Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നഴ്സുമാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്ന ഓർഡിനൻസ് ഒപ്പിടാനിരിക്കെ മധ്യസ്ഥ ചർച്ചക്ക് തയ്യാറെന്ന സർക്കാർ നിലപാട് ഇരട്ടത്താപ്പ്; സ്വകാര്യ ആശുപത്രി മുതലാളിമാർക്ക് വേണ്ടി പിണറായി സർക്കാർ നഴ്സുമാരെയും ആശുപ്രത്രി ജീവനക്കാരെയും പറ്റിക്കുന്നു; കോടതി വിധിയെ മറയാക്കിയുള്ള മധ്യസ്ഥ ചർച്ചക്കില്ലെന്ന നിലപാടിൽ ഉറച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ; സ്റ്റേ മാറ്റിക്കിട്ടാൻ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനൊരുങ്ങി നഴ്‌സുമാരുടെ സംഘടന

നഴ്സുമാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്ന ഓർഡിനൻസ് ഒപ്പിടാനിരിക്കെ മധ്യസ്ഥ ചർച്ചക്ക് തയ്യാറെന്ന സർക്കാർ നിലപാട് ഇരട്ടത്താപ്പ്; സ്വകാര്യ ആശുപത്രി മുതലാളിമാർക്ക് വേണ്ടി പിണറായി സർക്കാർ നഴ്സുമാരെയും ആശുപ്രത്രി ജീവനക്കാരെയും പറ്റിക്കുന്നു; കോടതി വിധിയെ മറയാക്കിയുള്ള മധ്യസ്ഥ ചർച്ചക്കില്ലെന്ന നിലപാടിൽ ഉറച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ; സ്റ്റേ മാറ്റിക്കിട്ടാൻ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനൊരുങ്ങി നഴ്‌സുമാരുടെ സംഘടന

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നഴ്‌സുമാർ അടക്കമുള്ള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും മധ്യസ്ഥ ചർച്ചക്ക് തയ്യാറെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ. മധ്യസ്ഥചർച്ച ബുധനാഴ്ച രാവിലെ 10.30ന് എറണാകുളം സർക്കാർ ഗസ്റ്റ് ഹൗസിൽ നടക്കും. ചർച്ചയിൽ തീരുമാനം ആയില്ലെങ്കിലും വിജ്ഞാപനം ഇറക്കാൻ അനുവദിക്കണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ഇതേതുടർന്ന് മധ്യസ്ഥ ചർച്ചക്ക് ഹൈക്കോടതി സർക്കാറിന് അനുമതി നൽകി.

അതേസമയം, മധ്യസ്ഥ ചർച്ചക്കില്ലെന്ന് നേഴ്‌സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സിബി മുകേഷ് വ്യക്തമാക്കി. സർക്കാരിന്റെ ഈ നയം ഇരട്ടത്താപ്പാണ്. നഴ്‌സുമാരെയും മറ്റു ജീവനക്കാരെയും പറ്റിക്കുന്ന രീതിയിൽ സർക്കാർ കോടതിയിൽ നിലപാടെടുത്തതെന്നും സിബി മുകേഷ് മറുനാടനോട് പറഞ്ഞു. ഒരു കാരണവശാലും ഒരു മീഡിയേഷനും യു എൻ എ തയ്യാർ അല്ല. സിംഗിൾ ബെഞ്ച് സ്റ്റേ മാറ്റിയില്ല എങ്കിൽ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനൊരുങ്ങുകയാണ് യുഎൻഎ.

മിനിമം വേജസ് വിജ്ഞാപനം ഇറക്കാൻ എല്ലാ പ്രക്രിയകളും അവസാനിച്ച ഈ സമയത്തു സ്വകാര്യ ആശുപത്രി മുതലാളിമാർക്ക് വേണ്ടി ഇടതുപക്ഷ സർക്കാരും മുഖ്യമന്ത്രിയും നഴ്‌സുമാരെ പറ്റിക്കുകയാണ്. ഒരു കാരണവശാലും മധ്യസ്ഥത യു.എൻ.എ തയ്യാറല്ല. സിങ്ൾ ബെഞ്ച് സ്റ്റേ മാറ്റിയില്ലെങ്കിൽ ഡിവിഷൻ ബെഞ്ചിനെ സമീപിക്കും. സർക്കാരിന്റെ ഈ നാണംകെട്ട കളിക്ക് മുഖ്യമന്ത്രിയും കൂട്ട് നിന്നെന്ന് വേണം കരുതാനെന്നും സിബി മുകേഷ് പറഞ്ഞു.

നഴ്സുമാരുടെ ശമ്പളം 2013ൽ ആണു പരിഷ്‌കരിച്ചത്. ഒരു വർഷത്തിനകം ശാസ്ത്രീയമായി പരിഷ്‌കരിക്കാമെന്ന് അന്നു സർക്കാർ ഉറപ്പുനൽകിയിരുന്നെങ്കിലും യാഥാർഥ്യമായില്ല. 2016ൽ സുപ്രീം കോടതി നഴ്സുമാരുടെ ശമ്പളം നിശ്ചയിച്ചു. ഗവ. നഴ്സുമാർക്കു തുല്യമായ ശമ്പളമാണു സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്കു കോടതി നിയോഗിച്ച സമിതി നിർദ്ദേശിച്ചത്. കേരളത്തിൽ ഇതു പ്രായോഗികമല്ലെന്നു മാനേജ്മെന്റുകൾ തീരുമാനമെടുത്തതോടെയാണു സമരം തുടങ്ങുന്നത്.

ശമ്പളപ്രശ്നം മൂലം മികച്ച നഴ്സുമാർ കേരളം വിടുന്നതും കാണാതിരിക്കാനാകില്ല. സംസ്ഥാനത്തെ 70% ആശുപത്രികളും സ്വകാര്യമേഖലയിലാണ്. 1.75 ലക്ഷം പേർ ഈ മേഖലയിൽ ജോലിചെയ്യുന്നു. നഴ്സുമാരുടെ ശമ്പളം വർധിപ്പിച്ചാൽ, ഡോക്ടമാർ ഉൾപ്പെടെയുള്ളവരുടെ ശമ്പളവും ഉയർത്തേണ്ടി വരുമെന്നും അത് ആശുപത്രി നടത്തിപ്പിനെ ബാധിക്കുമെന്നുമാണു മാനേജ്മെന്റുകളുടെ വാദം. സുപ്രീം കോടതി വിധിയിൽ 2013ൽ നിർദ്ദേശിച്ച ശമ്പളം പോലും പല ആശുപത്രികളും നൽകുന്നില്ല.

അതേസമയം ശമ്പള ആവശ്യം ഉയർത്തി സമരം ചെയ്യുമ്പോൾ തന്നെ സിപിഎം ഉടമസ്ഥതയിള്ള ആശുപ്രത്രികളിലും വേതനം വർദ്ധിപ്പിക്കേണ്ട ആവശ്യം വരും. അതുകൊണ്ട് തന്നെ സർക്കാർ ഈ വിഷയത്തിൽ നഴ്സുമാരുടെ ആവശ്യം പൂർണമായും അംഗീകരിക്കാൻ സർക്കാറും തയ്യാറല്ല. ഇക്കാര്യം മുന്നിൽ കണ്ടാണ് മാനേജ്മെന്റ് പ്രതിനിധികളുടെ അഭിപ്രായം കൂടി പരിഗണിച്ച് തൊഴിലാളികളുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുവാനും ഏറ്റവും കുറഞ്ഞ വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ചട്ട പ്രകാരമുള്ള നടപടികൾ എടുക്കുന്നതിനുമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി രാമകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയത്.

പല ആശുപത്രികളും നഴ്സിങ് ഫീസ് എന്ന ഇനത്തിൽ മാത്രം വാങ്ങുന്നതിന്റെ ഒരംശം പോലും ശമ്പളമായി നൽകുന്നില്ലെന്നതാണ് വാസ്തവം. നഴ്സിങ് ഫീസ് എന്ന ഇനത്തിൽ ഒരു രോഗിയിൽ നിന്നും സ്വകാര്യ ആശുപത്രികൾ ദിവസേന ഈടാക്കുന്നത് 300 മുതൽ 1000 രൂപവരെയാണ്. ഒരു നഴ്സിന് തന്റെ ഒരു ദിവസത്തെ ഡ്യൂട്ടിയിൽ 5 മുതൽ 10 രോഗികളെ വരെയാണ് നോക്കേണ്ടി വരുക. അതായത് 1500 മുതൽ പതിനായിരം രൂപ വരെയാണ് നഴ്സിങ് ഫീസ് ഇനത്തിൽ ഒരു നഴ്സ് നോക്കുന്ന രോഗികളിൽ നിന്നും മാത്രം ഈടാക്കുന്നത്. ഒരു ദിവസത്തെ മാത്രം കണക്കാണിത് എന്നിരിക്കെയാണ് നഴ്സുകളോട് ഈ നെറികേട് തുടരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP