Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീതി ഇനിയും അകലെയാണെന്നറിഞ്ഞിട്ടും തങ്ങളുടെ പ്രിയപ്പെട്ടവളുടെ മൃതദേഹം സംസ്‌കരിച്ച് ഉന്നാവ് പെൺകുട്ടിയുടെ കുടുംബം; യോഗി ആദിത്യനാഥ് നേരിട്ടെത്താതെ സംസ്‌കാര ചടങ്ങുകൾ നടത്തില്ലെന്ന നിലപാടിൽ നിന്നും പിന്മാറിയത് വേഗത്തിൽ വിചാരണ നടത്തുമെന്ന ഐജിയുടെ ഉറപ്പിന്മേൽ; ക്രൂരമായി കൊലചെയ്യപ്പെട്ട ഇരുപത്തിമൂന്നുകാരിക്ക് അന്തിമോപാചാരം അർപ്പിക്കാനായി എത്തിയത് ആയിരങ്ങൾ

നീതി ഇനിയും അകലെയാണെന്നറിഞ്ഞിട്ടും തങ്ങളുടെ പ്രിയപ്പെട്ടവളുടെ മൃതദേഹം സംസ്‌കരിച്ച് ഉന്നാവ് പെൺകുട്ടിയുടെ കുടുംബം; യോഗി ആദിത്യനാഥ് നേരിട്ടെത്താതെ സംസ്‌കാര ചടങ്ങുകൾ നടത്തില്ലെന്ന നിലപാടിൽ നിന്നും പിന്മാറിയത് വേഗത്തിൽ വിചാരണ നടത്തുമെന്ന ഐജിയുടെ ഉറപ്പിന്മേൽ; ക്രൂരമായി കൊലചെയ്യപ്പെട്ട ഇരുപത്തിമൂന്നുകാരിക്ക് അന്തിമോപാചാരം അർപ്പിക്കാനായി എത്തിയത് ആയിരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ഉന്നാവ്: മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തി തങ്ങളുടെ കുഞ്ഞിന്റെ മൃതദേഹം കാണാതെ സംസ്‌കരിക്കില്ലെന്ന നിലപാടിൽ നിന്നും ഒടുവിൽ ആ കുടുംബം പിന്മാറി. നീതി ഇപ്പോഴും അകലെയാണെന്നറിയാവുന്ന ആ കുടുംബം തങ്ങളുടെ പ്രിയ മകളുടെ സംസ്‌കാര ചടങ്ങുകൾ നടത്തി. ബലാത്സംഗക്കേസ് പ്രതികൾ ചുട്ടെരിച്ച് കൊന്ന ഇരുപത്തിമൂന്നുകാരിയായ ആ യുവതിക്ക് അന്തിമോപാചാരം അർപ്പിക്കാനായി ആയിരക്കണക്കിന് ആളുകളാണ് ഭട്ടിൻ ഖേഡ ഗ്രാമത്തിൽ എത്തിയിരുന്നത്. കുടുംബത്തിന് സുരക്ഷ നൽകുമെന്നും വേഗത്തിൽ വിചാരണ നടക്കുമെന്നും ജില്ലാ ഭരണകൂടവും ഐജിയും സ്‌പെഷ്യൽ കമ്മീഷണറും ഉറപ്പ് നൽകിയ ശേഷമാണ് മൃതദേഹം ഉച്ചയ്ക്ക് 12.30-ഓടെ സംസ്‌കരിച്ചത്.

ഉന്നാവിലെ ആക്രമണത്തിനിരയായ യുവതി കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് കുടംുബാംഗങ്ങൾ യോഗി ആദിത്യനാഥിനെതിരെ രൂക്ഷമായി പ്രതികരിച്ചത്. ബിജെപി എംഎൽഎയായിരുന്ന കുൽദീപ് സിങ് സെംഗാറിനെതിരെ ബലാത്സംഗപ്പരാതി നൽകിയ യുവതിക്ക് ഉണ്ടായ ദുരനുഭവം തങ്ങൾക്കുമുണ്ടാകുമോ എന്നാണ് അവർ ഭയക്കുന്നത്. അതിനാൽ മുഖ്യമന്ത്രി നേരിട്ടെത്തി തങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പ് നൽകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.

എന്നാൽ, തലേന്ന് കുടുംബത്തെ കാണാനെത്തിയ മന്ത്രിമാർക്കെതിരെ കടുത്ത ജനരോഷം ഇരമ്പിയതിനെത്തുടർന്ന് അവർക്ക് തിരിച്ച് പോകേണ്ടി വന്നിരുന്നു. സമാനമായ സ്ഥിതി വീണ്ടും ഉടലെടുക്കുമെന്ന് കണ്ടപ്പോൾ വീടിന് സുരക്ഷ കൂട്ടി. കൂടുതൽ പൊലീസുകാരെ സ്ഥലത്ത് വിന്യസിച്ചു. മുഖ്യമന്ത്രി എത്തിയാൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമാകും എന്നാണ് പൊലീസും ജില്ലാ ഭരണകൂടവും ചൂണ്ടിക്കാണിച്ചത്.

ശനിയാഴ്ചയോടെ ലഖ്‌നൗവിലെത്തി മുഖ്യമന്ത്രിയെ കാണാൻ സൗകര്യമൊരുക്കാമെന്ന് ഉന്നാവ് ജില്ലാ ഭരണകൂടം പറഞ്ഞെങ്കിലും അവർ വഴങ്ങാൻ തയ്യാറല്ലായിരുന്നു. മുഖ്യമന്ത്രി ഇങ്ങോട്ട് വന്ന് കാണണം. ഇതിന് മറുപടി പറയണം. ആവശ്യങ്ങൾ അംഗീകരിക്കണം - കുടുംബം ആവശ്യപ്പെട്ടു. എസ്‌പിയും ജില്ലാ മജിസ്‌ട്രേറ്റും ചർച്ച നടത്തിയിട്ടും ഫലമുണ്ടായില്ല.

ഒടുവിൽ ഐജിയും സ്‌പെഷ്യൽ കമ്മീഷണറും വന്ന് കുടുംബാംഗങ്ങളെ കണ്ടു. രണ്ട് മണിക്കൂർ നീണ്ട ചർച്ച നടത്തി. കുടുംബത്തിന് സുരക്ഷ, കുടുംബാംഗങ്ങളിലൊരാൾക്ക് തൊഴിൽ, വേഗത്തിലുള്ള വിചാരണ എന്നിവ ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് യുവതിയുടെ മൃതദേഹം സംസ്‌കരിക്കാൻ കുടുംബം അനുവദിച്ചത്.

കൂട്ടമാനഭംഗത്തിനിരയാക്കിയതിന് പരാതി നൽകിയതിന്റെ പേരിലാണ് പ്രതിക്കളടങ്ങുന്ന അഞ്ചംഗ സംഘം പെൺകുട്ടിയെ തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു. അതേസമയം പെൺകുട്ടിയുടെ കുടുംബത്തിന് ഭീഷണിയുണ്ടായിരുന്നു. ബലാൽസംഗ, വധശ്രമക്കേസ് പ്രതികളെ അനുകൂലിക്കുന്നവരാണ് ഭീഷണി മുഴക്കിയത്. ഈ വർഷം 11 മാസത്തിനിടെ ഉന്നാവോയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 86 ബലാത്സംഗ കേസുകളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP