Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുത്തിയ പ്രതിയും കുത്തേറ്റ അഖിലും അയൽക്കാർ; ശിവരഞ്ജിത്തും നസീമും പ്രണവും പൊലീസ് റാങ്ക് ലിസ്റ്റിലെത്തിയതിലെ ക്രമക്കേട് തിരിച്ചറിഞ്ഞതു മുതൽ ശത്രുത; ക്രമക്കേടിനെ കുറിച്ച് അഖിൽ പറയാൻ തുടങ്ങിയപ്പോൾ വാക്കുതർക്കം തുടങ്ങി; സംഭവം പുറത്തറിയുമെന്നായപ്പോൾ പാട്ടുപാടൽ വിവാദം മുതലെടുത്തു; അടിക്കാൻ പിടിച്ചവന്റെ നെഞ്ചിൽ കത്തി കുത്തിക്കയറ്റുമെന്ന് മനസ്സിൽ പോലും കരുതിയില്ലെന്ന് മൂന്ന് പ്രതികളുടെ മൊഴി; യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിന് പിന്നിലെ വൈരാഗ്യം പി എസ് സി റാങ്ക് ലിസ്റ്റ്

കുത്തിയ പ്രതിയും കുത്തേറ്റ അഖിലും അയൽക്കാർ; ശിവരഞ്ജിത്തും നസീമും പ്രണവും പൊലീസ് റാങ്ക് ലിസ്റ്റിലെത്തിയതിലെ ക്രമക്കേട് തിരിച്ചറിഞ്ഞതു മുതൽ ശത്രുത; ക്രമക്കേടിനെ കുറിച്ച് അഖിൽ പറയാൻ തുടങ്ങിയപ്പോൾ വാക്കുതർക്കം തുടങ്ങി; സംഭവം പുറത്തറിയുമെന്നായപ്പോൾ പാട്ടുപാടൽ വിവാദം മുതലെടുത്തു; അടിക്കാൻ പിടിച്ചവന്റെ നെഞ്ചിൽ കത്തി കുത്തിക്കയറ്റുമെന്ന് മനസ്സിൽ പോലും കരുതിയില്ലെന്ന് മൂന്ന് പ്രതികളുടെ മൊഴി; യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തിന് പിന്നിലെ വൈരാഗ്യം പി എസ് സി റാങ്ക് ലിസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ മൂന്നാം വർഷം ബിരുദ വിദ്യാർത്ഥി അഖിലിനെ ക്യാംപസിനുള്ളിൽ വച്ചു എസ്എഫ്‌ഐ നേതാക്കൾ കുത്തിയതിനു പിന്നിലെ ദൂരൂഹത ഏറുന്നു. കേവലം വ്യക്തിവിരോധമോ ക്യാംപസിനുള്ളിലെ തർക്കമോ അല്ലെന്നും അതിലുപരി കൂടുതൽ ഗുരുതര വിഷയങ്ങൾ സംഭവത്തിനു പിന്നിലുണ്ടെന്ന സംശയിക്കുകയാണ് പൊലീസ്. അതിനിടെ പ്രതികൾ ഉൾപ്പെട്ട കേരള പൊലീസ് ഏഴാം ബറ്റാലിയനിലെ നിയമനങ്ങൾക്കുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റിൽ അപാകതയെന്ന് റിപ്പോർട്ട്. ഇതേ തുടർന്ന് പ്രസ്തുത ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങൾ താത്കാലികമായി സ്റ്റേ ചെയ്തു. ശാരീരിക ക്ഷമത പരീക്ഷയിൽ ക്രമക്കേടുണ്ടെന്ന് 10 വിദ്യാർത്ഥികൾ നൽകിയ പരാതിയുടെ തുടർന്ന് കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബൂണലിന്റേതാണ് വിധി. തങ്ങളുടെ അന്തിമ വിധിക്ക് വിധേയമായിരിക്കണം ലിസ്റ്റിലെ നിയമനമെന്നും ഉത്തരവിൽ പറയുന്നു.

കുത്തേറ്റ അഖിലും ഒന്നാം പ്രതി ശിവരഞ്ജിത്തും അയൽക്കാർ കൂടിയാണ്. പൊലീസ് കോൺസ്റ്റബിൾ ലിസ്റ്റിൽ ശിവ രഞ്ജിത്തും നസീമും മറ്റു ചില എസ്എഫ്‌ഐ നേതാക്കളും ഉന്നത റാങ്ക് നേടിയതിനു പിന്നിൽ വൻ ക്രമക്കേടുണ്ടെന്ന് അഖിൽ പലരോടും പറഞ്ഞിരുന്നു. ഇതിനെ ചൊല്ലി അയൽക്കാരായ ഇരുവരും വാക്കുതർക്കം ഉണ്ടായാതായും പൊലീസ് സംശയിക്കുന്നു. ഇതിന്റെ അവസാനമെന്നോണം ആണ് കോളേജിൽ മനഃപൂർവം സംഘർഷം സൃഷ്ടിക്കുകയും അഖിലിനെ പ്രതികൾ കൊല്ലണമെന്ന ഉദ്ദേശത്തോടെ കുത്തിയതും. കേരള സർവകലാശാലയെ പ്രതിനീധീകരിച്ച് അമ്പെയ്ത്ത് വിഭാഗത്തിൽ ദേശീയ ചാംപ്യൻഷിപ്പിൽ പങ്കെടുത്തതിന്റെ അധികമാർക്കായി 13.58 മാർക്കും ചേർത്ത് 91.91 മാർക്ക് നേടിയാണ് ശിവ രഞ്ജിത്ത് കോൺസ്റ്റബിൽ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത്. എന്നാൽ, ശിവ രഞ്ജിത്ത് പങ്കെടുത്ത മത്സരങ്ങളെ ചൊല്ലിലും അഖിൽ സുഹൃത്തുക്കളോട് ചില സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇതോടെ അഖിലിനോട് പ്രതിക്കുള്ള വൈരാഗ്യം വർധിച്ചതായും പൊലീസ് കരുതുന്നു. ശിവ രഞ്ജിത്ത് ഒന്നാം റാങ്ക് നേടിയത് ക്രമക്കേടിലൂടെയാണു അഖിൽ കൂട്ടുകാരോടു പറഞ്ഞതായി പൊലീസിനു വിവരവും ലഭിച്ചിരുന്നു. ഇതോടെ, കത്തിക്കുത്ത് കേസ് കൂടുതൽ മാനങ്ങളിലേക്ക് കടക്കുകയാണ്.

കേസിലെ ഒന്നും രണ്ടും പ്രതികളായ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവ രഞ്ജിത്, സെക്രട്ടറി നസീം എന്നിവരും എസ്എഫ്ഐ യൂണിറ്റ് ഭാരവാഹി പ്രണവ് എന്നിവർ പിഎസ് സി നടത്തിയ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഉന്നതറാങ്ക് വാങ്ങിയതിന്റെ ദൂരൂഹത കൂടുതൽ ശക്തമാവുകയാണ്. അതേസമയം, യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിലെ ഒന്നാം പ്രതിയുടെ വീട്ടിൽ നിന്നും ഉത്തരക്കടലാസുകൾ കണ്ടെടുത്ത സംഭവത്തിൽ കേരള സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു. സംഭവം ഗൗരവതരമാണെന്ന് സർവകലാശാല വൈസ് ചാൻസലർ വി.പി.മഹാദേവൻ പിള്ള പറഞ്ഞു. ചോദ്യപേപ്പറുകൾ സൂക്ഷിക്കേണ്ടത് അതത് സെന്ററുകളിൽ തന്നെയാണ്. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായത് അന്വേഷിക്കും. യൂണിവേഴ്‌സിറ്റി കോളേജിൽ അടുത്തിടെ നടന്ന പരീക്ഷകളെല്ലാം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഖിലിനെ കുത്തിയത് എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് ആണെന്ന് കേസിൽ ഇന്നലെ അറസ്റ്റിലായ മൂന്നാം പ്രതി അദ്വൈത്, ആറാം പ്രതി ആരോമൽ, ഏഴാം പ്രതി ആദിൽ എന്നിവർ മൊഴി നൽകി. അഖിലിനെ മർദ്ദിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ശിവരഞ്ജിത്ത് കുത്തുമെന്ന് കരുതിയില്ല. ക്ലാസിൽ കയറുന്നതു സംബന്ധിച്ച് അഖിലുമായി നേരത്തേ തർക്കമുണ്ടായിരുന്നു. പിന്നീടാണ് പാട്ടു പാടിയതിനെച്ചൊല്ലി വാക്കേറ്റമുണ്ടായത്. ഇതാണ് സംഘർഷത്തിലെത്തിയതെന്നും മൂവരും കന്റോൺമെന്റ് പൊലീസിന് മൊഴി നൽകി. ഇതും പൊലീസ് കോൺസ്റ്റബിൾ ലിസ്റ്റിലേക്ക് സംശയം എത്തിക്കുന്നു. വ്യാജ സീൽ ഉപയോഗിച്ച് കൃത്രിമമായി ശിവരഞ്ജിത് കായിക സർട്ടിഫിക്കറ്റുണ്ടാക്കി നൽകിയെന്ന നിഗമനവും പൊലീസിനുണ്ട്. പി എസ് സിയിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങി പരിശോധിക്കും. ഇതും അഖിലിന് അറിയാമായിരുന്നുവെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ കൊല്ലുകയെന്ന ലക്ഷ്യത്തോടെയാണ് ശിവരഞ്ജിത് കുത്തിയെന്നാണ് പൊലീസ് പറയുന്നത്. അഖിലിനെ കുത്തിയത് താൻ തന്നെയാണെന്ന് ശിവരഞ്ജിത്തും മൊഴി നൽകിയിട്ടുണ്ട്. പെട്ടെന്നുണ്ടായ പ്രകോപനമാണ് സംഘർഷത്തിന് കാരണമായതെന്ന ശിവരഞ്ജിത്തിന്റെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല.

യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ആർ.ശിവരഞ്ജിത്ത് തന്നെയാണ് അഖിൽ ചന്ദ്രനെ കുത്തിയതെന്നതിന് തെളിവുണ്ടെന്ന് പൊലീസും വ്യക്തമാക്കുന്നു. ശിവരഞ്ജിത്തിന്റെ കയ്യിൽ കത്തികൊണ്ട് മുറിഞ്ഞപാടു കണ്ടെത്തി. ശിവരഞ്ജിത്തിന്റെയും നസീമിന്റെയും കയ്യിൽ രക്തം കണ്ടിരുന്നുവെന്ന് മറ്റു പ്രതികളും മൊഴി നൽകിയിട്ടുണ്ട്.

അഖിലിനെ കുത്തിയത് ശിവരഞ്ജിത്താണെന്ന് എഫ്‌ഐആറിലും വ്യക്തമാക്കിയിരുന്നു. നസീമും അമലും പിടിച്ചുനിർത്തി. ശിവരഞ്ജിത്ത് നെഞ്ചിൽ കത്തികൊണ്ടു കുത്തുകയും ചെയ്തുവെന്നാണ് എഫ്‌ഐആർ. സംഭവത്തിന് ദൃക്‌സാക്ഷികളായ വിദ്യാർത്ഥികളും സമാനമായ മൊഴിയാണു നൽകിയത്. കുത്തിയത് ശിവരഞ്ജിത്താണെന്നും സംഘത്തിൽ ഇരുപതിലേറെ എസ്എഫ്‌ഐക്കാർ ഉണ്ടായിരുന്നുവെന്നും അഖിലിന്റെ മൊഴിയിലും പറഞ്ഞിരുന്നു.

ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 18 കെട്ടുകളിലായി 220 ഷീറ്റ് ഉത്തരക്കടലാസുകളാണ്. ഇതെല്ലാം കേരള സർവകലാശാലയുടെ പരീക്ഷയ്ക്ക് നൽകുന്ന സീലടിച്ച എഴുതാത്ത ഉത്തരക്കടലാസുകളാണെന്ന് പൊലീസ് വ്യക്തമാക്കി. ഉത്തരക്കടലാസുകളുടെ മുൻപേജുകളും ചില എഴുതിയ പേജുകളും സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തിയിട്ടുണ്ട്. ശിവരഞ്ജിത്തിന്റെ ആറ്റുകാൽ മേടമുക്ക് കാർത്തിക നഗറിലെ വീട്ടിൽ ഇന്നലെയായിരുന്നു റെയിഡ്. ഒരു മുൻപേജും അഡീഷണൽ ഷീറ്റുകളുമടങ്ങുന്ന കെട്ടുകളായിട്ടായിരുന്നു ഉത്തരക്കടലാസുകൾ. ആദ്യ ആറുകെട്ടുകൾ കിടപ്പുമുറിയിൽനിന്നും പിന്നീട് 12 കെട്ടുകൾ ഊൺമുറിയിലെ ബാഗിൽനിന്നും കണ്ടെത്തി. എസ്.എഫ്.ഐ. സമ്മേളനത്തിന് പുറത്തിറക്കിയ ബാഗിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഈ ഉത്തരകടലാസുകൾ വിദ്യാർത്ഥികൾക്ക് പണത്തിന് നൽകി കോപ്പിയടിക്ക് ഒത്താശ നൽകിയെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

ചോദ്യക്കടലാസ് ചോർത്തി ഉത്തരക്കടലാസിൽ നേരത്തേ എഴുതിവെയ്ക്കുന്ന രീതിയാണ് ഇവർ ചെയ്തിരുന്നത്. നസീമിന്റെ മണക്കാട് കല്ലാട്ട്മുക്കിലെ വീട്ടിലും ഇബ്രാഹിമിന്റെ പൂന്തുറയിലെ വീട്ടിലും പരിശോധന നടത്തി. പരിശോധന അഞ്ചുമണിക്കൂറോളം നീണ്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP