Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിന്റപ്പൻ ഫറൂഖ് അബ്ദുള്ളയാണ് ബിജെപിയെ കാശ്മീരിൽ കയറ്റിയതെന്നാരോപിച്ച് മെഹബൂബ മുഫ്തി; അല്ല നിന്റപ്പൻ മുഫ്തിയാണ് ബിജെപി ബന്ധം തുടങ്ങിയതെന്ന് ഒമർ അബ്ദുള്ള; പഴിക്കേണ്ടത് ഇന്ത്യയിൽച്ചേർന്ന നിങ്ങൾ വല്യപ്പുപ്പൻ ഷെയ്ഖ് അബ്ദുള്ളയെയാണെന്ന് തിരിച്ചടിച്ച് മെഹബൂബ മുഫ്തി; കശ്മീരിലെ രണ്ടുനേതാക്കളുടെയും വിഴുപ്പലക്കൽ കനത്തപ്പോൾ രണ്ടുപേരുടെയും വീട്ടുതടങ്കൽ വാസസ്ഥലം മാറ്റി കേന്ദ്ര സർക്കാർ

നിന്റപ്പൻ ഫറൂഖ് അബ്ദുള്ളയാണ് ബിജെപിയെ കാശ്മീരിൽ കയറ്റിയതെന്നാരോപിച്ച് മെഹബൂബ മുഫ്തി; അല്ല നിന്റപ്പൻ മുഫ്തിയാണ് ബിജെപി ബന്ധം തുടങ്ങിയതെന്ന് ഒമർ അബ്ദുള്ള; പഴിക്കേണ്ടത് ഇന്ത്യയിൽച്ചേർന്ന നിങ്ങൾ വല്യപ്പുപ്പൻ ഷെയ്ഖ് അബ്ദുള്ളയെയാണെന്ന് തിരിച്ചടിച്ച് മെഹബൂബ മുഫ്തി; കശ്മീരിലെ രണ്ടുനേതാക്കളുടെയും വിഴുപ്പലക്കൽ കനത്തപ്പോൾ രണ്ടുപേരുടെയും വീട്ടുതടങ്കൽ വാസസ്ഥലം മാറ്റി കേന്ദ്ര സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം തിരിച്ചടിയായത് കാലങ്ങളായി അവിടെ അധികാരം പങ്കുവെച്ചിരുന്ന രണ്ട് കുടുംബങ്ങളെയാണ്. മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയും മെഹബൂബ മുഫ്തിയുമാണ് പെരുവഴിയിലായ രണ്ട് നേതാക്കൾ. 370-ാം വകുപ്പ് റദ്ദാക്കുന്നതിന് തൊട്ടുമുമ്പ് രണ്ട് നേതാക്കളെയും വീട്ടുതടങ്കലിലാക്കി ഹരി നിവാസ് കൊട്ടാരത്തിൽ പാർപ്പിച്ചിരുന്നു. എന്നാൽ, അവിടെവെച്ച് ബിജെപിയെച്ചൊല്ലി രണ്ടുപേരും നടത്തിയ വാഗ്വാദത്തോടെ, രണ്ടുപേരെയും വ്യത്യസ്ത സ്ഥലങ്ങളിലേക്ക് മറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

ബിജെപിക്ക് കശ്മീരിൽ വളക്കൂറുണ്ടാക്കിയത് ആരെന്നതിനെച്ചൊല്ലിയായിരുന്നു തർക്കം. ഒരുഘട്ടത്തിൽ മെഹബൂബയുടെ നേരെ പൊട്ടിത്തെറിച്ച ഒമർ അബ്ദുള്ള, മെഹബൂബയുടെ പിതാവ് മുഫ്തി മുഹമ്മദ് സയീദാണ് 2015 മുതൽ 2018വരെ ബിജെപിയുമായി കൂട്ടുകൂടി അതിന് വഴിയൊരുക്കിയതെന്ന് ആരോപിച്ചു. ഇതിന് തിരിച്ചടിയായി, ഒമറിന്റെ പിതാവ് ഫറൂഖ് അബ്ദുള്ളയ്ക്ക് അടൽ ബിഹാി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ബിജെപി.യുമായി ബന്ധമുണ്ടായിരുന്ന സംഭവം ഉന്നയിച്ചു. വാജ്‌പേയി സർക്കാരിൽ വിദേശകാര്യ വകുപ്പിൽ ജൂനിയർ മന്ത്രിയായിരുന്നു ഒമറെന്നതും മെഹബൂബ ചൂണ്ടിക്കാട്ടി.

1947-ൽ കാശ്മീരിനെ ഇന്ത്യയോട് ചേർത്ത ഒംറിന്റെ അ്പ്പൂപ്പൻ ഷെയ്ഖ് അബ്ദുള്ളയാണ് എല്ലാ കുഴപ്പങ്ങൾക്കും തുടക്കമിട്ടതെന്നും മെഹബൂബ ആരോപിച്ചു. വാക്കേറ്റം ഇത്രയുമെത്തിയതോടെയാണ് അധികൃതർ ഇടപെട്ടതും രണ്ടുപേരെയും വ്യത്യസ്ത സ്ഥലങ്ങളിൽ തടവിൽ പാർപ്പിക്കാൻ തീരുമാനിച്ചതും. മാധവ് പീക്കിന്റെ താഴ്‌വരയിൽ വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ചെസ്മഷാഹി ഗസ്റ്റ് ഹൗസിലേക്കാണ് ഒമറിനെ കൊണ്ടുപോയത്. മെഹബൂബ ഹരി നിവാസ് കൊട്ടാരത്തിൽ തുടരും.

നേരത്തെ മുത്തലാഖ് ബിൽ പാസ്സാക്കിയത് സംബന്ധിച്ചും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഹരി നിവാസ് കൊട്ടാരത്തിലെ ജീവനക്കാർ നോക്കിനിൽക്കെയാണ് ഇരുവരും വാക്കുകൾകൊണ്ട് ഏറ്റുമുട്ടിയത്. ട്വിറ്ററിൽ ഈ വിഷയത്തിൽ ഇരുവരും നടത്തിയ ട്വീറ്റുകളെച്ചൊല്ലിയായിരുന്നു തർക്കം. പിടിയിലാകുന്ന തീവ്രവാദികളെയും ഭീകരരെയും ചോദ്യം ചെയ്യുന്നതിന് ഉപയോഗിക്കുന്ന സർക്കാർ ഗസ്റ്റ് ഹൗസാണ് ഹരി നിവാസ് കൊട്ടാരം. പ്രത്യേക സാഹചര്യത്തിൽ ഇവിടെ നേതാക്കളെ വീട്ടുതടങ്കലിൽ പാർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

കൊട്ടാരത്തിന്റെ താഴത്തെ നിലയിലായിരുന്നു ഒമറിനെ പാർപ്പിച്ചിരുന്നത്. മെഹബൂബയെ ഒന്നാം നിലയിലും. 370-ാം വകുപ്പ് റദ്ദാക്കുന്നതിന് മുന്നോടിയായി സുരക്ഷാനടപടിയെന്നോണം വിവിധ രാഷ്ട്രീയകക്ഷികളിൽപ്പെട്ട നൂറിലേറെ നേതാക്കളെയും കരുതൽ തടങ്കലിലാക്കിയിരുന്നു. ഓരോരുത്തരുടെയും പദവിക്കും ജയിൽച്ചട്ടങ്ങൾക്കുമനുസരിച്ചുള്ള പരിചരണമാണ് ഇവർക്കോരോരുത്തർക്കും നൽകുന്നതെന്ന് അധികൃതർ അറിയിച്ചു. തടങ്കലിൽക്കഴിയവെ മെഹബൂബ ബ്രൗൺ ബ്രെഡ് ചോദിച്ചുവെന്നും ജയിൽ മെനുവിൽ അതില്ലാത്തതിനാൽ നൽകിയില്ലെന്നും ഒരു പ്രോട്ടോക്കോൾ ഉദ്യോഗസ്ഥൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP