1 usd = 71.04 inr 1 gbp = 92.47 inr 1 eur = 78.79 inr 1 aed = 19.34 inr 1 sar = 18.94 inr 1 kwd = 234.14 inr

Jan / 2020
19
Sunday

യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ റെയ്ഡും എസ്.എഫ്.ഐ പ്രവർത്തകർക്കെതിരായ നടപടിയും മുഖ്യനെ ചൊടിപ്പിച്ചു; ബോയ്‌സ് ഹോസ്റ്റൽ റെയ്ഡ് ചെയ്ത എസ്‌ഐയെ തെറിപ്പിച്ച് മുഖ്യമന്ത്രി പിണറായിയുടെ നടപടി; കുട്ടിസഖാക്കൾക്കെതിരെ കേസെടുത്ത സിഐയും തെറിച്ചേക്കാം; മുഖ്യന്റെ ദ്രുതവേഗ നടപടി വിദേശയാത്ര കഴിഞ്ഞ് എത്തിയതിന് പിന്നാലെ; പൊലീസുകാരെ പറപ്പിച്ചപ്പോഴും തുമ്പുപോലും കണ്ടെത്താനാകാതെ എട്ടപ്പൻ മഹേഷ് ഒളിവിൽ തന്നെ

December 08, 2019 | 12:59 PM IST | Permalink



യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ റെയ്ഡും എസ്.എഫ്.ഐ പ്രവർത്തകർക്കെതിരായ നടപടിയും മുഖ്യനെ ചൊടിപ്പിച്ചു; ബോയ്‌സ് ഹോസ്റ്റൽ റെയ്ഡ് ചെയ്ത എസ്‌ഐയെ തെറിപ്പിച്ച് മുഖ്യമന്ത്രി പിണറായിയുടെ നടപടി; കുട്ടിസഖാക്കൾക്കെതിരെ കേസെടുത്ത സിഐയും തെറിച്ചേക്കാം; മുഖ്യന്റെ ദ്രുതവേഗ നടപടി വിദേശയാത്ര കഴിഞ്ഞ് എത്തിയതിന് പിന്നാലെ; പൊലീസുകാരെ പറപ്പിച്ചപ്പോഴും തുമ്പുപോലും കണ്ടെത്താനാകാതെ എട്ടപ്പൻ മഹേഷ് ഒളിവിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ ബോയ്‌സ് ഹോസ്റ്റൽ റെയ്ഡ് ചെയ്ത എസ്‌ഐ തെറിപ്പിച്ച് മുഖ്യമന്ത്രി പിണറായിയുടെ നടപടി. യൂണിവേഴ്‌സിറ്റി ഹോസ്റ്റിൽ കയറി എസ്.എഫ്.ഐ പ്രവർത്തകരായ 15ലധികം വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്യുകയും കെ.എസ്.യു പ്രവർത്തകനെ മർദിച്ച സംഭവത്തിൽ മധശ്രമത്തിന് കേസെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് എസ്‌ഐ തെറിപ്പിച്ച് മുഖ്യന്റെ ഓഡർ.

ഒരുമാസം മുൻപ് കന്റോൺമെന്റ് സ്‌റ്റേഷനില് ചാർജ് എടുത്ത എസ്‌ഐക്കാണ് സ്ഥലം മാറ്റം ലഭിച്ചത്. കന്റോൺമെന്റ് സിഐക്കും നടപടി നേരിടേണ്ടി വരുമെന്നാണ് സൂചന. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ അക്രമങ്ങൾ നടക്കുമ്പോൾ മുഖ്യമന്ത്രി വിദേശ സന്ദര്ശനത്തിലായിരുന്നു. നാട്ടിൽ തിരികെയെത്തിയതിന് പിന്നാലെയാണ് എസ്.എഫ്.ഐ പ്രവർത്തകർത്തകർക്കെതിരെ കേസെടുത്ത പൊലീസുകാരനോട് പ്രതികാര നടപടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇടപെട്ടായിരുന്നു കെ.എസ്.യു പ്രവർത്തകർക്കെതിരായ അക്രമത്തിൽ നിയമനടപടി ആവശ്യപ്പെട്ടത്.

കഴിഞ്ഞ ആഴ്ചയാണ് യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലിൽ ഡി.സി.പിയുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. കെ.എസ്.യു നേതാവിന് ഹോസ്റ്റലിൽ മർദനമേൽക്കുകയും തുടർന്ന് കെ.എസ്.യു എസ്.എഫ്.ഐ സംഘർഷം വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു റെയ്ഡ്. ആ ദിവസം തന്നെ സിപിഎം പ്രവർത്തകരിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് ഭീഷണിയുണ്ടായിരുന്നു. എസ്‌ഐക്കും സിഐക്കും എതിരെ ഭീഷണി മുഴക്കി എസ്.എഫ്.ഐ നഗരത്തിൽ പ്രകടനം നടത്തിയിരുന്നു.

യൂണിവേഴ്സിറ്റി കോളേജിലെ കെഎസ്.യു - എസ്എഫ്ഐ സംഘർഷത്തിന് പിന്നാലെ കോളേജ് ഹോസ്റ്റലിൽ പൊലീസിന്റെ മിന്നൽ റെയ്ഡ് നടന്നത് നവംബർ 30നാണ്. ഡിസിപി ആദിത്യയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം ഹോസ്റ്റലിൽ ഇരച്ചു കയറി റെയ്ഡ് അരങ്ങേറിയത്. ഹോസ്റ്റലിൽ നിന്ന് അഞ്ച് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോസ്റ്റലിന്റെ പിന്നിലൂടെ കയറിയാണ് പൊലീസ് ഹോസ്റ്റലിനകത്ത് കയറിയത്. ഇങ്ങനെയാണ് അക്രമവുമായി നേരിട്ട് ബന്ധമുള്ള എസ്എഫ്ഐക്കാരായ അഞ്ച് വിദ്യാർത്ഥികലെയാണ് കസ്റ്റഡിയിൽ എടുത്തതെന്നാണ് പൊലീസിന് നൽകുന്ന വിവരം.

ഒരേ സമയം രണ്ട് വഴികളിലൂടെയാണ് പൊലീസ് സംഘം യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് ഇരച്ചുകയറിയത്. മുന്നിലെ ഗേറ്റിലൂടെ വലിയൊരു സംഘം പൊലീസെത്തിയതിനൊപ്പം തന്നെ, പിന്നിലെ ഗേറ്റിലൂടെയും രഹസ്യമായി മറ്റൊരു സംഘം പൊലീസുകാരും അകത്തുകയറി. ഹോസ്റ്റലിന് പുറത്ത് മാത്രമാണ് പരിശോധനയെന്ന പ്രതീതി വരുത്തിത്തീർക്കുകയായിരുന്നു പൊലീസ്. അതേസമയം തന്നെ, പിന്നിലെ ഗേറ്റിലൂടെ കന്റോൺമെന്റ് സിഐയുടെ നേതൃത്വത്തിൽ മറ്റൊരു സംഘം ഹോസ്റ്റലിനകത്ത് കയറി. വെള്ളിയാഴ്ച വൈകിട്ട് നടന്ന അക്രമങ്ങളിൽ നേരിട്ട് പങ്കെടുത്ത വിദ്യാർത്ഥികളെ കണ്ടെത്തി പിടികൂടുകയും ചെയ്തു. ഇവരെ ഓരോരോ ഗേറ്റിലൂടെ രഹസ്യമായിത്തന്നെയാണ് പൊലീസ് പുറത്തുകൊണ്ടുപോകുകയും ചെയ്തു. മുൻവശത്തെ ഗേറ്റിലൂടെ ഇവരെ പുറത്തിറക്കാതിരുന്നതിനാൽ ആരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പുറത്തുള്ളവർക്ക് മനസ്സിലായതുമില്ല.

യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ അരങ്ങേറിയ അക്രമങ്ങളുമായി നേരിട്ട് ബന്ധമുള്ളവരാണ് അറസ്റ്റിലായ അഞ്ച് പേരുമെന്ന് പൊലീസ് മുൻപ് പ്രതികരിച്ചത്. ഇതേ ഹോസ്റ്റലിൽ വച്ച് കെഎസ്‌യു പ്രവർത്തകർക്ക് നേരെ കൊലവിളി മുഴക്കിയ എസ്എഫ്ഐ നേതാവായിരുന്ന 'ഏട്ടപ്പൻ' എന്ന് വിളിക്കപ്പെടുന്ന മഹേഷിനെ ഇത് വരെ പിടികൂടാൻ പൊലീസിന്് സാധിച്ചിട്ടില്ല. ആദ്യം ഹോസ്റ്റലിനകത്ത് പൊലീസ് കയറിയില്ലെന്ന സൂചനയാണ് വന്നതെങ്കിലും പിന്നീട് ഹോസ്റ്റലിൽ കയറിത്തന്നെയാണ് പരിശോധന നടത്തിയതെന്ന് വ്യക്തമായി. ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും, എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷം മാത്രമേ പ്രതികരിക്കൂ എന്നും ഡിസിപി ആദിത്യ വ്യക്തമാക്കയിരുന്നു.

അതേസമയം യൂണിവേഴ്സിറ്റി കോളെജ് അക്രമ സംഭവവുമായി ബന്ധപ്പെട്ട് 15 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത് വധശ്രമക്കേസ് ചാർജ്ജു ചെയ്തു കൊണ്ടാണ്. മർദനമേറ്റ് ആശുപത്രിയിൽ കഴിയുന്ന കെ.എസ്.യു പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അതേസമയം പൊലീസിനെ ആക്രമിച്ചതിന് കെ.എസ്.യു-എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കെ.എസ്.യു പ്രവർത്തകനെ മർദിച്ച എസ്.എഫ്.ഐ നേതാവ് എട്ടപ്പൻ എന്ന വിളിപ്പേരുള്ള മഹേഷ് ഒളിവിൽ പോയി. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇയാൾ മുങ്ങിയത്. കോളെജിലെ അക്രമ സംഭവങ്ങൾ നിയന്ത്രിക്കാൻ പ്രിൻസിപ്പൽ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. കോളജ് ഹോസ്റ്റലിലെ വിദ്യാർത്ഥികളുടെ വിവരശേഖരണവും ആരംഭിച്ചിരുന്നു.

'എട്ടപ്പൻ' എന്നറിയപ്പെടുന്ന മഹേഷ് കെഎസ്‌യു പ്രവർത്തകനായ നിതിൻ രാജിനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നാലെ മഹേഷ് നിതിൻ രാജിന്റെയും സുദേവ് എന്ന വിദ്യാർത്ഥിയുടെയും സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും പുസ്തകങ്ങളും കത്തിച്ചെന്നും ആരോപണമുയർന്നു. ഇതേത്തുടർന്ന് പിറ്റേന്ന് പ്രിൻസിപ്പാളിനെ കാണാനായി കെഎസ്‌യു സംസ്ഥാനപ്രസിഡന്റ് കെ എം അഭിജിത്ത് എത്തിയതിനെത്തുടർന്ന് യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ വൻ അക്രമമാണ് അരങ്ങേറിയത്.

എസ്എഫ്ഐയും കെഎസ്‌യുവും പരസ്പരം നേർക്കുനേർ ഏറ്റുമുട്ടി. യൂണിവേഴ്സിറ്റി കോളേജും മുന്നിലെ എം ജി റോഡും കലാപഭൂമിയായി. കല്ലേറും തമ്മിൽത്തല്ലുമായി. കെ എം അഭിജിത്തിനടക്കം നിരവധി കെഎസ്‌യു പ്രവർത്തകർക്കും, എസ്എഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റു. സ്ഥലത്തെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല റോഡിൽ കുത്തിയിരുന്നു. പൊലീസ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും സമരം നിർത്തിയില്ല. പിന്നീട് റോഡിന് മുന്നിൽ കുത്തിയിരുന്ന എസ്എഫ്ഐക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തപ്പോഴാണ് കെഎസ്‌യുക്കാർ സമരം അവസാനിപ്പിച്ചത്.

 

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
അതിവേഗത്തിൽ വന്ന ലോറി ഇടിച്ചു തെറുപ്പിച്ചത് സ്‌കൂട്ടർ യാത്രക്കാരെ; ലോറിക്ക് അടിയിലേക്ക് തെറിച്ച് വീണ ഹരിയുടേയും മഞ്ജുവിന്റേയും ശരീര ഭാഗങ്ങൾ റോഡിൽ ചിതറി തെറിച്ചു; സ്ത്രീയുടെ കാൽ അറ്റുപോയി; ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവറെ പിടികൂടി പൊലീസ്; ഗതാഗതം പുനഃസ്ഥാപിച്ചത് അഗ്‌നിരക്ഷാസേന ശരീരാവശിഷ്ടങ്ങൾ മാറ്റി റോഡ് വൃത്തിയാക്കി; ഇന്നലെ രാത്രിയിലെ അപകടത്തിൽ നടുങ്ങി ഏറ്റുമാനൂർ സെൻട്രൽ ജംക്ഷൻ
അഫ്‌സൽ ഗുരു പറഞ്ഞതെല്ലാം ശരിയോ? ദേവീന്ദർ സിങ് 2005 ൽ നാല് ഭീകരരെ സഹായിക്കുന്നതിനുവേണ്ടി എഴുതിയ കത്തകളും ഇന്റലിജൻസിന്; പുറത്തായത് തീവ്രവാദികൾക്ക് പിസ്റ്റളും വയർലെസ് സെറ്റും കൈവശം വയ്ക്കാൻ അനുമതി നൽകുന്ന അതിവിചിത്ര ഉത്തരവ്; പരിശോധന കൂടാതെ ഭീകരർക്ക് സഞ്ചരിക്കാൻ കുറിപ്പെഴുതിയത് ഔദ്യോഗിക ലെറ്റർ പാഡിൽ; കാക്കിക്കുള്ളിലെ ഭീകരനെ കുടുക്കി കൂടുതൽ വിവരങ്ങൾ; പാർലമെന്റ് ആക്രമണത്തിൽ അഫ്‌സൽ ഗുരുവിനെ ഈ തീവ്രവാദ ഓഫീസർ കുടുക്കിയതോ?  
ഒരിക്കൽ അമ്മ തന്റെ കാറിനോടുള്ള ഇഷ്ടം അറിയിച്ചത് മനസ്സിൽ കൊണ്ടു നടന്ന മകൻ; എന്നെങ്കിലും അമ്മയ്ക്ക് ഈ കാർ വാങ്ങി നൽകും എന്ന വാഗ്ദാനം പാലിച്ച് മകനും; അമ്മയുടെ ആഗ്രഹം സഫലമാക്കി മകന്റെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ: പിറന്നാൾ ദിനത്തിൽ അമ്മയക്ക് മുപ്പത്തെട്ട് ലക്ഷം രൂപയുടെ മിനി കൂപ്പർ സമ്മാനായി നൽകി താരം; കാർത്തിക് ആര്യന് കൈയടിച്ച് ബോളിവുഡ്
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
അടിയന്തരവാസ്ഥയിൽ ഇന്ദിരയെ പ്രതിസ്ഥാനത്ത് നിർത്തിയ ധീരൻ; ബോഫോഴ്‌സിലെ സ്വിസ് അക്കൗണ്ടിൽ ക്വത്ത്‌റോക്കിയെ കുടുക്കിയപ്പോൾ ഭരണക്കാരുടെ കണ്ണിലെ കരടായി; ഹർഷദ് മേത്തയെ തളച്ച് തിരിച്ചറിഞ്ഞത് ഫെയർ ഗ്രോത്ത് ഫിനാൻഷ്യൽ സർവ്വീസിൽ ചെട്ടിയാരുടെ ഷെയറുകൾ; ചിദംബരം കോപം കൊണ്ട് കലി തുള്ളിയപ്പോൾ പുല്ലു പോലെ സിബിഐ ജോലി വലിച്ചെറിഞ്ഞത് ആത്മാഭിമാനം ഉയർത്തിപ്പിടിച്ച്; വിടവാങ്ങിയത് നേര് മാത്രം പറഞ്ഞ കുറ്റാന്വേഷകൻ; തിരുവില്വാമലക്കാരൻ കെ മാധവൻ പകരക്കാരില്ലാത്ത മാതൃക
ദൈവത്തെ സ്മരിക്കാതെ വിവാഹം നായർക്കല്ലാതെ വേറെ ആർക്കെങ്കിലുമുണ്ടോ? ഇപ്പോൾ എങ്ങനെയാ..വിവാഹം കഴിക്കാത്ത ഗണപതിയുടെ പടമൊക്കെ കൊണ്ടു വച്ചേച്ച്.. ഒരുപോറ്റിയെ എവിടുന്നേലും കൊണ്ടുവരും...പോറ്റി അവിടെ നിന്ന് ശാശു ..ശാശു..അപ്പുറത്തിരിക്കുന്ന പഴത്തിലൊരു പൂജ; നിറപറയിലിരിക്കുന്ന പൂക്കുലയിൽ ഒരുപൂജ.. ദൈവത്തെ സ്മരിക്കുന്നുണ്ടോ? നായർ സമുദായത്തിന്റെ വിവാഹച്ചടങ്ങിനെതിരെ എൻഎസ്എസ് കരയോഗവേദിയിൽ തുറന്നടിച്ച് ഗണേശ് കുമാർ
ചൊവ്വയിലെ സഹകരണ ബാങ്കിന്റെ എടക്കാട് ശാഖയുടെ കാവൽക്കാരൻ; രാത്രി ഡ്യൂട്ടിക്കിടെ വ്യാജ ഐഡി ഉണ്ടാക്കി വീട്ടമ്മമാരെ കെണിയിൽ വീഴ്‌ത്തുന്ന വിരുതൻ; ആദ്യം ചാറ്റിങ് പെൺകുട്ടിയുടെ ഐഡിയിൽ; എങ്ങനേയും നഗ്ന വീഡിയോയും അശ്ലീല ചാറ്റ് സ്‌ക്രീൻ ഷോട്ടും സംഘടിപ്പിച്ച് 'ശരത്തിലേക്ക്' രൂപ മാറ്റം; കണ്ണൂർ ടൗണിൽ പ്രവാസിയുടെ ഭാര്യയെ 'പിങ്കി പിങ്കു' കളിയിൽ ആത്മഹത്യ ചെയ്യിപ്പിച്ചത് ബ്ലാക് മെയിലിംഗിന്റെ ചതിയിൽ; സെക്യൂരിറ്റിക്കാരൻ ജിതിനെതിരെ കൂടുതൽ പരാതികൾ
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
ഈ പാതിരാക്ക് ഇവിടെ മലർന്ന് കിടന്ന് നീയും ഇവന്മാരും കൂടി എന്ത് ഉണ്ടാക്കുവാ! രാത്രി പതിനൊന്നരയ്ക്കും പതിനൊന്നേ മുക്കാലിനുമിടയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ശഖുമുഖത്തെ ബീച്ചിൽ ഇരുന്ന യുവതിക്കും സുഹൃത്തുക്കൾക്കും നേരെ സദാചാര ഗുണ്ടാ ആക്രണം; പരാതിയുമായി പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ തിരിച്ചറിഞ്ഞത് മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയേയും; ഇന്നലെ രാത്രിയുണ്ടായ മോശം അനുഭവം വീഡിയോ സഹിതം പങ്കുവച്ച് ശ്രീലക്ഷ്മി അറയ്ക്കൽ; നൈറ്റ് വാക്കിന്റെ നാട്ടിൽ നടക്കുന്നത്
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
രവി പിള്ളയുടെ റാവിസ്, മരടിലെ ക്രൗൺപ്ലാസ, യൂസഫലിയുടെ വൻകിട കെട്ടിടം; മരടിലെ ഫ്ളാറ്റുകൾ പൊളിപ്പിച്ച സുപ്രീംകോടതിയുടെ കാർകശ്യത്തിൽ ഞെട്ടുന്നവരിൽ വമ്പന്മാരും; തീരദേശ നിയമം ലംഘിച്ചത് 65 വൻകിടക്കാരെന്ന റിപ്പോർട്ടിൽ അടയിരിക്കാൻ ഇനി സർക്കാരിനും കഴിയില്ല; മിനി മുത്തൂറ്റിന്റെ കാപ്പിക്കോ റിസോർട്ടിന് പിന്നാലെ താജ് വിവാന്ത ഹോട്ടലുകളും പൊളിക്കേണ്ടി വരുമോ? തീരദേശ പരിപാലന ചട്ട ലംഘംനത്തിന്റെ പരിധിയിൽ കേരളത്തിലെ 20,000 കെട്ടിടങ്ങൾ
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
വേണ്ടത് ശ്രീലക്ഷ്മി അറയ്ക്കലിന്റെ ബോൾഡ്‌നെസ്; ഇത്തരത്തിലുള്ളവർ കല്യാണം കഴിക്കുകയാണെങ്കിയിൽ പെൺകുട്ടികൾക്ക് ലൈംഗിക വൈകൃതം ഉൾപ്പെടെയുള്ള പീഡനങ്ങൾ നേരിടേണ്ടി വരും; അതുകൊണ്ട് വള്ളക്കടവിലെയും സമീപ പ്രദേശത്തെയും പെൺകുട്ടികളുടെ രക്ഷിതാക്കൾ രണ്ടും വട്ടം ആലോചിക്കണം; ഞരമ്പ് രോഗികളുടെ പേര് പൊതു ജനങ്ങളുടെ അറിവിലേക്കായി ഇവിടെ നൽകുന്നു: ശഖുമുഖത്തെ സദാചാര ഗുണ്ടകളെ തുറന്നുകാട്ടി മാസായി ബിജു പ്രഭാകർ: ഐഎഎസുകാരന്റേത് സൂപ്പർ ഇടപെടൽ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ
ഈ പാതിരാക്ക് ഇവിടെ മലർന്ന് കിടന്ന് നീയും ഇവന്മാരും കൂടി എന്ത് ഉണ്ടാക്കുവാ! രാത്രി പതിനൊന്നരയ്ക്കും പതിനൊന്നേ മുക്കാലിനുമിടയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ശഖുമുഖത്തെ ബീച്ചിൽ ഇരുന്ന യുവതിക്കും സുഹൃത്തുക്കൾക്കും നേരെ സദാചാര ഗുണ്ടാ ആക്രണം; പരാതിയുമായി പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ തിരിച്ചറിഞ്ഞത് മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയേയും; ഇന്നലെ രാത്രിയുണ്ടായ മോശം അനുഭവം വീഡിയോ സഹിതം പങ്കുവച്ച് ശ്രീലക്ഷ്മി അറയ്ക്കൽ; നൈറ്റ് വാക്കിന്റെ നാട്ടിൽ നടക്കുന്നത്