Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപകടത്തിൽ പെട്ട കേരള കോൺഗ്രസ് നേതാവിനും കുടുംബത്തിനും വഴിയിൽ രക്ഷകനായി ഉമ്മൻ ചാണ്ടി; മരണ വീട് സന്ദർശിച്ച് ഇറങ്ങുമ്പോൾ കണ്ട സ്വിഫ്റ്റ് കാർ കുറച്ച് ദൂരം പിന്നിട്ടപ്പോൾ സമീപത്തെ റബ്ബർ തോട്ടത്തിൽ മറിഞ്ഞ് കിടക്കുന്നത് കണ്ടു; പ്രദേശത്ത് മറ്റാരുമില്ലെന്ന് മനസ്സിലായപ്പോൾ തന്റെ വണ്ടിയിൽ ആശുപത്രിയിലെത്തിച്ച് മുൻ മുഖ്യൻ; മടങ്ങിയത് അപകടത്തിൽ പെട്ടവർക്ക് ചികിത്സ ഉറപ്പാക്കിയ ശേഷം

അപകടത്തിൽ പെട്ട കേരള കോൺഗ്രസ് നേതാവിനും കുടുംബത്തിനും വഴിയിൽ രക്ഷകനായി ഉമ്മൻ ചാണ്ടി; മരണ വീട് സന്ദർശിച്ച് ഇറങ്ങുമ്പോൾ കണ്ട സ്വിഫ്റ്റ് കാർ കുറച്ച് ദൂരം പിന്നിട്ടപ്പോൾ സമീപത്തെ റബ്ബർ തോട്ടത്തിൽ മറിഞ്ഞ് കിടക്കുന്നത് കണ്ടു; പ്രദേശത്ത് മറ്റാരുമില്ലെന്ന് മനസ്സിലായപ്പോൾ തന്റെ വണ്ടിയിൽ ആശുപത്രിയിലെത്തിച്ച് മുൻ മുഖ്യൻ; മടങ്ങിയത് അപകടത്തിൽ പെട്ടവർക്ക് ചികിത്സ ഉറപ്പാക്കിയ ശേഷം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം:ഇന്ന് വൈകുന്നേരം പുതുപ്പള്ളി അകലക്കുന്നത് വച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റവരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് ആശുപത്രിയിലെത്തിച്ചു, രാമപുരത്തേയ്ക്കുള്ള യാത്ര മദ്ധ്യയേയാണ് ഉമ്മൻ ചാണ്ടി സഞ്ചരിച്ച വാഹനത്തിനു മുമ്പിൽ പോയ കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കുടുംബാംഗങ്ങളും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മറിഞ്ഞത്, അതിവേഗം ഉമ്മൻ ചാണ്ടി രക്ഷാ ദൂതനായി പരിക്കേറ്റവരെ കിടങ്ങൂർ ആശുപത്രിയിൽ എത്തിച്ച് ആവശ്യമായ ചികിൽസ ഉറപ്പു വരുത്തി.

കോട്ടയം കണിപറമ്പിലെ ഒരു മരണ വീട്ടിലേക്ക് പോയതായിരുന്നു ഉമ്മൻ ചാണ്ടി. മരണ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങി സ്വന്തം വാഹനത്തിലേക്ക് കയറുമ്പോഴാണ് മുന്നിലൂടെ ഒരു സ്വിഫ്റ്റ് കാർ പോയത്. ഈ കാർ പോയതിന് പിന്നാലെ ഉമ്മൻ ചാണ്ടിയും സംഘവും യാത്ര തിരിച്ചു. അൽപ ദൂരം പിന്നിട്ടപ്പോഴാണ് സൈഡിലെ റബർ തോട്ടത്തിൽ ഒരു കാർ കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്. ആദ്യം കരുതിയത് കാർ പാർക്ക് ചെയ്തിരിക്കുകയാണ് എന്നാണ്. എന്നാൽ വാഹനത്തിന് സമീപത്തേക്ക് എത്തിയപ്പോഴാണ് വാഹനം മറിഞ്ഞ് കിടക്കുന്നതും മൂക്കിൽ നിന്നും ചോരയൊലിച്ച അവസ്ഥയിൽ ഒരാളെ കണ്ടത്. സമീപത്തായി റബ്ബർ മരത്തിൽ ചാരി ഒരു സ്ത്രീയും ഇരിക്കുന്നത് കണ്ടത്. ഉടനെ തന്നെ ഉമ്മൻ ചാണ്ടിയുടെ നിർദ്ദേശമനുസരിച്ച് കാറിലുണ്ടായിരുന്ന ൺമാൻ ഉൾപ്പടെയുള്ളവർ പുറത്തേക്ക് ഇറങ്ങിയത്.

കോട്ടയം കടപ്ലാമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസും അദ്ദേഹത്തിന്റെ സഹോദരിയും ഭർത്താവും മകനുമാണ് വാഹനത്തിലുണ്ടായിരുന്നത്. റോഡിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം തെറിച്ച് സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് പോയി, ഏകദേശം 200 മീറ്ററോളം നിയന്ത്രണം വിട്ട് പോയ സ്വിഫ്റ്റ് കാർ ഒരു റബ്ബർ മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു. സമീപത്തെ മൺ തിട്ടകൾ തകർത്ത് മുന്നേറിയ കാർ അവിടെ മരത്തിൽ ഇടിച്ച് നിന്നില്ലായിരുന്നുവെങ്കിൽ അടുത്തുള്ള പൊട്ടകിണറ്റിലേക്ക് പതിച്ച് വലിയ അപകടമായി മാറുമായിരുന്നുവെന്നാണ് ഉമ്മൻ ചാണ്ടിക്ക് ഒപ്പമുണ്ടായിരുന്നവർ മറുനാടൻ മലയാളിയോട് പറഞ്ഞത്.

അപകടത്തിന്റെ ശബ്ദം കേട്ട് സമീപത്ത് നിന്നും ആളുകൾ അപ്പോഴേക്കും ഓടി വരുന്നതേയുള്ളായിരുന്നു. മറ്റ് വാഹനത്തിന് കാത്ത് നിൽക്കേണ്ട കാര്യമില്ലെന്നും ഉടനെ തന്റെ വാഹനത്തിൽ ഇവരെ ആശുപത്രിയിലേക്ക് എത്തിക്കണമെന്നും ഉമ്മൻ ചാണ്ടി തന്നെ നിർദ്ദേശിക്കുകയായിരുന്നു. മറ്റുള്ളവരോട് വേറെ വാഹനത്തിൽ പിന്തുടരാൻ പറഞ്ഞ ശേഷം ഉമ്മൻ ചാണ്ടി അപകടം പറ്റിയ കുടുംബത്തെ കിടങ്ങൂരിൽ ുല്‌ള ലിറ്റിൽ ലൂർദ് ആശുപത്രിയിൽ എത്തിക്കുകയും വേണ്ട ചികിത്സ ഉറപ്പു വരുത്തുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP