Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്ലാസിൽ ഇരിക്കാൻ എസ്എഫ്‌ഐക്കാർ സമ്മതിക്കില്ല; പലപ്പോഴും നോട്‌സ് ലഭിച്ചിരുന്നത് വാട്സ് ആപ്പ് വഴി; പി.ടി.എ. യോഗം വിളിക്കാറില്ല; കുട്ടിസഖാക്കൾ പറയുന്നത് എന്തായാലും അനുസരിക്കണം; ഇല്ലെങ്കിൽ സംഘം ചേർന്ന് മർദ്ദനം; പരാതി നൽകിയാൽ ഉന്നത നേതാക്കൾ ഇടപെട്ട് ഒതുക്കും; എട്ടിലൊരാൾ പഠനം നിർത്തി പോകുന്നു; 2015-2016കാലഘട്ടത്തിൽ 105പേരും2016-17 കാലയളവിൽ 108പേരും കോളേജ് മാറിപ്പോയി; നിഖിലയുടെ ആത്മഹത്യ ശ്രമത്തിന് പിന്നാലെ സർവകലാശാല ശേഖരിച്ച വിവരങ്ങൾ ഞെട്ടിക്കുന്നത്

ക്ലാസിൽ ഇരിക്കാൻ എസ്എഫ്‌ഐക്കാർ സമ്മതിക്കില്ല; പലപ്പോഴും നോട്‌സ് ലഭിച്ചിരുന്നത് വാട്സ് ആപ്പ് വഴി; പി.ടി.എ. യോഗം വിളിക്കാറില്ല; കുട്ടിസഖാക്കൾ പറയുന്നത് എന്തായാലും അനുസരിക്കണം; ഇല്ലെങ്കിൽ സംഘം ചേർന്ന് മർദ്ദനം; പരാതി നൽകിയാൽ ഉന്നത നേതാക്കൾ ഇടപെട്ട് ഒതുക്കും; എട്ടിലൊരാൾ പഠനം നിർത്തി പോകുന്നു; 2015-2016കാലഘട്ടത്തിൽ 105പേരും2016-17 കാലയളവിൽ 108പേരും കോളേജ് മാറിപ്പോയി; നിഖിലയുടെ ആത്മഹത്യ ശ്രമത്തിന് പിന്നാലെ സർവകലാശാല ശേഖരിച്ച വിവരങ്ങൾ ഞെട്ടിക്കുന്നത്

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ.ക്കാരുടെ നിരന്തരമായ ശല്യം സഹിക്ക വയ്യാതെ പഠനം നിർത്തി പോകുന്നവർ നിരവധിയുണ്ടെന്ന് വിദ്യാർത്ഥികൾ. ആൺകുട്ടികളിൽ പലരും അനാവശ്യമായി തങ്ങളെ മർദ്ദിക്കുന്നതിന്റെ പേരിലാണ് കോളേജ് വിടുന്നത്. പ്രവേശനം നേടുന്ന എട്ട് പേരിൽ ഒരാൾ പഠനം പൂർത്തിയാക്കുന്നില്ലെന്നാണ് സർവകലാശാലയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.

കോളേജിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിഖില എന്ന വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് സർവകലാശാല കണക്കുകൾ ശേഖരിച്ചത്. എസ്എഫ്‌ഐയുടെ പീഡനത്തെ തുടർന്നാണ് താൻ കോളേജ് വിട്ടതെന്നും പഠനകാലത്ത് തന്നെ നിരന്തരമായി റാഗ് ചെയ്തിരുന്നു എന്നും നിഖില വെളിപ്പെടുത്തിയിരുന്നു. കോളേജിൽ എസ് എഫ് ഐ പ്രവർത്തകനായ അഖിൽ എന്ന വിദ്യാർത്ഥിയെ സംഘടനയിൽ പെട്ടവർ തന്നെ കുത്തിക്കൊല്ലാൻ ശ്രമിച്ചതിന്റെ പിറകെ നിഖിലയുടെ മൊഴി എടുക്കുമെന്ന് പ്രത്യേക അന്വേഷണസംഘം പറഞ്ഞിരുന്നു.

എസ്എഫ്‌ഐ ഭാരവാഹികൾക്കെതിരേ നിഖില നടത്തിയ വെളിപ്പെടുത്തലുകളിലായിരിക്കും സംഘം മൊഴിയെടുക്കുന്നത്. ആത്മഹത്യ ശ്രമം നടത്തിയപ്പോൾ നിഖിലയുടെ മൊഴി നിയമോപദേശത്തിനായി അയച്ചിരുന്നു. ഇത് ലഭിച്ചയുടൻ റാഗിങ് നിരോധന നിയമ പ്രകാരം കേസെടുക്കാനും സാധ്യതയുണ്ട്.നിഖിലയെപ്പോലെ തന്നെ മാനസികമായി തകർന്ന് പോകുന്നവരും പഠനം നിർത്തി മറ്റ് കോളേജുകൾ തേടിപ്പോകുന്നവരും കുറവല്ല. 2015-2016 വർഷത്തിൽ 105 പേർ കോളേജിൽനിന്ന് മാറിപ്പോയി. 2016-17 അധ്യയനവർഷത്തിൽ അത് 108 പേരായി മാറി. ഭൂരിഭാഗവും ഇവിടത്തെ സാഹചര്യവുമായി പൊരുത്തപ്പെടാൻ സാധിക്കാതെ മറ്റ് കോളേജുകൾ തേടിപ്പോകുന്നുവെന്നാണ് കണക്കുകൾ പറയുന്നത്്. കോളേജിന്റെ പേരും പ്രതാപവും കേട്ട് ഇവിടെ ചേരുന്നവർ പഠിക്കാൻ കഴിയാത്ത സ്ഥിതിയാലാണ് ഇപ്പോഴുള്ളത്.

യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് പരാതിയുമായി നിരവധി മാതാപിതാക്കളാണ് രംഗത്തെത്തിയിട്ടുള്ളത്. അദ്ധ്യാപകർ പഠിപ്പിച്ചുകൊണ്ട് നിൽക്കുമ്പോൾ എസ് എഫ് ഐ പ്രവർത്തകർ നിർബന്ധപൂർവ്വം കുട്ടികളെ വിളിച്ചിറക്കിക്കൊണ്ട് പോകും. എന്തു പരിപാടിക്കാണ് പോകുന്നതെന്നുപോലും അവർക്കറിയില്ല. ക്ലാസിൽ ഇരുന്ന് പഠിക്കാൻ പറ്റാത്ത സാഹചര്യമാണ് ഇവിടെ ഉള്ളതെന്ന് വിദ്യാർത്ഥികൾ പറയുന്നു. പരീക്ഷ അടുക്കുമ്പോൾ പാഠങ്ങൾ ഒന്നും പഠിപ്പിച്ച് തീരില്ല. നോട്സ് അയച്ച് തരുന്നത് വാട്സ് ആപ്പിലൂടെയാണ്. സംഘടനാ നേതാക്കൾ പറയുന്നതെന്താണോ അത് അനുസരിക്കാൻ എല്ലാവരും നിർബന്ധിതരാകുകയാണ്. തിരിച്ചു പറഞ്ഞാൽ സംഘം ചേർന്ന് ആക്രമിക്കുകയും ചെയ്യും. പൊലീസിൽ പരാതി നൽകിയാൽ സിപിഎം. നേതാക്കൾ ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കും.

രാത്രി എട്ടു മണിക്കു ശേഷം കാമ്പസ് കേന്ദ്രീകരിച്ച് ഒരു സംഘം ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നും യൂണിറ്റ് നേതാക്കളും ഇവരുടെ സുഹൃത്തുക്കളുമെല്ലാം അടങ്ങുന്നതാണ് ഈ സംഘമെന്നും പരാതിയുമായി എത്തിയ മാതാപിതാക്കൾ പറയുന്നു. രാത്രി 12 മണിക്ക് വന്നാലും കോളേജിൽ പഠിക്കാത്തവരെ കാമ്പസിൽ കാണാൻ സാധിക്കും.

കോളേജിലെ എസ്.എഫ്.ഐ. നേതാക്കളുടെ റീ അഡ്‌മിഷൻ പരിപാടി നിർത്തലാക്കാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് തീരുമാനിച്ചിട്ടുണ്ട്.പഠിച്ചിറങ്ങിയാലും രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വേണ്ടി അവർ വീണ്ടും റീ അഡ്‌മിഷനിലൂടെ കോളേജിൽ പ്രവേശിക്കുന്നുണ്ട്. ഇവരിൽ പലരും ക്രിമിനലുകളാണ്. അഖിലിനെ കുത്തിയ കേസിലെ പ്രധാന പ്രതി നസീം ഇത്തരത്തിൽ തുടരുന്നയാളാണ്. ഈ സാഹചര്യത്തിൽ മികച്ച മാർക്കുള്ള വിദ്യാർത്ഥികൾക്ക് റെഗുലർ പ്രവേശനം നൽകിയാൽ മതിയെന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ കെ.കെ.സുമ നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP