Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആളിക്കത്തിയ തീയമർന്നുകഴിഞ്ഞപ്പോൾ രക്ഷാപ്രവർത്തകർ കണ്ടത് ചിതറിയ ശരീരാവശിഷ്ടങ്ങൾക്കൊപ്പം കുട്ടികളുടെ സ്‌കൂൾ ബാഗുകളും നഴ്‌സറി പുസ്തകങ്ങളും ടെഡിബെയറുകളും; ഹൃദയഭേദകമായ കാഴ്ചകളിൽ വിതുമ്പുമ്പോൾ അറിയാതെ പറഞ്ഞുപോയത് 177 പേരിൽ ആരെയും രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന്; ടെഹ്‌റാനിൽ തകർന്ന ഉക്രൈൻ വിമാനത്തിൽ 82 ഇറാൻകാരെ കൂടാതെ 3 ബ്രിട്ടീഷുകാരും 63 കാനഡക്കാരും; യുഎസ് മിസൈൽ ആക്രമണമല്ല എഞ്ചിൻ തകരാറെന്ന് സ്ഥിരീകരണം

ആളിക്കത്തിയ തീയമർന്നുകഴിഞ്ഞപ്പോൾ രക്ഷാപ്രവർത്തകർ കണ്ടത് ചിതറിയ ശരീരാവശിഷ്ടങ്ങൾക്കൊപ്പം കുട്ടികളുടെ സ്‌കൂൾ ബാഗുകളും നഴ്‌സറി പുസ്തകങ്ങളും ടെഡിബെയറുകളും; ഹൃദയഭേദകമായ കാഴ്ചകളിൽ വിതുമ്പുമ്പോൾ അറിയാതെ പറഞ്ഞുപോയത് 177 പേരിൽ ആരെയും രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന്; ടെഹ്‌റാനിൽ തകർന്ന ഉക്രൈൻ വിമാനത്തിൽ 82 ഇറാൻകാരെ കൂടാതെ 3 ബ്രിട്ടീഷുകാരും 63 കാനഡക്കാരും;  യുഎസ് മിസൈൽ ആക്രമണമല്ല എഞ്ചിൻ തകരാറെന്ന് സ്ഥിരീകരണം

മറുനാടൻ ഡെസ്‌ക്‌

ടെഹ്‌റാൻ: ടെഹ്‌റാനിൽ ഉക്രൈൻ യാത്രാ വിമാനം തകർന്ന് കൊല്ലപ്പെട്ട 177 പേരിൽ മൂന്ന് ബ്രിട്ടീഷുകാരും, 63 കനേഡിയൻ പൗരന്മാരും. 82 ഇറാൻകാരെ കൂടാതെ 11 ഉക്രൈൻകാരും 10 സ്വീഡുകളും, നാല് വീതം അഫ്ഗാൻകാരും ജർമൻകാരും ഉണ്ടായിരുന്നു. വിമാനം അമേരിക്കൻ മിസൈലാക്രമണത്തിലോ, തീവ്രവാദി ആക്രമണത്തിലോ തകർന്നതല്ലെന്നാണ് ഉക്രൈൻ ഏംബസി വ്യക്തമാക്കിയത്. വിമാനത്തിലുണ്ടായിരുന്ന 168 യാത്രക്കാരും 9 ജീവനക്കാരും തൽക്ഷണം മരിച്ചു.

ഇറാൻ, ഇറാഖിലെ യുഎസ് സൈനിക താവളങ്ങളിലേക്ക് ബാലിസ്‌ററിക് മിസൈലാക്രമണം നടത്തി മണിക്കൂറുകൾക്കകമാണ് ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോയിങ് 737 പറന്നുയർന്ന് മൂന്നുമിനിറ്റിനകം തകർന്നുവീണത്. വൻസ്‌ഫോടനത്തോടെ, പൊട്ടിത്തെറിക്കും മുമ്പ്, വിമാനത്തിന് തീപിടിച്ചതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. വീഡിയോ ഫുട്ടേജുകളും അതാണ് സൂചിപ്പിക്കുന്നത്.

വിമാനം സഫോടനശബ്ദത്തോടെ തകർന്നുവീണതോടെ അമേരിക്ക ടെഹ്‌റാൻ ലക്ഷ്യമാക്കി തൊടുത്ത മിസൈൽ അബദ്ധത്തിൽ യാത്രാവിമാനത്തിൽ പതിച്ചതാണെന്ന അഭ്യൂഹങ്ങളും പരന്നു. എന്നാൽ, മിസൈൽ ആക്രമണം മൂലമല്ല, എഞ്ചിൻ തകരാറാണ് അപകടകാരണമെന്ന് ടെഹ്‌റാനിലെ യുക്രൈൻ ഏംബസി വിശദീകരിച്ചു. വിമാനത്തിന്റെ എഞ്ചിനുകളിൽ ഒന്നിന് തീപിടിച്ചതോടെ പൈലറ്റിന് നിയന്ത്രണം നഷ്ടമായിരുന്നു. എന്നാൽ, വിമാനത്തിലെ ക്രൂ അടിയന്തര സാഹചര്യമുള്ളതായി റിപ്പോർട്ട് ചെയ്യാത്തത് ദുരൂഹത ഉയർത്തി. എങ്ങനെയാണ് തീപിടിച്ചതെന്നും കണ്ടെത്തേണ്ടതുണ്ട്.

നാലിൽ താഴെ വർഷം മാത്രം പഴക്കമുള്ളതാണ് വിമാനം. രണ്ടുദിവസം മുമ്പ് പരിശോധിക്കുകയും ചെയ്തിരുന്നു. ഫ്‌ളൈറ്റ് റഡാർ ഡാറ്റാ പ്രകാരം, ബോയിങ് 737-800 7925 അടി ഉയരത്തിൽ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. വിമാനം തകരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് യുഎസ് ഫെഡറൽ വ്യോമയാന ഭരണകൂടം ഇറാനും ഇറാക്കിനും, മുകളിൽ കൂടി പറക്കുന്നതിൽ നിന്ന് യുഎസ് എയർലൈൻസിനെ വിലക്കിയിരുന്നു. ബ്രിട്ടീഷ് എയർവേസും കുവൈറ്റ് എയർവേസും പ്രശ്‌നബാധിതമായ വ്യോമമേഖലയിലേക്ക് ഫ്‌ളൈറ്റുകൾ വിലക്കി. ജർമനിയുടെ ലുഫ്താൻസ ഫ്രാങ്കഫർട്ടിൽ നിന്ന് ടെഹ്‌റാനിലേക്കുള്ള പതിവ് ഫ്‌ളൈറ്റ് റദ്ദാക്കി. മലേഷ്യൻ എയർലൈൻസും സിംഗപ്പൂർ എയർലൈൻസും വിമാനങ്ങൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്.

ആകാശത്ത് നിന്ന് താഴേക്ക് പതിച്ച വിമാനം ഒരുവയലിലേക്കാണ് വീണത്. വിമാനാവശിഷ്ടങ്ങൾ വയലിലാകെ പൊട്ടിത്തെറിച്ച് വീണു. ആളിക്കത്തിയ തീയുടെ ചൂടിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു.

ഹൃദയഭേദകമായ കാഴ്ചകൾ

വിമാനം തീപിടിച്ച് തകർന്ന് വീണതുകൊണ്ട് തന്നെ ആരെയും രക്ഷപ്പെടുത്തുക സാധ്യമായിരുന്നില്ല എന്നാണ് ടെഹ്‌റാൻ അധികൃതർ പറയുന്നത്. ശരീരാവശിഷ്ടങ്ങൾ വാരിക്കൂട്ടി ഓരോ ബോഡിബാഗിൽ നിറച്ചുവെച്ചിരിക്കുകയാണ്. ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങളിൽ ടെഡി ബെയറുകളും, സ്‌കൂൾ ബാഗുകളുടെ ഭാഗങ്ങളും, ഇംഗ്ലീഷ് ഭാഷാ പുസ്തകങ്ങളും നഴ്സറി ക്ലാസുകളിലെ പുസ്തകങ്ങളും എല്ലാം ഉണ്ടയിരുന്നു. രക്ഷാപ്രവർത്തകരിൽ പലരും വിതുമ്പുന്നത് കാണാമായിരുന്നു.

അപകടകാരണം കണ്ടുപിടിക്കലും എളുപ്പമല്ല

യുക്രൈൻ എയർലൈന്റെ തകർന്നുവീണ വിമാനം ബോയിങ് 737-800 ഇരട്ട എഞ്ചിൻ ജെറ്റ്‌ലൈനറാണ്. ഹ്രസ്വ-മധ്യദൂര യാത്രകൾക്കാണ് സാധാരണ ഈ വിമാനം ഉപയോഗിക്കാറുള്ളത്. 1990 കളിൽ പറക്കാൻ തുടങ്ങിയ 737-800 ബോയിങ് 737 മാക്‌സിനേക്കാൾ പഴയ മോഡലാണ്. മാക്‌സ് മോഡൽ രണ്ട് വൻഅപകടങ്ങളെ തുടർന്ന് 10 മാസത്തോളം പറപ്പിച്ചിരുന്നില്ല. 737-800 വിമാനവും വർഷങ്ങളായി നിരവധി അപകടങ്ങേളിൽ പെട്ടിട്ടുണ്ട്. മറ്റുവിമാനക്കമ്പനികളെ പോലെ തന്നെ ബോയിങ്ങും അപകടങ്ങളെ കുറിച്ചുള്ള അന്വേഷണത്തിൽ പങ്കുചേരാറുണ്ട്. എന്നാൽ, അമേരിക്ക ഇറാന് മേൽ ഏർപ്പെടുത്തിയ ഉപരോധം നിലവിലുള്ളതുകൊണ്ട് അന്വേഷണത്തെ ബാധിക്കാൻ സാധ്യതയുണ്ട്. 1988 ൽ 270 പേരുടെ മരണത്തിന് ഇടയാക്കിയ ലോക്കർബീ വിമാന ബോംബ് സ്‌ഫോടനത്തെ പരാമർശിച്ച് കൊണ്ട് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി നേരത്തെ അമേരിക്കൻ എയർലൈനറുകൾക്ക് നേരേ പരോക്ഷ ഭീഷണികൾ ഉയർത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP