Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു കൊടിമരം തകർത്താൽ ഒന്നിന് പകരം ആയിരം കൊടിമരം ഉയരുമെന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ടു; അപകീർത്തിപ്പെടുത്തുന്നു എന്ന പരാതി നൽകി അടൂർ ലൈഫ് ലൈൻ അധികൃതർ; ഇല്ലാത്ത നിയമത്തിന്റെ പേരിൽ ആശുപത്രിയിൽ കയറി നഴ്സുമാരെ ചോദ്യം ചെയ്ത് പൊലീസും; നഴ്‌സിങ് സംഘടന രൂപീകരിച്ചതിന് അധികൃതർ പ്രതികാരം തീർക്കുന്നത് ഇങ്ങനെ

ഒരു കൊടിമരം തകർത്താൽ ഒന്നിന് പകരം ആയിരം കൊടിമരം ഉയരുമെന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ടു; അപകീർത്തിപ്പെടുത്തുന്നു എന്ന പരാതി നൽകി അടൂർ ലൈഫ് ലൈൻ അധികൃതർ; ഇല്ലാത്ത നിയമത്തിന്റെ പേരിൽ ആശുപത്രിയിൽ കയറി നഴ്സുമാരെ ചോദ്യം ചെയ്ത് പൊലീസും; നഴ്‌സിങ് സംഘടന രൂപീകരിച്ചതിന് അധികൃതർ പ്രതികാരം തീർക്കുന്നത് ഇങ്ങനെ

അരുൺ ജയകുമാർ

അടൂർ: ഇല്ലാത്ത നിയമത്തിന്റെ പേരിൽ സ്വകാര്യ ആശുപത്രിയിൽ കയറി നഴ്സുമാരെ ചോദ്യം ചെയ്ത് അടൂർ പൊലീസ്. ഹോസ്പിറ്റലിൽ നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതിൽ പ്രതിഷേധിച്ച് അവർ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റാണ് ചോദ്യം ചെയ്യലിന് കാരണം. അടൂർ ലൈഫ് ലൈൻ ആശുപത്രിയിലാണ് സംഭവം കൊടിമരം തകർത്താൽ ഇനി ഒന്നിന് പകരം ആയിരം കൊടിമരം ഉയരും എന്ന പോസ്റ്റിന് ആശുപത്രി അധികൃതർ പരാതി നൽകിയതാകട്ടെ അപകീർത്തിപെടുത്തുന്ന രീതിയിൽ പോസ്റ്റിട്ടുവെന്നാണ്. വിഷയത്തിൽ ഇല്ലാത്ത നിയമത്തിന്റെ പേരിൽ ഇടപെട്ട പൊലീസിനും ആശുപത്രി അധികൃതർക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് യുഎൻഎ സംസ്ഥാന വൈസല് പ്രസിഡന്റ് സിബി മുകേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ഈ മാസം എട്ടാംതീയതി ചൊവ്വാഴ്ചയാണ് അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ കൊടിമരം സ്ഥാപിച്ചത്. നഴ്സുമാരുടെ സമരം വിജയിച്ച ശേഷം മിക്ക ആശുപത്രികളിലും യുഎൻഎ ശക്തി പ്രാപിക്കുന്നുമുണ്ട്. ഇതിനെതിരെ മാനേജ്മെന്റ് വിവിധ പ്രതികാര നടപടികൾ സ്വീകരിക്കുന്നുമുണ്ട്.ലൈഫ്ലൈൻ ആശുപത്രിയിൽ യൂണിറ്റ് രൂപീകരിച്ച ശേഷം എട്ടാം തീയതിയാണ് അവിടെ കൊടിമരം സ്ഥാപിച്ചത്. എന്നാൽ പിറ്റേദിവസം രാവിലെ പരിശോധിച്ചപ്പോൾ കണ്ട കാഴ്ച കോൺഗ്രീറ്റ് ചെയ്ത് സ്ഥാപിച്ചിരുന്ന കൊടിമരം നിലംപരിശായി കിടക്കുന്ന കാഴ്ചയാണ്. ആശുപത്രി മാനേജ്മെന്റ് തന്നെയാണ് ഇത് ചെയ്തതെന്ന കാര്യത്തിൽ നഴ്സുമാർക്ക് സംശയവും ഉണ്ടായിരുന്നില്ല.

കൊടിമരം തകർത്ത വിഷയം യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ എൻആർഐ സപ്പോർടേഴ്സ് എന്ന ഫേസ്‌ബുക്ക് പേജിൽ പോസ്റ്റായി വരുകയും ചെയ്തു. ഇതിന് പിന്നാലെ അടൂർ ലൈഫ്ലൈൻ ആശുപത്രിയിലെ യുഎൻഎ യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയും ഈ പോസ്റ്റ് തങ്ങളുടെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ ഷെയർ ചെയ്യുകയും ചെയ്തു. ഞങ്ങളുടെ ശുഭ്രപതാക ഏന്തിയ ആ കൊടിമരം നശിപ്പിച്ചവരോട് ഞങ്ങൾക്ക് കടപ്പാടുണ്ട് കാരണം നിങ്ങൾ തന്നെ ഞങ്ങൾക്ക് ഊർജം തരുന്നു കാരണം ഈ സംഘടനേയും ആ വാനിൽ പറന്ന വെള്ള കൊടിയും നിങ്ങൾ പേടിക്കുന്നതുകൊണ്ടാണെലോ അത് നശിപ്പിച്ചത് അതാണ് ഞങ്ങളുടെ ശക്തിയും ..നീ ഒക്കെ ഇരുട്ട് മറയാക്കി ഒരു കൊടി നശിപ്പിച്ചാൽ 1000 കൊടി ഞങ്ങൾ കുത്തും അതിൽ ചിലത് നിന്റെ ഒക്കെ നെഞ്ചിലും ആയിരിക്കും അതും പകൽ വെളിച്ചത്തിൽ. ഇതായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.

എന്നാൽ പോസ്റ്റ് ഷെയർ ചെയ്തത് ശ്രദ്ധയിൽ പെട്ട മാനേജ്മെന്റ് ഇതിനെ അപകീർത്തിപെടുത്തുന്നതായി ചിത്രീകരിച്ച ശേഷം അടൂർ എസ്ഐക്ക് പരാതിയും നൽകി. പിന്നീട് ഈ പരാതി ഡിവൈഎസ്‌പിക്ക് എസ്ഐ കൈമാറുകയും ചെയ്തു. തുടർന്നാണ് യുഎൻഎയുടെ സംസ്ഥാന നേതാക്കൾ വിഷയത്തിൽ ഇടപെട്ടത്. ഐടി ആക്റ്റ് 66A ഇപ്പോൾ നിലവിലില്ലെന്നും അതിനാൽ തന്നെ കലാപത്തിനാഹ്വാനം ചെയ്തത് കണക്കെ ഈ വിഷയം ഊതിപെരുപ്പിക്കുന്നത് എന്തിനാണെന്നും ഭാരവാഹികൾ ചോദിച്ചപ്പോൾ കേസ് ഇല്ലെ്നനാണ് ഡിവൈഎസ്‌പി നൽകിയ മറുപട്. പിന്നെ എങ്ങനെയാണ് ഇപ്പോൾ പൊലീസ് എത്തിയതെന്നാണ് യുഎൻഎ ചോദിക്കുന്നത്.

പോസ്റ്റ് ഷെയർ ചെയ്തതിന്റെ പേരിൽ കേസ് എടുക്കാൻ പാടില്ല എന്ന നിയമം നില നിൽക്കെ ആണ് മാനേജ്മെന്റിന് വേണ്ടി പൊലീസ് ഈ നാടകം കളിക്കുന്നത് പൊലീസ് ചോദ്യം ചെയ്താൽ നഴ്സുമാർ പേടിച്ചു പോകും എന്നായിരിക്കും മാനേജ്മന്റ് കരുതുന്നതെങ്കിൽ അത് തെറ്റായ ധാരണയാണെന്ന് നേതാക്കൾ പറയുന്നു. പക്ഷേ ആ അബദ്ധ ധാരണ ഇന്നത്തോടെ മാറിക്കിട്ടും.ഇല്ലാത്ത നിയമത്തിന്റെ പേരിൽ മാനേജ്മെന്റിന് കുട പിടിച്ചുകൊണ്ടു നഴ്സുമാരെ ഉപദ്രവിക്കാൻ വരുന്ന പൊലീസ് ഏമാന്മാർ ഈ നടപടിക്ക് മറുപടി പറയേണ്ടി വരും നിയമം പാലിക്കാൻ ഉള്ള പൊലീസ് നിയമം തെറ്റിച്ചാൽ നിങ്ങളെ നിയമം കൊണ്ട് തന്നെ യു എൻ എ നേരിടുമെന്നും അവർ മറുനാടനോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP