Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയഫണ്ടായി പിരിച്ച തുക ഇതുവരെ മുഖ്യമന്ത്രിക്ക് കൈമാറിയില്ല; ഭാര്യയുടെ പേരിൽ വാങ്ങിയ കാറിന് സംഘടന തവണ അടയ്ക്കുന്നു; 51 ലക്ഷം രൂപ പിൻവലിച്ചത് ഡ്രൈവർ ആണു എന്ന ആരോപണം ശക്തം; ചോദ്യം ചെയ്തതിന്റെ പേരിൽ വൈസ് പ്രസിഡന്റിനെ പുറത്താക്കി; മാലാഖമാരുടെ പ്രതീക്ഷയിൽ ഉയർന്നുവന്ന യുഎൻഎയുടെ തലവൻ ജാസ്മിൻ ഷായ്‌ക്കെതിരെ ഉയരുന്നത് അതീവ ഗുരുതരമായ ആരോപണങ്ങൾ; ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് ഡിജിപി

പ്രളയഫണ്ടായി പിരിച്ച തുക ഇതുവരെ മുഖ്യമന്ത്രിക്ക് കൈമാറിയില്ല; ഭാര്യയുടെ പേരിൽ വാങ്ങിയ കാറിന് സംഘടന തവണ അടയ്ക്കുന്നു; 51 ലക്ഷം രൂപ പിൻവലിച്ചത് ഡ്രൈവർ ആണു എന്ന ആരോപണം ശക്തം; ചോദ്യം ചെയ്തതിന്റെ പേരിൽ വൈസ് പ്രസിഡന്റിനെ പുറത്താക്കി; മാലാഖമാരുടെ പ്രതീക്ഷയിൽ ഉയർന്നുവന്ന യുഎൻഎയുടെ തലവൻ ജാസ്മിൻ ഷായ്‌ക്കെതിരെ ഉയരുന്നത് അതീവ ഗുരുതരമായ ആരോപണങ്ങൾ; ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് ഡിജിപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : നഴ്സുമാരുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന സംഘടനയായ യുഎൻഎയുടെ നേതൃത്വത്തിന് നേരെ ഉയരുന്നത് കോടികളുടെ ആരോപണം. പ്രകടമായ അഴിമതിയാണ് ജാസ്മിൻ ഷാ അടക്കമുള്ള യുഎൻഎ നേതൃത്വം നടത്തിയിരിക്കുന്നതെന്നാണ് ആരോപണം. ഇത് നിരാശരാക്കുന്നത് നേഴ്‌സുമാരെയാണ്. നേഴ്‌സുമാരുടെ പ്രതീക്ഷയിലാണ് യുഎൻഎ പടർന്ന് പന്തലിച്ചത്. അവർ നടത്തിയ സമരങ്ങൾ വലിയ വിജയവുമായി. ആശുപത്രി മാനേജ്‌മെന്റുകളെ വരച്ച വരയിൽ നിർത്തിയ സംഘടനയാണ് ഇപ്പോൾ അഴിമതി ആരോപണത്തെ നേരിടുന്നത്.

ലോകമെങ്ങുമുള്ള മലയാളി നഴ്‌സിങ് സമൂഹം നൽകിയ സംഭാവനയും അതിലുണ്ട്. അതിൽനിന്ന് ഒരു പൈസയെങ്കിലും തട്ടിപ്പ് നടത്തിയെങ്കിൽ സാമ്പത്തികാപഹരണം നടത്തിയവരെ കൈയാമം വയ്ക്കണമെന്ന് എ എ റഹീം ആവശ്യപ്പെട്ടു. പ്രകടമായ അഴിമതി നടന്നിട്ടുണ്ടെന്ന് ഉറപ്പാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും എ എ റഹീം ആവശ്യപ്പെട്ടു. യുഎൻഎയിലെ അഴിമതിയെ വളരെ ഗൗരവത്തോടെയാണ് ഡിവൈഎഫ് ഐ എടുക്കുന്നത്. നേഴ്‌സിങ് കൗൺസിലിൽ അട്ടിമറി വിജയം നേടിയതോടെ യുഎൻഎ സർക്കാരിനും സിപിഎമ്മിനും കണ്ണിലെ കരടായി. ഇതും ഇപ്പോഴത്തെ ആരോപണത്തിന് പിന്നിലുണ്ടെന്നാണ് ഉയരുന്ന വിമർശനം.

2017 ഏപ്രിൽ മുതൽ 2019 ജനുവരി 31 വരെ മൂന്ന് കോടി 71 ലക്ഷം രൂപയാണ് സംഘടനയുടെ വിവിധ അക്കൗണ്ടുകളിലേക്ക് വന്നതെന്നും ഇതിൽ എട്ടുലക്ഷം രൂപ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത് എന്നുമാണ് ആരോപണം. നഴ്‌സുമാരുടെ മാസവരുമാനത്തിൽ നിന്നും സംഭാവനകളിൽ നിന്നും ശേഖരിച്ച പണം കാണാനില്ലെന്ന് യുഎൻഎ നേതൃത്വത്തിൽ തന്നെ ഉള്ള സിബി മഹേഷ്, ബെൽജോ ഏലിയാസ് തുടങ്ങിയവരാണ് ആരോപണം ഉന്നയിച്ചത്. ഡിജിപിക്ക് പരാതിയും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് എഡിജിപി കേസ് അന്വേഷിക്കും.

സംഘടന നിലവിൽ വന്ന 2011 മുതൽ എല്ലാ വർഷവും ജനറൽ കൗൺസിൽ വിളിച്ച് കണക്ക് അവതരിപ്പിക്കാറുണ്ടെന്നും കണക്കുകൾ സുതാര്യമാണെന്നും ആയിരുന്നു ആരോപണം നേരിടുന്ന ജാസ്മിൻ ഷായുടെ മറുപടി. 60 ലക്ഷം രൂപ സംഘടനയുടെ അക്കൗണ്ടിൽ ബാക്കിയുണ്ടെന്നും ബാക്കി പണം ചെലവഴിച്ചതിന് കൃത്യം കണക്കുണ്ടെന്നും ജാസ്മിൻ ഷാ പറഞ്ഞു. എന്നാൽ പണം എവിടെ ചെലവഴിച്ചു ആരെല്ലാം പിൻവലിച്ചു തുടങ്ങിയ ചോദ്യങ്ങൾക്ക് ജാസ്മിൻ ഷായ്ക്ക് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ല. കണക്ക് ചോദിച്ചപ്പോൾ താൻ മാസങ്ങൾക്ക് മുമ്പ് വാട്‌സാപ്പിൽ അയച്ച രാജി സന്ദേശം കാട്ടി കണക്ക് തരാനാകില്ലെന്ന് പറയുകയാണ് ചെയ്തതെന്ന് യുഎൻഎ സംസ്ഥാന കമ്മിറ്റിയംഗം ബെൽജോ ഏലിയാസ് പറഞ്ഞു.

ജാസ്മിൻ ഷായുടെ ഭാര്യയുടെ പേരിൽ വാങ്ങിയ കാറിന്റെ ലോൺ അടയ്ക്കുന്നത് യുഎൻഎയുടെ അക്കൗണ്ടിലുള്ള പണം ഉപയോഗിച്ചുകൊണ്ടാണെന്നും ജാസ്മിൻ ഷാ വെളിപ്പെടുത്തി. ഭാര്യ കാർ ഉപയോഗിക്കുന്നില്ല, പണം അടച്ചുതീരുമ്പോൾ കാർ സംഘടനയുടേതായി മാറും, എല്ലാത്തിനും തെളിവ് ഫേസ്‌ബുക്കിലുണ്ട് എന്നൊക്കെയായിരുന്നു ഇതിന് ജാസ്മിൻ ഷായുടെ ന്യായം. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഉപയോഗിക്കുന്ന ബൈക്ക് തന്റെ ഭാര്യയുടെ പേരിലല്ല വാങ്ങിയത് എന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ പ്രതികരണം.

ഒരു സംഘടനക്കായി വാങ്ങുന്ന മുതലുകൾ അതിന്റെ ഭാരവാഹികളുടെ പേരിലാണ് വാങ്ങേണ്ടതെന്നും എ എ റഹീം പറഞ്ഞു. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും കണക്കുകൾ കൃത്യമാണെന്നും ജാസ്മിൻ ഷാ ആവർത്തിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP