Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെരഞ്ഞെടുപ്പിന് മുമ്പ് അധികാരം ഉറപ്പിക്കാൻ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള മോദിയുടെ നീക്കത്തിന് കനത്ത തിരിച്ചടി; യൂണിഫോം സിവിൽ കോഡ് ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയ്ക്ക് വിരുദ്ധമെന്ന് വിധിയെഴുതി ലോ കമ്മീഷൻ; കാരണം ഇല്ലാത്ത വിവാഹമോചനവും ബാലവിവാഹവും പൂർണ്ണമായും തടയുന്ന തരത്തിൽ നിയമം പരിഷ്‌കരിക്കാനും നിർദ്ദേശം

തെരഞ്ഞെടുപ്പിന് മുമ്പ് അധികാരം ഉറപ്പിക്കാൻ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള മോദിയുടെ നീക്കത്തിന് കനത്ത തിരിച്ചടി; യൂണിഫോം സിവിൽ കോഡ് ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയ്ക്ക് വിരുദ്ധമെന്ന് വിധിയെഴുതി ലോ കമ്മീഷൻ; കാരണം ഇല്ലാത്ത വിവാഹമോചനവും ബാലവിവാഹവും പൂർണ്ണമായും തടയുന്ന തരത്തിൽ നിയമം പരിഷ്‌കരിക്കാനും നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തെരഞ്ഞെടുപ്പിന് മുമ്പ് അധികാരം ഉറപ്പിക്കാൻ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള മോദിയുടെ നീക്കത്തിന് കനത്ത തിരിച്ചടി; യൂണിഫോം സിവിൽ കോഡ് ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയ്ക്ക് വിരുദ്ധമെന്ന് വിധിയെഴുതി ലോ കമ്മീഷൻ; കാരണം ഇല്ലാത്ത വിവാഹമോചനവും ബാലവിവാഹവും പൂർണ്ണമായും തടയുന്ന തരത്തിൽ നിയമം പരിഷ്‌കരിക്കാനും നിർദ്ദേശം

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കി തീവ്ര ഹിന്ദുത്വം ചർച്ചയാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾക്ക് തിരിച്ചടി. മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങളുടെ ആശങ്കയിൽ വകയുണ്ടെന്നാണ് കേന്ദ്ര നിയമ കമ്മീഷന്റെ നിലപാട്. ഇതോടെ ഏകീകൃത സിവിൽ കോഡ് എന്ന മോദി സർക്കാരിന്റെ ആഗ്രഹത്തിനും തിരിച്ചടിയായി. ഏകീകൃത സിവിൽ കോഡ് ഈ ഘട്ടത്തിൽ അനിവാര്യമോ അഭികാമ്യമോ അല്ലെന്ന് കമ്മിഷൻ കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകി. എല്ലാ മതങ്ങളിലെയും കുടുംബവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഏകീകരിക്കണമെന്നും കമ്മിഷൻ വ്യക്തമാക്കി. ഇത് മോദി സർക്കാരിന് വലിയ തിരിച്ചടിയാണ്.

കാലാവധി കഴിയുന്നതിന് മണിക്കൂറുകൾ മുൻപാണ് ജസ്റ്റിസ് ബി.എസ് ചൗഹാൻ അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിച്ചത്. 2016 ലാണ് കുടുംബ നിയമങ്ങളിലെ പരിഷ്‌കരണങ്ങളെ കുറിച്ച് പഠിക്കാനായി നിയോഗിക്കപ്പെട്ടത്. ഏകീകൃത സിവിൽ കോഡ് എന്നത് സംഘപരിവാർ ആശയങ്ങളുടെ തുടർച്ചയാണ്. ഇത് നടപ്പാക്കണമെന്ന് ആർഎസ്എസ് മോദി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. അയോധ്യയിലെ ക്ഷേത്ര നിർമ്മാണത്തിനൊപ്പം തീവ്ര നിലപാടുകാർ ഏറെ പ്രാധാന്യത്തോടെ കാണുന്നതാണ് ഏകീകൃത സിവിൽ കോഡും.

ഏകസിവിൽ കോഡ് നടപ്പാക്കുന്നത് അസാധ്യമാണെന്നും വ്യക്തി നിയമങ്ങൾ ഭരണഘടനാപരമായ സംരക്ഷണമുള്ളതാണെന്നും നേരത്തെ ജസ്റ്റിസ് ചൗഹാൻ വ്യക്തമാക്കിയിരുന്നു. കുടുംബവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ പരിഷ്‌കരണം നിർദ്ദേശിക്കുന്ന കൺസൾട്ടേഷൻ പേപ്പറും നിയമ കമ്മിഷൻ പുറത്തിറക്കി. വൈവിധ്യങ്ങളുള്ളതുകൊണ്ട് വിവേചനമുണ്ടെന്ന് അർത്ഥമില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. വൈവിധ്യങ്ങൾ കരുത്തുറ്റ ജനാധിപത്യത്തിന്റെ സൂചകങ്ങളാണെന്നാണ് കമ്മീഷൻ വിലയിരുത്തൽ. ആർഎസ്എസ് നിലപാടുകളെ പൂർണ്ണമായും തള്ളിക്കളയുന്നതാണ് ഇത്.

വ്യക്തി നിയമങ്ങളിൽ ലിംഗ നീതി ഉറപ്പാക്കണം. ഓരോ സമുദായത്തിനകത്തുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യത ഉറപ്പാക്കാനാണ് നിയമ നിർമ്മാണ സഭകൾ ആദ്യം ശ്രമിക്കേണ്ടത്. സമുദായങ്ങൾ തമ്മിൽ തുല്യത ഉണ്ടാക്കാനല്ല. മതവിശ്വാസത്തിനും തുല്യതയ്ക്കുമള്ള അവകാശങ്ങളിൽ ഏതെങ്കിലും ഒന്ന് സ്ത്രീകൾ തിരഞ്ഞെടുത്താൽ മതിയെന്ന് പറയുന്നത് ശരിയല്ലെന്നും കമ്മിഷൻ വിശദീകരിച്ചു. വിവാഹ പ്രായം സ്ത്രീക്കും പുരുഷനും ഒരു പോലെ നിശ്ചയിക്കണമെന്നും കമ്മിഷൻ ശുപാർശ ചെയ്തു.

ഹിന്ദു വിവാഹ നിയമ പ്രകാരം വരന് 21 വയസും വധുവിന് 18 വയസുമാണ്. വധു വരനെക്കാൾ ഇളയതാവണമെന്ന രീതി മാറ്റിയാൽ മാത്രമേ തുല്യത ഉറപ്പാക്കാനാകൂവെന്നും കമ്മിഷൻ വ്യക്തമാക്കി. കാരണം ഇല്ലാത്ത വിവാഹമോചനവും ബാലവിവാഹവും പൂർണ്ണമായും തടയുന്ന തരത്തിൽ നിയമം പരിഷ്‌കരിക്കാനും നിർദ്ദേശമുണ്ട്. ഇത് മാത്രമാണ് നിയമ കമ്മീഷൻ ശുപാർശയിൽ സർക്കാരിന് ആശ്വാസമായുള്ളത്.

മുസ്‌ലിംകളുടേതടക്കം വിവിധ വ്യക്തി നിയമങ്ങൾ അസാധുവാക്കണമെന്നും വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, സ്വത്തവകാശം എന്നിവയിൽ സ്ത്രീപുരുഷ പക്ഷപാതിത്വം പാടില്ലെന്നും തരത്തിലെ പൊളിച്ചെഴുത്താണ് മോദി സർക്കാർ ആഗ്രഹിച്ചത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹിന്ദുത്വ അജൻഡ മുഖ്യപ്രചാരണവിഷയമാക്കാാണ് ബിജെപി. തീരുമാനംു. രാമക്ഷേത്രനിർമ്മാണം, ഏകീകൃത സിവിൽ കോഡ്, മുത്തലാഖ് തുടങ്ങിയ വിഷയങ്ങൾ വീണ്ടും സജീവമാക്കി നിർത്താനാണ് കേന്ദ്രനേതൃത്വം ആലോചിക്കുന്നത്. ഈ വിഷയങ്ങൾ അനുകൂലമായോ പ്രതികൂലമായോ ചർച്ചയിൽ നിലനിർത്താനാണ് ശ്രമം. ഇതിനിടെയാണ് തിരിച്ചടിയായി ലോ കമ്മീഷൻ ശുപാർശ എത്തിയത്.

വികസനവും അഴിമതിരഹിത ഭരണവുമായിരുന്നു 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി. മുന്നോട്ടുെവച്ചത്. രണ്ടാം യു.പി.എ. സർക്കാരിനെതിരേ വ്യാപകമായി ഉയർന്ന അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഈ വിഷയങ്ങൾ ബിജെപി.ക്ക് വലിയ നേട്ടമുണ്ടാക്കി. എന്നാൽ, പാർട്ടി ഭരണത്തിലിരിക്കെ വികസനമുദ്രാവാക്യങ്ങൾക്കൊണ്ടുമാത്രം തിരഞ്ഞെടുപ്പ് നേരിടാനാവില്ലെന്ന വിലയിരുത്തലിലാണ് ബിജെപി.നേതൃത്വം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP