Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ അധോലോകം ഭരിക്കുന്നത് 15 വർഷമായി ഗവേഷണ വിദ്യാർത്ഥിയെന്ന ലേബലിൽ കാമ്പസിൽ വിലസുന്ന 'എട്ടപ്പാൻ'; കുട്ടിസഖാക്കളുടെ തലതൊട്ടപ്പനായ ഇയാലെ ചെല്ലും ചെലവും കൊടുത്ത വളർത്തുന്നത് സിപിഎം ജില്ലാ നേതാക്കൾ തന്നെ; അഖിൽ വധശ്രമ കേസിലെയും അവസാന വാക്കായത് 'എട്ടപ്പാൻ' തന്നെ; ഒളിവിൽ കഴിയുന്ന നാലാംപ്രതി അമർ അബിയെ സംരക്ഷിക്കുന്ന 'ഗുണ്ടാ നേതാവിനെ' തേടി കോളേജ് ഹോസ്റ്റലിൽ പൊലീസ് റെയ്ഡ്

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ അധോലോകം ഭരിക്കുന്നത് 15 വർഷമായി ഗവേഷണ വിദ്യാർത്ഥിയെന്ന ലേബലിൽ കാമ്പസിൽ വിലസുന്ന 'എട്ടപ്പാൻ'; കുട്ടിസഖാക്കളുടെ തലതൊട്ടപ്പനായ ഇയാലെ ചെല്ലും ചെലവും കൊടുത്ത വളർത്തുന്നത് സിപിഎം ജില്ലാ നേതാക്കൾ തന്നെ;  അഖിൽ വധശ്രമ കേസിലെയും അവസാന വാക്കായത് 'എട്ടപ്പാൻ' തന്നെ; ഒളിവിൽ കഴിയുന്ന നാലാംപ്രതി അമർ അബിയെ സംരക്ഷിക്കുന്ന 'ഗുണ്ടാ നേതാവിനെ' തേടി കോളേജ് ഹോസ്റ്റലിൽ പൊലീസ് റെയ്ഡ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ അധോലോകമാണ് യൂണിവേഴ്‌സ്റ്റി കോളേജ്. ഈ കോളേജിലെ വിദ്യാർത്ഥികളാണ് സിപിഎം നേതൃത്വം വിരൽ ഞെടിച്ചാൽ സമരത്തിനായി സെക്രട്ടറിയേറ്റ് പടിക്കലേക്ക് പാഞ്ഞെത്തുന്നവർ. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണമാണ് കോളേജിൽ ഉള്ളത്. ഇതിനായി പാർട്ടി നിയോഗിച്ചയാൾ കാമ്പസിൽ 15 വർഷമായി ചുറ്റിത്തിരിയുന്നുണ്ട്. ഗവേഷണ വിദ്യാർത്ഥിയെന്ന ലേബലിൽ വിലസുന്ന ഇയാൾ 'എട്ടപ്പാൻ' എന്നാണ് അറിയപ്പെടുന്നത്. സിപിഎം ജില്ലാനേതൃത്വം ചെല്ലും ചെലവും കൊടുത്തു വളർത്തുന്ന ഈ മധ്യവയസ്‌കനാണ് പ്രശ്‌നങ്ങളുടെയെല്ലാം പ്രധാന കണ്ണിയെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.

പാളയത്തു പൊലീസുകാരെ ആക്രമിച്ച സംഭവത്തിലും ഏറ്റവുമൊടുവിൽ അഖിലെന്ന വിദ്യാർത്ഥിക്കു കുത്തേറ്റ സംഭവത്തിലും മുഖ്യസൂത്രധാരൻ ഇയാളാണ്. അഖിൽ വധശ്രമക്കേസിൽ ഒളിവിൽ കഴിയുന്ന നാലാംപ്രതി അമർ അബി ഇപ്പോഴും എട്ടപ്പാന്റെ സംരക്ഷണത്തിലാണെന്നു സൂചനയുണ്ട്. ഒന്നര പതിറ്റാണ്ടായി കാമ്പസിൽ വിലസുന്ന ഇയാളെ തേടിയിരിങ്ങിയിരിക്കയാണ് പൊലീസിപ്പോൾ. ഗവേഷണത്തിന് കോളേജ് ലൈബ്രറി ഉപയോഗിക്കാൻ എന്ന മട്ടിൽ കാമ്പസിൽ കയറിക്കൂടിയാണ് ഇയാൾ എല്ലാം ആസൂത്രണം ചെയ്യുന്നത്.

എസ്.എഫ്.ഐയിൽ സാമൂഹികവിരുദ്ധശക്തികൾ നുഴഞ്ഞുകയറിയെന്നു പരിതപിക്കുന്ന സിപിഎം. നേതൃത്വം എട്ടപ്പാന്റെ ലീലാവിലാസങ്ങൾക്കു നേരേ കണ്ണടയ്ക്കുന്നു. എല്ലാ ഗുണ്ടായിസങ്ങളുടെയും പിൻസീറ്റ് ഡ്രൈവിങ് ഇയാളാണ്. സിപിഎമ്മിലെ മുൻ ജനപ്രതിനിധി കൂടിയായ ഇയാളുടെ നിർദ്ദേശ പ്രകാരമാണ് അഖിലിനെ കുത്തിയത് എന്നാണ് അറിയുന്നത്. ആദർശത്തിന്റെ പേരിൽ എസ്.എഫ്.ഐയിൽ പ്രവർത്തിക്കാനെത്തുന്നവരെ ഇയാൾക്കു താത്പര്യമില്ല. എന്തും ചെയ്യാൻ മടിക്കാത്ത അനുചരന്മാരെ വളർത്തുകയാണു ലക്ഷ്യം.

എസ്.എഫ്.ഐ. വഞ്ചിയൂർ മുൻ ഏരിയാ സെക്രട്ടറി അമൽ ഉൾപ്പെടെയുള്ള നേതാക്കളെ തല്ലിയൊതുക്കിയതും അഖിൽ എന്ന വിദ്യാർത്ഥിക്കു കുത്തേറ്റതും എട്ടപ്പാന്റെ ആധിപത്യം പരസ്യമായി ചോദ്യം ചെയ്തതിന്റെ പേരിലാണ്. പരമ്പരാഗത കമ്യൂണിസ്റ്റ് കുടുംബത്തിൽനിന്നു വന്ന അഖിലിനു പാർട്ടിയായിരുന്നു എല്ലാം. പാർട്ടി നയങ്ങൾക്കു വിരുദ്ധമായ നടപടികൾ ചോദ്യംചെയ്തതോടെ അഖിൽ എട്ടപ്പാന്റെ കണ്ണിലെ കരടായി. അഖിൽ വധശ്രമക്കേസിലെ പ്രതികളായ ആർ. ശിവരഞ്ജിത്തും നസീമും അമർ അബിയുമൊക്കെ ഇയാളുടെ ഏറാന്മൂളികളായിരുന്നു. തന്നെ വെല്ലുവിളിച്ച അഖിലിനെ ''തീർക്കാൻ'' എട്ടപ്പാൻ ഇവരെ ഉപയോഗിക്കുകയായിരുന്നെന്നാണു സൂചന.

യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ ആർക്കൊക്കെ ഏതൊക്കെ മുറി കൊടുക്കണമെന്നു തീരുമാനിക്കുന്നതും എട്ടപ്പാനാണ്. ഇയാൾക്കു ''പടി'' കൊടുക്കാത്തവർക്കു ഹോസ്റ്റലിന്റെ പടി ചവിട്ടാനാകില്ല. പണയം വയ്ക്കാനെന്ന പേരിൽ വിദ്യാർത്ഥിനികളോടു സ്വർണാഭരണങ്ങൾ ഊരിവാങ്ങുന്നതും അവരെ ശാരീരികമായി ഉപദ്രവിക്കുന്നതും ഇയാളുടെ ലീലാവിലാസങ്ങളിൽ ഉൾപ്പെടുന്നു.

അതേസമയം എട്ടപ്പാനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതോടെ പൊലീസ് ഇയാളെ തിരയുന്നുണ്ട്. ഇയാൽ മുൻ എംഎൽഎയുടെ സംരക്ഷണത്തിനാണെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഇയാൾ ഒളിവിൽപോയതായി കന്റോൺമെന്റ് പൊലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ പൊലീസ് റെയ്ഡ് നടത്തി. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ സനീഷ്‌കുമാർ, ഷാഡോ പൊലീസ് മേധാവി ശിവസുധൻപിള്ള എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സിറ്റി പൊലീസ് കമ്മിഷണർ ദിനേന്ദ്ര കശ്യപിന്റെ നിർദ്ദേശപ്രകാരം ഇന്റലിജൻസ് വിഭാഗവും അന്വേഷണമാരംഭിച്ചു. രഹസ്യാന്വേഷണവിഭാഗം സിറ്റി അസി. കമ്മിഷണർ പ്രമോദ്കുമാർ ഹോസ്റ്റലിലെത്തി വിദ്യാർത്ഥികളിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. അന്വേഷണ റിപ്പോർട്ട് നാളെ കമ്മിഷണർക്കു നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP