Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊട്ടും കുഴൽവിളിയും താളമേളങ്ങളേക്കാൾ ട്രംപിനും ഭാര്യയ്ക്കും കൗതുകമായത് മഹാത്മാ ഗാന്ധിയുടെ പവിത്രമായ സബർമതി ആശ്രമം; സാധാരണക്കാരിൽ സാധാരണക്കാരനെ പോലെ ചെരുപ്പ് വെളിയിലിട്ട് ഗാന്ധിമാലയിൽ പുഷ്പാർച്ചന'; ചർക്ക കണ്ട് അത്ഭുതം തോന്നിയ മിലാനിക്കും ട്രംപിനും ചർക്ക കറക്കണമെന്ന് ആഗ്രഹവും; തയ്യൽകാരിയായ അമ്മയുമൊത്തുള്ള നിമിഷങ്ങൾ ഓർത്തെടുത്ത് ചർക്ക കറക്കി മിലാനിയ; സബർമതി സന്ദർശിച്ചതിന്റെ പുണ്യവുമായി ട്രംപിന്റേയും ഭാര്യയുടേയും മടക്കം

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: മുപ്പത്തിയാറു മണിക്കൂർ നീളുന്ന സന്ദർശനത്തിനായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തിയപ്പോൾ രാജ്യം നൽകിയത് ഹൃദയം നിറഞ്ഞ സ്വീകരണം. എയർഫോഴ്‌സ് വണ്ണിൽ അഹമ്മദാബാദ് വിമാനത്താവളത്തിൽ പറന്നിറങ്ങിയ ട്രംപിനേയും കുടുംബത്തേയും പ്രധാനമന്ത്രി മോദി ഹസ്തദാനം നൽകിയും ആലംഗനം ചെയ്തുമാണ് സ്വീകരിച്ചത്. ഇവിടുന്ന് പ്രത്യോക സുരക്ഷാ ക്രമീരണത്തിലൊരുക്കിയ ഇരു വാഹനങ്ങളിലുമാണ് ട്രംപും ഭാര്യ മെലാനയും ആദ്യ ഇന്ത്യാസന്ദർശന പരിപാടികൾക്ക് തുടക്കം കുറിച്ചത്.

വിമാനത്താവളത്തിൽ നിന്ന് റോഡ് ഷോ ആയി സബർമതി ആശ്രമം സന്ദർശനത്തിനായി ട്രംപ് നീങ്ങിയതോടെ വഴിയരികിൽ ഇന്ത്യയുടെ പമ്പര്യം വിളിച്ചോതുന്ന കലാപൂരങ്ങളുമായി കലാകാരന്മാർ നിറഞ്ഞു. പാട്ടുപാടിയും നൃത്തം ചെയ്തുമാണ് ഇന്ത്യൻ മണ്ണിലേക്ക് ട്രംപിനെ സ്വാഗതം ചെയ്തത്. 16,000 പൊലീസുകാരുടെ കാവലിലാണ് അഹമ്മദാബാദ് എയർപോർട്ട് മുതൽ സബർമതി ആശ്രമം വരെ ട്രംപിന്റെ വാഹനവും അക്മ്പടി വാഹനങ്ങളും കടത്തി വിട്ടത്. സബർമതി ആ്ശ്രമത്തിലെത്തിയ ട്രംപ് പതിനഞ്ച് മിനിട്ട് നേരമാണ് ഇവിടെ ചിലവഴിച്ചത്.

ആതിഥേയ മര്യാദകൾ എല്ലാം പാലിച്ചാണ് പ്രധാനമന്ത്രി മോദി ട്രംപിനെ വരവേറ്റത്. വഴിയരികിൽ ഇരുരാജ്യത്തിൻരേയും തലവന്മാർക്ക് ആസംസനേർന്നും ആർപ്പുവിളിച്ചും പതിനായിരക്കണക്കിന് ആളുകളാണ് തടിച്ച് കൂടിയത്. വിമാനമാർഗം ഇന്ത്യയിലെത്തിച്ച ട്രംപിന്റെ ഔദ്യോഗിക വാഹനത്തിലാണ് അദ്ദേഹം സഞ്ചാരിച്ചതത്. പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വാഹനമായ ബുള്ളറ്റ് പ്രൂഫ് വാഹമായ ലാൻസ് റോയിസിലുമാണ്.
സബർമതി ആശ്രമത്തിലെത്തിയ അദ്ദേഹം ചെരുപ്പ് ഊരി കാലിൽ ഗ്ലൗസ് ധരിച്ചാണ് ആശ്രമത്തിലേക്ക് പ്രവേശിച്ചത്. ആശ്രമത്തിന് വെളിയിൽ ഒരുക്കിയിരുന്ന തടിക്കസേരയിൽ അൽപനേരം ഇരുന്ന് സമയം ചിലവഴിക്കാനും അദ്ദേഹം മറന്നില്ല. ശേഷം ഗാന്ധിയുടെ ഫോട്ടോയിൽ പുഷ്പഹാരം ചാര്ത്തിയ ശേഷം മോദിയും ട്രംപും ഗാന്ധിയെ വണങ്ങി. പിന്നീട് ആശ്രമത്തിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള ചർക്കയാണ് അദ്ദേഹത്തിന് കൗതുകമായിരുന്നത്.

ചർക്ക എങ്ങനെ ഉപയോഗിക്കണം എന്ന് മോദി വിശദീകരിച്ചപ്പോൾ ട്രംപിന്റെ ഭാര്യ മിലാനയ്ക്ക് ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന ആഗ്രഹവുമായി ചർക്കയുടെ പിടിയിൽ പിടിച്ച് കറക്കിയാണ് മെലാനിയ ആദ്യം ചർക്ക കറക്കുന്നത് പരിശീലിനിച്ചത്. തയ്യൽകാരിയായ അമ്മയുടെ മകൾ ഇന്ത്യയിലെത്തിയപ്പോൾ ചർക്കയിലെ കൗതുകം കണ്ട് അത്ുഭം പേറിയതാകാമെന്നാണ് കാഴ്ചകണ്ടുനിന്നവർ പറഞ്ഞത്. ജനിച്ചത് യൂഗോസ്ലോവിയുടെ ഭാഗമായിരുന്ന ഇന്നത്തെ സ്ലോവേനിയയിൽ. മാതാവ് ഫാഷൻ രംഗത്തും പിതാവ് കാർ വിൽപന രംഗത്തുമായിരുന്നു പ്രവർത്തിച്ചിരുന്നത്. ഫാഷൻ പറുദീസകളായ മിലാനിയ പാരീസിലുമായിരുന്നു പഠനം.അമ്മയായ അമലിജയ്ക്ക് വസ്ത്രനിർമ്മാണ കമ്പനിയിലായിരുന്നു ജോലി. അതിലൂടെയാണ് മകൾ മോഡലിങ് രംഗത്തെത്തിയത്.

തയ്യൽ പണി ചെയ്ത സ്ലോവാനിയൻ പെൺകുട്ടിയായ മെലാനിയ വൈറ്റ് ഹൗസിൽ ഫസ്റ്റ് ലേഡി ആയ കഥ ആരെയും ആവേശം കൊള്ളിക്കുന്നതാണ്. ഈ കഥയാണ് മെലിനായി ഇന്ത്യയിലെത്തി മഹാത്മാ ഗാന്ധിയുടെ ചർക്ക കറക്കുമ്പോൾ ആരാധകർ ഓർത്തെടുക്കുന്നത്. ചർക്ക കറക്കുന്നത് തങ്ങൾക്ക് പരിശീലിക്കണമെന്ന് ആഗ്രഹം പ്രകടിച്ചപ്പോൾ ആശ്രമത്തിലെ അന്തേവാസി അടുത്തെത്തി പ്രവർത്തിപ്പിക്കുന്ന രീതി പറഞ്ഞു കൊടുത്തു. ക്ഷമയോടെയാണ് ട്രംപും മെലാനിയയും ഇത് കേട്ടുനിന്നത്.

ശേഷം സബർബതി ആശ്രമത്തിന്റെ വരാന്തയിൽ ഒരു സാധാരണക്കാരനെ പോലെ ഇരുന്ന ട്രംപും ഭാര്യയും മോദിക്കൊപ്പം കുശലം പറയാനും മറന്നില്ല. ശേഷം ആശ്രമത്തിലെ ഡയറിക്കുറിപ്പിൽ തന്റെ ആശംസയും അറിയിച്ചാണ് അദ്ദേഹം ആശ്രമത്തിൽ നിന്ന് മടങ്ങിയത്. റോഡ് ഷോ ആയി തന്നെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡയത്തിലേക്ക് നീങ്ങും. മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന 'നമസ്തേ ട്രംപ്' പരിപാടിയിൽ ഇരു നേതാക്കളും പങ്കെടുക്കും. മകൾ ഇവാൻകയും അവരുടെ ഭർത്താവ് ജെറാദ് കുഷ്നറുമാണ് ആദ്യം വിമാനത്തിൽ നിന്നിറങ്ങിയത്.

ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷിബന്ധത്തിൽ പുതിയ അധ്യായമായി മാറാവുന്ന സന്ദർശനത്തെ നയതന്ത്രലോകം ഉറ്റു നോക്കുകയാണ്. ട്രംപിനെ സ്വീകരിക്കാനായി വിമാനത്താവളം മുതൽ സ്റ്റേഡിയം വരെ ഇരുവശങ്ങളിലും ഇന്ത്യയുടെ സംസ്‌കാരം വിളിച്ചോതുന്ന കലാപ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നൽകുന്ന ഉച്ചവിരുന്നിൽ പങ്കെടുത്ത ശേഷം ട്രംപ് ആഗ്രയിലേക്കു പോകും. വൈകീട്ട് 4.45-ന് ആഗ്രയിലെത്തുന്ന ട്രംപും സംഘവും താജ്മഹൽ സന്ദർശിക്കും. വൈകീട്ട് ഡൽഹിയിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP