്യമെന്ന് അവർ പറഞ്ഞു. അംഗപരിമിതർക്ക് സൗകര്യപ്രദമായ അത്തരം ഹോട്ടലുകളൊന്നും കേരളത്തിൽ ഇല്ലാത്തതാിനാൽ രാജേഷ് സുഹൃത്തായ പാലിയം ഇന്ത്യയിലെ ബാബുവിനെ വിളിച്ച കാര്യം പറഞ്ഞു. ഇതോടെ ബാബുവും അവിടെയെത്തി. ബാബു എത്തിയതോടെ കാര്യങ്ങൾ ശരിയാകുമെന്ന് കരുതി രാജേഷ് അവിടെ നിന്നും പോകുകയും ചെയ്തു.

അവർക്കൊരു താമസസൗകര്യം ഒരുക്കിക്കൊടുക്കാൻ ബാബു തയ്യായിരുന്നെങ്കിലും വിദേശി ആയതിനാൽ പൊലീസിന്റെ അനുമതി വേണ്ടിയിരുന്നു. ഇതിനിടെ ബാബു പൊലീസിനെ വിളിക്കുകയാണെന്നു മനസ്സിലാക്കിയ അവർ അവിടെനിന്ന് വീൽച്ചെയർ ഉരുട്ടി റെയിൽവേ സ്റ്റേഷനിലെത്തി. ഇതിനിടെ അംഗപരിമിതർക്കുൾപ്പെടെ താമസസൗകര്യം ഒരുക്കിക്കൊടുക്കുന്ന മറ്റൊരു സന്നദ്ധപ്രവർത്തകയേയും ബാബു വിളിച്ചുവരുത്തിയിരുന്നു.

റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് പ്രശ്നം പന്തിയല്ലെന്ന് ബോധ്യമായത്. നിക്കോളയുടെ കൈവശം പാസ്പോർട്ടോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. രേഖകൾ നഷ്ടപ്പെട്ടതിന് മുംബൈയിലെ ബ്രിട്ടീഷ് എംബസി നൽകിയ ഒരു കത്തുമാത്രമാണ് അവരടുെ കൈയിൽ ഉണ്ടായിരുന്നത്. അത് യാത്രക്കുള്ള രേഖയുമായിരുന്നില്ല. അവരെ താമസിപ്പിക്കാൻ സൗകര്യം നൽകണമെങ്കിൽ പൊലീസ് അനുമതി നൽകണം. അതിന് പൊലീസ് തയ്യാറകാതിരുക്കുകയം ചെയ്തതോടെ ബാബു രാജേഷിനെ വീണ്ടും വിളിച്ചു.

റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറി അവർക്ക് സ്വീകാരിക്കാൻ യുവതി തയ്യാറായതുമില്ല. യുവതിയാണെങ്കിൽ കടുത്ത പിടിവാശിയിലും പെട്ടും. രഹായിക്കാൻ വാഗഗ്ദാനം ചെയ്തിട്ട് എന്തുകൊണ്ടു സഹായിക്കുന്നില്ലെന്ന വിധത്തിലായിരുന്നു അവരുടെപെരുമാറ്റമെന്നാണ് രാജേഷ് പറഞ്ഞത്. ഇതിനിടെ സംഭവം കണ്ടുനിന്ന ഒരു ഹിന്ദിക്കാരൻ സംഗതി ഏറ്റുപിടിച്ചു. അവർ നമ്മുടെ അതിഥിയാണെന്നും അവർക്ക് സൗകര്യം ചെയ്യണമെന്നുമായി അദ്ദേഹം പറഞ്ഞത്. ഉള്ള സൗകര്യം സ്വീകരിക്കാൻ അവർ തയ്യാറല്ലെന്നും മറ്റു സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ നിയമപരമായ തടസ്സമുണ്ടെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവിടെയും പ്രശ്‌നം തീർന്നില്ല.

പിന്നീട് തൽക്കാലം റെയിൽവേ പൊലീസിന്റെ സംരക്ഷയണിയിൽ യുവതിയെ ഏൽപ്പിച്ച് രാജേഷും ബാബുവും മടങ്ങി. റെയിൽവേ സ്റ്റേഷനിലെ എസി റിട്ടയർമെന്റ് റൂം ഇവർക്കായി തുറന്നു നൽകിയതോടെയാണ് യുവതിക്ക് ആശ്വാസമയാത്. തുടർന്ന് ഇന്നലെ പാലിയം ഇന്ത്യ എന്ന സംഘടനയുടെ വൊളിന്റിയർമാരുടെ സഹായത്തോടെ എഫ്ആർആർഒ ഓഫിസിലെത്തി യാത്രയ്ക്കുള്ള നടപടികൾ സ്വീകരിച്ചു.

മൂന്നു ദിവസം ഓഫിസ് അവധിയാണെങ്കിലും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഉന്നത ഉദ്യോഗസ്ഥരെത്തി രേഖകൾ പരിശോധിച്ചു. മുംബൈയിലേക്കു പോകാൻ ട്രെയിൻ ടിക്കറ്റ് നൽകണമെന്നായിരുന്നു ആവശ്യം. ഇത് ഓഫിസ് അംഗീകരിച്ചു. കർണാടകയിൽ വച്ചാണ് ഇവരുടെ പാസ്‌പോർട്ട് കളഞ്ഞുപോയത്. ബ്രിട്ടീഷ് എംബസിയിലെത്തി അറിയിച്ചതിനെത്തുടർന്ന് അവർ പ്രത്യേക കത്ത് നൽകിയിരുന്നു.

എന്നാൽ, ഇതുമായി മറ്റു സ്ഥലങ്ങളിലേക്കു യാത്ര ചെയ്യാൻ അനുവാദമുണ്ടായിരുന്നില്ല. ഇതറിയാതെയാണു നിക്കോള കേരളത്തിലെത്തിയത്. 22 വരെ ഇന്ത്യയിൽ തുടരാനുള്ള ടൂറിസ്റ്റ് വീസയും ഇവർക്കുണ്ട്.ഒറ്റയ്ക്ക് വീൽചെയറിൽ വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്നതാണു നിക്കോളയുടെ പ്രധാന താൽപര്യം. വർക്കല ബീച്ച് കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതോടെ പാലിയം ഇന്ത്യയിലെ ഒരു വൊളന്റിയർ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരുടെ അകമ്പടിയോടെ പ്രത്യേക വാഹനത്തിൽ ബീച്ചിൽ കൊണ്ടുപോയി.

ശിവഗിരി തീർത്ഥാടനത്തിന്റെ ചിത്രങ്ങളും ക്യാമറയിൽ പകർത്തിയാണു രാത്രിയിൽ നഗരത്തിലേക്കു മടങ്ങിയത്. റെയിൽവേ പൊലീസിന്റെ സംരക്ഷണത്തിൽ തന്നെ രാത്രിയിൽ താമസമൊരുക്കി. ഇന്നു മുംബൈയിലേക്ക് നിക്കോള യാത്ര തിരിച്ചിട്ടുണ്ട്. എന്തായാലും തങ്ങൾ കുറച്ച് പുലിവാല് പിടിച്ചെങ്കിലും നിക്കോള സേഫായ സന്തോഷത്തിലാണ് പാലിയം ബാബുവും രാജേഷും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP