Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രുചി എന്തെന്നു പോലും അറിയാത്ത 'മാരക വിഷം'; ഉമിനീരുമായി ചേരുന്നതോടെ ശരീരത്തിന്റെ ആന്തരിക ശ്വസനം തടയപ്പെടും; 50 കിലോ ഗ്രാം തൂക്കമുള്ള ഒരാളെ കൊല്ലാൻ വെറും 75 മില്ലി ഗ്രാം മതി; കാർബണും നൈട്രജനും അടങ്ങിയ പദാർഥമായ സയനൈഡ് ജൈവികമായി വിഘടിച്ചു പോവുന്ന വിഷം; വർഷങ്ങൾ പഴക്കമുള്ള മൃതദേഹത്തിൽ നിന്ന് വിഘടിക്കാതെ അതേ രൂപത്തിൽ വീണ്ടെടുക്കുന്നത് അസാധ്യം; സ്ലോ പോയിസണിങ്ങിന് സാധ്യതയില്ല; വർഷങ്ങൾക്ക് ശേഷം സയനൈഡ് വീണ്ടെടുത്തത് പാശ്ചാത്യ രാജ്യങ്ങളിൽ മാത്രം

രുചി എന്തെന്നു പോലും അറിയാത്ത 'മാരക വിഷം'; ഉമിനീരുമായി ചേരുന്നതോടെ ശരീരത്തിന്റെ ആന്തരിക ശ്വസനം തടയപ്പെടും; 50 കിലോ ഗ്രാം തൂക്കമുള്ള ഒരാളെ കൊല്ലാൻ വെറും 75 മില്ലി ഗ്രാം മതി; കാർബണും നൈട്രജനും അടങ്ങിയ പദാർഥമായ സയനൈഡ് ജൈവികമായി വിഘടിച്ചു പോവുന്ന വിഷം; വർഷങ്ങൾ പഴക്കമുള്ള മൃതദേഹത്തിൽ നിന്ന് വിഘടിക്കാതെ അതേ രൂപത്തിൽ വീണ്ടെടുക്കുന്നത് അസാധ്യം; സ്ലോ പോയിസണിങ്ങിന് സാധ്യതയില്ല; വർഷങ്ങൾക്ക് ശേഷം സയനൈഡ് വീണ്ടെടുത്തത് പാശ്ചാത്യ രാജ്യങ്ങളിൽ മാത്രം

മറുനാടൻ ഡെസ്‌ക്‌

'കാർബണും നൈട്രജനും അടങ്ങിയ പദാർഥമാണ് സയനൈഡ്.തമിഴ്പുലികൾ ശക്തരായിരുന്ന കാലത്താണു സയനൈഡിനെപ്പറ്റി പലരും കേൾക്കുന്നത്. കഴുത്തിൽ മാലയിൽ സൂക്ഷിക്കുന്ന സയനൈഡ് ക്യാപ്‌സ്യൂൾ കടിച്ചുപൊട്ടിക്കുന്നതോടെ തൽക്ഷണം മരണം സംഭവിക്കുന്നു. രുചി എന്തെന്നു പോലും അറിയാത്ത 'മാരക വിഷം.'സമാന രീതി പല മലയാളം ചിത്രങ്ങളിലും ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്.

പൊട്ടാസ്യം സയനൈഡ്, സോഡിയം സയനൈഡ് എന്നിവയാണു ജീവനൊടുക്കാൻ ദുരുപയോഗിക്കുന്നത്. സയനൈഡ് ഉമിനീരുമായി ചേരുമ്പോൾ ഹൈഡ്രോസയനിക് ആസിഡ് ആകും. ശരീരത്തിന്റെ ആന്തരിക ശ്വസനം തടയുകയാണ് അനന്തരഫലം. എല്ലാ കോശങ്ങളും ഓക്‌സിജൻ ഉപയോഗിക്കുന്നതു തടയപ്പെടുന്നതോടെ മരണം.ഇതൊരു ജൈവികമായി വിഘടിച്ചു പോവുന്ന വിഷമാണ്.സയനൈഡ് ആയിട്ടു തന്നെ വീണ്ടെടുത്താലേ സയനൈഡ് ശരീരത്തിനുള്ളിൽ ചെന്നിട്ടുണ്ടെന്ന് ശാസ്ത്രീയമായി സ്ഥാപിച്ചെടുക്കാൻ കഴിയൂ. ശരീരം അഴുകിയാൽ ഈ കാർബൺ- നൈട്രജൻ ബോണ്ട് നഷ്ടപ്പെട്ടേക്കാം.സ്വർണാഭരണ നിർമ്മാണം ഉൾപ്പെടെ വ്യവസായ ആവശ്യത്തിനാണു സയനൈഡ് ഉപയോഗിക്കുന്നത്.

മരണം എത്ര വേഗമെന്നതു സയനൈഡിന്റെ ശുദ്ധതയും അളവുമായി ബന്ധപ്പെട്ടാണ്. ശുദ്ധമായ പൊട്ടാസ്യം സയനൈഡ് ആണെങ്കിൽ ഒരു ഗ്രാമിന്റെ പകുതിയിൽ താഴെമതി മരണത്തിന് ഹൈഡ്രജൻ സയനൈഡ് ആണെങ്കിൽ ഒരു ഗ്രാമിന്റെ പത്തിലൊന്നിൽ താഴെയും. അത്ര ശുദ്ധമല്ലാത്ത സയനൈഡ് ഉപയോഗിച്ച സംഭവങ്ങളിൽ ആളുകളെ ചികിത്സയിലൂടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സയനൈഡ് ഉപയോഗിച്ചു മരിച്ചയാളുടെ രക്തത്തിനു തിളങ്ങുന്ന ചുവപ്പുനിറമായിരിക്കും. പോസ്റ്റ്‌മോർട്ടം സമയത്തു പ്രത്യേക ഗന്ധം പലപ്പോഴും കിട്ടാറുണ്ട്.

സ്ലോ പോയിസണിങ്ങിന് വിദൂര സാധ്യത പോലും ഇല്ല

സ്ലോ പോയിസണിങ്ങ് സയനൈഡ് നൽകി സാധ്യമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഹൈഡ്രോ സൈനിക് ആസിഡ്(HCN) കഴിച്ചാൽ പെട്ടെന്ന് മരിക്കും. തമിഴ് പുലികളാണ് ഇത് ഉപയോഗിച്ചിരുന്നത്. ഹൈഡ്രോ ക്ലോറിക്ക് ആസിഡും പൊട്ടാസ്യം സയനൈഡും രണ്ട് പ്രത്യേകം അറകളിലാക്കി കഴുത്തിൽ മാലയാക്കി ഇടുകയാണ് പതിവ്. പിടിയിലാകുമ്പോൾ ഇത് കടിച്ചു പൊട്ടിക്കുകയും ഈ രണ്ട് മിശ്രിതങ്ങളും ചേർന്ന് നിമിഷ നേരത്തിനുള്ളിൽ മരണം സംഭവിക്കുകയുമാണ്. വായിൽ നിന്ന് നേരിട്ട് രക്തത്തിൽ കയറിയാണ് മരണം സംഭവിക്കുന്നത്.

പൊട്ടാസ്യം സയനൈഡ് എന്നത് സയനൈഡ് സാൾട്ടാണ്. ഇതാണ് സ്വർണപ്പണിക്കാർ ഉപയോഗിക്കുന്നത്. വയറ്റിലെ ഹൈഡ്രോ ക്ലോറിക് ആസിഡുമായി കൂടിച്ചേർന്ന് ഹൈഡ്രോ സൈനിക് ആസിഡ് ആവുകയും കുടലിൽ നിന്ന് ആഗിരണം ചെയ്ത് കരളിലെത്തി പിന്നീട് ഹൃദയത്തിലെത്തി രണ്ട് മണിക്കൂർ കൊണ്ട് മരിക്കുകയുമാണ്.സയനൈഡ് എന്നത് റെസ്പിരേറ്ററി പോയ്സണാണ്. ശരീരത്തിലെ കോശങ്ങൾ ഓക്സിജൻ ഉപയോഗിക്കുന്നത് തടയുകയാണ് സയനൈഡ് ചെയ്യുന്നത്. ഡിലൈഡ് കോംപ്ലിക്കേഷൻ കാരണം മരണം വൈകാം എന്നല്ലാതെ ഒരു പാട് കാലമെടുത്ത് പോയ്സൺ ചെയ്തുകൊല്ലുക എന്നത് സാധ്യമല്ല. അങ്ങനെ പറയുന്നത് അശാസ്ത്രീയമാണ്.

മസാല കലർന്ന ഭക്ഷണത്തിൽ കലർത്തിയാൽ ചുവവ്യത്യാസം എളുപ്പത്തിൽ തിരിച്ചറിയാകില്ല

50 കിലോ ഗ്രാം തൂക്കമുള്ള ഒരാളെ കൊല്ലാൻ വെറും 75 മില്ലി ഗ്രാം സയനൈഡ് മതി. കയ്പുള്ള പദാർഥമായതിനാൽ തന്നെ ഭക്ഷണസാധനത്തിൽ കലർത്തിയാൽ തുപ്പാനുള്ള പ്രവണതയുണ്ടാകുമെന്നും കഴിക്കാൻ കഴിയില്ല. സൂപ്പ് പോലെ മസാല കലർന്ന ഭക്ഷണത്തിൽ സയനൈഡ് കലർത്തിയാൽ ചുവവ്യത്യാസം എളുപ്പത്തിൽ തിരിച്ചറിഞ്ഞു കൊള്ളണമെന്നില്ല.

സ്‌പൈസിയല്ലാത്ത ഭക്ഷണത്തിൽ കലർത്തിയാണെങ്കിൽ കണ്ണും പൂട്ടി കുടിച്ചോ എന്ന ബോധപൂർവ്വമായ ഇടപെടലുണ്ടെങ്കിലേ കയ്പും സഹിച്ച് ഒരാൾ കഴിക്കൂ. പിന്നെ ആത്മഹത്യാ പ്രവണതയുള്ളവരാണ് സാധാരണ കഴിക്കുക. കാരണം അവർ ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശത്തോടെ കഴിക്കുന്നതുകൊണ്ടാണത്. അല്ലാത്തൊരാൾ കയ്പ് കാരണം തുപ്പി കളയും.

വർഷങ്ങൾക്ക് ശേഷം സയനൈഡ് വീണ്ടെടുത്തത് പാശ്ചാത്യ രാജ്യങ്ങളിൽ

പാശ്ചാത്യ രാജ്യങ്ങളിൽ ഇത്തരത്തിൽ വർഷങ്ങൾക്ക് ശേഷം സയനൈഡ് മൃതശരീരത്തിൽ നിന്നും വീണ്ടെടുത്ത അപൂർവ സംഭവങ്ങളുണ്ടായിട്ടുണ്ട്. അത്തരം രാജ്യങ്ങളിൽ മൃതദേഹം അടക്കുന്നതിന് മുമ്പ് പ്രിസർവേറ്റീവ് ചേർക്കാറുണ്ട്. അതുകൊണ്ടാണ് സയനൈഡ് വീണ്ടെടുക്കാൻ സാധിച്ചത്. അവിടെ മികച്ച ശവപ്പെട്ടികളിൽ ആണ് മൃതദേഹം അടക്കുന്നത്. അതു കൊണ്ടാണ് വീണ്ടെടുക്കാൻ കഴിയുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP