Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാല് പതിറ്റാണ്ടായി ഉത്തർ പ്രദേശിലെ മന്ത്രിമാരുടെ ആദായ നികുതി അടയ്ക്കുന്നത് സർക്കാർ; പൊതുഖജനാവിലെ പണം ഉപയോഗിച്ചുള്ള ധൂർത്തു തുടങ്ങിയത് വി പി സിങ് മുഖ്യമന്ത്രിയായിരുന്ന കാലത്ത്; മാറി മാറി വന്ന സർക്കാറുകളും ശീലം തെറ്റിക്കാതെ 'സൂത്രപ്പണി' തുടർന്നു; യോഗി സർക്കാറിനെ മന്ത്രിമാരുടെ നികുതി അടയ്ക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷം ചെലവിട്ടത് 86 ലക്ഷം രൂപ! വിഷയം വാർത്തകളിൽ നിറഞ്ഞതോടെ മന്ത്രിമാർ ആദായനികുതി സ്വയം നൽകണമെന്ന നിലപാടിലേക്ക് മാറി യോഗി സർക്കാർ

നാല് പതിറ്റാണ്ടായി ഉത്തർ പ്രദേശിലെ മന്ത്രിമാരുടെ ആദായ നികുതി അടയ്ക്കുന്നത് സർക്കാർ; പൊതുഖജനാവിലെ പണം ഉപയോഗിച്ചുള്ള ധൂർത്തു തുടങ്ങിയത് വി പി സിങ് മുഖ്യമന്ത്രിയായിരുന്ന കാലത്ത്; മാറി മാറി വന്ന സർക്കാറുകളും ശീലം തെറ്റിക്കാതെ 'സൂത്രപ്പണി' തുടർന്നു; യോഗി സർക്കാറിനെ മന്ത്രിമാരുടെ നികുതി അടയ്ക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷം ചെലവിട്ടത് 86 ലക്ഷം രൂപ! വിഷയം വാർത്തകളിൽ നിറഞ്ഞതോടെ മന്ത്രിമാർ ആദായനികുതി സ്വയം നൽകണമെന്ന നിലപാടിലേക്ക് മാറി യോഗി സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: ഖജനാവിനെ ധൂർത്തടിക്കുന്ന കാര്യത്തിൽ ആരൊക്കെ മാറിമാറി അധികാരത്തിൽ എത്തിയാലും ഒരേ നിലപാടാണ്. സ്വന്തം പോക്കറ്റ് നിറയ്ക്കുന്ന കാര്യത്തിൽ രാഷ്ട്രീയക്കാരെ കഴിഞ്ഞേ മറ്റുള്ളവർ ഉള്ളൂവെന്ന് വ്യക്തമാക്കുന്ന വിവരമാണ് ഉത്തർപ്രദേശിൽ നിന്നും പുറത്തുവരുന്നത്. ഉത്തർ പ്രദേശിൽ വർഷങ്ങളായി മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ആദായനികുതി അടയ്ക്കുന്നത് സർക്കാർ ഖജനാവിൽ നിന്നാണെന്നതാണ് ഈ വാർത്ത. 1981 ൽ വി.പി. സിങ് മുഖ്യമന്ത്രിയായിരിക്കെ കൊണ്ടുവന്ന നിയമപ്രകാരമാണ് ഈ കുതന്ത്രം നടന്നുവന്നത്.

ഈ നിയമപ്രകാരം ഇത്തവണ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും മന്ത്രിമാരുടെയും ആദായനികുതി ഇനത്തിൽ ഖജനാവിൽനിന്ന് അടച്ചത് 86 ലക്ഷം രൂപയാണ്. ഈ വിവര പുറത്തുവന്നതോടെയാണ് മന്ത്രിമാരുടെ നികുതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. കുറഞ്ഞ ശമ്പളം മാത്രമുള്ള 'ദരിദ്രരായ' മന്ത്രിമാർക്ക് നികുതിയടയ്ക്കാൻ വകയില്ല എന്നു ചൂണ്ടിക്കാട്ടിയാണ് പണ്ടു നിയമം കൊണ്ടുവന്നത്. ശമ്പളം അക്കാലത്തു കുറവായിരുന്നുവെന്നതു സത്യമാണെന്ന് 'ഉത്തർപ്രദേശ് മിനിസ്റ്റേഴ്‌സ് സാലറീസ്, അലവൻസസ് ആൻഡ് മിസലേനിയസ് ആക്ട് 1981' ൽ വ്യക്തമാണ്. നിയമത്തിലെ ഒരു വകുപ്പിൽ, മന്ത്രിമാരുടെ പ്രതിമാസ ശമ്പളം 1000 രൂപയാണെന്നു പറയുന്നുണ്ട്. ഉപമന്ത്രിമാർക്ക് 650 രൂപയും. ഇപ്പോൾ ഇത് രണ്ടുലക്ഷത്തിലേറെ വരും. 1981 മുതൽ 19 മുഖ്യമന്ത്രിമാരും ആയിരത്തിലേറെ മന്ത്രിമാരും യുപിയിലുണ്ടായി.

എന്നാൽ വി പി സിങ്ങിന് ശേഷം മുഖ്യമന്ത്രിമാർ മാറിമാറി വന്നു. മന്ത്രിമാരുടെ സാഹചര്യങ്ങളും മാറി. എൻ ഡി തിവാരി, മൂലായം സിങ് യാദവ്, മായാവതി, അഖിലേഷ് യാദവ്, കല്യാൺ സിങ്, രാജ്‌നാഥ് സിങ് (ബിജെപി), നരേൻ ദത്ത് തിവാരി (കോൺഗ്രസ്) അടക്കമുള്ളവർ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിമാരായിട്ടുണ്ട്. നിലവിൽ ബിജെപിയുടെ യോഗി ആഥിത്യനാഥുമാണ് സംസ്ഥാനം ഭരിക്കുന്നത്. ഇവരും ഇവർക്കു കീഴിലുള്ള മന്ത്രിമാരും ആദായ നികുതി നൽകിയത് പൊതു ഖജനാവിൽ നിന്നാണ്. വിഷയം ചർച്ചയായതോടെ ഇക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി ശശികാന്ത് ശർമ്മ പറഞ്ഞു. 1981ൽ പാസാക്കിയ നിയമത്തിന്റെ വ്യവസ്ഥകൾ പുനഃപരിശോധിക്കാൻ നിയമോപദേശം തേടിയ ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

2016ൽ അഖിലേഷ് യാദവ് നിയമത്തിൽ ചില ഭേദഗതികൾ വരുത്തിയെങ്കിലും ആദായനികുതിയുടെ ആനുകൂല്യം ഒഴിവാക്കിയില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളവർധനവിൽ മാത്രം ആ ഭേദഗതി ഒതുങ്ങി. എന്തായാലും, 1981ലുണ്ടായ നിയമത്തിലെ ഈ ആനുകൂല്യം വലിയ ചർച്ചയായതോടെ ഇക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി ശശികാന്ത് ശർമ്മ പ്രതികരിച്ചു. 1981ൽ പാസാക്കിയ നിയമത്തിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കുമെന്നും ഇക്കാര്യത്തിൽ നിയമോപദേശം തേടിയ ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP