Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാസർഗോഡ് പോയത് ഫെബ്രുവരി 13്; ഷോളയൂരിൽ പോയത് നിരാഹരാത്തിൽ ഇരുന്ന അംഗനവാടി അദ്ധ്യാപികയെ കാണാൻ; സഞ്ചരിച്ച കെ എസ് ആർ ടി സി ബസിലോ ട്രെയിനിലോ കൊറോണ ബാധിതരിൽ ആരെങ്കിലും മുമ്പിരുന്നിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ലല്ലോ? മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിധാരണ മൂലം; പ്രചരിക്കുന്ന കഥകളും തെറ്റ്; കോവിഡ് ബാധിതനായ ഇടുക്കിയിലെ കോൺഗ്രസ് നേതാവ് മറുനാടനോട്; വൈറസ് എത്തിയത് എങ്ങനെയെന്ന് അറിയില്ലെന്ന് ഉസ്മാൻ

കാസർഗോഡ് പോയത് ഫെബ്രുവരി 13്; ഷോളയൂരിൽ പോയത് നിരാഹരാത്തിൽ ഇരുന്ന അംഗനവാടി അദ്ധ്യാപികയെ കാണാൻ; സഞ്ചരിച്ച കെ എസ് ആർ ടി സി ബസിലോ ട്രെയിനിലോ കൊറോണ ബാധിതരിൽ ആരെങ്കിലും മുമ്പിരുന്നിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ലല്ലോ? മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിധാരണ മൂലം; പ്രചരിക്കുന്ന കഥകളും തെറ്റ്; കോവിഡ് ബാധിതനായ ഇടുക്കിയിലെ കോൺഗ്രസ് നേതാവ് മറുനാടനോട്; വൈറസ് എത്തിയത് എങ്ങനെയെന്ന് അറിയില്ലെന്ന് ഉസ്മാൻ

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: തനിക്ക് കൊറോണ പിടിപെട്ടതിനെക്കുറിച്ച് വാർത്താമാധ്യമങ്ങളിലും പൊതുവിലും പരക്കുന്ന വിവരങ്ങൾ വസ്തുതകൾക്ക് നിരക്കുന്നതല്ലന്ന് ഇടുക്കിയിലെ കോൺഗ്രസ് നേതാവ് എ പി ഉസ്മാൻ. താൻ കാസർകോട് പോയത് ഫെബ്രുവരി 13 നായിരുന്നെന്നും ഈ സമയം സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിക്കുകയോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തിരുന്നില്ലന്നും രോഗാവസ്ഥിൽ താൻ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സഞ്ചരിച്ചെന്നും ഇതുമൂലം രോഗം വ്യാപനം ഉണ്ടാവാനിടയുണ്ടെന്നും മറ്റുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണമൂലമാവാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ മാസം 7-ന് നിരാഹാരസമരത്തിൽ ഏർപ്പെട്ടിരുന്ന അംഗൻവാടി അദ്ധ്യാപികയെ കാണാൻ ഷോളയൂരിൽ പോയിരുന്നു.8-ാം തിയതി തിരിച്ചുവരുമ്പോൾ പെരുമ്പാവൂരിൽ സ്ഥാപനം നടത്തിവരുന്ന കട്ടപ്പന സ്വദേശിയുടെ മുറിയിൽ താമസിച്ചു. പുലർച്ചെ തൊട്ടടുത്ത പള്ളിയിൽ പ്രഭാതസമസ്‌കാരത്തിലും പങ്കെടുത്തു. രാവിലെ തൊടുപുഴയിൽ പോയി ചിലകാര്യങ്ങൾ ചെയ്യേണ്ടതിനാലാണ് ഇവിടെ തങ്ങിയത്. പെരുമ്പാവൂരിൽ തങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇതായിരുന്നു ഉസ്മാന്റെ പ്രതികരണം. യാത്രകളെക്കുറിച്ച് മറച്ചുവയ്ക്കാനൊന്നുമില്ല. എന്തൊക്കെ മറച്ചുവച്ചാലും കണ്ടുപിടിക്കുന്നതിനുള്ള സംവിധാനം നിലവിലുണ്ടെന്ന് നന്നായി അറിയാവുന്ന ആളാണ്.

നിരവധി യൂണിയനുകളുടെ ഭാരവാഹിയാണ്. ഇതുകൊണ്ടുതന്നെ ഒരുപാട് യാത്രകൾ ചെയ്യേണ്ടിവന്നിട്ടുണ്ട് .ആദ്യത്തെ യാത്രമാർഗ്ഗം കെ എസ് ആർ ടി സിയാണ്. പിന്നെ ട്രെയിൻ. ഇതുമല്ലെങ്കിൽ വളരെ അടുത്ത സുഹൃത്തുക്കളിൽ ആരെങ്കിലും ലക്ഷ്യമിട്ട സ്ഥലത്തേയ്ക്ക് യാത്രയുണ്ടെങ്കിൽ അവരോടൊപ്പം. ദിവസവും ടാക്സി വിളിച്ച് ഇത്തരം യാത്രകൾ നടത്താൻ സാമ്പത്തീക ശേഷിയുള്ള ആളല്ല ഞാൻ. ഞാൻ സഞ്ചരിച്ച കെ എസ് ആർ ടി സി ബസ്സിലെ സീറ്റിലോ ട്രെയിനിലെ സിറ്റിലോ കൊറോണ ബാധിതരിൽ ആരെങ്കിലും മുമ്പിരുന്നിട്ടുണ്ടോ എന്ന് ഞാൻ അറിയുന്നില്ലല്ലോ..ഇങ്ങിനെയും രോഗം പകരുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവുമോ.രോഗം പകരാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഉസ്മാൻ വ്യക്തമാക്കി.

അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല.ഇപ്പോൾ തുടരുന്ന അവസ്ഥയിൽ നിന്നും ഞാൻ വീട്ടിലെത്തിയില്ലങ്കിൽപോലും വിഷമമില്ല.ഒരു പ്രാർത്ഥനയെയുള്ളു.ഞാൻ മൂലം ആർക്കും ഈ രോഗം ബാധിക്കരുത്.അത് സഹിക്കാവുന്നതിലപ്പുറമാണ്.അദ്ദേഹം വ്യക്തമാക്കി. 14-ാം തിയതി തൊടുപുഴയിൽ പോയിരുന്നു.15-ാം തീയതി വൈകിട്ടും 16-ാം തീയതിയുമാണ് പനി അനുഭവപ്പെട്ടത്.തുടർന്ന് തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ എത്തി ചികത്സ തേടി.ഇവിടെ രക്തപരിശോധനയും മറ്റും നടത്തിയിരുന്നു.പകർച്ചപ്പനിയായിരിക്കാം എന്ന് ഡോക്ടർ അഭിപ്രായപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ വിശ്രമിച്ചു.19-ാം തീയതി ആയപ്പോഴേയ്ക്കും പനി വിട്ടുമാറി.20-ാം തീയതി പള്ളിയിലെ പ്രാർത്ഥിനിയിൽ പങ്കെടുത്തു.ഈയവസരത്തിൽ ആരോടും സംസാരിക്കാനോ കാര്യമായി അടുത്തിടപഴകാനോ നിന്നിട്ടില്ല.തുടർച്ചയായി യാത്രയായിരുന്നതിനാൽ പിന്നീടുള്ള ദിവസങ്ങളിലേറെയും വീട്ടിൽ വിശ്രമിച്ചു.

26-ാം തീയതി സ്രവം പരിശോധനയ്ക്ക് എടുക്കുമ്പോഴും പനിയില്ല.ഇതുവരെ തൊണ്ടവേദനയോ ശ്വാസംമുട്ടലോ അനുഭവപ്പെട്ടിട്ടുമില്ല.ഇതെ അവസ്ഥയാണ് ഇപ്പോഴുമുള്ളത്.രണ്ടാമത്തെ തവണ സ്രവം പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവായിരുന്നു.ഇപ്പോൾ മൂന്നാംവട്ടവും സ്രവം പരിശോധനയ്ക്കെടുത്തിട്ടുണ്ട്.ഇതിന്റെ ഫലമറിയാൻ കാത്തിരിക്കുകയാണ്. പനിതുടങ്ങിയതുമുതൽ തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കുന്നതുവരെയുള്ള ദൈനംദിന നീക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP